Pineapple Media

Pineapple Media 'Pineapple Media' is a Complete Media Page where we Visualize Accurate and Detailed Information About Cinema & Public Affairs. [email protected]

Pls Like our page and Subscribe into Our Youtube Channel. f/TeamPineappleMedia

[email protected]

കോർപ്പറേഷനിൽ ഗുണ്ടായിസം നടക്കില്ല ; തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത...
25/06/2026

കോർപ്പറേഷനിൽ ഗുണ്ടായിസം നടക്കില്ല ; തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മേയർ അഡ്വ. വി.വി. രാജേഷ്

NCERT പാഠപുസ്തകത്തില്‍ ആദ്യമായി അടിയന്തരാവസ്ഥ പഠന വിഷയം
25/06/2026

NCERT പാഠപുസ്തകത്തില്‍ ആദ്യമായി അടിയന്തരാവസ്ഥ പഠന വിഷയം

14 പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു...
25/06/2026

14 പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി ആതവനാട് മദ്രസയിലെ അധ്യാപകനായിരുന്ന എ കെ മുഹമ്മദാണ് അറസ്റ്റിലായത്. ബിഹാറിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപതോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ബിഹാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.

മദ്രസയിൽ പഠിച്ചിരുന്ന കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതുവരെ 14 കുട്ടികളാണ് പീഡനത്തിനിരയായതായി അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. പരാതികൾ പുറത്തുവന്നതോടെ പ്രതി കേരളം വിട്ട് മുങ്ങുകയായിരുന്നു. തുടർന്ന് ഇയാൾക്കായി വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

കുട്ടികളുടെ വിശദമായ മൊഴികളും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. കൂടുതൽ കുട്ടികൾ സമാന രീതിയിലുള്ള പീഡനത്തിനിരയായിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും, സംഭവം മറച്ചുവയ്‌ക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

ഇങ്ങേര് ഇങ്ങനെ തുടരെ തുടരെ മാപ്പ് പറയുമ്പോൾ... കഷ്ടം തോന്നുന്നു..കാന്തിക്ക് മാപ്പ് പറയാം.. പക്ഷെ, രാജ്യത്തിൻറെ പ്രതിപക്ഷ...
25/06/2026

ഇങ്ങേര് ഇങ്ങനെ തുടരെ തുടരെ മാപ്പ് പറയുമ്പോൾ... കഷ്ടം തോന്നുന്നു..

കാന്തിക്ക് മാപ്പ് പറയാം.. പക്ഷെ, രാജ്യത്തിൻറെ പ്രതിപക്ഷ നേതാവ്!!

വിശദമായ റിപ്പോർട്ട് കമെന്റ് ബോക്സിൽ

25/06/2026

കുട്ടനാട് MLA റെജി ചെറിയാൻ : മൂലം തിരുനാൾ വള്ളംകളി ദിവസം കുട്ടനാടിന് പ്രാദേശിക അവധി അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മുഖ്യമന്ത്രി VD സതീശൻ : അന്നത്തെ ദിവസം കുട്ടനാടിന് പ്രദേശിക അവധി നൽകുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കുന്നതായിരിക്കും !!!

ശേഷം ഇരുന്നിട്ട് അടുത്തിരുന്ന ആളോട് സതീശൻ : ഒരു കാരണവശാലും കൊടുക്കില്ല 😅

പക്ഷെ പറഞ്ഞത് മൈക്ക് ഓഫാക്കാതെ ആയിരുന്നു 😂😂

Follow Pineapple Media

- നിതിൻ മോളി

ബ്രിട്ടനില്‍ പതിറ്റാണ്ടുകളായി 'ഗ്രൂമിങ് ഗ്യാങി'ന്റെ വലയില്‍ വീണ് 2,50,000 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി റി...
25/06/2026

ബ്രിട്ടനില്‍ പതിറ്റാണ്ടുകളായി 'ഗ്രൂമിങ് ഗ്യാങി'ന്റെ വലയില്‍ വീണ് 2,50,000 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് എംപിയായ രൂപര്‍ട്ട് ലോവിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അന്വേഷണത്തില്‍ കണ്ടെത്തില വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജൂണ്‍ 16-ന് പുറത്തുവിട്ട 'ഗ്യാങ് റേപ്പ് എന്‍ക്വയറി റിപ്പോര്‍ട്ടി'ലാണ് നിര്‍ണായക വിവരങ്ങളുള്ളത്.

പെണ്‍കുട്ടികളെയും സ്ത്രീകളെയും വശീകരിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുന്ന് സംഘങ്ങളെയാണ് 'ഗ്രൂമിങ് ഗാങ്' എന്നു വിളിക്കുക. ഇരയാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ബ്രിട്ടീഷ് വംശജരായ വെളുത്ത പെണ്‍കുട്ടികളാണ്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭരണ-സുരക്ഷാ പരാജയങ്ങളിലൊന്നായാണ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്.

