Kalvarinadam Ministries

Kalvarinadam Ministries Rightly Dividing the WORD

31/10/2025

⚜️Kalvarinadam Global Brethren Media Ministry⚜️Today's Bread 🍞🍞🍷
🎀 Rightly Dividing the WORD 🎀
⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔅Part No:- 2466
🎀 🙏 മനുഷ്യൻ എന്ന നിലയിൽ നാം എല്ലാവരും പാപം ചെയ്യുന്നവരാണ്. നമ്മുടെ ജീവിതത്തിൽ ചെറുതും വലുതുമായ പാപങ്ങൾ സംഭവിക്കുന്നു. എന്നാൽ, നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്: ചെറിയ പാപങ്ങൾ പോലും ദൈവത്തിൻ്റെ പരിശുദ്ധിയുടെ മുൻപിൽ ശിക്ഷാർഹമാണ്.
* "നീതിമാനായി ഒരുത്തൻ പോലുമില്ല; ഒരുത്തൻ പോലുമില്ല" (റോമർ 3:10).
* "പാപം ചെയ്യുന്ന ദേഹി മരിക്കും" (യെഹെസ്‌കേൽ 18:4).
* പാപത്തിൻ്റെ ഫലം മരണമത്രേ (റോമർ 6:23).
* ദൈവം വിശുദ്ധനാണ്; അവിടുത്തെ മുൻപിൽ പാപത്തിന് നിലനിൽപ്പില്ല.
* നമ്മുടെ ഓരോ കുറവുകളും ദൈവവുമായുള്ള ബന്ധത്തെ ഉലയ്ക്കുന്നു.
* എന്നാൽ, ദൈവം സ്നേഹസമ്പന്നനും കരുണയുള്ളവനുമാണ്. ദൈവം ശിക്ഷിക്കാൻ മനസ്സില്ലാത്തവനാണ്. പാപത്തിൻ്റെ ശിക്ഷയിൽ നിന്ന് നമ്മെ രക്ഷിക്കാൻ അവിടുന്ന് ഒരു വഴി ഒരുക്കിയിട്ടുണ്ട്: ഏറ്റുപറച്ചിൽ.
* "നമ്മുടെ പാപങ്ങളെ നാം ഏറ്റുപറയുന്നു എങ്കിൽ, അവൻ നമ്മോടു പാപങ്ങളെ ക്ഷമിക്കയും സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കയും ചെയ്യും" (1 യോഹന്നാൻ 1:9).
* ഏറ്റുപറച്ചിൽ എന്നത് ഹൃദയത്തിൽ നിന്നുള്ള മാനസാന്തരമാണ്.
* നാം ചെയ്ത തെറ്റുകളെക്കുറിച്ചുള്ള ദുഃഖവും, അതിൽ നിന്ന് പിന്തിരിയാനുള്ള തീരുമാനവുമാണത്.
* "ദുർവൃത്തികളെ കഴുകിക്കളവിൻ; എന്നെത്തന്നെ ആശ്രയിക്കുവിൻ, ഞാൻ നിങ്ങളെ രക്ഷിക്കും." (യെശയ്യാവ് 1:16-18 - സാരം).
* നമ്മുടെ പാപങ്ങളെ ദൈവം ഓർക്കാതിരിക്കാൻ ആഗ്രഹിക്കുന്നു.
* "എന്റെ നിമിത്തം ഞാൻ, ഞാൻതന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല" (യെശയ്യാവ് 43:25).
യേശുക്രിസ്തുവിലൂടെയുള്ള ക്ഷമ
യേശുക്രിസ്തുവിൻ്റെ ബലിയിലൂടെയാണ് പാപമോചനം സാധ്യമാകുന്നത്.
* "അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ട്" (കൊലൊസ്സ്യർ 1:14).
* യേശുവിൻ്റെ രക്തം നമ്മുടെ പാപങ്ങളെ കഴുകി കളയുന്നു.
* അവിടുത്തെ സ്നേഹം എല്ലാ പാപത്തേക്കാളും വലുതാണ്.
* "ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു" (മർക്കോസ് 2:17).
* യേശുവിങ്കലൂടെ നമുക്ക് ദൈവത്തോട് സമാധാനം ലഭിക്കുന്നു.
* "വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്" (റോമർ 5:1).
ദൈവകരുണയുടെ ആഴം
ദൈവത്തിൻ്റെ കരുണയ്ക്ക് അതിരുകളില്ല. നമ്മുടെ പാപം എത്ര വലുതാണെങ്കിലും ക്ഷമിക്കാൻ അവിടുത്തേക്ക് കഴിയും.
* "ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു" (സങ്കീർത്തനം 103:12).
* നമ്മുടെ പാപങ്ങൾ അവിടുന്ന് കടലിൻ്റെ ആഴങ്ങളിലേക്ക് എറിയുന്നു (യമീഖാ 7:19).
* "കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും" (മത്തായി 5:7).
* നമ്മെ ക്ഷമിക്കാൻ ദൈവം എപ്പോഴും തയ്യാറാണ്.
* "എന്നോടും ക്ഷമിക്കേണമേ, ഞാൻ സകലവും തന്നു തീർക്കാം" എന്ന് പ്രാർത്ഥിക്കുന്ന ദാസനെപ്പോലെ നാം ആകണം (മത്തായി 18:26).
വിശ്വാസിയുടെ ഉത്തരവാദിത്തം
ദൈവത്തിൻ്റെ കരുണ അനുഭവിച്ചറിഞ്ഞ നാം മറ്റുള്ളവരോടും കരുണയുള്ളവരായിരിക്കണം.
* "നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും" (മത്തായി 6:14).
* "നിങ്ങൾ ക്ഷമിക്കുവിൻ; നിങ്ങളോടും ക്ഷമിക്കപ്പെടും" (ലൂക്കോസ് 6:37).
* പാപത്തിൽ നിന്ന് തിരിഞ്ഞ് പുതിയ ജീവിതം ആരംഭിക്കുക.
* "പോക, ഇനി പാപം ചെയ്യരുതു" (യോഹന്നാൻ 8:11).
* ചെറിയ പാപങ്ങൾ പോലും ജീവിതത്തെ നശിപ്പിക്കാതിരിക്കാൻ ജാഗ്രതയോടെ ഇരിക്കുക.
* "സത്യം അറിഞ്ഞതിനു ശേഷവും പാപം ചെയ്യുന്നതു തുടരാനാണു നാം തീരുമാനിക്കുന്നതെങ്കിൽ... നമ്മെ നശിപ്പിക്കുന്ന കോപാഗ്നിയാണ്‌..." (എബ്രായർ 10:26, 27).
* അതിനാൽ, ഇന്നേ ദിവസം തന്നെ, നിങ്ങളുടെ പാപങ്ങളെ ദൈവമുൻപാകെ ഏറ്റുപറഞ്ഞ് അവിടുത്തെ കരുണയിൽ അഭയം തേടുക.
നിങ്ങൾ പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവത്തിൻ്റെ കരുണ യാചിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിലും വലിയ മാനസാന്തരം വേറെ ഇല്ല.
🎀Padisthuthikkam Zoom Meeting on every Saturday 7:30pm. Next is On:👇
🎀2025 November 1,Saturday.7:30pm.
🎀Id: 879 0175 8483 🎀Passcode:777
Participate in time.
For Counseling and Prayer Call:-
Whatsapp/Call: +91 9495 77 4608
🎀🔅🔅🔅🔅🔅🔅🔅 🎀
Global Brethren Media Ministry.
Όλη Δόξα στον Θεό (All Glory To God)

