K PANORAMA

K PANORAMA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from K PANORAMA, Arts and entertainment, KALLOOPPARA, Kochi.

21/04/2017
നടൻ ശ്രീനിവാസന്റെയും വിമല ശ്രീനിവാസന്റെയും മകനും നടനുമായ, ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഉദ...
07/04/2017

നടൻ ശ്രീനിവാസന്റെയും വിമല ശ്രീനിവാസന്റെയും മകനും നടനുമായ, ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഉദ്യോഗസ്ഥയായ പാലാ സ്വദേശിനി അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. കണ്ണൂരിലെ വാസവ ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു വിവാഹം

Reminder”....ഒരു ഓർമ്മപ്പെടുത്തൽ ....പലതും നമുക്ക് അറിയാം എങ്കിലും ചില ഓർമ്മപ്പെടുത്തലുകൾ എന്നും അനിവാര്യമാണ്....!!! പ്ര...
21/02/2017

Reminder”....ഒരു ഓർമ്മപ്പെടുത്തൽ ....പലതും നമുക്ക് അറിയാം എങ്കിലും ചില ഓർമ്മപ്പെടുത്തലുകൾ എന്നും അനിവാര്യമാണ്....!!! പ്രവാസികൾ കാണാതെ പോകരുത്..ലോകത്ത് ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ചെടുക്കാൻ സാധിക്കില്ല...... അതിൽ പെട്ട ചിലതാണ് പ്രവാസി ആയാൽ മാത്രം മനസിലാകുന്ന ചില അനുഭവ പാഠങ്ങൾ.......... ഒരു പ്രവാസിയുടെ യഥാര്ത്ഥ അനുഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഹ്രസ്വചിത്രത്തിലൂടെ സമൂഹത്തിന് ഒരു സന്ദേശം നല്കുക എന്നു മാത്രമാണ് ഈ ഹ്രസ്വ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത് ,ഒരു അനുഭവത്തെ , അതിന്റെ തീവ്രതയോടെ ഏതാനും കഥാ പാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു ഒരു തിരിച്ചറിവിന്റെത നിറവിലൂടെ "റിമൈൻഡർ "SHORT FILM 2017on YouTube - Plz watch&Share... https://youtu.be/2kFwrhSuZNo
Director :- Sajeev Manthaam & Ansari
Story & Producer :- Saleel Olakkot Usman
Camera :- Shijo Thirivalla & Najeeb Visual
Editing & Music :- Shijo Thirivalla & Boss Band

The Reminder malayalam short film

21/02/2017

Reminder”....ഒരു ഓർമ്മപ്പെടുത്തൽ ....പലതും നമുക്ക് അറിയാം എങ്കിലും ചില ഓർമ്മപ്പെടുത്തലുകൾ എന്നും അനിവാര്യമാണ്....!!! പ്രവാസികൾ കാണാതെ പോകരുത്..ലോകത്ത് ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ചെടുക്കാൻ സാധിക്കില്ല...... അതിൽ പെട്ട ചിലതാണ് പ്രവാസി ആയാൽ മാത്രം മനസിലാകുന്ന ചില അനുഭവ പാഠങ്ങൾ.......... ഒരു പ്രവാസിയുടെ യഥാര്ത്ഥ അനുഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഹ്രസ്വചിത്രത്തിലൂടെ സമൂഹത്തിന് ഒരു സന്ദേശം നല്കുക എന്നു മാത്രമാണ് ഈ ഹ്രസ്വ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത് ,ഒരു അനുഭവത്തെ , അതിന്റെ തീവ്രതയോടെ ഏതാനും കഥാ പാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു ഒരു തിരിച്ചറിവിന്റെത നിറവിലൂടെ "റിമൈൻഡർ "SHORT FILM 2017on YouTube - Plz watch&Share... https://youtu.be/2kFwrhSuZNo
Director :- Sajeev Manthaam & Ansari
Story & Producer :- Saleel Olakkot Usman
Camera :- Shijo Thirivalla & Najeeb Visual
Editing & Music :- Shijo Thirivalla & Boss Band

2009ല്‍ പുറത്തിറങ്ങിയ രാജ്കുമാര്‍ ഹിരാനി ചിത്രം 3 ഇഡിയറ്റ്‌സ് ഇന്ത്യന്‍ പ്രേക്ഷകര്ക്ക്ങ സമ്മാനിച്ചത് വേറിട്ട ഒരു അനുഭവമാ...
16/01/2017

