കുങ്കുമം TV

കുങ്കുമം TV KUNKUMAM TV -
മലയാളിക്ക് നഷ്ടപ്പെട്ട പൈങ്കിളി ലോകം !

സാബു  ജേക്കബ് മൂവാറ്റുപുഴയിൽമത്സരിക്കും?. മൂവാറ്റുപുഴ:- ആസന്നമായ അസംബ്ലിതെരഞ്ഞെടുപ്പിൽ  NDA സ്ഥാനാർത്ഥിയായിട്വൻ്റി 20 ചെ...
27/01/2026

സാബു ജേക്കബ് മൂവാറ്റുപുഴയിൽ
മത്സരിക്കും?.

മൂവാറ്റുപുഴ:- ആസന്നമായ അസംബ്ലി
തെരഞ്ഞെടുപ്പിൽ NDA സ്ഥാനാർത്ഥിയായി
ട്വൻ്റി 20 ചെയർമാൻ സാബു ജേക്കബ്
മത്സരിക്കുന്നതായി സൂചന.

മോശമല്ലാത്ത BJP വോട്ടുകൾകൊപ്പം, ട്വൻ്റി
20 ക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ
ചേർന്നാൽ ജയ സാധ്യത കൂടുതലാണ്. ,
ഇതിനോടൊപ്പം ക്രിസ്ത്യാനികളുടെ
വോട്ടുകളിൽ വലിയൊരു വിഭാഗം കൂടി
ഇവർക്കൊപ്പം ചേരും എന്നാണ് വിവരം. ഇത്
സംഭവിച്ചാൽ ചരിത്രം ആവർത്തിക്കും. NDA
ക്ക് ട്വൻ്റി 20 ക്ക് മൂവാറ്റുപുഴയിൽ വിജയം
ഉറപ്പ്

NDA സ്ഥാനാർത്ഥിയായി മത്സരിച്ചു
പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി
സി തോമസിന്റെ വിജയം പോലെ മറ്റൊരു
എൻഡിഎ വിജയം കൂടി മൂവാറ്റുപുഴയിൽ
ആവർത്തിക്കാനാണ് സാധ്യത. .

രണ്ടു മുന്നണികളുടെയും സ്ഥാനാർത്ഥികൾ
കഴിവുകെട്ടവരാണെന്ന് ഇതിനകം
തെളിയിച്ചു എന്നാണ് ജനങ്ങളുടെ പരക്കെ
സംസാരം. നല്ല ഒരു സ്ഥാനാർഥിയെ പോലും
നിർത്താൻ രണ്ടു മുന്നേറികൾക്കും
ആകുന്നില്ല. കാസ ക്രൂയിഡേഴ്സ് ആർമി
കാത്തലിക് കൗൺസിൽ തുടങ്ങിയ തീവ്ര
മതസംഘങ്ങൾക്ക് നിർണായ സ്വാധീനമുള്ള
മൂവാറ്റുപുഴയിൽ പുതിയ സാഹചര്യത്തിൽ
സാബു ജേക്കബിന്റെ സ്ഥാനാർത്ഥിത്വം
ഇരു മുന്നണികൾക്കും കടുത്ത ഞെട്ടൽ
ആണ് ഉണ്ടാക്കിയിരിക്കുന്നത്.

SAI സ്‌പോർട്‌സ്  ഹോസ്റ്റലിൽ രണ്ട് പെൺകുട്ടികളു തൂങ്ങിമരിച്ച നിലയിൽ .പരിശീലനത്തിന് ഹാജരാകാത്ത പെൺകുട്ടികളുടെ മുറി പരിശോധി...
15/01/2026

