MS Gopakumar Kollam

MS Gopakumar Kollam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MS Gopakumar Kollam, Kollam.

"നന്മയുടെയും സ്നേഹത്തിന്റെയും വെളിച്ചം നിറഞ്ഞ ഈ വിശുദ്ധ ദിനത്തിൽ, ഏവർക്കും ഐശ്വര്യവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക...
19/03/2026

"നന്മയുടെയും സ്നേഹത്തിന്റെയും വെളിച്ചം നിറഞ്ഞ ഈ വിശുദ്ധ ദിനത്തിൽ, ഏവർക്കും ഐശ്വര്യവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ

കൊല്ലം ബീച്ചിൽ മെഡിക്കൽ ഹെല്പ് ഡസ്ക് ഉദ്ഘാടനം ചെയ്തു.....ഇന്നലെ കൊല്ലം നഗരസഭ യുടെ നേതൃത്വത്തിൽ ജനക്ഷേമകര മായ ഒരു പദ്ധതി ...
15/03/2026

കൊല്ലം ബീച്ചിൽ
മെഡിക്കൽ ഹെല്പ് ഡസ്ക് ഉദ്ഘാടനം ചെയ്തു.....
ഇന്നലെ കൊല്ലം നഗരസഭ യുടെ നേതൃത്വത്തിൽ ജനക്ഷേമകര മായ ഒരു പദ്ധതി "medical help desk " കൊല്ലം ബീച്ചിൽ മേയർ A. K ഹഫീസ് സർ ഉദ്ഘാടനം ചെയ്തു.
മേയർ ആയി ചുമതല ഏറ്റതിനു ശേഷം ഒരു ഞായറാഴ്ച കുടുംബാംഗങ്ങളുമൊത്തു ബീച്ചിൽ ഇരിക്കുമ്പോൾ ആണ് പത്തു വയസ്സുള്ള ഒരു കുട്ടി ബോധ രഹിത ആയി വീഴുന്നത് സർ കാണുന്നത്. കുട്ടി യുടെ അമ്മ കരഞ്ഞു കൊണ്ട് സഹായം അഭ്യർഥിച്ചെങ്കിലും പലരും നിസ്സഹായരായി നോക്കിനിൽകുന്നത് കണ്ടു സർ ഇടപ്പെട്ട് വാഹനം വരുത്തി കുട്ടിയെ ഹോസ്പിറ്റലിലേക്ക് മാറ്റി. ആ നിമിഷം ആണ് ആയിരങ്ങൾ വന്നു പോകുന്ന കൊല്ലം ബീച്ചിൽ തിരക്കുള്ള ദിവസങ്ങളിൽ ഒരു ആംബുലൻസ് സൗകര്യത്തോട് കൂടി, ഡോക്ടർ മാരുടെ സേവനം ഉറപ്പു വരുത്തി ഒരു മെഡിക്കൽ ഹെല്പ് ഡസ്ക് രൂപകരിക്കണമെന്നത് അദ്ദേഹത്തിന്റെ ചിന്തയിൽ വരുന്നത് പിറ്റേ ദിവസം നഗരസഭ യുടെ സ്റ്റീയറിങ് കമ്മിറ്റി യോഗത്തിൽ ഈ വിഷയം സർ അവതരിപ്പിക്കുകയും നമ്മൾ വിചാരിച്ചാൽ ചില ജീവനുകൾ രക്ഷപ്പെടുത്താൻ കഴിയും എന്ന വിശ്വാസത്തിൽ നഗരത്തിലെ ഹോസ്പിറ്റലുകളുടെ യോഗം വിളിക്കുകയും ഈ പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു. ഓരോ മാസവും ഓരോ ഹോസ്പിറ്റൽ വീതം ഈ പ്രവർത്തനം ഏറ്റെടുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു. സർന്റെ ആ സ്വപ്നം ആണ് ഇന്നലെ പൂവണിഞ്ഞത്.

20/02/2026

കൊല്ലം കോർപ്പറേഷൻ 2026 -27 വർഷത്തെ പദ്ധതി രൂപീകരണം ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുവാൻ കൊല്ലം കോർപ്പറേഷൻ വികസന സെമിനാർ 2026 ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10 മണിക്ക് സി കേശവൻ ടൗൺഹാളിൽ ചേരുകയാണ്. ബഹു മേയർ ശ്രീ എ കെ ഹഫീസ് അധ്യക്ഷത വഹിക്കുന്ന യോഗം ബഹു എം പി ശ്രീ എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
ഈ സെമിനാറിൽ പങ്കെടുത്ത് താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകി വികസന സെമിനാർ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അഡ്വക്കേറ്റ് എം എസ് ഗോപകുമാർ, ചെയർപേഴ്സൺ വികസന സ്റ്റാൻഡിങ് കമ്മിറ്റി, കൊല്ലം കോർപ്പറേഷൻ