28/10/2025
07/01/2025

⚜️KALVARINADAM⚜️Today's Bread 🍞🍞🍷
🎀 Rightly Dividing the WORD 🎀
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔅Part No:- 2168
🎀 യാക്കോബ് 4:3 നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.
🎀 ദൈവമുൻപിൽ യാചിക്കേണ്ടത് എങ്ങനെ എന്ന് നാം പഠിക്കണം. എങ്ങനെയെങ്കിലും യാചിച്ചാൽ ഉത്തരം ലഭിക്കുകയില്ല. നമ്മെ തന്നെ ദൈവസന്നിധിയിൽ വളരെ വ്യക്തമായും ആഴമായും പരിശോധിച്ചു യാതൊരു ഊനവും അല്ലെങ്കിൽ യാതൊരു കളങ്കവും ഇല്ല എന്ന് ഉറപ്പുവരുത്തി യാചിക്കുന്നതാണ് ദൈവം ആഗ്രഹിക്കുന്ന യാചന. നമ്മിൽ പാപം വെച്ചുകൊണ്ട് യാചിക്കുമ്പോൾ ദൈവം മറുപടി നൽകുകയില്ല. രഹസ്യവും പരസ്യവുമായ നമ്മുടെ ജീവിതത്തിൽ ഒരുപക്ഷേ അനേകം കുറവുകളും തെറ്റുകളും സംഭവിക്കാം. എന്നാൽ അത് പരിഹരിച്ചു വേണം ദൈവമുമ്പിൽ പ്രാർത്ഥിക്കുവാൻ. ദൈവം സകലതിനും മറുപടി തരുവാൻ മതിയായ ദൈവമാണ്. ദൈവത്തിന്റെ പക്കൽ അസാധ്യങ്ങൾ ഒന്നുമില്ല. നിങ്ങൾ ചോദിക്കുന്ന ഏത് കാര്യങ്ങളും അല്ലെങ്കിൽ എല്ലാ കാര്യങ്ങളും മറുപടിയായി തരുവാൻ ദൈവം ശക്തനാണ്. എന്നാൽ തിന്മയ്ക്കായും പാപത്തിനായും ലൗകികമായും ദൈവഹിതം അല്ലാതെയും എന്തും ദൈവം നമുക്ക് നൽകുകയില്ല. ദൈവം നൽകുന്നതെല്ലാം ദൈവാനാമമഹത്വത്തിന് വേണ്ടി മാത്രമാണ്. ദൈവം നൽകുന്നതിൽ ദൈവനാമം മഹത്വപ്പെടുന്നില്ല എങ്കിൽ ദൈവം നൽകുകയില്ല, എന്നും നൽകിയത് മടക്കി എടുത്തു എന്നും വരാം, എന്ന് മറന്നുപോകരുത്. നാം ദൈവസന്നിധിയിൽ എത്രത്തോളം പവിത്രമായി നമ്മുടെ ശരീരത്തെയും മനസ്സിനെയും സൂക്ഷിക്കുന്നുവോ അത്രത്തോളം നമ്മുടെ ആവശ്യങ്ങൾ ദൈവം മറുപടിയായി നൽകി തരും. മാത്രമല്ല, ശരിയായി പ്രാർത്ഥിക്കുവാൻ നമുക്ക് മനസ്സ് ഉണ്ടാകണം. അത് ഒരു കർമ്മം കഴിക്കൽ അല്ല. കടമയാണ്. നമ്മുടെ ഉത്തരവാദിത്വമാണ്. ദൈവം ആഗ്രഹിക്കുന്നത് നമ്മുടെ ശബ്ദത്തിൽ നമ്മുടെ ആവശ്യങ്ങൾ നാം തന്നെ ദൈവത്തോട് പറയണം എന്നാണ്. നമുക്ക് വേണ്ടി മറ്റുള്ളവർ അത് ചെയ്യട്ടെ എന്നല്ല. അവരും പ്രാർത്ഥിക്കട്ടെ. പ്രധാനമായി നാം ദൈവസന്നിധിയിൽ ഇരിക്കണം. പ്രാർത്ഥിക്കുവാൻ അനേകം അവസരങ്ങളും വിഷയങ്ങളും നമ്മുടെ മുമ്പിൽ ഉണ്ടല്ലോ. ദൈവ സന്നിധിയിൽ ആവശ്യങ്ങളുമായി ഇരിക്കുവാൻ നാം ഒരിക്കലും മടി കാണിക്കരുത്. ഒരു ചെറിയ മടി വലിയ തോൽവിയിലേക്ക് നയിക്കും. എന്നാൽ ഒരു ചെറിയ കാൽവെപ്പ് വലിയ നന്മയിലേക്ക് നയിക്കും എന്നുള്ളത് നാം വിസ്മരിക്കരുത്. നാം ചോദിക്കുന്നത് കേവലം നമ്മുടെ ഭോഗങ്ങളിൽ ചിലവിടേണ്ടതിനാണ് എങ്കിൽ ദൈവം പ്രാർത്ഥന കേൾക്കുകയില്ല. ഈ ലോകത്തിലെ സുഖങ്ങളും സന്തോഷങ്ങളും ഈ ലോകത്തിലെ സമാധാനവുമാണ് നാം ചോദിക്കുന്നതെങ്കിൽ അത് ദൈവത്തിന്റെ പക്കൽ ഇല്ല. സ്വർഗീയമായതും, ദൈവീകമായതും, അനുഗ്രഹമേറിയതും ആണ് ദൈവം തരുവാൻ ആഗ്രഹിക്കുന്നത്. അപര
അപ്രകാരം നമ്മുടെ പ്രാർത്ഥനകൾ ഒന്ന് രൂപപ്പെടുത്തിയെടുക്കുവാനും പുതുതായി ഒന്നു മെനഞ്ഞെടുക്കുവാനും ദൈവം ആഗ്രഹിക്കുന്ന നിലയിൽ നമ്മെ തന്നെ രൂപപ്പെടുത്തി പ്രാർത്ഥിക്കേണ്ടത് പോലെ പ്രാർത്ഥിക്കുവാനും, ഇടയായാൽ ദൈവം നമുക്ക് നൽകാൻ പോകുന്ന നന്മകളുടെ ആ കൂമ്പാരം ഇതുവരെയും ആരും കണ്ടിട്ടില്ല എന്നുള്ളത് സത്യമായ ഒരു വാസ്തവം തന്നെയാണ്.
⚜️⚜️⚜️⚜️⚜️
👇Subscribe Our Youtube Channel👇
👉👈
🎀Padisthuthikkam Zoom Meeting on every Saturday 7:30pm. Next Is On:👇
🎀2025 January 11, Saturday.7:30pm.
🎀Id: 879 0175 8483 🎀Passcode:777
പങ്കെടുക്കുക, പങ്കെടുപ്പിക്കുക.
കൗൺസിലിംഗിനും പ്രാർത്ഥനയ്ക്കുമായി വിളിക്കുക:-
Whatsapp/Call: +91 9495 77 4608
🎀🔅🔅🔅🔅🔅🔅🔅 🎀
Global Brethren Media Ministry.
Όλη Δόξα στον Θεό (All Glory To God)