2009ല്‍ പുറത്തിറങ്ങിയ രാജ്കുമാര്‍ ഹിരാനി ചിത്രം 3 ഇഡിയറ്റ്‌സ് ഇന്ത്യന്‍ പ്രേക്ഷകര്ക്ക്ങ സമ്മാനിച്ചത് വേറിട്ട ഒരു അനുഭവമായിരുന്നു. ആമിര്‍ ഖാന്‍, ആര്‍ മാധവന്‍, ശര്മാന്‍ ജോഷി എന്നിവര്‍ ഒന്നിച്ച ഈ ചിത്രം ഇന്ത്യയിലെ വിദ്യാഭ്യാസ രീതികളെ ഏറെ ചോദ്യം ചെയ്ത ചിത്രമായിരുന്നു. 3 ഇഡിയറ്റ്‌സ് എന്ന ഹിന്ദി ചിത്രം കണ്ടവരാരും ചിത്രത്തില്‍ ആമീര്‍ ഖാന്‍ ചെയ്ത ഫുങ്സുക് വാങ്ഡുി എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. നിരവധി പേറ്റന്റുകള്‍ സ്വന്തമായിട്ടുള്ള ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഫുങ്സുക് വാങ്ഡു് പഠിച്ചതെല്ലാം പ്രയോഗത്തില്‍ കൊണ്ടുവരുന്ന വ്യക്തിയാണ്. പ്രേക്ഷകരുടെ കയ്യടി നേടിയ ഈ കഥാപാത്രത്തിനു പ്രചോദനമായത് ലഡാക്കിലെ ലേയില്‍ നിന്നുള്ള സോനം വാങ്ചുക് എന്ന എന്ജിതനീയറാണ് ലഡാക്കിലെ കര്ഷകരുടെ ജലക്ഷാമം പരിഹരിക്കുന്നതിന് രൂപകല്പേന ചെയ്ത മഞ്ഞ് കൊണ്ടുള്ള സ്തൂപങ്ങളാണ് (ഐസ് സ്തൂപ എന്ന പ്രൊജക്റ്റ് ഇപ്പോൾ ലോകം മുഴുവൻ ശ്രദ്ധപിടിച്ചുപറ്റുകയാണ്. ഈ പ്രോജക്ടിന്. സംരംഭകത്വത്തിനുള്ള 2016 ലെ റോളക്‌സ് പുരസ്‌കാരം നേടി
മഞ്ഞുമലയില്‍ നിന്നൊഴുകി വരുന്ന വെള്ളത്തെ അധികം വെയില്‍ അടിക്കാത്ത ഇടങ്ങളില്‍ കോണ്‍ ആകൃതിയിലാക്കി രൂപപ്പെടുത്തുന്നതാണ് ഐസ് സ്തൂപങ്ങള്‍. വലിയ അളവിലുള്ള ജലത്തെ ഇത്തരത്തില്‍ പാഴായി പോകാതെ സംരക്ഷിച്ചു നിര്ത്താമെന്നും പിന്നീട് വസന്തകാലത്തെ കൃഷിക്ക് ഈ വെള്ളം ഉപയോഗപ്പെടുത്താമെന്നും സോനം വാങ്ചുക് കണ്ടെത്തി. സംഗതി വന്‍ ഹിറ്റായതോടെ സമാനമായ ഐസ് സ്തൂപങ്ങള്‍ നിര്മി ക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നു വരെ സോനത്തിനു ക്ഷണമെത്തി.
ലേയില്‍ ഒരു വിദൂര ഗ്രാമത്തില്‍ ജനിച്ച സോനം വാങ്ചുക്കിന് തന്റെ ജീവിതം മുഴുവന്‍ പരീക്ഷണങ്ങളുടേതായിരുന്നു. ജന്മദേശത്തിന് അടുത്തെങ്ങും സ്‌കൂളുകള്‍ ഇല്ലാതിരുന്നതിനാല്‍ എട്ടര വയസ്സു വരെ സ്വന്തം അമ്മയില്‍ നിന്നാണ് സോനം ആദ്യ പാഠങ്ങള്‍ പഠിച്ചത്. വയലില്‍ കളിക്കുകയും വിത്ത് പാകുകയും വളര്ത്തു മൃഗങ്ങളെ പോറ്റുകളും നദിയില്‍ നീന്തുകയും ചെയ്യുമ്പോഴും വിലപ്പെട്ട മറ്റ് ചില പാഠങ്ങള്‍ അദ്ദേഹം വശത്താക്കുന്നുണ്ടായിരുന്നു. ഇത്തരം പഠനം അദ്ദേഹത്തിന്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചതിനാലാകാം ഒമ്പതാം വയസില്‍ സ്‌കൂളില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രണ്ട് ക്ലാസുകയറ്റം ഒറ്റയടിക്ക് ലഭിച്ചത്. പിന്നീട് ശ്രീനഗറിലെ സ്‌കൂളിലെത്തി. 1987ല്‍ ശ്രീനഗറിലെ റീജനല്‍ എന്ജിശനീയറിങ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എന്ജിഹനീയറിങ് ബിരുദം നേടി. കോളജ് പഠനസമയത്ത് വരുമാനമാര്ഗ്ഗമായി സ്‌കൂള്‍ കുട്ടികള്ക്കു ട്യൂഷന്‍ എടുത്തിരുന്നു സോനം. ലഡാക്കിലെ കുട്ടികളുടെ കുറഞ്ഞ വിജയശതമാനം അദ്ദേഹത്തെ അസ്വസ്ഥനാക്കി. അങ്ങനെയാണ് സ്റ്റുഡന്റ്‌സ് എജ്യുക്കേഷണല്‍ ആന്ഡ്ഹ കള്ച്ച്റല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് (എസ്ഇസിഎംഒഎല്‍) എന്ന സംഘടനയ്ക്ക് സോനം രൂപം നല്കുന്നത്. ലഡാക്കിന്റെ തനത് സിലബസിലൂടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ നവീകരണമായിരുന്നു സംഘടനയുടെ ലക്ഷ്യം. അദ്ദേഹം വളര്ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഹിമാലയന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍റ്റര്‍നേറ്റീവ്‌സിന്റെ കണക്കു പ്രകാരം 1996 വരെ ബോര്ഡ്ല പരീക്ഷകള്‍ എഴുതിയിരുന്ന 95 ശതമാനം വിദ്യാര്ത്ഥി്കളും തോല്ക്കുമായിരുന്നു. എന്നാല്‍ വാങ്ചുക് പ്രദേശത്ത് സമാന്തര വിദ്യാഭ്യാസ പ്രവര്ത്തിനങ്ങള്‍ സജീവമാക്കിയതോടെ കഴിഞ്ഞ രണ്ടു ദശകം കൊണ്ട് ഇത് 25 ശതമാനമായി കുറഞ്ഞു.