*കടവൂർ ഫ്ലൈ ഓവർ സി.കെ.പി – മുട്ടത്തുമൂല റോഡ് വരെ നീട്ടണം*വിശദമായ പ്ലാനും പ്രൊപ്പോസലും N.K.Premachandran എംപിക്ക് സമർപ്പി...
15/02/2026

*കടവൂർ ഫ്ലൈ ഓവർ സി.കെ.പി – മുട്ടത്തുമൂല റോഡ് വരെ നീട്ടണം*

വിശദമായ പ്ലാനും പ്രൊപ്പോസലും N.K.Premachandran എംപിക്ക് സമർപ്പിച്ചു (15-02-2025, ഞായർ)

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണം പുരോഗമിക്കുന്ന കടവൂർ ഫ്ലൈ ഓവർ സി.കെ.പി(CKP) – മുട്ടത്തുമൂല റോഡ് വരെ നീട്ടണം എന്ന ആവശ്യവുമായി വിശദമായ പ്ലാനും പ്രൊപ്പോസലും ഇന്ന് (ഞായർ – 15-02-2025) N.K.Premachandran എംപിക്ക് സമർപ്പിച്ചു. തുടർന്ന് എം.പി ഇത് നാഷണൽ ഹൈവേ അതോറിറ്റിക്ക് സമർപ്പിക്കും.

* മേയർ A. K. Hafees, ഡെവലപ്മെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ഞാനും (ഗോപകുമാർ), കടവൂർ ഡിവിഷൻ കൗൺസിലർ ധന്യ രാജുവും ചേർന്ന് ഒപ്പുവെച്ചാണ് എംപിക്ക് കൈമാറിയത്.

* ഇത് പൊതുജന സുരക്ഷയും ഗതാഗത സൗകര്യവും മുൻനിർത്തി തയ്യാറാക്കിയ വിശദമായ നിർദ്ദേശമാണ്.

*പ്രധാന പ്രശ്നങ്ങളും നിർദ്ദേശങ്ങളും*

▪️ *വാല്യൂ എഞ്ചിനീയറിംഗ് – പൊതുജന സുരക്ഷ*

സർവീസ് റോഡ് വഴി ഇറക്കം ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതുവഴി വാഹനാപകടസാധ്യത വർദ്ധിക്കുന്നു. CKP - മുട്ടത്തുമൂല അടിപ്പാതയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്തെന്നാൽ, അടിപതയിലൂടെ നേരെ റോഡ് മുറിച്ചു കടക്കുന്നത് വഴി ഈ അപകട സാധ്യത പൂർണമായും ഒഴിവാക്കാനാകും.

*വിവിധ സ്ഥലങ്ങളിലേക്കുള്ള എളുപ്പവഴി*
പ്രാക്കുളം, പെരുമൺ അഷ്ടമുടി, കുണ്ടറ , തൃക്കടവൂർ ക്ഷേത്രം (കിഴക്കേനട) തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാനവും എളുപ്പവുമായ മാർഗമാണ് ഈ റോഡ്.

പൊതുജനങ്ങളുടെ സുരക്ഷയും പ്രദേശത്തിന്റെ ഭാവി വികസനവും മുൻനിർത്തിയുള്ള ഈ നിർദ്ദേശം യാഥാർഥ്യമാകാൻ എല്ലാ ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

വിശദമായ പ്രൊപ്പോസലും പ്ലാനും താഴെ ഫോട്ടോ ആയി ചേർക്കുന്നു.

ഗോപകുമാർ
ഡെവലപ്മെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
കൊല്ലം കോർപ്പറേഷൻ

അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  പ്ലസ് ടു വിദ്യാർത്ഥികളുടെ  "FAREWELL CERMONY "
14/02/2026

അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ "FAREWELL CERMONY "

ഇന്ന് കൊല്ലം നഗര സഭ യുടെ 2026-27 വർഷത്തെ പദ്ധതി രൂപീകരണ പ്രക്രിയ യുടെ ഭാഗം ആയ "ഭിന്ന ശേഷി സഭ "ടൗൺഹാളിൽ നടന്നു. വികസന ചെയ...
07/02/2026