25/02/2024

⚜️ Kalvarinadam ⚜️
⚜️ Today's Bread 🍞🍞🍷⚜️
🎀 Rightly Dividing the WORD 🎀
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔅Part No:- 1854
🎀 മത്തായി 8:15 അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു.
🎀 ചില ഡോക്ടർമാർ ചോദിക്കുന്നത് കേട്ടിട്ടുണ്ട് ഇത്ര ചെറിയ പ്രശ്നങ്ങൾക്ക് നിങ്ങൾ എന്നെ കാണാൻ വന്നത് എന്തിനാണ്? ഇത് നിങ്ങൾക്ക് തന്നെ പരിഹരിക്കാവുന്ന വിഷയങ്ങൾ അല്ലേ? എന്ന്, അതായത് ആ ഡോക്ടറെ സംബന്ധിച്ച് വലിയ വലിയ പ്രശ്നങ്ങൾ ആകുമ്പോൾ മാത്രമേ എന്റെ അടുക്കൽ വരാവൂ എന്നൊരു താല്പര്യം ആണ്. ചെറിയ പ്രശ്നങ്ങൾക്ക് ചികിത്സിക്കുക എന്നത് അദ്ദേഹത്തിന് ഒരു നാണക്കേട് പോലെയാണ്. എന്നാൽ ഇവിടെ നോക്കുക കേവലം ഒരു പനിപിടിച്ചു കിടന്ന വ്യക്തിയെ സൗഖ്യമാക്കുവാനും കർത്താവ് ചെല്ലുന്നു. സർവ്വ ചരാചരങ്ങളേയും പ്രപഞ്ചത്തെയും നിർമ്മിച്ച ദൈവം ചെറിയൊരു പനിക്കുവേണ്ടി പ്രവർത്തിക്കുന്നത് നോക്കുക. ഒരു പനിപിടിച്ച വ്യക്തിക്ക് വേണ്ടി കർത്താവ് സമയവും ശക്തിയും ചിലവാക്കുന്നത് നോക്കുക. എന്നാൽ മരിച്ച നാല് ദിവസമായി നാറ്റം വെച്ച് ലാസറിനെ ഉയർപ്പിച്ച ദൈവവുമാണ് നമ്മുടെ ദൈവം. ഏതാണ് വലുത്, ഒരു ചെറിയ പനിയാണോ അതോ മരിച്ച് നാല് ദിവസമായി നാറ്റം വെച്ച ഒരു അവസ്ഥയാണോ.. തീൽച്ചയായും രണ്ടാമത്തേതാണ്.
അതൊക്കെയല്ലേ സമൂഹത്തിൽ വലിയ സ്ഥാനവും മാനവും ലഭിക്കത്തക്ക വലിയ അത്ഭുതങ്ങൾ. അത് മാത്രമല്ലേ കർത്താവ് ചെയ്യേണ്ടത്. കർത്താവ് ഇവിടെ ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്യാൻ പോയത് എന്തിനാണ്. പലപ്പോഴും മാനുഷികമായി നാം ഇങ്ങനെ കർത്താവിനെപ്പറ്റി ചിന്തിക്കാം. എന്നാൽ ഓർക്കുക, കർത്താവിന് രോഗങ്ങളുടെ വലിപ്പചെറുപ്പങ്ങളില്ല. നമുക്കാണ് ഈ വലിപ്പ ചെറുപ്പങ്ങൾ ഉള്ളത്. ക്യാൻസർ അത് വലിയ രോഗമാണ്. അതൊരുപക്ഷേ സൗഖ്യമാകുകയില്ല. ഷുഗർ പ്രഷർ ഇങ്ങനെയുള്ളത് ഒരിക്കലും സൗഖ്യം ആകുകയില്ല. അതുകൊണ്ട് ആ വിഷയം പ്രാർത്ഥിക്കേണ്ട ആവശ്യമില്ല. എന്നാൽ വേറെ ചില രോഗങ്ങൾ അതിനു വേണ്ടി പ്രാർത്ഥിക്കണം. കാരണം അങ്ങനെയുള്ള രോഗങ്ങൾ മാത്രമേ സൗഖ്യം ആകുകയുള്ളൂ. ഇങ്ങനെ ചില കാര്യങ്ങളെക്കുറിച്ച് നാം തന്നെ വിധിയെഴുതി വെച്ചിരിക്കുന്ന ഒരു കാഴ്ചപ്പാട് നമുക്കുണ്ട്. എന്നാൽ കർത്താവിന്റെ മുമ്പിൽ നാം ഈ കാഴ്ചപ്പാടുകൾ എല്ലാം അകറ്റി വെക്കണം. രോഗവും കഷ്ടതയും ചെറുതാണെങ്കിലും വലുതാണെങ്കിലും നമ്മുടെ സന്തോഷവും നമ്മുടെ ആശ്വാസവും നമ്മുടെ സമാധാനവും നമ്മുടെ സൗഖ്യവും ആഗ്രഹിക്കുന്ന നമ്മുടെ കർത്താവിന് അത് ഒരുപോലെ മാത്രമേ ഉള്ളൂ. കർത്താവിന് നമ്മെ സൗഖ്യപ്പെടുത്തുവാൻ മനസ്സുണ്ട്, ശക്തിയുണ്ട്, താല്പര്യമുണ്ട്. അതുകൊണ്ട് സ്നേഹിതാ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ അത് എത്ര ചെറുതാണെങ്കിലും അത് എത്ര വലുതാണെങ്കിലും അത് കർത്താവിന്റെ അടുക്കലേക്ക് എത്തിക്കേണ്ടുന്ന ഉത്തരവാദിത്വം നമുക്കുണ്ട്. വിഷയങ്ങൾ ചെറുതാണെങ്കിലും വലുതാണെങ്കിലും അതിന് ഒരേ രീതിയിലുള്ള പൂർണ്ണ വിശ്വാസം നമുക്ക് വേണം. എന്റെ ദൈവം എന്റെ അപേക്ഷകേട്ട് എനിക്ക് മറുപടി തരും എന്ന ഉറപ്പ് നമുക്കുണ്ടാകട്ടെ. അതൊരു പനിയാണെങ്കിലും അതൊരു ക്യാൻസർ ആണെങ്കിലും അത് ഒരു ഷുഗർ ആണെങ്കിലും യേശുക്രിസ്തുവിന് സൗഖ്യം തരുവാൻ കഴിയും. ആ കഴിവിൽ വിശ്വസിക്കുക. ഇത് അനേകരുടെ സാക്ഷ്യമാണ്. ജീവിത അനുഭവമാണ്. അതുകൊണ്ടുതന്നെ കർത്താവിന്റെ അമിതബലത്തിലും അവന്റെ ശക്തിയിലും പൂർണമായി ആശ്രയിച്ച് നമ്മുടെ വിഷയങ്ങളെ പൂർണ്ണ വിശ്വാസത്തോടെ പ്രത്യാശയോടെ പ്രതീക്ഷയോടെ കർത്താവിന്റെ മുമ്പിൽ അവതരിപ്പിക്കുക. കർത്താവ് നമുക്ക് സൗഖ്യം തരും. ഒരുപക്ഷേ നമ്മുടെ സ്വഭാവങ്ങളെ മാറ്റുവാനും അവനു കഴിയും. ചില തെറ്റായ രീതികളെ മാറ്റുവാനും അവനു കഴിയും. നമ്മുടെ കാഴ്ചപ്പാടുകളെ തിരുത്തുവാൻ അവന് കഴിയും. നമ്മെ അടിമുടി മാറ്റുവാൻ കർത്താവിന് കഴിയും. പക്ഷേ നാം നമ്മുടെ വിഷയങ്ങളെയോ നമ്മുടെ പ്രിയപ്പെട്ടവരേയോ കർത്താവിൻറെ കരങ്ങളിൽ ഏൽപ്പിച്ച് മറുപടി കിട്ടുന്നതുവരെ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നു. വിശ്വാസത്തോടുകൂടിയുള്ള യാചന തീർച്ചയായിട്ടും നമുക്ക് മറുപടി തരും. കർത്താവ് നമുക്ക് മറുപടി തരുവാൻ മതിയായ ദൈവമാണ്. ആ പ്രത്യാശയും പ്രതീക്ഷയും പ്രാർത്ഥനയും നമുക്കുണ്ടാകട്ടെ. അതിലൂടെ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആ അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ കുന്നു കൂടട്ടെ. അത് അനേകർക്ക് മാതൃകയാകട്ടെ. സാക്ഷ്യമാകട്ടെ. രക്ഷയ്ക്കും മാനസാന്തരത്തിനും മടങ്ങി വരവിനും കാരണമാകട്ടെ. ദൈവ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.....പ്രഭാതവന്ദനങ്ങൾ...
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Padistuthikkam Zoom Meet.Next On:
2024 ഫെബ്രുവരി 24 Saturday 7:30pm 🎀 Subscribe Our Channel 🎀
Youtube:- SanthoshKalvarinadam
കൗൺസിലിംഗിനും പ്രാർത്ഥനയ്ക്കുമായി വിളിക്കുക:-
Whatsapp/Call: +91 9495 77 4608
🔅🔅🔅🔅🔅🔅🔅
Σωστά Διαχωρίζοντας τη ΛΕΞΗ

