05/03/2018
സ്‌കൂളില്‍ ലൈബ്രറി ഒരുക്കി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ
mathrubhumi.com
കരൂപ്പടന്ന:
കരൂപ്പടന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1991 ബാച്ച് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ലൈബ്രറിയും റീഡിങ് റൂമും സജ്ജമാക്കി. മൂന്നുമാസം മുമ്പാണ് കരൂപ്പടന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1991 എസ്.എസ്.എല്‍.സി. ബാച്ചിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നത്. ഗള്‍ഫിലും നാട്ടിലുമുള്ളവര്‍ വാട്‌സാപ്പിലൂടെ ആശയവിനിമയം നടത്തി ഒത്തുകൂടുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ടി.കെ. ജമീല സ്‌കൂള്‍ കാമ്പസില്‍ നന്മമരം നട്ടുകൊണ്ടാണ് സംഘടനയുടെ തുടക്കം കുറിച്ചത്. ഇതിനോടകം തന്നെ രണ്ട് സംഗമങ്ങള്‍ സംഘടനയുടേതായി നടത്തി. സംഘടനയ്ക്ക് ഗള്‍ഫിലും കോ-ഓര്‍ഡിനേറ്റര്‍മാരുണ്ട്. രണ്ടരലക്ഷത്തിലധികം രൂപ ചെലവാക്കി ആധുനികസൗകര്യങ്ങളോടെ നൂറ് വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം ഇരുന്നു വായിക്കുന്നതിനുള്ള ലൈബ്രറിയും റീഡിങ് റൂമുമാണ് ഒരുക്കിയിട്ടുള്ളത്. പ്രസിഡന്റ് അയൂബ് കരൂപ്പടന്നയും, സെക്രട്ടറി ഡോ. ഷംലയും, കോ-ഓര്‍ഡിനേറ്റര്‍ ഷുക്കൂര്‍ എടപ്പുള്ളിയുമാണ്. ലൈബ്രറി സമര്‍പ്പണം തിങ്കളാഴ്ച രാവിലെ 10-ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. കേന്ദ്രസാഹിത്യ അക്കാദമി അംഗം ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്യും.
Mathrubhumi, Latest Kerala News, Latest Malayalam News, Breaking News, Malayalam Online News, Kerala Online News, Politics, Movies, Kerala Travel, Kerala Arts, Kerala Food, Culture, Technology News, Health, Travel, Mathrubhumi Books, Auto , Agriculture News, Photo Gallery, News In Pics, Breaking Mal...