Arunodayam Kothachira

Arunodayam Kothachira Official page of Arunodayam arts nd sports club,Kothachira.

അരുണോദയം വനിതാവേദിയുടെ നേതൃത്വത്തിൽ 19.05.2025 ന് നടന്ന ലഹരി വിരുദ്ധ റാലിയുടെ സമാപന യോഗം
19/03/2025

അരുണോദയം വനിതാവേദിയുടെ നേതൃത്വത്തിൽ 19.05.2025 ന് നടന്ന ലഹരി വിരുദ്ധ റാലിയുടെ സമാപന യോഗം

അനുപമമായ കലാമുദ്രകൾ ചാർത്തി യശസ്സിൻ്റെ മേളപ്പദങ്ങൾ തീർക്കുന്ന കോതച്ചിറ കലാഗ്രാമം എന്നും പ്രതിഭാസമ്പന്നതകൊണ്ട് ശ്രദ്ധേയമാ...
20/05/2024

അനുപമമായ കലാമുദ്രകൾ ചാർത്തി യശസ്സിൻ്റെ മേളപ്പദങ്ങൾ തീർക്കുന്ന കോതച്ചിറ കലാഗ്രാമം എന്നും പ്രതിഭാസമ്പന്നതകൊണ്ട് ശ്രദ്ധേയമാണ്. കേരളത്തിന് വിശ്വപ്രശസ്‌തി നൽകിയ കലാരൂപമായ കഥകളിയുടെ അദ്വിതീയ ആചാര്യനായി അരങ്ങിനേയും ആസ്വാദകരേയും വിസ്‌മയിപ്പിക്കുന്ന അതുല്യനടൻ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനെ രാജ്യം സമുന്നത പുരസ്‌കാരം നൽകി ആദരിച്ചപ്പോൾ 'കോതരപ്പെരുമക്ക്’ വീണ്ടും സൂര്യശോഭ കൈവരികയാണ്.

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയ ബാലസുബ്രഹ്മണ്യൻ ആശാന് ജന്മനാടിൻറെ സ്വീകരണത്തിനും ആദരവിനും കോതച്ചിറ അരുണോദയം വേദിയൊരുക്കുകയാണ്. 2024 മെയ് 25 ശനിയാഴ്ച്ച വായനശാല അങ്കണത്തിൽ സംഘടിപ്പിക്കുന്ന അരുണാദര സദസ്സ് ബഹു.കേരള ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഭരണരംഗത്തും കലാസപര്യയിലും മികവിൻ്റെ ദീപ്‌ത സാന്നിധ്യമറിയിച്ച മലയാളത്തിന്റെ സ്നേഹസൗമ്യമുഖം ശ്രീ കെ. ജയകുമാർ IAS, കോതച്ചിറയുടെ വിശ്വ കലാകാരൻ പത്‌മശ്രീ കലാമണ്ഡലം ഗോപി ആശാൻ എന്നിവർ വിശിഷ്ട അതിഥികളായി സദസ്സിനെ സമ്മോഹനമാക്കുന്നു. കലാനിരൂപകൻ ശ്രീ. ശ്രീവത്സൻ തിയ്യാടി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും പങ്കെടുക്കുന്ന ആദരസദസ്സിനുശേഷം ശ്രീ മൂഴിക്കുളം ഹരികൃഷ്‌ണൻ്റെ കർണ്ണാടക സംഗീത കച്ചേരിയോടെ വേദിയിൽ ആട്ടവിളക്ക് തെളിയുമ്പോൾ ബാലസുബ്രഹ്മണ്യൻ ആശാൻ്റെ അഭൗമമായ നടന സൗന്ദര്യത്തിന് നേർസാക്ഷ്യമായി രാഗ-ഭാവ സമന്വയം അരങ്ങേറുന്നു.

പ്രൗഢഗംഭീരമായ ഘോഷയാത്രയിലും ആദരസദസ്സിലും കലയുടെ കേളീരവങ്ങളിലും പങ്കുകൊള്ളാൻ താങ്കളെ അരുണാദരത്തിലേക്ക് സ്നേഹാദരം ക്ഷണിച്ചുകൊള്ളുന്നു.

അരുണോദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ 52-ാം വാർഷികാഘോഷങ്ങൾ മെയ് 11 ന്  വായനശാലയിൽ വെച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്...
12/05/2024

അരുണോദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ 52-ാം വാർഷികാഘോഷങ്ങൾ മെയ് 11 ന് വായനശാലയിൽ വെച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്തോടു കൂടി സമാപിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി കായിക മത്സരങ്ങൾ അരങ്ങേറിയിരുന്നു. നാഷണൽ അത്ലറ്റിക്ക് ഫുട്ബോൾ പരിശീലകനും ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ എം.പി.മണി സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അരുണോദയം ഭാരവാഹികളായ ശശിധരൻ,ജിതേഷ്,മനോജ്,സുനിത,സനൽ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.സമാപന സമ്മേളനത്തിൽ എസ്.എസ്.എൽ.സി,+2 പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ എൽ.എസ്.എസ് ജേതാക്കൾ എന്നിവർക്ക് അനുമോദനവും, തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച മിമിക്സ് പരേഡ്,ഗാനമേള,നൃത്തനൃത്ത്യങ്ങൾ തുടങ്ങിയവും അരങ്ങേറി.