⚜️ Kalvarinadam ⚜️⚜️ Today's Bread 🍞🍞🍷⚜️🎀 Rightly Dividing the WORD 🎀⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️🔅Part No:- 1854🎀 Matthew 8:15 And...
25/02/2024

⚜️ Kalvarinadam ⚜️
⚜️ Today's Bread 🍞🍞🍷⚜️
🎀 Rightly Dividing the WORD 🎀
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔅Part No:- 1854
🎀 Matthew 8:15 And he touched her hand, and the fever left her; She got up and ministered to them.
🎀 I have heard some doctors asking why did you come to see me for such minor problems? Aren't these topics you can solve yourself? That is, it is an interest to come to me only when there are big problems with that doctor. Treating minor problems is like a shame for him. But look here, the Lord goes to heal a person lying down with a fever. See the God who made all things and the universe work for a little fever. Watch the Lord spend time and energy on a person with a fever. But our God is the same God who raised Lazarus after he had been dead for four days. Which is bigger, a mild fever or a four-day stinking condition.
Aren't those all great miracles to get a great position and honor in the society. That is not all that the Lord has to do. Why did the Lord go here to do such small things? Often we humanly think of the Lord like this. But remember, the Lord does not care about diseases. We have young people of this size. Cancer is a big disease. It probably won't heal. Sugar pressure like this can never be cured. So there is no need to pray that matter. But some other diseases should be prayed for. Because only such diseases can be cured. Thus we have a judgmental point of view about certain things. But before the Lord we must lay aside all these views. Whether sickness and suffering be small or great, our Lord, who desires our joy, our comfort, our peace, and our healing, has it all the same. The Lord has the will, the power, and the desire to heal us. So dear, we have the responsibility to bring the problems of our life to the Lord no matter how small or how big it is. Whether the matters are small or big, we need the same kind of full faith. Let us be assured that my God will hear my prayers and answer me. Whether it's a fever, whether it's cancer, whether it's diabetes, Jesus Christ can heal. Trust in that ability. This is the testimony of many. It is a life experience. Therefore, we present our issues before the Lord with full faith, hope and hope, fully relying on the Lord's superpower and His power. The Lord will heal us. Perhaps he can change our natures. He can also change some wrong ways. He can correct our views. The Lord can change us radically. But the Lord wants us to leave our issues or our loved ones in the Lord's hands and keep praying until we get an answer. Faithful prayer will surely be answered. The Lord is God enough to answer us. Let us have that hope, hope and prayer. May God bless us with it. May those blessings pile up in our lives. Let it be an example for many. Be the witness. May it lead to salvation, repentance and return. Blessed be the name of God.....good morning...
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Padistuthikkam Zoom Meet.Next On:
2024 February 24 Saturday 7:30pm 🎀 Subscribe Our Channel 🎀
Youtube:- SanthoshKalvarinadam
For counseling and prayers call:-
Whatsapp/Call: +91 9495 77 4608
🔅🔅🔅🔅🔅🔅🔅
Σωστά Διαχωριστήν τη ΛΕΞΗ

25/02/2024

⚜️ கல்வரிநாதம் ⚜️
⚜️ இன்றைய ரொட்டி 🍞🍞🍷⚜️
🎀 வார்த்தையை சரியாகப் பிரித்தல்
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔅பகுதி எண்:- 1854
🎀 மத்தேயு 8:15 அவர் அவள் கையைத் தொட்டார், காய்ச்சல் அவளை விட்டு நீங்கியது; அவள் எழுந்து அவர்களுக்குப் பணிவிடை செய்தாள்.
🎀 இப்படி சின்ன சின்ன பிரச்சனைகளுக்கு ஏன் என்னை பார்க்க வந்தாய் என்று சில மருத்துவர்கள் கேட்பதை நான் கேட்டிருக்கிறேன். இந்த தலைப்புகளை நீங்களே தீர்க்கலாம் அல்லவா? அதாவது அந்த டாக்டரிடம் பெரிய பிரச்சனைகள் வரும்போது மட்டும் என்னிடம் வர ஆர்வம். சின்ன சின்ன பிரச்சனைகளுக்கு சிகிச்சை அளிப்பது அவருக்கு அவமானம். ஆனால் இதோ பார், காய்ச்சலால் படுத்திருப்பவரைக் குணப்படுத்த இறைவன் செல்கிறார். ஒரு சின்ன காய்ச்சலுக்கு எல்லாம் பிரபஞ்சம் வேலை செய்ய வைத்த கடவுளை பார். காய்ச்சலால் பாதிக்கப்பட்ட ஒருவருக்கு இறைவன் நேரத்தையும் சக்தியையும் செலவிடுவதைப் பாருங்கள். ஆனால், லாசரஸ் இறந்து நான்கு நாட்கள் ஆன பிறகு அவரை எழுப்பிய அதே கடவுள்தான் நம் கடவுள். எது பெரியது, லேசான காய்ச்சல் அல்லது நான்கு நாள் துர்நாற்றம் வீசும் நிலை.
சமுதாயத்தில் பெரிய பதவியும், கவுரவமும் பெற இவையெல்லாம் பெரிய அதிசயங்கள் அல்லவா. இறைவன் செய்ய வேண்டியது அதுவல்ல. இவ்வளவு சிறிய காரியங்களைச் செய்ய இறைவன் ஏன் இங்கு சென்றான்? பெரும்பாலும் மனிதனாக நாம் இறைவனை இப்படித்தான் நினைக்கிறோம். ஆனால் கர்த்தர் நோய்களைப் பற்றி கவலைப்படுவதில்லை என்பதை நினைவில் கொள்ளுங்கள். இந்த அளவு இளைஞர்கள் எங்களிடம் உள்ளனர். புற்றுநோய் ஒரு பெரிய நோய். அது அநேகமாக குணமடையாது. இது போன்ற சர்க்கரை அழுத்தத்தை ஒருபோதும் குணப்படுத்த முடியாது. எனவே அந்த விஷயத்தை ஜெபிக்க வேண்டிய அவசியமில்லை. ஆனால் வேறு சில நோய்களுக்கு ஜெபிக்க வேண்டும். ஏனெனில் அத்தகைய நோய்களை மட்டுமே குணப்படுத்த முடியும். இவ்வாறு சில விஷயங்களைப் பற்றிய ஒரு நியாயமான பார்வை நமக்கு இருக்கிறது. ஆனால் கர்த்தருக்கு முன்பாக நாம் இந்தக் கருத்துக்களையெல்லாம் ஒதுக்கி வைக்க வேண்டும். நோயும், துன்பமும் சிறியதாக இருந்தாலும் சரி, பெரியதாக இருந்தாலும் சரி, நம்முடைய மகிழ்ச்சியையும், ஆறுதலையும், அமைதியையும், நமது சுகத்தையும் விரும்புகிற நம்முடைய கர்த்தருக்கு அது ஒன்றுதான். நம்மைக் குணப்படுத்தும் விருப்பமும், சக்தியும், விருப்பமும் கர்த்தருக்கு உண்டு. எனவே அன்பே, நம் வாழ்வின் பிரச்சனைகள் எவ்வளவு சிறியதாக இருந்தாலும், எவ்வளவு பெரியதாக இருந்தாலும் அதை இறைவனிடம் கொண்டு செல்லும் பொறுப்பு நமக்கு இருக்கிறது. விஷயங்கள் சிறியதாக இருந்தாலும் சரி, பெரியதாக இருந்தாலும் சரி, நமக்கு ஒரே மாதிரியான முழு நம்பிக்கை தேவை. என் தேவன் என் ஜெபங்களைக் கேட்டு எனக்குப் பதிலளிப்பார் என்பதில் உறுதியாக இருப்போம். காய்ச்சலாக இருந்தாலும் சரி, புற்றுநோயாக இருந்தாலும் சரி, சர்க்கரை நோயாக இருந்தாலும் சரி, இயேசு கிறிஸ்துவை குணப்படுத்த முடியும். அந்தத் திறனை நம்புங்கள். இது பலருடைய சாட்சி. இது ஒரு வாழ்க்கை அனுபவம். எனவே, இறைவனின் வல்லமையையும் அவருடைய வல்லமையையும் முழுமையாக நம்பி, முழு நம்பிக்கையுடனும் நம்பிக்கையுடனும் நம்பிக்கையுடனும் எங்கள் பிரச்சினைகளை இறைவனிடம் முன்வைக்கிறோம். கர்த்தர் நம்மைக் குணமாக்குவார். ஒருவேளை அவர் நம் இயல்புகளை மாற்றலாம். அவர் சில தவறான வழிகளையும் மாற்றலாம். அவரால் நம் கருத்துக்களை திருத்த முடியும். இறைவன் நம்மை தீவிரமாக மாற்ற முடியும். ஆனால், நம்முடைய பிரச்சினைகளையோ அல்லது நமக்குப் பிரியமானவர்களையோ கர்த்தருடைய கரங்களில் விட்டுவிட்டு, பதில் கிடைக்கும் வரை ஜெபித்துக் கொண்டே இருக்க வேண்டும் என்று கர்த்தர் விரும்புகிறார். உண்மையுள்ள ஜெபத்திற்கு நிச்சயம் பதில் கிடைக்கும். இறைவன் நமக்குப் பதில் சொல்லப் போதுமான கடவுள். அந்த நம்பிக்கையும் நம்பிக்கையும் பிரார்த்தனையும் நமக்கு இருக்கட்டும். கடவுள் நம்மை ஆசீர்வதிப்பாராக. அந்த ஆசீர்வாதங்கள் நம் வாழ்வில் குவியட்டும். பலருக்கு முன்னுதாரணமாக இருக்கட்டும். சாட்சியாக இருங்கள். அது இரட்சிப்பு, மனந்திரும்புதல் மற்றும் திரும்புவதற்கு வழிவகுக்கும். கடவுளின் நாமம் ஆசீர்வதிக்கப்படட்டும்.....காலை வணக்கம்...
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
படிஸ்துதிக்கம் ஜூம் மீட்.அடுத்து:
2024 பிப்ரவரி 24 சனி 7:30pm 🎀 எங்கள் சேனலை குழுசேர் 🎀
Youtube:- SanthoshKalvarinadam
ஆலோசனை மற்றும் பிரார்த்தனைகளுக்கு அழைக்கவும்:-
Whatsapp/அழைப்பு: +91 9495 77 4608
🔅🔅🔅🔅🔅🔅🔅
Σωστά Διαχωριστήν τη ΛΕΞΗ