1994ല്‍ ഗവണ്മെന്റ സ്‌കൂള്‍ സംവിധാനത്തിന്റെ പരിഷ്‌ക്കരണത്തിന് ഗവണ്മെ ന്റും ഗ്രാമസമുദായങ്ങളും പൊതുസമൂഹവും ചേര്ന്ന് ആരംഭിച്ച ഓപ്പറേഷന്‍ ന്യൂ ഹോപ്പിനും സോനം വാങ്ചുക് ചുക്കാന്‍ പിടിച്ചു. ലഡാക്ക് മേഖലയിലെ വിജയശതമാനം ക്രമേണ ഉയര്ത്താോന്‍ ഈ ദൗത്യത്തിന് സാധിച്ചു.
ലഡാക്ക് ഹില്‍ ഗവണ്മെന്റിന്റെ വിദ്യാഭ്യാസ ഉപദേശകന്‍, ലഡാക്കിലെ എന്ജിയോ ശൃംഖലയായ ലഡാക്ക് വോളന്ററി നെറ്റ്‌വര്ക്കിന്റ് സ്ഥാപകന്‍, ലഡാക്ക് ഹില്‍ ഗവണ്മെണന്റിന്റെ വിഷന്‍ ലഡാക്ക് 2025 രൂപരേഖയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയംഗം, കേന്ദ്ര മാനവവിഭവശേഷി വകുപ്പിലെ നാഷനല്‍ ഗവേണിങ് കൗണ്സി്ല്‍ ഫോര്‍ എലമെന്ററി എജ്യുക്കേഷന്‍ അംഗം, നേപ്പാളിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഉപദേശകന്‍, ജമ്മു കശ്മീര്‍ വിദ്യാഭ്യാസ ഉപദേശക സമിതിയംഗം തുടങ്ങി വിവിധ സ്ഥാനങ്ങളില്‍ മികവു തെളിയിച്ചിട്ടുണ്ട് സോനം. ഫ്രാന്സിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ആര്ക്കി്ടെക്ച്ചറില്‍ നിന്ന് എര്ത്തോണ്‍ ആര്ക്കി്ടെക്ച്ചറില്‍ ബിരുദാനന്തര ബിരുദം നേടിയ വാങ്ചുക് 2013 ലാണ് ഐസ് സ്തൂപങ്ങളുടെ നിര്‍മ്മാണം തുടങ്ങിയത്.
തണുത്തുറഞ്ഞ ഹിമാലയന്‍ പ്രദേശമാണ് ലഡാക്ക്. വര്ഷം കഷ്ടിച്ച് 50 മില്ലീമീറ്റര്‍ മാത്രം മഴപെയ്യുന്ന പ്രദേശമാണ് കടുത്ത ശൈത്യവും കൊടുംമഞ്ഞും മഞ്ഞണിഞ്ഞ കൊടുമുടികളുമാണ് എവിടെയും. ലഡാക്കിനെ അറിയാന്‍ വിനോദസഞ്ചാരികള്ക്കും ഏറെ പ്രിയം. പിയാംഗ് ഗ്രാമം സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പില്‍ നിന്നും 10,400 അടി ഉയരത്തിലും. പക്ഷേ കൃഷീവലന്മാരായ നാട്ടുംപുറത്തുകാരുടെ സ്ഥിതി വളരെ ദയനീയം. തുള്ളിവെള്ളമില്ല കൃഷിയിറക്കാന്‍. കാരണം കാലാവസ്ഥാ മാറ്റം. കൃഷിയിറക്കേണ്ട നാളുകളില്‍ വെള്ളം കണികാണാനില്ല. അതുകഴിഞ്ഞാലോ ആവശ്യത്തിലേറെ ജലം. ഹിമാനികള്‍ ഉരുകിയൊലിക്കുന്നതപ്പോള്‍ മാത്രം.
വറ്റിവരണ്ട ആ തരിശുഭൂമികളില്‍ രക്ഷാദൂതനെപ്പോലെ ഒരു യുവാവ് അവതരിച്ചു. സോനം വാങ്ചുക്ക്. കാലേകൂട്ടി വെള്ളമെത്തിച്ച് ഗ്രാമങ്ങളില്‍ മഞ്ഞ് സ്തൂപങ്ങള്‍ നിര്മ്മിക്കുക. കൃഷിക്കാലത്ത് അവ ഉരുക്കി വെള്ളം നല്കുക. അതായിരുന്നു സോനം വാങ്ചുക്കിന്റെ വിജയമന്ത്രം.
ലഡാക്കിന്റെ തലസ്ഥാനമായ ലേയില്‍ നിന്നും പത്ത് കിലോമീറ്ററകലെ സ്ഥിതിചെയ്യുന്ന പിയാംഗ് ഗ്രാമമായിരുന്നു സോനത്തിന്റെ പരീക്ഷണഭൂമി. അവിടെ അരുവികളും വയലുകളും വര്ഷ്ങ്ങളായി തരിശുകിടക്കുകയാണ്. കര്ഷ്കര്‍ പട്ടിണിയിലും. അങ്ങുദൂരെ ആകാശം മുട്ടിനില്ക്കുാന്ന കൊടുമുടികളിലെ ഹിമാനികളില്‍ ജലം ഉറഞ്ഞുകിടക്കുന്നു. അവ ഉരുകണമെങ്കില്‍ വേനല്ക്കാ ലമെത്തണം.
പക്ഷേ, കൃഷിയിറക്കേണ്ടത് വസന്തത്തില്‍. പണ്ട് ചിയാംഗ് നോര്ഫെകല്‍ എന്നയാള്‍ മലമുകളില്‍ കൃത്രിമ ഹിമാനികള്‍ സൃഷ്ടിച്ച് വെള്ളം സംഭരിക്കാന്‍ നടത്തിയ ശ്രമമാണ് സോനം വാങ്ചുക്കിന്റെ ഓര്മരയിലെത്തിയത്. അത് വിജയിച്ചില്ലെങ്കിലും!.
എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരനായ സോനം ഒരുപിടി സന്നദ്ധ സേവകരുമായിട്ടാണ് പിയാംഗിലെത്തിയത്. ഗ്രാമത്തില്‍ വയലിനോട് ചേര്ന്ന് കോണ്‍ ആകൃതിയിലുള്ള തടികൊണ്ടുള്ള ഒരു ചട്ടക്കൂടാണ് അവര്‍ ആദ്യം നിര്മ്മിച്ചത്. ദൂരെ മലമുകളിലെ മലയില്‍ നിന്ന് കോണ്സ്തൂപത്തില്‍ പൈപ്പുകള്‍ നിര്മിനക്കുകയായിരുന്നു അടുത്ത പടി.
ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍. പൈപ്പിന്റെ അഗ്രം സ്തൂപത്തിനു മുകളില്‍ ഘടിപ്പിക്കാനും ആ യുവ എഞ്ചിനീയര്‍ മറന്നില്ല. തോടിലെ വെള്ളം ഗുരുത്വാകര്ഷതണ ശക്തിമൂലം താഴേക്ക് കുതിച്ചൊഴുകി സ്തൂപത്തിന് മുകളില്‍ ചിതറിത്തെറിച്ചു. അപ്പോള്‍ അവിടുത്തെ അന്തരീക്ഷോത്മാവ് മൈനസ് 30 ഡിഗ്രി. പൈപ്പിന് പുറത്തുവന്ന ജലമത്രയും തണുത്തുറഞ്ഞ് കട്ടിപിടിക്കാന്‍ തെല്ലും വൈകിയില്ല.
അങ്ങനെ വയലിന്റെ ഒരറ്റത്തായി ക്രമേണ ഒരു ഐസ് സ്തൂപം ജന്മമെടുത്തു. ഉയരം 40 മീറ്റര്‍. ജലം ശേഖരിച്ചത് 16000 ക്യൂബിക് അടി. കൃത്യമായി പറഞ്ഞാല്‍ 25 ഏക്കര്‍ സ്ഥലത്ത് ഗോതമ്പും ബാര്ലിഖയുമൊക്കെ വിതക്കാന്‍ അത് ധാരാളം. ഒരു ക്യൂബിക് മീറ്റര്‍ ജലത്തിന് ചിലവ് കേവലം ഒന്നര രൂപ മാത്രം.
വസന്തകാലത്ത് നേരിയ ചൂട് കിട്ടുമ്പോള്‍ സ്തൂപം മെല്ലെമെല്ലെ ഉരുകിത്തുടങ്ങും. അതിന് ചുറ്റും കളിമണ്ണ് മെഴുകി ഉറപ്പിച്ചിരിക്കുകയാണ്. അതിനാല്‍ വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങില്ല. പിയാംഗ് ഗ്രാമത്തില്‍ ആറോളം ഹിമ സ്തൂപങ്ങള്‍ സ്ഥാപിക്കാനാണ് സോനം ലക്ഷ്യമിടുന്നത്. അങ്ങനെ 100 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം സംരക്ഷിക്കാം.
അതുകൊണ്ട് 1500 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കാം. ബാര്ളി യും ഗോതമ്പും പഴങ്ങളും പച്ചക്കറികളുമൊക്കെ വയലുകളില്‍ വിളഞ്ഞുമറിയും. അതിനാവശ്യമായ പണത്തിന്റെ വലിയൊരു ഭാഗം ബുദ്ധവിഹാരങ്ങളും ധര്മകസ്ഥാപനങ്ങളും നല്കുുകയും ചെയ്യും. അങ്ങനെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദാരിദ്ര്യത്തെ ശാസ്ത്രാവബോധം കൊണ്ട് സോനം പരാജയപ്പെടുത്തുക തന്നെ ചെയ്തു.
മണ്ണു കൊണ്ട് സോനം നിര്മ്മിച്ച, പൂര്ണമായും സൗരോര്ജഥത്തില്‍ പ്രവര്ത്തികക്കുന്ന കെട്ടിടങ്ങളും ശ്രദ്ധേയമാണ്. ലഡാക്കില്‍ 30 മീറ്റര്‍ ഉയരത്തിലുള്ള ഇരുപതോളം ഐസ് സ്തൂപങ്ങള്‍ നിര്മ്മി ക്കാനാണ് സോനത്തിന്റെ പദ്ധതി. യുവസമൂഹത്തെ പരിസ്ഥിതിയുമായി ചങ്ങാത്തത്തിലാക്കുന്ന ഒരു പ്രത്യേക സര്വമകലാശാലയാണ് ദീര്ഘങകാല അടിസ്ഥാനത്തിലുള്ള സോനത്തിന്റെ ലക്ഷ്യം. ലഡാക്കിലെ 65 ഹെക്ടര്‍ വരുന്ന സ്ഥലത്ത് ഇതിനായുള്ള പ്രവര്ത്ത നങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു
റോളക്‌സ് പുരസ്‌കാരത്തുക ഉപയോഗിച്ച് തന്റെ സ്വപ്ന പദ്ധതിയായ ഹിമാലയന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്‌സിന്(എച്ച്‌ഐഎഎല്‍) ഗതിവേഗം പകരാനുള്ള ശ്രമത്തിലാണ് സോനം ഇപ്പോള്‍. മലമ്പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്ക്ക്റ, പ്രത്യേകിച്ച് വിദ്യാഭ്യാസം, സംസ്‌കാരം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടവയ്ക്ക് പരിഹാരം കാണാനുള്ള ഗവേഷണ പ്രവര്ത്തവനങ്ങളില്‍ യുവാക്കളെ പങ്കാളിയാക്കുകയാണ് എച്ച്‌ഐഎഎല്ലിന്റെ ലക്ഷ്യം. സാമ്പ്രദായിക പഠനസംവിധാനങ്ങളെ പാടേ ഉപേക്ഷിച്ച്, ജനങ്ങളുടെ പ്രശ്‌നങ്ങള്ക്കും പരിഹാരം കാണുന്ന പ്രായോഗിക വിദ്യാഭ്യാസത്തിനാകും ഇവിടെ പ്രാധാന്യം നല്കു്ക
Pscvinjanalokam

