Essem Creations

Essem Creations Essem creations is a multi-faced music company based out of Kerela, India

13/01/2026

മകൾ കല്യാണത്തിന് കൂട്ടുകാരികളുമൊത്തു ഡാൻസ് കളിക്കുന്നതിനിടയിൽ ഉപ്പയുടെ ഒരു ടപ്പാൻകുത്ത് 🤣🤣🤣🤣

14/08/2025

കോഴിമുട്ട
അന്നൊക്കെ ഞങ്ങളുടെ ഷോപ്പ് രാവിലെ ആറ്മണിക്ക് തുറക്കും. ഷോപ്പിലേക്ക് പോകാൻ ഇറങ്ങുന്നതിന് മുൻപ് വാപ്പച്ചിക്ക് കഴിക്കാൻ ഒരു ഗ്ലാസ് മാൾട്ടോവ കലക്കിയതും രണ്ട് നടൻ കോഴിമുട്ട പുഴുങ്ങിയതും കൊണ്ട് വന്ന് ഡൈനിങ് ടേബിളിൽ വക്കും ഉമ്മച്ചി.വാപ്പച്ചി ഒരു കോഴിമുട്ടയും കാൽ ഗ്ലാസോളം മൾട്ടോവയും ബാക്കി വച്ചിട്ട് പോകും. ഞാൻ കുടിച്ചോട്ടെ എന്ന് വിചാരിച്ചിട്ടാണോ ബെറ്റർഹാഫ് ഉമ്മച്ചിക്ക് പകുതി വച്ചിട്ട് പോണതാണോ എന്നറിയില്ല. എന്തായാലും വാപ്പച്ചിയുടെ കാലൊച്ച കാതോർത്ത് പോയി എന്നുറപ്പായാൽ റൂമിൽ നിന്നും ചാടി പുറത്ത് കടക്കും.പിറകെ എന്റെ അനിയൻ സുഹൈബും.ബാക്കിവച്ച
മാൾട്ടോവ ഒറ്റയടിക്ക് ഞാൻ അകത്താക്കും.
സുഹൈബിന് കുറച്ച് ഒസ്വസൊക്കെ ഉള്ളത് കൊണ്ട് അവൻ മാൾട്ടോവയിലേക്ക് നോക്കില്ല. അവൻ കുടിച്ച് ബാക്കി വച്ചാൽ പോലും അവൻ കുടിക്കില്ല.കോഴിമുട്ട എനിക്ക് തട്ടിപ്പറിക്കാൻ തോന്നിയില്ലെങ്കിൽ അവന് തിന്നാം. ഒന്നിനും വാശിയില്ലാത്ത ഒരു പാവം. മക്കൾസ് എല്ലാരും സ്കൂളിൽ പോയിക്കഴിഞ്ഞാൽ അയലത്തെ അമ്മക്കിളികൾ എല്ലാരും വീട്ടിൽ ഒത്ത്കൂടും.രേണുചേച്ചിയും റീത്ത ആന്റിയും
നെബീസത്തയും അവ്വത്തയും കയ്യത്തയും എല്ലാരും ഉണ്ടാകും. ചിലരുടെയൊക്കെ കയ്യിൽ കറിച്ചട്ടിയും ഉണ്ടാകും. മീൻകാരൻ റസാക്ക് വന്ന് മീൻ വാങ്ങിയിട്ടേ എല്ലാരും പിരിയൂ. പിന്നെ മീറ്റിങ് ഉച്ചക്ക് ശേഷം മൂന്ന് മണിയാകുമ്പോൾ.ബാക്കി നാളെ പറയാം ചായക്ക് വെള്ളം വെക്കാൻ നേരമായി എന്നും പറഞ്ഞ് അസർ ബാൻങ്ക് കേൾക്കുമ്പോൾ അതും പിരിയും. അന്ന് ഞാൻ പനിയായത്ത് കൊണ്ട് സ്കൂളിൽ പോയില്ല.പതിവ് പോലെ അമ്മക്കിളികൂട്ടം അടുക്കളവശത്തെ നടയിൽ ഒത്തുകൂടി. തെങ്ങിന്റെചോട്ടിൽ കിടക്കുന്ന വാപ്പച്ചിക്ക് പുഴുങ്ങിയ നാടൻ കോഴിമുട്ടയുടെ തൊണ്ട് അജീനത്തയുടെ കണ്ണിൽ പെട്ടു. കണ്ടതും അജീനത്ത കലിതുള്ളി ചാടി എഴുന്നേറ്റു. അബസത്തെ സത്യം പറ ആ കോഴിമുട്ട എവിടുന്ന് കിട്ടി. അത് എന്റെ ആള് കടയിൽ നിന്നും കൊണ്ട് വന്നതാണെന്ന് ഉമ്മച്ചി മറുപടിയും കൊടുത്തു. പക്ഷെ അജീനത്ത അതിലൊന്നും അടങ്ങിയില്ല.അജീനത്തയുടെ ഒരു മാസം മുൻപ് കാണാതായ സുന്ദരികോഴിയുടെമുട്ടയാണെന്നും. കരിമ്പനടിച്ച
കളറിലുള്ള മുട്ട ആ കോഴിക്ക് മാത്രമുള്ളു കോഴിയെ ഉമ്മച്ചി ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നും പറഞ്ഞ് ഭൂലോകപുകില്. ആരൊക്കെ പറഞ്ഞിട്ടും അജീനത്ത അടങ്ങിയില്ല. ഉമ്മച്ചി ഒന്നും മിണ്ടാതെ പേടിച്ചു നിൽക്കുന്നു. നിങ്ങൾ എന്തെങ്കിലും ആക്ക് എന്നും പറഞ്ഞ് അവ്വത്ത പോകാൻ എഴുനേറ്റ്. അപ്പോൾ അതാ കേൾക്കണ് അജീനത്തയുടെ സുന്ദരികോഴിയുടെ കൊക്കൽ. എല്ലാരും കോഴിയുടെ കൊക്കൽ കേട്ടിടത്തേക്ക് നോക്കി.