24/12/2023
വർമ്മാജി അനുസ്മരണം
26/04/2023

വർമ്മാജി അനുസ്മരണം

അരുണോദയം വായനശാലയിൽ വി ടി ഭട്ടതിരിപ്പാട് അനുസ്മരണം നടന്നു.12.02.2023 ന് കാലത്തു 10 മണിക്ക് വായനശാലയിലെ പി എസ് എൻ മെമ്മോറ...
12/02/2023

അരുണോദയം വായനശാലയിൽ വി ടി ഭട്ടതിരിപ്പാട് അനുസ്മരണം നടന്നു.12.02.2023 ന് കാലത്തു 10 മണിക്ക് വായനശാലയിലെ പി എസ് എൻ മെമ്മോറിയൽ ഹാളിൽ വി ടി യുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് ആരംഭിച്ച ചടങ്ങിൽ വട്ടെനാട് ജി എൽ പി സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ. എം വി രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് അക്ഷരായനം വായന പുരസ്‌കാര ജേതാവ് ശ്രീമതി. ഗീത ടീച്ചർ വായനശാലക്ക് 40 പുസ്തകങ്ങൾ സംഭാവനയായി നൽകി. സെക്രട്ടറി അഡ്വ. എം വിദ്യാധരൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ. പി കെ മനോജ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ട്രഷറർ ശ്രീ. എം എ മുഹമ്മദ്‌ നന്ദി പറഞ്ഞു.

വി ടി അനുസ്മരണം
11/02/2023

വി ടി അനുസ്മരണം

അരുണോദയം വായനശാലയുടെ മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു. പ്രസിഡന്റ, ശ്രീ. പി കെ മനോജ്, സെക്രട്ടറി, അഡ്വ. എം വിദ്യാധരൻ എന്...
01/02/2023

അരുണോദയം വായനശാലയുടെ മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു. പ്രസിഡന്റ, ശ്രീ. പി കെ മനോജ്, സെക്രട്ടറി, അഡ്വ. എം വിദ്യാധരൻ എന്നിവരിൽ നിന്നും ശ്രീ. എം എ മുഹമ്മദ്, ശ്രീ. എം സജീവ്, ശ്രീ. കെ സി തമ്പി എന്നിവർ ആജീവനാന്ത മെമ്പർഷിപ്പ് ഏറ്റുവാങ്ങി.

അരുണോദയം വായനശാലയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.വായനശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്, ശ്രീ. പി കെ മനോജ്‌ പതാക ഉയർത...
26/01/2023

അരുണോദയം വായനശാലയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

വായനശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്, ശ്രീ. പി കെ മനോജ്‌ പതാക ഉയർത്തി. സെക്രട്ടറി, ശ്രീ. എം വിദ്യാധരൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ശ്രീ. എം മുരളീധരൻ മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. വാർഡ് മെമ്പർ ശ്രീമതി. പ്രിയ സുരേഷ്, അംഗണവാടി ടീച്ചർ ശ്രീമതി. എ കെ വിജയകുമാരി, വിമുക്ത ഭാടന്മാരുടെ പ്രതിനിധി ശ്രീ. എം സജീവ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ട്രഷറർ, ശ്രീ. എം എ മുഹമ്മദ്‌ നന്ദി പറഞ്ഞു.

മുതിർന്ന വിമുക്ത ഭടൻ ശ്രീ. പരമേശ്വരൻ, മർച്ചന്റ് നേവിയിൽ സേവനം ചെയ്യുന്ന ശ്രീ. വിബിൻ മുരളീധരൻ, ശ്രീപത് സന്തോഷ്‌, വായനശാല മുൻ പ്രസിഡന്റ് ശ്രീ ഒ. വാസുദേവൻ, വായനശാല ഭരണ സമിതി അംഗങ്ങൾ, അരുണോദയം ആർട്സ & സ്പോർട്സ് ക്ലബ് പ്രവർത്തകർ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ആഘോഷത്തിൽ പങ്കാളികളായി.

ഏവർക്കും ടീം അരുണോദയത്തിന്റെ റിപ്പബ്ലിക് ദിനാശംസകൾ 🇮🇳🇮🇳🇮🇳

പൂക്കള മത്സരം രണ്ടാം സ്ഥാനം അഞ്ജന d/o പ്രകാശൻ  ഒഴുവത്ര കറുകപുത്തൂർ
21/08/2021

പൂക്കള മത്സരം രണ്ടാം സ്ഥാനം അഞ്ജന
d/o പ്രകാശൻ ഒഴുവത്ര കറുകപുത്തൂർ

പൂക്കള മത്സരം രണ്ടാം സ്ഥാനം രോഹിത്  s/o പ്രദീപ് പാട്ടാറ കോതച്ചിറ.
21/08/2021

പൂക്കള മത്സരം രണ്ടാം സ്ഥാനം രോഹിത്
s/o പ്രദീപ് പാട്ടാറ കോതച്ചിറ.

പൂക്കള മത്സരം - ഒന്നാം സ്ഥാനം - ആദിത്യൻ s/o ശിവൻ കോഞ്ഞാടത്ത്‌ കോതച്ചിറ.
21/08/2021

പൂക്കള മത്സരം - ഒന്നാം സ്ഥാനം - ആദിത്യൻ
s/o ശിവൻ കോഞ്ഞാടത്ത്‌ കോതച്ചിറ.

Address

Peringode Via
Koottanad (Vattenad)
679535

Website

Alerts

Be the first to know and let us send you an email when Arunodayam Kothachira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category