എസ്തറും അമ്മയും ..ദൃശ്യം എന്ന ചിത്രത്തിലൂടെ ബാല താരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച എസ്തർ അനിൽ നായികയാകുന്ന "ജെമിനി" റിലീസ...
08/01/2017

എസ്തറും അമ്മയും ..
ദൃശ്യം എന്ന ചിത്രത്തിലൂടെ ബാല താരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച എസ്തർ അനിൽ നായികയാകുന്ന "ജെമിനി" റിലീസിന് ഒരുങ്ങുന്നു ..

24/12/2016

1818 ഡിസംബര്‍ 24-ന്, ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിന് വടക്കായുള്ള ഒബേണ്‍ഡോര്‍ഫിലെ സെയന്റ് നിക്കോളാസ് പള്ളിയില്‍ കൂടിയ പ്രാര്‍ത്ഥനാ സമൂഹം, ഫ്രാന്‍സ് സേവിയര്‍ ഗ്രൂവര്‍ സംഗീതം നല്‍കിയ ‘സൈലന്റ് നൈറ്റ്’ (സ്റ്റില്ലെ നാച്ച് എന്ന് ശരിയായ ജര്‍മ്മന്‍) എന്ന ക്രിസ്തുമസ് കരോള്‍ ആദ്യമായി കേട്ടു. പള്ളിയുടെ സഹവികാരിയായിരുന്ന ഫാദര്‍ ജോസഫ് മോറിന്റെ ഗിത്താറിന്റെ അകമ്പടിയോടെ ഫാദര്‍ മോറിന്റെ ഫ്രാന്‍സ് സേവിയര്‍ ഗ്രൂബറിന്റെയും ശബ്ദത്തില്‍ പാട്ട് പള്ളിയില്‍ അലയടിക്കുന്നത് ആ പ്രാര്‍ത്ഥന സമൂഹം കേട്ടുനിന്നു. ആറ് പാദങ്ങളുള്ള പാട്ടിന്റെ ഓരോ പാദത്തിന്റെയും അവസാനം, അവസാനത്തെ രണ്ടു വരികള്‍ നാലു ഘട്ടങ്ങളുള്ള ലയമായ സംഘം ആവര്‍ത്തിച്ചു. കൂടിയവരെല്ലാം (കൂടുതലും കപ്പല്‍ തൊഴിലാളികളും ബോട്ടു നിര്‍മ്മിക്കുന്നവരും അവരുടെ കുടുംബങ്ങളും) ഗാനം ‘പൊതുവെ ആസ്വദിച്ചതായി’ ഗ്രൂബര്‍ പറയുന്നു. അങ്ങനെ ജനങ്ങളുടെ ഹൃദയത്തിലേക്ക് പറന്നിറങ്ങിയ ഒരു പാട്ട് ജനിച്ചു. ഇപ്പോള്‍ നൂറു കണക്കിന് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഗാനം, എല്ലാ ഡിസംബറിലും ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ദശലക്ഷങ്ങള്‍ ആലപിക്കുന്നു.
ഈ ഗാനം ഇനി പാടുമ്പോള്‍ ഓര്‍മിക്കുക, വളരെ രസകരമായൊരു ചരിത്രം ഈ ഗാനത്തിന്റെ പിറവിക്കു പിന്നിലുണ്ട്. രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഈ ഗാനം പിറന്നുവീണത്. ക്രൈസ്തവ പുരോഹിതനായ ഫാ. ജോസഫ് മോര്‍ ആണ് ഈ ഗാനത്തിന്റെ രചയിതാവ്. ഓസ്ട്രിയയിലെ ഒബേന്‍ഡോര്‍ഫ് എന്ന ഗ്രാമത്തിലെ ക്രൈസ്തവ ദേവാലയത്തിലെ പുരോഹിതനായിരുന്നു അദ്ദേഹം. 1818ല്‍ ശരിക്കും പറഞ്ഞാല്‍ ഈ ഗാനം രചിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി തീരുകയായിരുന്നു. ആ കഥ ഇങ്ങനെ. എല്ലാ വര്‍ഷത്തെയും ക്രിസ്മസ് ആഘോഷത്തിനു പുതിയ ഗാനങ്ങള്‍ പാടുന്നതായിരുന്നു രീതി. മനസിനു വലിയ തൃപ്തി നല്‍കിയില്ലെങ്കിലും ദിവസങ്ങളെടുത്ത് ഒരു ഗാനം അദ്ദേഹം തയാറാക്കി. പക്ഷേ, ഡിസംബര്‍ 23ന് ആ ഗാനത്തിന്റെ കൈയെഴുത്തു പ്രതി എങ്ങനെയോ നഷ്ടപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രമേയുള്ളൂ. തയാറാക്കിയ ഗാനം നഷ്ടപ്പെടുകയും ചെയ്തു. ഫാ.ജോസഫ് മോര്‍ ആകെ വിഷമത്തിലായി. അങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസിലേക്കു താന്‍ ഏതാനും വര്‍ഷം മുമ്പ് ഡയറിയില്‍ കുറിച്ചിട്ട ഒരു കാര്യം ഓര്‍മവന്നു. ജര്‍മന്‍ ഭാഷയിലാണ് അദ്ദേഹം ഡയറി എഴുതിയിരുന്നത്. അദ്ദേഹം ഉടന്‍ തന്നെ അതെടുത്തു വായിച്ചു. 1816, 1817 വര്‍ഷങ്ങളില്‍ ബാവേറിയന്‍ സേന മരിയപ്ഫാറില്‍ നിന്നും പിന്മാറുന്ന വേളയില്‍ വലിയ ദുരിതങ്ങള്‍ അനുഭവിച്ചവരായിരുന്നു അവിടുത്തെ ജനത. 1816-ല്‍ ഈ ദുരിതങ്ങള്‍ നേരില്‍ കുറിച്ചിട്ടുള്ള 1816ല്‍ എഴുതിയ കുറിപ്പായിരുന്നു അത്. ആ വായന അദ്ദേഹത്തിന്റെ മനസില്‍ ഉണര്‍ത്തിയ ചിന്തയില്‍നിന്നു വളരെ പെട്ടെന്നു രചിച്ച ഗാനമാണ് ഇന്നു ലോകമെമ്പാടും ആലപിക്കുന്ന സൈലന്റ് നൈറ്റ്/ഹോളി നൈറ്റ് ... എന്നു തുടങ്ങുന്ന ഗാനം.
എഴുതി തയാറാക്കിയ ഉടന്‍തന്നെ അദ്ദേഹം ഗാനവുമായി പള്ളിയുടെ സ്കൂളിലെ ഓര്‍ഗന്‍ അധ്യാപകനായ ഫ്രാന്‍സ് സേവര്‍ ഗ്രൂവറിനെ സമീപിച്ചു. തന്റെ വരികള്‍ക്കു സംഗീതമിടാന്‍ ആവശ്യപ്പെട്ടു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ആ വരികള്‍ക്കു സംഗീതമേകി. അന്നേ അദ്ദേഹം ഫാ.ജോസഫിനോടു പറഞ്ഞു. താങ്കളുടെ ഈ ഗാനം വളരെ മനോഹരമായിരിക്കുന്നു. ഒന്നുറപ്പ്, ഈ വരികള്‍ വാക്കുകള്‍കൊണ്ടു നിര്‍വചിക്കാനാവാത്ത ഒരു ഊര്‍ജം പ്രദാനംചെയ്യുന്നു. ഇതിനു സംഗീതം നല്‍കാന്‍ അവസരം ലഭിച്ചതു ദൈവാനുഗ്രഹമാണ്. അത്രമാത്രം ഊര്‍ജദായകവും പ്രചോദനാത്മകവുമാണീ ഗാനം. ഗ്രൂബറിന്റെ ആ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമായെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1818 ഡിസംബര്‍ 24ന് രാത്രിയില്‍ ഈ ഗാനം ആദ്യമായി ആലപിക്കപ്പെട്ടു. പിന്നീട്, 41 വര്‍ഷക്കാലം ബേന്‍ഡോര്‍ഫ് ഗ്രാമത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായി ഈ ഗാനം തുടര്‍ന്നു.
19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ഗാനം കൂടുതല്‍ ജനകീയമാകാന്‍ തുടങ്ങിയതോടെ, ബിഥോവന്‍, ഹോഡ്ന്‍ അല്ലെങ്കില്‍ മോസാര്‍ട്ട് എന്നിവരെ പോലെയുള്ള വലിയ സംഗീതകാരന്മാരില്‍ ആരെങ്കിലുമായിരിക്കും കരോളിന് ഈണം നല്‍കിയതെന്നാണ് സൈലന്റ് നൈറ്റിനെ കുറിച്ച് കൂടുതലൊന്നും അറിയാത്തവര്‍ കരുതിയിരുന്നത്. 1863-ല്‍ മരിക്കുന്നതിന് മുമ്പ്, ഗ്രൂബര്‍ തന്റെ അവകാശവാദം എഴുതി വെച്ചിരുന്നെങ്കിലും സംശയം 20-ാം നൂറ്റാണ്ടിലേക്കും നീണ്ടു. ജോസഫ് മോറയുടെ കൈപ്പടയില്‍ എഴുതിയ സൈലന്റ് നൈറ്റിന്റെ സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ മാത്രമാണ് ലോകം ഇക്കാര്യം ഉറപ്പാക്കിയത്
1859ല്‍ ഈ ഗാനം കേട്ട ന്യൂയോര്‍ക്ക് ട്രിനിറ്റി ദേവാലയത്തിലെ പുരോഹിതനായ ജോണ്‍ ഫ്രീമാനു വളരെ ഹൃദ്യമായി തോന്നി. അദ്ദേഹം ഈ ഗാനം ജര്‍മനില്‍നിന്ന് ഇംഗ്ളീഷിലേക്കു മൊഴിമാറ്റി. അതോടെ ഗാനം യൂറോപ്പിലാകെ തരംഗമായി മാറി. ഇംഗ്ളീഷ് പരിഭാഷ പുറത്തിറങ്ങി ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു ശേഷം, 1957ല്‍ ലോകപ്രശസ്ത ഗായകന്‍ എല്‍വിസ് പ്രീസ്ലിയുടെ ശബ്ദത്തില്‍ ഈ ഗാനം വീണ്ടും വിസ്മയമായി. പ്രീസ്ലിക്കു ശേഷം ലോകപ്രശസ്തരായ നിരവധി ഗായകര്‍ ഈ ഗാനം ആലപിച്ചു. പക്ഷേ, അതൊന്നും പ്രീസ്ലിയുടെ ഗാനത്തിന്റെ സ്വീകാര്യതയ്ക്കൊപ്പമെത്തിയില്ല.
ഇംഗ്ളീഷ് പരിഭാഷയ്ക്കു പിന്നാലെ ഏകദേശം 150ഓളം ഭാഷകളിലേക്കു സൈലന്റ് നൈറ്റ് വിവര്‍ത്തനം ചെയ്യപ്പെട്ടു. ലോകത്ത് ഏറ്റവുമധികം ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനവും മറ്റൊന്നല്ല. 2011ല്‍ യുനെസ്കോയുടെ പൈതൃക പട്ടികയിലും സൈലന്റ് നൈറ്റ് ഇടം നേടി.
ഈ ഗാനത്തെക്കുറിച്ചു സൈലന്റ് മൌസ്(1988), ദി ഫസ്റ് സൈലന്റ് നൈറ്റ് (2014) തുടങ്ങി നിരവധി ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്.