ഇന്ന് കൊല്ലം നഗര സഭ യുടെ 2026-27 വർഷത്തെ പദ്ധതി രൂപീകരണ പ്രക്രിയ യുടെ ഭാഗം ആയ "ഭിന്ന ശേഷി സഭ "ടൗൺഹാളിൽ നടന്നു. വികസന ചെയർപേഴ്സൺ എന്ന നിലയിൽ എന്റെ അദ്ധ്യക്ഷത യിൽ നടന്ന യോഗം ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ ഉദ്ഘാടനം ചെയ്തു.
വിധിയുടെ ക്രൂരതയാൽ അംഗവൈകല്യം സംഭവിച്ച മുതിർന്നവർ മുതൽ കൊച്ചുകുഞ്ഞുങ്ങൾ വരെ സഹായികളും അച്ഛൻ അമ്മ മാരോടും ഒപ്പം സഭ യിൽ പങ്കെടുത്തു. ഏറെ ഏറെ വിഷമം ഉണ്ടാക്കിയ നിമിഷങ്ങൾ ആയിരുന്നു അത്. എല്ലാ വർഷവും നഗര സഭ impliment ചെയ്യുന്ന മുച്ചക്ര വാഹനങ്ങളും, സ്കോളർഷിപ്പുകളും, ശ്രവണ സഹായികളും, പെൻഷനും, വീൽചെയറൂം മാത്രം പോരാ അവരെ ചേർത്തുപിടിക്കാൻ എന്ന് തോന്നി.
കൂലിവേലക്കാരി ആയ ഒരു അമ്മയുടെ 4 വയസ്സുകാരൻ ആയ മോന് നടന്നു പോകണമെങ്കിൽ വേണ്ട ഷൂ നു വേണ്ട രൂപ 25000/.കൂടാതെ ഓട്ടീസം ബാധിച്ച മക്കൾ അനേകം.. അവർക്ക് വേണ്ട റീഹാബിലിറ്റേഷൻ സെന്റർ കൊല്ലത്ത് ഇല്ല.. (ബഡ്‌സ്കൂൾ ഒരെണ്ണം ഉണ്ട് ). അവരെ നൃത്തതിന്റെയും, വര കളുടെ യും, സംഗീതത്തിന്റെ യും, സംസാരത്തിന്റെ യും ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ സ്‌പീച്ച് തെറാപ്പി യും കൗൺസിലിങ്ങും, ട്രെയിനിങ്ങും ഒക്കെ വേണം.. അവർക്ക് കരുതൽ ആകാൻ കോക്ലിയർ implantation സർജറി യും മറ്റും വേണം.
എന്തായാലും നഗര സഭ യുടെ ഫണ്ടിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നിബന്ധനകൾക്ക് വിധേയമായി ബഹു മേയർ ഹഫീസ് സർ ന്റെ യും കൗൺസിൽ ന്റെ യും മുൻപാകെ ഒരു പ്രൊജക്റ്റ്‌ സമർപ്പിക്കണമെന്ന് തോന്നുകയാണ്. നല്ല innovative ആയ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.. ❤️❤️

കൊല്ലം കോർപ്പറേഷനിലെ തൃക്കടവൂർ–അഞ്ചാലുമൂട് മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്...
06/02/2026

കൊല്ലം കോർപ്പറേഷനിലെ തൃക്കടവൂർ–അഞ്ചാലുമൂട് മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി കായൽ മാർഗം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലപരിശോധന നടത്തി.
കോർപ്പറേഷനിന്റെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ എന്നോടൊപ്പം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ, കൗൺസിലർമാരായ റീജ, രാധിക, ദീപു ഗംഗാധരൻ എന്നിവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു. കെഡബ്ല്യുഎ എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ. സുനിൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിറാസ്, എഇമാരായ സിന്ദു, അമൃത് സിഎംഎംയു അശ്വതി എന്നിവരും പങ്കാളികളായി.

അഞ്ചാലുംമൂട് ഗവൺമെൻറ് എൽ.പി. സ്കൂളിന്റെ 121-ാം വാർഷികാഘോഷം ഉദ്ഘാടനം ♥♥
06/02/2026

അഞ്ചാലുംമൂട് ഗവൺമെൻറ് എൽ.പി. സ്കൂളിന്റെ 121-ാം വാർഷികാഘോഷം ഉദ്ഘാടനം ♥♥

അഞ്ചാംലുംമൂട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മികവ് പൊതുസമൂഹത്തിൽ അവരിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള സംഗമം 2026 എന്ന...
25/01/2026

അഞ്ചാംലുംമൂട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മികവ് പൊതുസമൂഹത്തിൽ അവരിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള സംഗമം 2026 എന്നപരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു. പൊതുവേദിയില്‍ സംസാരിക്കാൻ എന്നെ പ്രാപ്തനാക്കിയ അഞ്ചാംലുംമൂട് സ്കൂൾ എന്നും പ്രിയപ്പെട്ടതാണ് ❤️

24/01/2026
♥
24/01/2026

Address

Kollam
691001

Telephone

+917736704789

Website

Alerts

Be the first to know and let us send you an email when MS Gopakumar Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share