വിറക് പുരയുടെ മച്ചിൽ നിന്നും ഏണി ചാടി ചാടി ഇറങ്ങി വരുന്ന അജീനത്തയുടെ സുന്ദരി കോഴി. പിന്നെ അജീനത്തയുടെ കലി പറയണോ. ഉമ്മച്ചിയുടെ ഭാഗ്യത്തിന് പുറകെ വരിവരിയായി കോഴിക്കുഞ്ഞുങ്ങളും. ദേ കെടക്കണ് അജീനാടെ കാണാതായ കോഴി അബസത്തിന്റെ വീട്ടിലെ വിറക്പുരയിൽ മൊട്ടയിട്ട് അടയും ഇരുന്നു മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളുമായി വരണ വരവ് കണ്ട കയ്യത്തയുടെ ആശ്വാസം. മരപ്പട്ടി കൊണ്ടുപോയെന്ന് പറഞ്ഞിരുന്ന ഒരു കോഴിക്ക് പകരം എട്ട് കോഴിയെ കിട്ടിയില്ലേ രേണുച്ചേച്ചിയുടെ കമന്റ്. എന്തൊക്കെയായാലും അബസത്തിനെ പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ അജീനാക്ക് റീത്താന്റിയുടെ കുറ്റപ്പെടുത്താൽ. ഇതിനെല്ലാം ഇടയിൽ വാല് മുറിഞ്ഞ് വിവശയായി നിൽക്കുന്ന അജീനത്ത.എന്നിട്ടും വിട്ട് കൊടുക്കാൻ തയ്യാറില്ല. മാസത്തിൽ ഒൻപത് മുട്ടയിടുന്ന കോഴിയാണ് ഇത് ഏഴ് കുഞ്ഞുങ്ങളെ ഉള്ളു ബാക്കി രണ്ടെണ്ണം എവിടെപ്പോയി. അത് അബസത്ത് കെട്യോന് പുഴുങ്ങി കൊടുത്ത് അജീനതയോട് കലിതോന്നിയ അമ്മച്ചികിളിക്കൂട്ടം ഓരോന്ന് പറഞ്ഞ് അവിടുന്ന് പിരിഞ്ഞു. അജീനത്തയെ ഉമ്മച്ചി വിട്ടില്ല രണ്ട് മൊട്ടക്ക് എന്ത് പറ്റിയെന്ന് നമുക്ക് വിറക്പുരയുടെ മച്ചിൽ കയറിനോക്കാം. ഉമ്മച്ചി എണിയിൽ പിടിച്ച് മച്ചിൽ കയറി നോക്കുമ്പോ രണ്ട് മുട്ട വിരിയാതെ കിടക്കുന്നു.എടുത്ത് അജീനത്തക്ക് കൊടുത്തു ഇത് പേട് മുട്ടയാവും. അജീനത്ത അതും വാങ്ങി ഒന്നും മിണ്ടാതെ വീട്ടിലേക്ക് പോയി. അജീനത്തയോടുള്ള വാശിക്കാണോ പേടികയറിപ്പോയതാണോ?അറിയില്ല പിന്നീട് ഇന്ന് വരെ ഉമ്മച്ചി വാപ്പച്ചിക്ക് നാടൻ കോഴിമുട്ട പുഴുങ്ങിയോ പൊരിച്ചോ കൊടുത്തിട്ടില്ല 🥰പാവം. എന്താല്ലേ
essem shamseer
9562933300

21/04/2025

അങ്കിൾ എന്റെ കവിളിൽ തൊട്ടു 🤣
ഒരുരക്ഷയുമില്ലാത്ത തുമ്പിമോളുടെ അഴിഞ്ഞാട്ടം 😂😂


20/04/2025

പണിപാളി. അഴിഎണ്ണിയത് തന്നെ
Bad touch ഭീഷണിയുമായി തുമ്പിമോൾ 😂


31/03/2025

മഞ്ചാടിമൊഞ്ചുള്ളോരോളായ് നീയെന്റെ മുന്നിൽ വന്നുവോ ❤️❤️❤️


18/03/2025

കൊടുക്കണകാശിനു നല്ലമദ്യം😭അതാണ് നമ്മുടെ മുദ്രാവാക്യം 😂

15/03/2025

കള്ളും കരിമീനും😂കാശുംപോയി വയറുംപോയി 🤣

15/03/2025

കള്ളും കരിമീനും 🤣ചിരിപ്പിച്ച് കൊല്ലും



#

Address

Amina Manzil, Jawan C/s Road
Kochi
682041

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 3pm

Telephone

+919562933300

Alerts

Be the first to know and let us send you an email when Essem Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Essem Creations:

Shortcuts

Share