16/12/2016
16/12/2016

വിദേശത്തു നിന്നു വരുന്നവര്‍ക്കു കസ്റ്റംസ് തീരുവ അടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാം? ഏതൊക്കെ സാധനങ്ങള്‍ക്കു തീരുവ ഇളവു ലഭിക്കും? ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? തീരുവ ഇളവുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു പ്രവാസികള്‍ക്കും വിദേശയാത്രികര്‍ക്കും സംശയങ്ങള്‍ ഏറെയാണ്. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ചൂഷണത്തിനു വിധേയരാവുകയും അര്‍ഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഒട്ടേറെയുണ്ട്.

ആനുകൂല്യങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും യാത്രക്കാര്‍ക്ക് അറിവുണ്ടെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം.എല്‍സിഡി, എല്‍ഇഡി ടിവി കൊണ്ടുവരുന്നതിനെ പറ്റിയാണു പ്രവാസികളുടെ പ്രധാന സംശയം. ഇവ കൊണ്ടുവരുന്നതില്‍ നിയമതടസമില്ല. പക്ഷേ, വിലയുടെ 36.5% കസ്റ്റംസ് തീരുവ അടക്കേണ്ടി വരും.

യാത്രക്കാര്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കുന്ന തരത്തില്‍ ബാഗേജ് ചട്ടങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടുണ്ട് ആനുകൂല്യങ്ങള്‍ രണ്ടു വിഭാഗങ്ങളിലായാണു ക്രമീകരിച്ചിരിക്കുന്നത് - യാത്രക്കാര്‍ ഒപ്പം കരുതുന്ന ബാഗേജുകള്‍ക്കും ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് പദ്ധതിയില്‍ നാട്ടിലെത്തിക്കാവുന്ന അണ്‍ അക്കംപനീഡ് ബാഗേജുകള്‍ക്കും.

പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
വിദേശത്ത് നിന്നും വരുമ്പോൾ നാട്ടിലേക്ക് കൊണ്ട് വരാൻ സാധിക്കുന്ന സാധനങ്ങളും അവയുടെ കസ്റ്റംസ് ഡ്യൂട്ടിയും വ്യക്തമാക്കുന്ന 1998 ലെ ബാഗേജ് റൂൾസ് ആണ് ഇത് വരെ നിലവിൽ ഉണ്ടായിരുന്നത്. അതിൽ മാറ്റം വരുത്തിയാണ് ബാഗേജ് റൂൾസ് 2016 കൊണ്ട് വന്നിട്ടുള്ളത്.
വിദേശത്ത് നിന്നും വരുന്ന എല്ലാ യാത്രക്കാരും ബാഗേജ് ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ചു നൽകണം എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. കസ്റ്റംസിനോട് വെളിപ്പെടുത്തേണ്ട സാധനങ്ങൾ കൊണ്ട് വരുന്നവർ മാത്രമേ ഇനി മുതൽ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതുള്ളൂ.
നിശ്ചിത കാലം വിദേശത്ത് തങ്ങി തിരിച്ചു വരുന്നവർക്ക് നാട്ടിലേക്ക് കൊണ്ട് വരാവുന്ന നിത്യോപയോഗ സാധനങ്ങളുടേയും വീട്ടുപകരങ്ങളുടെയും മൂല്യപരിധി പുതിയ നിയമത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ട്
*രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയവർക്ക് ഇനി മുതൽ ഡ്യൂട്ടി അടക്കാതെ അഞ്ചു ലക്ഷം രൂപ വരെ മൂല്യമുള്ള ഉപയോഗിച്ച സാധനങ്ങളും വീട്ടുപകരണങ്ങളും കൊണ്ട് വരാം. ഇവർ തങ്ങൾ സാധനങ്ങൾ കൊണ്ട് വരുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ആറു മാസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചവർ ആയിരിക്കരുത് എന്ന നിബന്ധനയുണ്ട്ഇങ്ങിനെ കൊണ്ട് വരാവുന്ന 13 വിഭാഗം നിത്യോപയോഗ ഉപകരണങ്ങളുടേയും സാധനങ്ങളുടേയും പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിത്യോപയോഗ സാധനങ്ങളിൽ ആഭരണങ്ങൾ
ഉൾപ്പെടില്ല
*ഒരു വർഷത്തിനും രണ്ടു വർഷത്തിനും ഇടയിൽ വിദേശത്ത് തങ്ങിയവർക്ക് കൊണ്ട് വരാവുന്ന ഉപയോഗിച്ച സാധനങ്ങളുടേയും വീട്ടുപകരണങ്ങളുടെയും മൂല്യ പരിധി രണ്ടു ലക്ഷമാണ്.
*ആറു മാസം മുതൽ ഒരു വർഷം വരെ തങ്ങിയവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങളും വീട്ടുപകരണങ്ങളും കൊണ്ട് വരാം.
* മുന്ന് മാസം മുതൽ ആറു മാസം വരെ തങ്ങിയവർക്ക് കൊണ്ട് വരാവുന്ന ഉപയോഗിച്ച സാധനങ്ങളുടേയും വീട്ടുപകരണങ്ങളുടെയും മൂല്യ പരിധി 60,000 രൂപയാണ്

*രണ്ടു വയസിനു താഴെയുള്ളവര്‍ക്ക് അവരുടെ സ്വന്തം ഉപയോഗത്തിനുള്ള സാധനങ്ങള്‍ക്കു മാത്രമേ തീരുവ ഇളവു ലഭിക്കൂ. തീരുവ ഇളവുകള്‍ രണ്ടു വയസിനു മുകളിലുള്ളവര്‍ക്കു മാത്രം.

യാത്രയില്‍ ഒപ്പം കരുതുന്ന ബാഗേജുകള്‍ക്കുള്ള പരമാവധി തീരുവ ഇളവ് 50,000 രൂപയാണ്. *തീരുവ അടയ്‌ക്കേണ്ട സാധനങ്ങള്‍ കൈയിലില്ലെന്നു ബോധ്യമുള്ളവര്‍ക്കു കസ്റ്റംസിന്റെ ഗ്രീന്‍ ചാനല്‍ ഉപയോഗിക്കാം. സംശയകരമായ സാഹചര്യത്തിലല്ലാതെ പരിശോധനയുണ്ടാവില്ല. *കൊണ്ടുവരുന്ന സാധനങ്ങള്‍ എല്ലാം കസ്റ്റംസിനെ അറിയിച്ചിരിക്കണമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന നിബന്ധന. ഇപ്പോള്‍, തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കസ്റ്റംസിനെ അറിയിച്ചാല്‍ മതി. *തീരുവ ഇളവുകള്‍ യാത്രക്കാര്‍ പരസ്പരം വച്ചുമാറാനോ ഒരുമിച്ചു കണക്കാക്കാനോ അനുവദിക്കില്ല. *വിദേശത്തു പോകുമ്പോള്‍ ധരിച്ച അതേ ആഭരണങ്ങള്‍ക്കു തിരിച്ചു വരുമ്പോള്‍ തീരുവ അടയ്‌ക്കേണ്ടതില്ല. ഇതിന്, വിദേശത്തു പോകുമ്പോള്‍ തന്നെ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസറുടെ എക്‌സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിച്ചു വയ്ക്കുകയും തിരിച്ചു വരുമ്പോള്‍ ഹാജരാക്കുകയും വേണം.