25/02/2024

⚜️ कलवरीनादम ⚜️
⚜️ आज की रोटी 🍞🍞🍷⚜️
🎀 शब्द का सही विभाजन 🎀
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔅भाग क्रमांक:-1854
🎀 मत्ती 8:15 और उस ने उसका हाथ छुआ, और उसका ज्वर उतर गया; वह उठी और उनकी सेवा की।
🎀मैंने कुछ डॉक्टरों को यह कहते हुए सुना है कि आप इतनी छोटी-मोटी समस्याओं के लिए मेरे पास क्यों आए? क्या ये विषय ऐसे नहीं हैं जिन्हें आप स्वयं हल कर सकते हैं? यानी मेरे पास तभी आने में दिलचस्पी है जब उस डॉक्टर के साथ कोई बड़ी समस्या हो. छोटी-छोटी समस्याओं का इलाज करना उसके लिए शर्म की बात है। परन्तु यहाँ देखो, यहोवा ज्वर से पीड़ित मनुष्य को चंगा करने जाता है। थोड़े से बुखार के लिए उस ईश्वर को देखें जिसने सभी चीजों और ब्रह्मांड को बनाया। बुखार से पीड़ित व्यक्ति पर प्रभु को समय और ऊर्जा खर्च करते हुए देखें। परन्तु हमारा परमेश्वर वही परमेश्वर है, जिस ने लाजर को मरने के चार दिन बाद जिलाया। जो बड़ा है, हल्का बुखार या चार दिन की बदबूदार स्थिति।
क्या वे सब समाज में बड़ा पद और सम्मान पाने के लिये महान चमत्कार नहीं हैं? प्रभु को इतना ही नहीं करना है। भगवान यहाँ इतनी छोटी-छोटी बातें करने क्यों आये? अक्सर हम मानवीय रूप से भगवान के बारे में इसी तरह सोचते हैं। लेकिन याद रखें, भगवान को बीमारियों की परवाह नहीं है। हमारे पास इस आकार के युवा लोग हैं। कैंसर एक बड़ी बीमारी है. यह शायद ठीक नहीं होगा. इस तरह का शुगर प्रेशर कभी भी ठीक नहीं हो सकता। तो उस मामले में प्रार्थना करने की कोई आवश्यकता नहीं है। लेकिन कुछ अन्य बीमारियों के लिए भी प्रार्थना करनी चाहिए। क्योंकि ऐसी बीमारियों को ही ठीक किया जा सकता है. इस प्रकार कुछ चीज़ों के बारे में हमारा एक निर्णयात्मक दृष्टिकोण होता है। लेकिन प्रभु के सामने हमें इन सभी विचारों को अलग रखना होगा। चाहे बीमारी और पीड़ा छोटी हो या बड़ी, हमारे प्रभु, जो हमारे आनंद, हमारे आराम, हमारी शांति और हमारे उपचार की इच्छा रखते हैं, उनके पास सब कुछ समान है। प्रभु के पास हमें ठीक करने की इच्छा, शक्ति और इच्छा है। तो प्रिय, हमारी ज़िम्मेदारी है कि हम अपने जीवन की समस्याओं को प्रभु के सामने लाएँ चाहे वह कितनी भी छोटी या कितनी भी बड़ी क्यों न हों। बात चाहे छोटी हो या बड़ी, हमें एक ही प्रकार के पूर्ण विश्वास की आवश्यकता होती है। आइए हम आश्वस्त रहें कि मेरा ईश्वर मेरी प्रार्थनाएँ सुनेगा और मुझे उत्तर देगा। चाहे बुखार हो, चाहे कैंसर हो, चाहे मधुमेह हो, यीशु मसीह ठीक कर सकते हैं। उस क्षमता पर भरोसा रखें. यह बहुतों की गवाही है. यह एक जीवन अनुभव है. इसलिए, हम प्रभु की महाशक्ति और उनकी शक्ति पर पूरी तरह भरोसा करते हुए, पूरे विश्वास, आशा और आशा के साथ अपने मुद्दों को प्रभु के सामने प्रस्तुत करते हैं। प्रभु हमें चंगा करेंगे। शायद वह हमारा स्वभाव बदल सकता है। वह कुछ गलत रास्ते भी बदल सकता है। वह हमारे विचारों को सही कर सकता है. प्रभु हमें मौलिक रूप से बदल सकते हैं। लेकिन प्रभु चाहते हैं कि हम अपने मुद्दों या अपने प्रियजनों को प्रभु के हाथों में छोड़ दें और तब तक प्रार्थना करते रहें जब तक हमें उत्तर न मिल जाए। विश्वासयोग्य प्रार्थना का उत्तर अवश्य दिया जाएगा। प्रभु हमें उत्तर देने के लिए पर्याप्त ईश्वर हैं। आइए हम वह आशा, आशा और प्रार्थना रखें। भगवान हमें इसका आशीर्वाद दें. वे आशीर्वाद हमारे जीवन में ढेर हो जाएं। इसे कई लोगों के लिए एक उदाहरण बनने दें. साक्षी रहो. इससे मुक्ति, पश्चाताप और वापसी हो सकती है। भगवान का नाम धन्य है.....शुभ प्रभात...
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
पदिस्टुथिक्कम ज़ूम मीट.अगला:
2024 फरवरी 24 शनिवार शाम 7:30 बजे 🎀 हमारे चैनल को सब्सक्राइब करें 🎀
यूट्यूब:- संतोषकलवरीनदम
परामर्श और प्रार्थना के लिए कॉल करें:-
व्हाट्सएप/कॉल: +91 9495 77 4608
🔅🔅🔅🔅🔅🔅🔅
Σωστά Διαχωριστήν τη ΛΕΞΗ

