12/11/2025
രാത്രി .:
dinner പുറത്താകാം എന്ന് തീരുമാനം മകൻ്റേതായിരുന്നു ... വൈകുന്നേരം ഞാനും ചേട്ടനും കടലു കണ്ട് കാറ്റ് ഏറ്റു വെറുതെ ആകാശത്ത് നോക്കിയിരുന്നപ്പോഴാണ് മകൻ വിളിച്ച് Beachനടുത്തുള്ള Resturantൽ dinner ആകാം എന്നു പറയുന്നത് ...
ഞങ്ങൾ ചെല്ലുമ്പോൾ അവർ wait ചെയ്യുകയാണ് ,, food order ചെയ്ത് വരാൻ അര മണിക്കൂറോളം സമയം എടുത്തു ..മുതിർന്നവർ ഓരോന്ന് സംസാരിച്ചിരിന്നു ... എന്നാൽ ദയ കുട്ടിയെന്തു ചെയ്യും ... കളിക്കാനോ ..കൂട്ടുകൂടാനോ ആരുമില്ല,,, മെല്ലെ നമ്മളെ ചെറുതോതിൽ ശല്ല്യം ചെയ്തു തുടങ്ങി,,,,
അച്ചു ൻ്റെ hand bagൽ ഒരു drawing Pad ഉംpencil ഉം ഉണ്ടായിരുന്നത് എടുത്തു കൊടുത്തു ,,,
"എന്താ ഇപ്പോ വരയ്ക്കാ .?
നിനക്ക് ഇഷ്ടുള്ളത് വരച്ചോളു ... എന്ന് അച്ചു ,,
അവൾ കൗതുകത്തോടെ നാലുപാടും നോക്കി,,, എന്തോ കണ്ടെത്തിയ പോലെ കുനിഞ്ഞിരുന്നു ആസ്വദിച്ചു വരച്ചു തുടങ്ങി ..
ഞാൻ ഒന്ന് പാളി നോക്കി ... ഒരു oval shape വൃത്തം.. അതിനെ 4 ആയി അവൾ വരയിട്ടു തിരിച്ചു ,,, പിന്നെ എൻ്റെ മുഖത്ത് നോക്കി,, ഞാൻ വേഗം കണ്ണുകൾ വലത്തോട്ടു പായിച്ചു,, വേറെ എന്തോ നോക്കും പോലെയിരുന്നു... ഒന്ന് പാളി നോക്കണം ന്നുണ്ട്,,, പക്ഷേ ചിത്രകാരിയുടെ ഭാവനയ്ക്ക് ഭംഗം വരുത്തേണ്ട എന്നു കരുതി,, controll ചെയ്തു,,, ഭക്ഷണം വരുന്നതിനു തൊട്ടു മുന്നേ ആളുടെ ചിത്രരചന തീർന്നു,, എന്നെ സ്നേഹത്തോടെ വിളിച്ചു,,,'അച്ഛമ്മാ ''
ഞാൻ ഒന്നു നോക്കി,,,
Drawing pad ഉയർത്തി അവൾ ചിത്രം കാണിച്ചു .''
"ആരാ വാവേ ഇത് ''?
" ഇത് അച്ഛമ്മ"
ഇത്രയും പേരിരുന്നതിൽ എന്തേ എന്നെ മാത്രം അവൾ വരയിലെടുത്തത്,,?
ആകാംഷയോടെ ഞാൻ ചോദിച്ചു
" എന്നെയോ ",,?
''അതെ... അച്ഛമ്മയോളം cute ആയ വേറൊന്നും ഞാൻ കണ്ടില്ല.... "
സത്യമായിട്ടും ഈ അവസാന വരികളളമല്ല കേട്ടോ.. :
ആ ചിത്രവുമായി ദയയും അവളുടെ അമമ അച്ചു എന്ന അശ്വതിയും ....