SAI സ്‌പോർട്‌സ് ഹോസ്റ്റലിൽ രണ്ട് പെൺകുട്ടികളു തൂങ്ങിമരിച്ച നിലയിൽ .
പരിശീലനത്തിന് ഹാജരാകാത്ത പെൺകുട്ടികളുടെ മുറി പരിശോധിച്ചപ്പോൾ പുലർച്ചെ അഞ്ച് മണിയോടെ ഹോസ്റ്റൽ അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ വാതിൽ ബലമായി തുറന്നപ്പോഴാണ് ഇരുവരും സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരിശീലനത്തിന് ഹാജരാകാത്ത പെൺകുട്ടികളുടെ മുറി പരിശോധിച്ചപ്പോൾ പുലർച്ചെ അഞ്ച് മണിയോടെ ഹോസ്റ്റൽ അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ വാതിൽ ബലമായി തുറന്നപ്പോഴാണ് ഇരുവരും സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലത്തുള്ള സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഹോസ്റ്റലിൽ വ്യാഴാഴ്ച രണ്ട് ട്രെയിനികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനിയായ സാന്ദ്ര (17), തിരുവനന്തപുരം സ്വദേശിനിയായ വൈഷ്ണവി (15) എന്നിവരാണ് കൊല്ലപ്പെട്ടത്.

മുവാവാറ്റുപുഴയുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ  എൽദോ വീണ്ടും വരുമോ ?.എൽദോ എബ്രഹാമിന്  ഇന്ന് വിവാഹ വാർഷികം . മുവാറ്റുപുഴയുടെ...
13/01/2026

മുവാവാറ്റുപുഴയുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ എൽദോ വീണ്ടും വരുമോ ?.
എൽദോ എബ്രഹാമിന് ഇന്ന് വിവാഹ വാർഷികം .
മുവാറ്റുപുഴയുടെ വികസന നായകൻ നാട് നയിക്കാൻ തിരികെ വരുമോ ? തിരഞ്ഞെടുപ്പ് ചൂട് അടുക്കുമ്പോൾ ആശങ്കകളും പ്രതീക്ഷയുമാണ് മുവാറ്റുപുഴ മണ്ഡലം ഇന്ന് .

തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിവിധ സ്ഥാനാർത്ഥികൾക്കായി അഭിലാഷ് ആട്ടായം രംഗത്ത്.?. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്ത...
13/01/2026

തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിവിധ സ്ഥാനാർത്ഥികൾക്കായി അഭിലാഷ് ആട്ടായം രംഗത്ത്.?.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രമുഖ മിമിക്രി താരം അഭിലാഷ് ആട്ടയത്തെ രംഗത്തിറക്കാൻ വിവിധ രാഷ്ട്രീയ നേതാക്കൾ. സോഷ്യൽ മീഡിയയിലെ വൈറൽ താരമായ അഭിലാഷ് ആട്ടയത്തിന്റെ സാന്നിധ്യം തങ്ങൾക്ക് ഗുണം നൽകുമെന്നാണ് വിവിധ സ്ഥാനാർത്ഥികളുടെ കണക്കുകൂട്ടൽ. മൂവാറ്റുപുഴ മുൻ നഗരസഭ ചെയർമാൻ അടക്കം പലരും ഇദ്ദേഹത്തെ സമീപിക്കുന്നത് ആയാണ് രഹസ്യ വിവരം.
നിരവധി ടിവി ഷോകളിലും അഭിലാഷ് വിജയക്കൊടി പാറിച്ചിട്ടുണ്ട്

മൂവാറ്റുപുഴയിൽ വികസനത്തിന്റെ 'വാഴയ്ക്കൻ' കരുത്ത്; 2026-ൽ മണ്ഡലം തിരിച്ചുപിടിക്കാൻ ജനകീയ നായകൻമൂവാറ്റുപുഴ: വരാനിരിക്കുന്ന...
03/01/2026

മൂവാറ്റുപുഴയിൽ വികസനത്തിന്റെ 'വാഴയ്ക്കൻ' കരുത്ത്; 2026-ൽ മണ്ഡലം തിരിച്ചുപിടിക്കാൻ ജനകീയ നായകൻ
മൂവാറ്റുപുഴ: വരാനിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കരുത്തുറ്റ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്താൻ മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ തന്നെ വീണ്ടും വരണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമാവുകയാണ്.