18/12/2023

⚜️ Kalvarinadam ⚜️
⚜️ Today's Bread 🍞🍞🍷⚜️
🎀 Rightly Dividing the WORD 🎀
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔅Part No:- 1793
🎀 ഗലാത്യർ 6:2 തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.
🎀 നമുക്കറിയാം എല്ലാവർക്കും സഹനശക്തി ഒരുപോലെ ആയിരിക്കുകയില്ല. ഒരുപക്ഷേ ചിലർക്ക് അത് നന്നായിട്ടുണ്ടാകാം. എന്നാൽ ചിലർക്ക് അത് തീരെ ഉണ്ടാവില്ല. പല പ്രതിസന്ധികളെയും നേരിടുവാൻ ധൈര്യമുള്ളവരെ സംബന്ധിച്ച് ഒരുപക്ഷേ അവർക്ക് സഹനശക്തി അല്പം കൂടുതൽ ഉണ്ടാകാം. അവർ ബലഹീനരായ മറ്റുള്ളവരെ സഹായിക്കുവാനും അവരെ ശക്തിപ്പെടുത്തുവാനും താങ്ങുവാനും മനസ്സുവെച്ചേ മതിയാകെയുള്ളു. നമ്മുടെ സമൂഹത്തിലെ ബലഹീന വിശ്വാസികൾ എല്ലാം നശിച്ചുപോകട്ടെ എന്ന് നമുക്ക് പറയാൻ കഴിയില്ല. അവരും നമ്മെപ്പോലെ മനുഷ്യരാണ്. മനസ്സും ചിന്തയും ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ ഉള്ളവരാണ്. അവരെ നമുക്ക് തള്ളിക്കളയാൻ കഴിയില്ല. മറുവശം ചിന്തിച്ചാൽ അവരും ദൈവമക്കളാണ്. അവരുടെ വേദനകളും ദുഃഖങ്ങളും കേൾക്കുവാനും നമുക്ക് കഴിയുന്നിടത്തോളം അവരെ ആശ്വസിപ്പിക്കുവാനും കഴിയണം. നമുക്ക് സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുവാനും കൊടുക്കുവാൻ കഴിയുമെങ്കിൽ അതും ചെയ്യുവാനും ഇടയാകണം. അതിൽ നമുക്കൊരു വലിയ ഉത്തരവാദിത്തമുണ്ട്. യേശു അതാണ് ചെയ്തത്. കർത്താവിന് വേണ്ടി മാത്രം എന്തെങ്കിലും നേടുകയായിരുന്നില്ല. അവൻ നമുക്ക് വേണ്ടി തന്നെ ഇഷ്ടങ്ങളെയും തന്റെ ശരീരത്തെയും ത്യജിക്കുകയായിരുന്നു. മറ്റുള്ളവർക്ക് വേണ്ടി നാമും അങ്ങനെയാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഒരു കുടുംബ ജീവിതത്തിൽ ഉള്ള വ്യക്തിയാണെങ്കിൽ നമ്മുടെ ഭാര്യക്ക് വേണ്ടി, നമ്മുടെ ഭർത്താവിനു വേണ്ടി, അല്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി, നാം നമ്മെത്തന്നെ ത്യജിച്ച് നിന്നേ മതിയാകയുള്ളൂ. അവരുടെ സന്തോഷം ആകട്ടെ നമ്മുടെ സന്തോഷം. അവരുടെ പുഞ്ചിരി ആകട്ടെ നമ്മുടെ സംതൃപ്തി. നമുക്ക് ചെയ്യാൻ കഴിയുന്നത് എന്താണ് എന്ന് ചിന്തിച്ച് അത് നാം ചെയ്യുക. ഒരുപക്ഷേ സാമ്പത്തിക സഹായമോ വസ്ത്രം കൊടുക്കുവാനോ ഭക്ഷണം കൊടുക്കുവാനോ ഒരു ജോലി വാങ്ങി കൊടുക്കുവാനോ അല്ലെങ്കിൽ ഏതെങ്കിലും നിലയിൽ നമുക്ക് സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യണം. അതിലുപരി ജീവനുള്ള ദൈവത്തെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ആ ക്രിസ്തുവിലേക്ക് അവരെ നയിക്കുവാൻ ശ്രമിക്കുകയും ചെയ്യണം. ഈ ലോകത്തിൽ അതിനെക്കാൾ വലിയ കടമ നമുക്ക് വേറെ ഉണ്ടാവില്ല. മറ്റുള്ളവരുടെ കണ്ണുനീരിന് മുമ്പിൽ മുഖം മറച്ച് പോകാതെ ഒന്ന് നിന്ന് അവരെ ആശ്വസിപ്പിച്ചു അവരുടെ സന്തോഷവും നമ്മുടെ സന്തോഷം ഒരുപോലെ ദൈവസന്നിധിയിൽ എത്തുവാൻ ഇടയാകട്ടെ. അല്ലാ എങ്കിൽ ഒരുപക്ഷേ നമ്മുടെ മുമ്പിൽ പുഞ്ചിരിച്ചു കാണിക്കുകയും ജീവിതം തകർന്ന് നശിച്ചുപോവുകയും ചെയ്യുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റും ഉണ്ടായിരിക്കും. അവരെ കണ്ടില്ല എന്ന് നടിക്കരുത്. ദൈവം സഹായിക്കട്ടെ.
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Padistuthikkam Zoom Meet
2023 ഡിസംബർ 23 Saturday 7:30pm 🎀 Subscribe Our Channel 🎀
Youtube:- SanthoshKalvarinadam
കൗൺസിലിംഗിനും പ്രാർത്ഥനയ്ക്കുമായി വിളിക്കുക:-
Whatsapp/Call: +91 9495 77 4608
Whatsapp channel: https://whatsapp.com/channel/0029VaAyVveGpLHQaVKV8p0Q
🔅🔅🔅🔅🔅🔅🔅
Σωστά Διαχωρίζοντας τη ΛΕΞΗ

