ചിരിയും അറിവും

ചിരിയും അറിവും ചിരിക്കാം� ചിന്തിക്കാം� അറിയാം�

24/01/2025

അനധികൃത മണ്ണെടുപ്പിന് കൊല്ലം കോർപറേഷൻ തടയിട്ടു.....

"""നിങ്ങൾ കാണുന്നതും കേൾക്കുന്നതും എല്ലാം എല്ലായ്പ്പോഴും സത്യമല്ല....
23/01/2025

"""നിങ്ങൾ കാണുന്നതും കേൾക്കുന്നതും എല്ലാം എല്ലായ്പ്പോഴും സത്യമല്ല....

പരീക്ഷണശാലയിൽ കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിൽ 18...
23/01/2025

പരീക്ഷണശാലയിൽ കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിൽ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ചത്. 15 ദശലക്ഷം ഡിഗ്രി സെൽഷ്യസാണ് സൂര്യന്റെ കേന്ദ്രത്തിലെ താപനില. ഇതിനെക്കാൾ ഏഴ് മടങ്ങ് കൂടുതൽ താപത്തിലാണ് ചൈനയുടെ കൃത്രിമ സൂര്യൻ ജ്വലിച്ചതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

അണുസംയോജന പ്രക്രിയയിലൂടെയാണ് (ന്യൂക്ലിയാർ ഫ്യൂഷൻ) കൃത്രിമ സൂര്യനെ വൻതോതിലുള്ള ഊർജ്ജനിലയിലെത്തിച്ചത്. യഥാർഥ സൂര്യനിലും അണുസംയോജന പ്രക്രിയയിലൂടെയാണ് താപം ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഭാവിയിൽ പരിധിയില്ലാത്ത ഊർജ ഉറവിടമാക്കി കൃത്രിമ സൂര്യനെ മാറ്റാനുള്ള ശ്രമത്തിലാണ് ചൈന.

കിഴക്കൻ ചൈനീസ് നഗരമായ ഹെഫീയിലെ എക്സ്പിരിമെൻ്റൽ അഡ്വാൻസ്‌ഡ് സൂപ്പർകണ്ടക്റ്റിങ് ടോകാമാക് (EAST) എന്ന പരീക്ഷണശാലയിലാണ് കൃത്രിമ സൂര്യനെ സൃഷ്ടിച്ചത്. ഹൈഡ്രജൻ, ഡ്യുട്ടീരിയം ഗ്യാസ് എന്നിവയാണ് ഇതിൽ ഇന്ധനമായി ഉപയോഗിച്ചത്.

വൻതോതിലുള്ള ഊർജ്ജോൽപ്പാദന പ്രക്രിയയാണ് സൂര്യനിൽ നടക്കുന്നത്. ഇതിന് സമാനമായ പ്രക്രിയ നിയന്ത്രിതമായി പരീക്ഷണശാലകളിൽ നടപ്പാക്കാനായാൽ ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾക്ക് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിൻ്റെ ഭാഗമായാണ് ഇത്തരം പരീക്ഷണങ്ങൾ.

2035ഓടെ ആദ്യത്തെ വ്യാവസായിക പ്രോട്ടോടൈപ്പ് ഫ്യൂഷൻ റിയാക്‌ടർ (അഥവാ കൃത്രിമ സൂര്യൻ) നിർമിക്കാനും 2050ഓടെ ഈ നൂതന സാങ്കേതികവിദ്യ വലിയ തോതിലുള്ള വാണിജ്യ ഉപയോഗത്തിന് ഒരുക്കാനുമാണ് ചൈനീസ് ന്യൂക്ലിയർ കോർപറേഷൻ പദ്ധതിയിടുന്നത്.

🌹🌹🌹🌹 കേരള പോലീസിന് അഭിനന്ദനങ്ങൾ  അങ്ങനെ ഇൻസ്റ്റഗ്രാമിലൂടെ വീട്ടിലെത്തി  കൊലപാതകം നടത്തി പോകാമെന്നൊന്നും  സർവ്വോപരി രാജ്യ...
23/01/2025

🌹🌹🌹🌹
കേരള പോലീസിന് അഭിനന്ദനങ്ങൾ
അങ്ങനെ ഇൻസ്റ്റഗ്രാമിലൂടെ വീട്ടിലെത്തി
കൊലപാതകം നടത്തി പോകാമെന്നൊന്നും
സർവ്വോപരി രാജ്യം വിടാം എന്നൊന്നും
ആരും കരുതണ്ട
കേരള പോലീസ് പൊക്കിയിരിക്കും
പ്രത്യേകിച്ച് രാഷ്ട്രീയ ഇടപെടൽ ഒന്നും ഉണ്ടാകാത്തത് കൊണ്ട് മാത്രം
🌹🌹🌹🌹🌹

Address

Kollam
Kollam
691001

Website

Alerts

Be the first to know and let us send you an email when ചിരിയും അറിവും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category