2005-നും 2017-നും ഇടയില്‍ കൂട്ടായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 264 ശിക്ഷാവിധികള്‍ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തില്‍, കുറ്റവാളികളില്‍ 84 ശതമാനവും ദക്ഷിണേഷ്യന്‍ വംശജരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും പാകിസ്ഥാന്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്.

യുകെയിലെ 149 തദ്ദേശ സ്വയംഭരണ ജില്ലകളിലെങ്കിലും ഗ്രൂമിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.11 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി അവര്‍ക്ക് മദ്യം, മയക്കുമരുന്ന്, സിഗരറ്റുകള്‍ എന്നിവ നല്‍കി ക്രൂരമായ കൂട്ടബലാത്സംഗം, പീഡനം, ബ്ലാക്ക്‌മെയിലിങ് എന്നിവയ്ക്ക് ഇരയാക്കുകയായിരുന്നു.

ഇത്തരത്തില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ക്ക് 50 വര്‍ഷവും കുറ്റകൃത്യത്തില്‍ പങ്കാളികളാകുന്നവര്‍ക്ക് 25 വര്‍ഷവും തടവ് ശിക്ഷ നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട എല്ലാ വിദേശ പൗരന്മാരെയും നാടുകടത്താനും ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇരകള്‍ക്കും അതിജീവിച്ചവര്‍ക്കും മികച്ച പിന്തുണ, കൂടുതല്‍ കഠിനമായ ശിക്ഷാവിധി, രാഷ്ട്രീയ കൃത്യതയില്ലാതെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കല്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്.

ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ ശസ്ത്രക്രിയാ വിദഗ്ദ്ധരിൽ ഒരാളായി ആദരിക്കപ്പെടുന്ന മഹർഷി സുശ്രുതന്റെ പ്രതിമ സ്കോട്ട്‌ലൻഡിലെ...
25/06/2026

ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ ശസ്ത്രക്രിയാ വിദഗ്ദ്ധരിൽ ഒരാളായി ആദരിക്കപ്പെടുന്ന മഹർഷി സുശ്രുതന്റെ പ്രതിമ സ്കോട്ട്‌ലൻഡിലെ പ്രശസ്തമായ റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോയിൽ അനാച്ഛാദനം ചെയ്തു. ഇന്ത്യയുടെ പുരാതന വൈദ്യശാസ്ത്ര പാരമ്പര്യത്തെയും വൈദ്യശാസ്ത്ര-ശസ്ത്രക്രിയാ മേഖലകളിൽ ഇന്ത്യയും സ്കോട്ട്‌ലൻഡും തമ്മിലുള്ള ദീർഘകാല ബന്ധത്തെയും ആദരിക്കുന്നതാണ് ഈ ചടങ്ങെന്ന് സ്കോട്ട്‌ലൻഡിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു.

ഇന്ത്യയിൽ നിന്നും യുകെയിൽ നിന്നുമുള്ള പ്രമുഖ മെഡിക്കൽ വിദഗ്ദ്ധർ, അക്കാദമിക് പണ്ഡിതർ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലോകമെമ്പാടുമുള്ള ശസ്ത്രക്രിയാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ റോയൽ കോളേജ് ഓഫ് സർജൻസ് വഹിക്കുന്ന പങ്കിനെക്കുറിച്ചും ചടങ്ങിൽ പരാമർശമുണ്ടായി. യുകെയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജനായ സർജൻ പ്രൊഫസർ ചന്ദ്ര ചെരുവുവിന്റെ വ്യക്തിപരമായ താൽപ്പര്യപ്രകാരമാണ് ഈ പ്രതിമ സ്ഥാപിച്ചത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നോർത്ത് മിഡ്‌ലൻഡ്‌സിലെ ലാപ്രോസ്കോപ്പിക് ആൻഡ് അപ്പർ ഗ്യാസ്ട്രോ-ഇന്റസ്റ്റൈനൽ സർജനാണ് പ്രൊഫസർ ചന്ദ്ര ചെരുവു.

https://x.com/IndiaInScotland/status/2067987426023256356

She Sings for PM Modi at G7 France | The Viral Song Celebrating India & France
25/06/2026

She Sings for PM Modi at G7 France | The Viral Song Celebrating India & France

Indo-French Girl Sings for PM Modi & Macron | Bienvenue Modiji: The...

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'ധർമ്മൻ' ഫസ്റ്റ് ലുക്ക് പുറത്ത്
25/06/2026

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'ധർമ്മൻ' ഫസ്റ്റ് ലുക്ക് പുറത്ത്

" അനന്തൻ കാട് " തീയേറ്ററുകളിൽ
25/06/2026

" അനന്തൻ കാട് " തീയേറ്ററുകളിൽ

Address

Solaman Tower, NH49, Maradu, Cochin
Kochi
682304

Website

Alerts

Be the first to know and let us send you an email when Pineapple Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Pineapple Media:

Share