യാത്രയില്‍ ഒപ്പം കരുതുന്ന ഹാന്‍ഡ്, റജിസ്റ്റേഡ് ബാഗേജുകള്‍ അഥവാ അക്കംപനീഡ് ബാഗേജുകള്‍ക്കുള്ള തീരുവ സൗജന്യങ്ങള്‍

*നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നൊഴിച്ചുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി എന്നിവര്‍ക്ക് അര ലക്ഷം രൂപ വരെയുള്ള സാധനങ്ങള്‍ക്കു തീരുവ വേണ്ട. വിദേശിയായ വിനോദസഞ്ചാരിക്ക് 15,000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കു തീരുവ അടയ്‌ക്കേണ്ട. *നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി, വിദേശ വിനോദസഞ്ചാരി എന്നിവര്‍ ആകാശമാര്‍ഗമാണു യാത്രയെങ്കില്‍ 15,000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കു തീരുവ വേണ്ട. *നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി, വിദേശ വിനോദസഞ്ചാരി എന്നിവര്‍ കര മാര്‍ഗമാണു യാത്രയെങ്കില്‍ തീരുവ സൗജന്യം ലഭിക്കില്ല. ഇവര്‍ വ്യക്തിപരമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ മാത്രമേ തീരുവയില്ലാതെ കൊണ്ടുവരാന്‍ അനുവാദമുള്ളു.

ഇതിനു പുറമെ, ഏതു രാജ്യത്തു നിന്നു വരുന്നയാള്‍ക്കും നിബന്ധനയ്ക്കു വിധേയമായി തീരുവ പൂര്‍ണമായി ഒഴിവുള്ള സാധനങ്ങള്‍: (അക്കംപനീഡ് ബാഗേജിനു മാത്രമാണ് ഈ ഇളവുകള്‍ ലഭിക്കുക.)

*പതിനെട്ടില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ഒരു ലാപ്‌ടോപ്. *രണ്ടു ലീറ്റര്‍ മദ്യം അല്ലെങ്കില്‍ വൈന്‍. *100 സിഗരറ്റ് അല്ലെങ്കില്‍ 25 ചുരുട്ട് അല്ലെങ്കില്‍ 125 ഗ്രാം പുകയില. *ഒരു വര്‍ഷത്തില്‍ അധികം വിദേശത്തു കഴിഞ്ഞവര്‍ക്കു നിശ്ചിത അളവില്‍ സ്വര്‍ണാഭരണം. *ഇതില്‍ സ്വര്‍ണാഭരണം ഒഴിച്ചുള്ളവയുടെ ഇളവു ലഭിക്കുന്നതിനു വിദേശതാമസപരിധി ബാധകമല്ല. *തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങള്‍ക്ക് 36.05% തീരുവ ചുമത്തും. ഇതു വിദേശ കറന്‍സിയിലാണ് അടക്കേണ്ടത്. എന്നാല്‍, 25,000 രൂപ വരെയാണെങ്കില്‍ ഇന്ത്യന്‍ കറന്‍സിയില്‍ അടക്കാന്‍ അനുവാദമുണ്ട്. ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകള്‍ അനുവദനീയമല്ല.

തീരുവ നിയന്ത്രണമുള്ള സാധനങ്ങളും അളവും

*രണ്ടു ലീറ്റലിധികം മദ്യം, വൈന്‍ *ഫ്‌ളാറ്റ് പാനല്‍ എല്‍സിഡി, എല്‍ഇഡി, പ്ലാസ്മ ടിവി *100 ല്‍ ഏറെ സിഗരറ്റുകള്‍, 25ല്‍ ഏറെ ചുരുട്ടുകള്‍, 125 ഗ്രാമില്‍ ഏറെ പുകയില.

നിശ്ചിത പരിധിക്കപ്പുറത്തുള്ള അളവില്‍ ഇവ കൊണ്ടുവന്നാല്‍ അടക്കേണ്ട തീരുവ നിരക്ക്:

*രണ്ടു ലീറ്റലിധികം ബീയര്‍ - 103% *രണ്ടു ലീറ്ററിലധികം വിദേശമദ്യം, വൈന്‍ - 154.5% *ഫ്‌ളാറ്റ് പാനല്‍ എല്‍സിഡി, എല്‍ഇഡി, പ്ലാസ്മ ടിവി - 36.5% *നൂറിലേറെ സിഗരറ്റുകള്‍, 25ല്‍ ഏറെ ചുരുട്ടുകള്‍, 125 ഗ്രാമില്‍ ഏറെ പുകയില - 103%

സ്വര്‍ണം

മലയാളികളുടെ ഇഷ്ടപ്പെട്ട സ്വര്‍ണം കൊണ്ടുവരുന്നതിനുള്ള സൗജന്യങ്ങളും നിബന്ധനകളും എന്തൊക്കെ?

*കുറഞ്ഞത് ആറു മാസം വിദേശത്തു താമസിച്ചവര്‍ക്ക്, ആഭരണ രൂപത്തിലോ അല്ലാതെയോ ഒരു കിലോ വരെ സ്വര്‍ണമോ പത്തു കിലോ വരെ വെള്ളിയോ 10.3% തീരുവ അടച്ചു കൊണ്ടുവരാം. തീരുവ, വിദേശ കറന്‍സിയില്‍ തന്നെ അടയ്ക്കണം. വരുമാനം സംബന്ധിച്ച വ്യക്തമായ വിവരം കസ്റ്റംസിനു നല്‍കുകയും വേണം. *ഒരു വര്‍ഷത്തിലധികം വിദേശത്തു താമസിച്ച ഇന്ത്യന്‍ വനിതയ്ക്ക് 40 ഗ്രാം വരെ സ്വര്‍ണാഭരണവും (പരമാവധി വില ഒരു ലക്ഷം രൂപ) ഇന്ത്യന്‍ പുരുഷന് 20 ഗ്രാം വരെ സ്വര്‍ണാഭരണവും (പരമാവധി അര ലക്ഷം രൂപ) തീരുവയടക്കാതെ കൊണ്ടുവരാം. ഈ ഇളവ് യാത്ര ചെയ്യുമ്പോള്‍ ഒപ്പം കരുതുന്ന (അക്കംപനീഡ് ബാഗേജ്) സ്വര്‍ണാഭരണങ്ങള്‍ക്കു മാത്രമേ ലഭിക്കൂ. ഇളവു പരിധിക്കപ്പുറത്ത് ആഭരണ രൂപത്തിലോ അല്ലാതെയോ സ്വര്‍ണമുണ്ടെങ്കില്‍ 10.3% തീരുവ അടക്കണം *ആറു മാസത്തില്‍ താഴെ വിദേശത്തു കഴിഞ്ഞവര്‍ക്കു സ്വര്‍ണമോ വെള്ളിയോ കൊണ്ടുവരാന്‍ അനുവാദമില്ല.

