Hell on Heels

Hell on Heels Hell on Heels

യുപി യിലെ പ്രയാഗ് (Prayagraj, Uttar Pradesh )രാജിൽ നടക്കുന്ന മഹാകുഭമേള Feb 26 ശിവരാത്രി ദിവസ്സത്തോടുകൂടി അവസാനിക്കുകയാണ്...
24/02/2025

യുപി യിലെ പ്രയാഗ് (Prayagraj, Uttar Pradesh )രാജിൽ നടക്കുന്ന മഹാകുഭമേള Feb 26 ശിവരാത്രി ദിവസ്സത്തോടുകൂടി അവസാനിക്കുകയാണ്, കുഭ മേള, മഹാകുഭമേള, എന്താണ് കുഭമേള.....,
കുഭം എന്നാൽ പാത്രം (അമൃത് സൂക്ഷിച്ചിരുന്ന പാത്രം അമൃത കുഭം ) മേള എന്നാൽ സംഗമം ഈ രണ്ട് വാക്കുകളിൽ നിന്നാണ് കുഭാമേള എന്ന വാക്ക് ഉണ്ടായത്...,
യുപി യിലെ പ്രയാഗ് (Prayagraj, Uttar Pradesh )രാജിൽ നടക്കുന്ന മഹാകുഭമേളയെ പ്രസക്തിയെകുറിച്ച് തുടങ്ങാം. 144 വർഷത്തിൽ ഒരിക്കൽ മാത്രം സഭവിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ മത പരവും, സാംസ്‌കാരികപരവുമായ മനുഷ്യസംഗമം എന്ന് മഹാകുഭാമേളയെവിശേഷിപ്പിക്കാം
കുഭാമേളകൾ എത്ര തരം, അത് ഇതെല്ലാം വർഷങ്ങളിൽ നടക്കുന്നു എന്ന് നോക്കാം, കുഭമേളകൾ പ്രധാനമായും 5തരത്തിൽ ആണ്
1. മഹാ കുഭ മേള(144 വർഷത്തിൽ )
പ്രയാഗ്.പൂർണ്ണ കുഭമേള (12)
3.അർദ്ധ കുഭ മേള(6)
4.കുഭ മേള(3)
5. മാഗ കുഭ മേള (എല്ലാ വർഷവും മാഗ മാസ്സത്തിൽ )
ഇതിൽ 144 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മഹാ കുഭ മേള ആണ് പ്രയാഗ് രാജിൽ ഇപ്പോൾ നടക്കുന്നത് ഈ 26 ശിവരാത്രി യോടുകൂടി അവസാനിക്കുന്നത്, ഒരു മനുഷ്യആയുസ്സിൽ പോലും കാണാൻ സാധിക്കാൻ പറ്റാത്ത (144 വർഷം ) ആ അവസ്സരം എന്നെ പോലുള്ളവർ മുതലാക്കിയില്ല എന്നുവേണം പറയാൻ, പ്രധാനമായും 4സ്ഥലങ്ങളിൽ ആണ് കുഭ മേള നടക്കുന്നത്
1.ഉത്തരാഗഡിലെ ഗംഗയുടെ തീരത്തുള്ള haridwar
2.മധ്യപ്രദേശിലെ ഷിപ്ര നദിയിലെ ഉജ്ജയിൻ
3.മഹാരാഷ്ട്രയിലെ ഗോദാവരി നടിയിലെ നാസിക്
4.ഗംഗ, യമുന, സരസ്വതി എന്നീ മൂന്നു നദികളുടെ സംഗമസ്ഥാനം ആയ പ്രയാഗ് രാജ്
അമൃതിന് വേണ്ടിയുള്ള ദേവസ്സുര യുദ്ധം 12ദിവസ്സം നീണ്ടു നിന്നു എന്നും, ദേവന്മാരുടെ 12 ദിവസ്സം മനുഷ്യരുടെ 12 വർഷങ്ങൾ ആണെന്നും അതുകൊണ്ടാണ് 12 വർഷത്തിൽ ഒരിക്കൽ കുഭമേള നടത്തപ്പെടുന്നതും എന്നാണ് വിശാസം,
ആഘോരികൾ, നാഗ സന്യാസിമാർ, ഒട്ടനവധി ആളുകർ (ഏകദേശശം 60കോടി 40 ലക്ഷം ആളുകൾ ഇതിനോടകം സ്നാനം ചെയ്തു എന്നാണ് ഓദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്,
എത്ര കണ്ടാലും, പറഞ്ഞാലും തീരാത്ത ഒരു പാട് അനുഭവങ്ങൾ, കാഴ്‌ച്ചകൾ എന്നിവയുടെ സംഗമാണ് കുഭമേള. ..🙏

Address

PONNOTH HOUSE, AYYAMPILLY, ERNAKULAM
Kochi

Website

Alerts

Be the first to know and let us send you an email when Hell on Heels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share