Kolkata Kairali Samajam

Kolkata Kairali Samajam Socio- Cultural Organization

17/06/2026
ലീലാ സർക്കാരിന് പിറന്നാളാശംസകൾമലയാളത്തെയും ബംഗാളിനെയും കൂട്ടിയിണക്കിയ സഫല ജന്മത്തിന് ഇന്ന് തൊണ്ണൂറ്റി രണ്ടാം പിറന്നാൾ. ബ...
21/05/2026

ലീലാ സർക്കാരിന് പിറന്നാളാശംസകൾ

മലയാളത്തെയും ബംഗാളിനെയും കൂട്ടിയിണക്കിയ സഫല ജന്മത്തിന് ഇന്ന് തൊണ്ണൂറ്റി രണ്ടാം പിറന്നാൾ. ബംഗാളിലെ ഉന്നതമായ സാഹിത്യകൃതികളെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളവരിൽ പ്രമുഖ സ്ഥാനമാണ് ലീല സർക്കാരിനുള്ളത്. ഈ പിറന്നാൾ ദിനത്തിൽ കൊൽക്കത്ത കൈരളി സമാജത്തിൻ്റെ ജന്മദിനാശംസകൾ നേരുന്നു.

വിശ്വപ്രസിദ്ധ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് നിര്യാതനായി*ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫോട...
26/04/2026

വിശ്വപ്രസിദ്ധ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് നിര്യാതനായി
*
ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു.
അരനൂറ്റാണ്ടിലേറെ നീണ്ട കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും ആത്മാവും പകർത്തിയെടുത്ത പ്രതിഭയാണു രഘു റായ്. 1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന്‍റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ച 'അജ്ഞാതനായ കുട്ടിയുടെ ശവസംസ്കാരം' എന്ന ചിത്രം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങൾക്ക് 1972ൽ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നൽകി ആദരിച്ചു.

കൊൽക്കത്ത കൈരളി സമാജത്തിൻ്റെ ശ്രദ്ധാഞ്ജലി..

ഇന്ന് ലോക പുസ്തകദിനം. ആശംസകൾ....World Book Day, also called World Book and Copyright Day, is a yearly event celebrated o...
23/04/2026

ഇന്ന് ലോക പുസ്തകദിനം. ആശംസകൾ....

World Book Day, also called World Book and Copyright Day, is a yearly event celebrated on April 23 by UNESCO. It promotes reading, publishing, and copyright. The date was chosen because several great authors like William Shakespeare, Miguel de Cervantes, and Inca Garcilaso de la Vega died on or around April 23.

2026 Theme UNESCO’s theme focuses on “Read Your Way” and “Indigenous Languages”. The core idea stays the same: _books for everyone_.

So today we celebrate books, stories, and the people who write them..

ഇന്ന് മാധവിക്കുട്ടിയുടെ 92-ാം ജന്മദിനവാർഷികം......
31/03/2026

ഇന്ന് മാധവിക്കുട്ടിയുടെ 92-ാം ജന്മദിനവാർഷികം......

ഇന്ന് ഒ.വി വിജയൻ ഓർമ്മദിനം....
30/03/2026

ഇന്ന് ഒ.വി വിജയൻ ഓർമ്മദിനം....

29/03/2026

'Bosti Jeevan' book release 28.03.2026

ഇന്ന്, അഷിതയുടെ ഓർമ്മദിനംസ്ത്രീജീവിതത്തിന്റെ വിഹ്വലതകളും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമാണ് അഷിതയുടെ രചനകളില്‍ നിറഞ്ഞുനിന...
27/03/2026

ഇന്ന്, അഷിതയുടെ ഓർമ്മദിനം

സ്ത്രീജീവിതത്തിന്റെ വിഹ്വലതകളും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമാണ് അഷിതയുടെ രചനകളില്‍ നിറഞ്ഞുനിന്നത്. ചെറുകഥകളും കവിതകളും മാത്രമല്ല മനോഹരമായ ബാലസാഹിത്യ കൃതികളും അഷിത എഴുതി. പരിഭാഷകളിലൂടെ മറ്റു ഭാഷകളിലെ കൃതികളും മലയാളത്തിന് പരിചയപ്പെടുത്തി. അഷിത തര്‍ജ്ജമ ചെയ്ത ഹൈക്കു കവിതകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇംഗ്ലീഷിലും അഷിത കവിതകള്‍ എഴുതിയിട്ടുണ്ട്.

വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ്ണവിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, നിലാവിന്റെ നാട്ടില്‍, ശിവസേവന സഹവര്‍ത്തനം, മയില്‍പ്പീലി സ്പര്‍ശം, ഭൂമി പറഞ്ഞ കഥകള്‍, പദവിന്യാസങ്ങള്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട കൃതികള്‍.

ഇന്ന് ലോക നാടകദിനംലോകനിലവാരമുള്ള രംഗകലാപ്രവര്‍ത്തകരുടെ കൂട്ടായ്മയോടെ 1948-ല്‍ പാരീസില്‍വെച്ച് യുനെസ്‌കോയുടെ നേതൃത്വത്തില...
27/03/2026

ഇന്ന് ലോക നാടകദിനം

ലോകനിലവാരമുള്ള രംഗകലാപ്രവര്‍ത്തകരുടെ കൂട്ടായ്മയോടെ 1948-ല്‍ പാരീസില്‍വെച്ച് യുനെസ്‌കോയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ അന്തര്‍ദ്ദേശീയ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് 1962 മുതല്‍ ലോക നാടകദിനം ആചരിച്ചുവരുന്നത്. പാരീസിലെ തിയറ്റര്‍ നാഷണലിന്റെ ഉത്സവത്തിനു തുടക്കം കുറിച്ച ദിനമായ 1962 മാര്‍ച്ച് 27-നായിരുന്നു ആദ്യമായി ഈ ദിനാചരണം നടന്നത്.

കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ ഒന്നിലേറെ തവണ നേടിയ നാടകപ്രവർത്തനങ്ങളുമായി കൊൽക്കത്ത കൈരളി സമാജവും നാടകക്കാർക്കൊപ്പം.

ആശംസകൾ.....

International Theatre Day is a reminder that a bare stage, a few lights, and human presence can hold up a mirror to the world. Each year on March 27, artists and audiences pause to celebrate that raw, live exchange—stories told in real time, mistakes and all, that spark laughter, discomfort, and recognition. Happy International Theatre Day.

Address

B 341 Lake Gardens
Kolkata
700045

Alerts

Be the first to know and let us send you an email when Kolkata Kairali Samajam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kolkata Kairali Samajam:

Share