കറന്‍സി

ഇന്ത്യന്‍, വിദേശ കറന്‍സികള്‍ യാത്ര ചെയ്യുമ്പോള്‍ ഒപ്പം കരുതേണ്ടി വരും. ഇതു സംബന്ധിച്ച നിബന്ധനകളും ഇളവുകളും ഇങ്ങനെ:

*ഇന്ത്യയില്‍ നിന്നു പുറത്തേക്ക് പോകുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ വയ്ക്കാം. *ഇന്ത്യയില്‍ താമസിക്കുന്നവര്‍ വിദേശ സന്ദര്‍ശനത്തിനു പോയി മടങ്ങുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ വയ്ക്കാം. *വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് എത്ര അളവിലും വിദേശ കറന്‍സി കൊണ്ടുവരാം. *5000 യുഎസ് ഡോളറില്‍ കൂടുതല്‍ വിദേശ കറന്‍സി കൊണ്ടുവരുന്നവര്‍ കസ്റ്റംസിനെ അറിയിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങണം. വിദേശ കറന്‍സി, ട്രാവലേഴ്‌സ് ചെക്ക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്ത് 10,000 യുഎസ് ഡോളറില്‍ കൂടതല്‍ വിദേശനാണ്യം കൈയിലുള്ളവരും കസ്റ്റംസിനെ അറിയിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കില്‍, ഇത്രയും വിദേശ കറന്‍സി തിരിച്ചു കൊണ്ടുപോകാന്‍ കഴിയും. ഇന്ത്യയിലെ താമസത്തിനിടെ പരിശോധനയുണ്ടായാല്‍ കസ്റ്റംസിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും കേസ് ഒഴിവാക്കുകയും ചെയ്യാം.
Pscvinjanalokam

വിനോദം അറിവും പകരുന്ന പേജ് നിങ്ങള്‍ക്ക് ഇഷ്ടമാവുതീര്‍ച്ച...........like & Share this page.......https://web.facebook.com...
18/11/2016

വിനോദം അറിവും പകരുന്ന പേജ് നിങ്ങള്‍ക്ക് ഇഷ്ടമാവുതീര്‍ച്ച...........like & Share this page.......
https://web.facebook.com/malayalapanorama

സനല്‍ വി ദേവനും സരയു വിവാഹിതരായി വിനോദം അറിവും പകരുന്ന പേജ് നിങ്ങള്‍ക്ക് ഇഷ്ടമാവുതീര്‍ച്ച...........like & Share this pa...
13/11/2016

സനല്‍ വി ദേവനും സരയു വിവാഹിതരായി വിനോദം അറിവും പകരുന്ന പേജ് നിങ്ങള്‍ക്ക് ഇഷ്ടമാവുതീര്‍ച്ച...........like & Share this page.......
https://web.facebook.com/malayalapanorama

കള്ളപ്പണം തടയുന്നതിന്റെ ഭാഗമായെന്നു പറഞ്ഞ് 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി അറിയിച്ചുകൊണ്ടു...
09/11/2016

കള്ളപ്പണം തടയുന്നതിന്റെ ഭാഗമായെന്നു പറഞ്ഞ് 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം കഴിഞ്ഞദിവസമാണ് വന്നത്. പുതിയ 500രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഈ പുത്തന്‍ നോട്ടുകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. 500 രൂപയുടെ പുതിയ നോട്ടുകള്‍ മഹാത്മാഗാന്ധി സീരീസില്‍ ഇറങ്ങുന്ന ഈ നോട്ടിന്റെ രണ്ട് നമ്പര്‍ പാനലിലും E എന്ന ലെറ്റര്‍ പതിച്ചിരിക്കും. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഉര്‍ജിത് പട്ടേലിന്റെ ഒപ്പാണ് ഈ നോട്ടുകളിലുണ്ടാവുക. നോട്ടിന്റെ പിന്‍ഭാഗത്ത് സ്വച്ഛ് ഭാരത് ലോഗോ പ്രിന്റ് ചെയ്തിരിക്കും. 66എംഎംx150എംഎം ആണ് പുതിയ നോട്ടിന്റെ വലുപ്പം. സ്റ്റോണ്‍ ഗ്രേ കളറിലാണ് നോട്ട് പുറത്തിറങ്ങുക. നോട്ടിന്റെ പിന്‍ഭാഗത്ത് ഇന്ത്യന്‍ പതാകയുള്ള ചെങ്കോട്ടയുടെ ചിത്രമുണ്ടായിരിക്കും. മഹാത്മഗാന്ധിയുടെ ചിത്രം ഇന്റാഗ്ലിയോ പ്രിന്റിങ്ങിലാണ് ചെയ്തിരിക്കുന്നത്. അശോക സ്തൂപം ചിഹ്നം, ബ്ലീഡ് ലൈന്‍സ് എന്നിവയുമുണ്ട്. കാഴ്ചയില്ലാത്തവര്‍ക്ക് നോട്ടു തിരിച്ചറിയാനുള്ള അടയാളങ്ങളുമുണ്ടാവും.
മുന്‍ഭാഗത്തു കാണാവുന്നത്:
1. 2000 എന്നെഴുതിയത്.
2. 2000 എ്‌ന് ദേവനാഗിരി ലിപിയില്‍ എഴുതിയത്.
3. മധ്യഭാഗത്തായി മഹാത്മാഗാന്ധിയുടെ ചിത്രം
4. ഇടതുഭാഗത്തായി ആര്‍.ബി.ഐ എന്നും 2000 എന്നും എഴുതിയിരിക്കുന്നതായി സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാം.
5. ഭാരത് എന്നെഴുതിയ സെക്യൂരിറ്റി ത്രഡ് ഉണ്ടാവും. ത്രഡ് ഉയര്‍ത്തി പിടിക്കുമ്പോള്‍ നിറം പച്ചയില്‍ നിന്നും നീലയായി മാറും.
6. കാഴ്ചയില്ലാത്തവര്‍ക്ക് തിരിച്ചറിയുന്നതിനായി മഹാത്മാഗാന്ധിയുടെ ചിത്രവും അശോകസ്തൂപവും, ബ്ലീഡ് ലൈനുകളും അല്പം ഉയര്‍ത്തിയാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. പിന്‍ഭാഗത്ത് കാണാവുന്നത്: പിന്‍ഭാഗത്ത് സ്വച്ഛ് ഭാരത് ലോഗോയും മുദ്രാവാക്യവുമുണ്ട്. ദേവഗിരി ഭാഷയില്‍ 2000 എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. മംഗള്‍യാന്റെ ചിത്രവും പിന്‍ഭാഗത്താണ്.

Address

KALLOOPPARA
Kochi
689603

Alerts

Be the first to know and let us send you an email when K PANORAMA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share