വികസനത്തിന്റെ പര്യായം
കഴിഞ്ഞ കാലയളവിൽ എം.എൽ.എ എന്ന നിലയിൽ ജോസഫ് വാഴയ്ക്കൻ നടത്തിയ വികസന പ്രവർത്തനങ്ങൾ ഇന്നും മണ്ഡലത്തിൽ ചർച്ചാവിഷയമാണ്. എം.സി റോഡിന്റെ നവീകരണം മുതൽ ഉൾനാടൻ റോഡുകളുടെ വികസനം വരെ നീളുന്ന അദ്ദേഹത്തിന്റെ പ്രവർത്തനശൈലി മൂവാറ്റുപുഴയുടെ മുഖച്ഛായ മാറ്റിമറിച്ചു. കൃത്യമായ പ്ലാനിംഗും അത് നടപ്പിലാക്കാനുള്ള ആർജ്ജവവുമാണ് അദ്ദേഹത്തെ മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

എല്ലാവർക്കും പ്രിയപ്പെട്ട 'നാട്ടുകാരൻ'
രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിത്വമാണ് ജോസഫ് വാഴയ്ക്കൻ. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നേരിട്ടിടപെടാനും പരിഹാരം കാണാനുമുള്ള അദ്ദേഹത്തിന്റെ മനസ്സ് 'ജനകീയ എം.എൽ.എ' എന്ന ഖ്യാതി നേടിക്കൊടുത്തു. മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള വികസന പ്രശ്നങ്ങൾ അദ്ദേഹത്തിന് കൃത്യമായറിയാം.

മന്ത്രിസ്ഥാനം: മൂവാറ്റുപുഴയുടെ പ്രതീക്ഷ
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ, അനുഭവസമ്പത്തും പാർട്ടിയിലുള്ള വലിയ സ്വാധീനവും പരിഗണിച്ച് ജോസഫ് വാഴയ്ക്കന് മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇത് മൂവാറ്റുപുഴയുടെ വരുംകാല വികസനത്തിന് വൻ കുതിച്ചുചാട്ടം നൽകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു 'കിംഗ് മേക്കർ' എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നയതന്ത്രജ്ഞത മണ്ഡലത്തിന് സംസ്ഥാന തലത്തിൽ കൂടുതൽ പ്രാധാന്യം നേടിക്കൊടുക്കും.

നേട്ടങ്ങൾ ചുരുക്കത്തിൽ:
അനുഭവസമ്പത്ത്: നിയമസഭയിലെ മികച്ച പ്രവർത്തനം.

വികസനം: കിഫ്ബിയും മറ്റ് ഫണ്ടുകളും ഉപയോഗിച്ച് മണ്ഡലത്തിൽ നടപ്പിലാക്കിയ മാതൃകാ പദ്ധതികൾ.

ബന്ധങ്ങൾ: താഴെത്തട്ടിലുള്ള പ്രവർത്തകരുമായും വോട്ടർമാരുമായും ഉള്ള അഭേദ്യമായ ബന്ധം.

പ്രതിബദ്ധത: പ്രാദേശിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള കഴിവ്.

മൂവാറ്റുപുഴയുടെ പ്രതാപം വീണ്ടെടുക്കാനും വികസനം വേഗത്തിലാക്കാനും ജോസഫ് വാഴയ്ക്കന്റെ നേതൃത്വം അനിവാര്യമാണെന്നാണ് വോട്ടർമാരുടെ പൊതുവികാരം.. ഏതായാലും വഴക്കൻറെ തിരിച്ചു വരവ് മണ്ഡലത്തിന്റെ ഏല്ലാ ഭാഗങ്ങളിലും അനിവാര്യമായ ആവശ്യമായി ഉയർന്നു വരികയാണ് .

Address

IV Th Cross Road Tharakans Bldg.
Kochi

Website

Alerts

Be the first to know and let us send you an email when കുങ്കുമം TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category