08/12/2023

⚜️ Kalvarinadam ⚜️
⚜️ Today's Bread 🍞🍞🍷⚜️
🎀 Rightly Dividing the WORD 🎀
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔅Part No:- 1785
🎀 സങ്കീർത്തനങ്ങൾ75:2 സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
Psalm 75:2 When I shall receive the congregation I will judge uprightly.
🎀 ഇവിടെ മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് അർത്ഥങ്ങളാണ് കാണുന്നത്. മലയാളത്തിൽ സമയം വരുമ്പോൾ എന്ന് പറയുമ്പോൾ ഇംഗ്ലീഷിൽ ആ സഭയെ സ്വീകരിക്കുമ്പോൾ എന്നാണ് പറയുന്നത്. രണ്ടും ഒരു സമയമാണ് എങ്കിൽ പോലും സമയം വരുമ്പോൾ എന്ന് പറയുന്നത് ആ വാക്ക് പൂർണമല്ല. എന്നാൽ ഞാൻ എൻറെ സഭയെ സ്വീകരിക്കുമ്പോൾ എന്ന് പറയുന്നത് വ്യക്തമായ ഒരു സമയം നമ്മെ മനസ്സിലാക്കിത്തരുന്നു. കർത്താവ് തൻറെ സഭയെ സ്വീകരിക്കുക എന്നത് കർത്താവിൻറെ മദ്ധ്യാകാശത്തിൽ നടക്കുന്ന ഒരു സംഭവമാണ്. ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ട് നമ്മുടെ കർത്താവ് വരികയും തൻറെ സഭയെ തൻറെ സന്നിധിയിലേക്ക് ചേർക്കുകയും ചെയ്യും. അപ്പോൾ കർത്താവ് നേരോടെ ന്യായം വിധിക്കും എന്ന് വചനം പറയുന്നു. കർത്താവ് രണ്ടാമത് വരും എന്ന് വിശ്വസിക്കാത്ത വലിയോരു സമൂഹം നമ്മുടെ മുന്നിലുണ്ട്. ഒരു തവണയെങ്കിലും അവരോട് യേശു മടങ്ങി വരും എന്ന് പറയണം. അവർ വിശ്വസിച്ചാലും ഇല്ലെങ്കിലും കർത്താവ് മടങ്ങി വരിക തന്നെ ചെയ്യും. തന്റെ സഭയെ അന്ന് ചേർക്കുകയും ശേഷം ജനത്തെ ദൈവം ന്യായം വിധിക്കുകയും ചെയ്യും. ഇത് താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അതുപോലെ തന്നെ സംഭവിക്കാൻ പോകുന്ന ഏറ്റവും വലിയ ഒരു വസ്തുത തന്നെയാണ്. വിശ്വാസികൾ എന്നുള്ള നിലയിൽ നമ്മുടെ കർത്താവ് മടങ്ങി വരുമ്പോൾ നാം ന്യായവിധിക്കപ്പെട്ട് തള്ളപ്പെടുന്നവരുടെ കൂട്ടത്തിൽ അല്ല, കർത്താവിനോട് കൂടെ എടുക്കപ്പെടുന്നവരുടെ കൂട്ടത്തിൽ നാം ഉണ്ട് എന്ന് ഉറപ്പോടെ നമുക്ക് ജീവിക്കാം. ഏത് കാരണവശാലും തള്ളപ്പെടുവാൻ ഇടയാകരുത്. ഇനിയും തള്ളപ്പെട്ടു പോയാൽ ആ ന്യായവിധി അതിഭയാനകരമായിരിക്കും എന്ന് മറക്കരുത്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിലെ കുറവുകളും പാപങ്ങളും തെറ്റുകളും ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ട് നമ്മുടെ പേരും ആ പുസ്തകത്തിൽ ഉണ്ട് എന്ന് ഉറപ്പിച്ച് ഞാനും എടുക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ഉണ്ട് എന്ന് വിശ്വാസത്തോടും അവർക്ക് ജീവിക്കാനുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് വിശുദ്ധിയോടെ വിശ്വസ്തതയോടെ കർത്താവിൻറെ വരവിനായി കാത്തിരിക്കാം. ഒരു ക്രിസ്ത്യാനി ആയതുകൊണ്ട് എടുക്കപ്പെടണമെന്നില്ല. ബൈബിൾ വായിക്കുന്നത് കൊണ്ട് എടുക്കപ്പെടുകയില്ല. യേശുവിനെ ഹൃദയത്തിൽ രക്ഷകനായി അംഗീകരിച്ച് അതായത് രക്ഷിക്കപ്പെട്ട ജീവിതം നയിക്കുന്നവരെ മാത്രമേ കർത്താവ് സ്വീകരിക്കുകയുള്ളൂ. അല്ലാത്തവരുടെ ന്യായവിധിയാണ് ദൈവം ഒരുക്കി വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നാം എടുക്കപ്പെടും എന്ന ഉറപ്പോടെ, നാം നമ്മുടെ കാര്യം നോക്കി നമ്മെ തന്നെ ക്ലിയർ ചെയ്ത് സമ്പൂർണ്ണമായ പ്രത്യാശയോടെ ജീവിക്കാം.
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Padistuthikkam Zoom Meet
2023 ഡിസംബർ 9 Saturday 7:30pm 🎀 Subscribe Our Channel 🎀
Youtube:- SanthoshKalvarinadam
കൗൺസിലിംഗിനും പ്രാർത്ഥനയ്ക്കുമായി വിളിക്കുക:-
Whatsapp/Call: +91 9495 77 4608
Whatsapp channel: https://whatsapp.com/channel/0029VaAyVveGpLHQaVKV8p0Q
🔅🔅🔅🔅🔅🔅🔅
Σωστά Διαχωρίζοντας τη ΛΕΞΗ

04/12/2023

⚜️ Kalvarinadam ⚜️
⚜️ Today's Bread 🍞🍞🍷⚜️
🎀 Rightly Dividing the WORD 🎀
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔅Part No:- 1781
🎀 സങ്കീർത്തനങ്ങൾ 25:1 യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു;
🎀 നമ്മുടെ കൈകളും, ശബ്ദവും, ഒക്കെ സമൂഹത്തിൽ ഉയർത്താം. നാം അത് ചെയ്യുന്നവരാണ്. എന്നാൽ മനസ്സ് എങ്ങനെ ഉയർത്താനാവും? ആദ്യം പറഞ്ഞവ പരസ്യ പ്രദർശനവും ഒടുവിൽ പറഞ്ഞത് രഹസ്യപ്രവർത്തിയുമാണ്. ഹൃദയത്തിൻറെ ഉള്ളിൽ നിന്ന് കർത്താവിനെ മഹത്വപ്പെടുത്തുവാനും ദൈവം ചെയ്യുന്ന നന്മകൾ ഓർത്ത് ദൈവത്തിന് സ്തോത്രം ചെയ്യുവാനും എല്ലാ സഹായങ്ങളും ദൈവത്തിൽ നിന്ന് ചോദിച്ചു കൈപ്പറ്റുവാനും ഈ ലോകത്തിൽ നമ്മുടെ സഹായം, നമ്മുടെ ശക്തി, നമ്മുടെ ആശ്വാസം, അത് യേശു മാത്രമാണെന്ന് തിരിച്ചറിയുകയും ചെയ്തിട്ട് യേശുവിന്റെ പാദത്തിൽ വന്ന് യേശുവിനോട് സഹായം ചോദിച്ച് യേശു തരുന്ന ആശ്വാസവും സന്തോഷവും പ്രാപിച്ച് അതിന് ഹൃദയത്തിന്റെ ഉള്ളിൽനിന്ന് നന്ദി പറയുമ്പോൾ നമ്മുടെ മനസ്സ് ദൈവത്തിങ്കലേക്ക് ഉയരുകയാണ്. സന്താപവേളങ്ങളിലും സന്തോഷവേളകളിലും ദൈവത്തെ മഹത്വപ്പെടുത്തണം. എപ്പോഴും ദൈവസന്നിധിയിലേക്ക് വരണം. ഓരോ ദിവസവും 24 മണിക്കൂർ ദൈവം നമുക്ക് നൽകിയിട്ടുണ്ട്. അതിൽ ഒരു ശതമാനം സമയമെങ്കിലും കർത്താവിന്റെ സന്നിധിയിൽ നാം ഇരുന്നേ മതിയാകയുള്ളൂ. അൽപനേരം ദൈവവചനം വായിച്ച് ധ്യാനിക്കുകയും ശേഷം നമ്മുടെ അനേക വിഷയങ്ങളിൽ ദൈവസന്നിധിയിൽ ഓർത്ത് പ്രാർത്ഥിക്കുകയും ചെയ്യുവാൻ നമുക്ക് കഴിയണം. അപ്പോഴും നമ്മുടെ മനസ്സ് ദൈവത്തിങ്കലേക്ക് ഉയരുകയാണ്. രോഗം വരുമ്പോൾ, ചില പ്രത്യേക പ്രയാസങ്ങൾ ജീവിതത്തിൽ വരുമ്പോൾ, ബുദ്ധിമുട്ടേറിയ സമയങ്ങളിൽ ഓടി ദൈവസന്നിധിയിൽ ചെന്ന് പ്രാർത്ഥനയ്ക്കായി മുട്ടുമടക്കുമ്പോൾ നമ്മുടെ മനസ്സ് ദൈവത്തിലേക്ക് ഉയരുന്നു. ദൈവം അതാണ് ആഗ്രഹിക്കുന്നത്. നമ്മുടെ മനസ്സ് ദൈവത്തിങ്കലേക്ക് ഉയരണം. ഓരോ പ്രഭാതങ്ങളും അതിനുള്ള സമയമാകട്ടെ. ഓരോ രാത്രിയും അതിനുള്ള സമയമാകട്ടെ. ആ സമർപ്പണം ദൈവം സ്വീകരിച്ച് അനുമതിയായ അനുഗ്രഹങ്ങൾ നമുക്ക് നൽകുമാറാകട്ടെ. ആമേൻ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Padistuthikkam Zoom Meet
2023 ഡിസംബർ 9 Saturday 7:30pm 🎀 Subscribe Our Channel 🎀
Youtube:- SanthoshKalvarinadam
കൗൺസിലിംഗിനും പ്രാർത്ഥനയ്ക്കുമായി വിളിക്കുക:-
Whatsapp/Call: +91 9495 77 4608
Whatsapp channel: https://whatsapp.com/channel/0029VaAyVveGpLHQaVKV8p0Q
🔅🔅🔅🔅🔅🔅🔅
Σωστά Διαχωρίζοντας τη ΛΕΞΗ

