Kongad Pooram Official

Kongad Pooram Official കോങ്ങാട് തിരുമാന്ധാംകുന്നു ക്ഷേത്ര വിശേഷങ്ങൾ

03/05/2026
തങ്ങളുടെ പ്രോഗ്രാം നടത്തുവാൻ പള്ളി ഗ്രൗണ്ട് നൽകാം എന്ന് പറഞ്ഞ, തങ്ങളുടെ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ വരുന്നവർക്ക്  കാർ പാർ...
23/04/2026

തങ്ങളുടെ പ്രോഗ്രാം നടത്തുവാൻ പള്ളി ഗ്രൗണ്ട് നൽകാം എന്ന് പറഞ്ഞ, തങ്ങളുടെ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ വരുന്നവർക്ക്
കാർ പാർക്ക് ചെയ്യുവാനായി പള്ളി ഗ്രൗണ്ട് വിട്ടു നൽകിയ പള്ളി കമ്മിറ്റിയോടുള്ള നന്ദി സൂചകമായി നന്ദ ഗോവിന്ദം ഭജൻസ് ടീം അവരുടെ ഭജൻ പാടുന്നതിനിടെ ഒരു ക്രിസ്ത്യൻ ഭക്തി ഗാനം പാടിയത് കേട്ടു....

അതിഷ്ടമാകാതെ അവർക്കെതിരെ വാളെടുക്കുന്നവരോടാണ്.......

ഇവിടെ ഈ മണ്ണിൽ പാട്ടുകളുടെ ലോകത്ത് ഒരുപാട് പ്രശ്നങ്ങളുണ്ട് ഭായ്...

ശബരി മലയിൽ അയ്യപ്പൻ ഉറങ്ങുന്നത് ഒരു ക്രിസ്ത്യാനി പാടുന്ന പാട്ട് കേട്ടാണ്.....!

"രാമാ.....രാമാ...രാമാ...
ജാനകീ ജാനേ ..രാമാ
ജാനകീ ജാനേ
കദന നിദാനം നാഹം ജാനേ"

എന്നെഴുതിയത് യൂസഫലി കേച്ചേരി ആണ്.....!

"ഞാൻ നിന്നെ കൈവിടുമോ ഒരു നാളും മറക്കുമോ " എന്ന എക്കാലത്തെയും മികച്ചവയിൽ ഒന്നായ ക്രിസ്ത്യൻ ഭക്തി ഗാനം പാടിയ ആളുടെ പേര് കെ എസ് ചിത്ര എന്നാണ്....!

"ശ്രീരാമ നാമം ജപസാര സാഗരം
ശ്രീ പാദ പത്മം ജനി മോക്ഷദായകം
സരയൂ നദി പോൽ തിരയിടും ആത്മാവിൽ" ( നാരായം ) എന്ന പാട്ടിനു ജീവനേകിയ ആളുടെ പേര് ജോൺസൺ മാസ്റ്റർ എന്നാണ്.....!

"കരുണാമയനേ കാവല്‍‌വിളക്കേ
കനിവിന്‍ നാളമേ..
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങില്‍ ചേര്‍ക്കണേ...അഭയം നല്‍കണേ..."

എന്നെഴുതിയ മനുഷ്യന്റെ പേര് ഗിരീഷ് പുത്തഞ്ചേരി എന്നായിരുന്നു.....!

ഇതെല്ലാം മാറ്റണം....

ഇനി മുതൽ ഒരു പാട്ട് എഴുതുന്നവനും, പാടുന്നവനും, സംഗീതം നൽകുന്നവനും ഒരേ ജാതിയും മതവും ആകണം എന്ന നിയമം കൊണ്ടു വരണം.....

ഇതെല്ലാം കൊണ്ടു വന്നിട്ടു പോരെ പാട്ടുകളുടെ ഇടയിൽ മതം തിരുകി കുത്തിതിരുപ്പ് ഉണ്ടാക്കുന്നത്???

അതു വരെയെങ്കിലും ഇവിടുള്ളവർ പാട്ടുകളുടെ പിന്നിലെ പേരുകളിലെ മതം ചികഞ്ഞു പോകാതിരുന്നോട്ടെ.......

അതു വരെയെങ്കിലും ഇവിടുത്തുകാർ പാട്ടുകളിലെ വരികൾക്കിടയിലെ മതവും ജാതിയും തിരയാതെ പാട്ട് ആസ്വദിച്ചോട്ടെ......

പക്ഷെ ഈ നാടിന്റെ വൈവിധ്യത്തെ അവർ ആ പാട്ടിലൂടെ പുൽകുമ്പോൾ അവർക്ക് പിന്തുണ നൽക്കേണ്ടത് അനിവാര്യമാണ്. ആ ക്ഷേത്ര മുറ്റത്ത് നിങ്ങൾ ആ ക്രിസ്തീയ ഭക്തി ഗാനം പാടുമ്പോൾ അവിടെ കയ്യടിച്ച് നിങ്ങളെ പ്രോത്സാഹിപ്പിച്ച കാണികൾ ഇല്ലേ? അവരാണ് ഈ നാടിനെ പ്രതിനിധീകരിക്കുന്നത്. അല്ലാതെ ഉയരുന്ന എതിർ ശബ്ദങ്ങൾ ഈ നാടിന്റെ അന്തകവിത്തുക്കളാണ്. ആ ഹിന്ദുത്വ തീവ്രവാദികൾക്ക് നിങ്ങൾ അടിയറവ് പറയരുത് എന്ന് ആഗ്രഹിക്കുന്നു.

ഐക്യദാർഢ്യം!

കോങ്ങാട് പൂരം 2027
20/04/2026

കോങ്ങാട് പൂരം 2027

19/04/2026

കൊടിയിറക്കം

18/04/2026

വലിയാറാട്ട് 2026…

18/04/2026

വലിയാറാട്ട്

17/04/2026

മേളം 2026

Address

Kongad
678631

Website

Alerts

Be the first to know and let us send you an email when Kongad Pooram Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share