21/11/2023

⚜️ Kalvarinadam ⚜️
⚜️ Today's Bread 🍞🍞🍷⚜️
🎀 Rightly Dividing the WORD 🎀
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔅Part No:- 1770
🎀 മത്തായി 6:4 രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
🎀 ഒരു പുതിയ കുടുംബ ജീവിതം ആരംഭിച്ച ഭർത്താവും ഭാര്യയും അവരുടെ ആദ്യ ദിവസം തുടങ്ങും മുന്നേ തന്നേ അവർ ഒരു തീരുമാനം എടുത്തു. നാം ഇനി ആരോടും ഒരു സഹായവും ചോദിക്കില്ല, എല്ലാറ്റിനും നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കണം. ദൈവം തരുന്നതു മതി. നാളുകൾ കഴിഞ്ഞുപോയി. അനേകം നന്മകൾ അവർ ദൈവത്തോട് പ്രാർത്ഥിച്ചു വാങ്ങി സന്തോഷമായി ജീവിച്ചു. പെട്ടെന്ന് ആ പെൺകുട്ടിയ്ക്ക് ഒരു ചെറിയ അസ്വസ്ഥത ഉണ്ടായി. അവർ അത് പരിഗണിച്ചില്ല. പക്ഷേ ചെക്കപ്പ് നടത്തിയപ്പോൾ ക്യാൻസറാണ് എന്നറിഞ്ഞു. അവർ ആകെ തളർന്നു. എന്തു ചെയ്യും? ധാരാളം പണവും നഷ്ടങ്ങളും അവർക്കുണ്ടായി. എങ്കിലും അതിശയകരമായി അവർ ജീവിതത്തിലേക്കു മടങ്ങി വന്നു. അവർ ഒന്നിച്ചിരുന്ന് ചിന്തിച്ചു. നമ്മൾ ആരോടെങ്കിലും സഹായം ചോദിച്ചോ.. ഇല്ല. ദൈവം എന്തിനാണ് നമ്മെ ഇങ്ങനെ കഷ്ടതയിലേക്കു നയിച്ചത്. ഒരേ ഒരു ഉത്തരം, കഷ്ടതയിലൂടെ പോയാൽ നാം ദൈവത്തെ മറക്കുകയോ മറ്റ് ആരോടെങ്കിലും സഹായം ചോദിക്കയോ ചെയ്യുമോ എന്ന് ദൈവം പരീക്ഷിച്ചതാണ്. അവർക്ക് അത്ഭുതമായി. യേശു നമ്മുടെ കൂടെ ഉണ്ട്. യേശുവിനെ മുറുകെ പിടിച്ചാൽ നമുക്ക് ഒന്നും സംഭവിക്കില്ല. ഏതു വലിയ പ്രശ്നവും യേശു മാറ്റിത്തരും. അവർ ആ ബലത്തിൽ തുടർന്നു. ഈ വിശ്വാസം നമുക്കുണ്ടോ... കഷ്ടതകളുടെ മുന്നിൽ നാം എങ്ങനെയാണ് നിൽക്കുന്നത്.. പ്രതികൂലങ്ങൾ വരുമ്പോൾ തകർന്നു തളർന്നു പോകാൻ എളുപ്പമാണ്. പക്ഷേ വിജയം നേടാൻ അല്പം ശ്രദ്ധ വേണം. നമ്മെ നോക്കി മാതൃക പഠിക്കാൻ നോക്കുന്ന ചിലർ ഉണ്ട്, അവർക്ക് നാം നല്ല പാഠങ്ങൾ ജീവിതത്തിലൂടെ കൊടുക്കണം. തോറ്റ പാഠങ്ങളല്ല വിജയപാഠങ്ങളാണ് നാം മറ്റുള്ളവർക്ക് കൊടുക്കേണ്ടത്. ഒരു ദിവസം കൊണ്ട് ആരും വിജയിക്കില്ല. നീണ്ട നാളത്തെ പരിചയം അതിന് വേണം അതുകൊണ്ട് ജീവിതം വിജയകരമാകുവാൻ നമുക്ക് പ്രവർത്തിച്ചു തുടങ്ങാം. നമ്മോടുകൂടെ രഹസ്യത്തിൽ യേശു ഉണ്ട്. നമ്മെ കാണുന്ന അറിയുന്ന ഈ യേശുവിനെ സംശയിക്കാതെ എല്ലാം ചോദിച്ചു വാങ്ങി സന്തോഷത്തോടെ മുന്നോട്ടു പോകാം. പരിശോധനയിൽ പൊന്നു പോലെ പുറത്തുവരണം. അതാണ് വലിയ സാക്ഷ്യം.
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Padistuthikkam Zoom Meet
2023 നവംബർ 25 Saturday 7:30pm 🎀 Subscribe Our Channel 🎀
Youtube:- SanthoshKalvarinadam
കൗൺസിലിംഗിനും പ്രാർത്ഥനയ്ക്കുമായി വിളിക്കുക:-
Whatsapp/Call: +91 9495 77 4608
Whatsapp channel: https://whatsapp.com/channel/0029VaAyVveGpLHQaVKV8p0Q
🔅🔅🔅🔅🔅🔅🔅
Σωστά Διαχωρίζοντας τη ΛΕΞΗ

Address

H No 235, Vijay Nagar Thrikkannamangal
Kottarakara
691506

Alerts

Be the first to know and let us send you an email when Kalvarinadam Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kalvarinadam Ministries:

Share