Vaisakh Vaastu Astro Mission

Vaisakh Vaastu Astro Mission Vaisakh Vaastu Astro Mission is an organisation based on Astrology and Vaastu Shastra.

വൈശാഖ് വാസ്തു ജ്യോതിഷ ഗുരുകുലം
Vaisakh Institute Of Vaasthu & Astrology
വാസ്തു ശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും ക്ലാസുകൾ നടത്തുന്നു. 6 മാസം, ഒരു വർഷം, ഒന്നര വർഷമാണ് ക്ലാസ്സുകളുടെ സമയ പരിധി. തുടർന്ന് പ്രായോഗിക പരിശീലനവും നൽകുന്നു.മന്നം തൃപ്പൂണിത്തുറ

ശങ്കര ജയന്തി വേൽഘോഷയാത്രയുംമഹാശക്തിവേൽപൂജയുംകാലടി :ശങ്കര ജയന്തിയോടനുബന്ധിച്ച് ഏപ്രിൽ 19 ആം തീയതി ഞായറാഴ്ച വൈകുന്നേരം 4 മ...
17/04/2026

ശങ്കര ജയന്തി വേൽഘോഷയാത്രയും
മഹാശക്തിവേൽപൂജയും

കാലടി :ശങ്കര ജയന്തിയോടനുബന്ധിച്ച്
ഏപ്രിൽ 19 ആം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്
കാഞ്ചി ശങ്കര
സ്തുപത്തിൻറെ മുന്നിൽനിന്നും
വേൽ ഘോഷയാത്ര
ആരംഭിക്കും

ആലപ്പുഴയിൽ നിന്നുള്ള വേൽ കുത്ത് സംഘങ്ങളുടെ നേതൃത്വത്തിൽ വേൽ കുത്ത് ശിങ്കാരിമേളം
നിശ്ചല ദൃശ്യങ്ങൾ

എന്നിവ ഉൾപ്പെടെ നടക്കുന്ന ഘോഷയാത്ര കാലടി ടൗൺ, ശ്രീരാമകൃഷ്ണ ആശ്രമം
എന്നിവ ചുറ്റി ശൃംഗേരി ജന്മ സ്ഥാനം ക്ഷേത്ര ത്തിൽ സമാപിക്കും.

തുടർന്ന് മുതലക്കടവ് സ്നാന ഘട്ടത്തിന് സമീപമുള്ള യജ്ഞശാലയിൽ
മഹാശക്തി വേൽ പൂജ നടക്കും

മഹാ ശക്തിവേൽ പുജ യിൽ പങ്കെടുക്കുന്ന വർക്ക് ശ്രീ മുരുകന്റെ പ്രസാദമായി വെള്ളി വേലുകൾ,ചരട്,വിഭുതി എന്നിവ നൽകും.

ചെറുപയർ, മഞ്ഞൾ, നെല്ല് ഉപ്പ് പറകൾ നിറക്കാൻ സൗകര്യം ഉണ്ട്. എല്ലാം തികച്ചും സൗജന്യ മാണ്
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി
പാസുകൾ എടുക്കണം
ശങ്കര ജയന്തി മഹാ ശക്തിവേൽ പൂജ പാസ്
ഇന്നത്തെ കേരള കൗമുദിയിൽ ഉണ്ട്

വൈശാഖം ശ്രീമുരുക ഭക്തജന സംഘത്തിന്റെ ആഭിമുഖ്യത്തിലാണ്
പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്

മുഖ്യ സംയോജകൻ ജയകൃഷ്ണൻ വൈശാഖ് പരിപാടികൾക്ക് നേതൃത്വം നൽകും

ബ്രഹ്മശ്രീ അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി മഠമാണ്
മുഖ്യകാർമ്മികൻ

വേദ മന്ത്രജപവും
സുബ്രഹ്മണ്യ ഭുജംഗം ആലപനവും നടക്കും

ബന്ധപ്പെടേണ്ട നമ്പർ
9447811618
8893132299

ആദി ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പവിത്രമാക്കപ്പെട്ട കാലടി പുണ്യ നഗരിയിൽ വെച്ച് വൈശാഖം ശ്രീമുരുക ഭക്തജന സംഘത്തിൻറെ ആഭിമുഖ്...
12/04/2026

ആദി ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പവിത്രമാക്കപ്പെട്ട കാലടി പുണ്യ നഗരിയിൽ വെച്ച് വൈശാഖം ശ്രീമുരുക ഭക്തജന സംഘത്തിൻറെ ആഭിമുഖ്യത്തിൽ
ഈ വരുന്ന ഏപ്രിൽ 19 ആം തീയതി ഞായറാഴ്ച കാർത്തിക പുണ്യദിനത്തിൽ
വേൽ ഘോഷ യാത്രയും,
മഹാ ശക്തിവേൽ പൂജയും നടക്കുന്നു.

വേൽ ഘോഷയാത്ര
വൈകുന്നേരം നാലുമണിക്ക് കാഞ്ചി ശങ്കരസ്തുപത്തിന് മുന്നിൽനിന്നും ആരംഭിക്കും.

കാലടി ടൗൺ, ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം ശങ്കരാചാര്യ സ്വാമിയുടെ
കുല ദേവതയായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,എന്നിവ ചുറ്റി
ശൃംഗേരി ആദിശങ്കര ജന്മ സ്ഥാനം ക്ഷേത്രത്തിൽ സമാപിക്കും.

തുടർന്ന് പവിത്രമായ
പൂർണ്ണ നദിയുടെ തീരത്തുള്ള ചരിത്ര പ്രസിദ്ധമായ മുതലക്കടവ് സ്നാന ഘട്ടത്തിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള
യജ്ഞശാലയിൽ വച്ച്
മഹാ ശക്തിവേൽ പൂജ നടക്കും.

നദിക്കരയിൽ ആയതുകൊണ്ട്
യജ്ഞശാലയ്ക്ക് സ്ഥലപരിമിതി ഉണ്ട്.
അതുകൊണ്ട് ഈ മഹാ ശക്തിവേൽ പൂജയിൽ യജ്ഞശാലയിൽ ഇരുന്ന് പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നവർ
മുൻകൂട്ടി തന്നെ പ്രവേശിക (പാസ്) വാങ്ങേണ്ടതാണ്.

എന്നാൽ എല്ലാവർക്കും കാണാനും പങ്കെടുക്കാനും പ്രത്യേക
സൗകര്യമുണ്ടായിരിക്കും

പങ്കെടുക്കുന്ന എല്ലാവർക്കും
ഭഗവാൻ ശ്രീ മുരുകന്റെ പ്രസാദമായ വെള്ളി വേൽ നൽകുന്നതാണ്.
പറ നിറക്കാൻ സൗകര്യം ഉണ്ടായിരിക്കും.
പുജ യിൽ പങ്കെടുക്കുന്നതിനോ വഴിപാടുകൾക്കോ
പ്രത്യേകമായ ഒരു ഫീസും വച്ചിട്ടില്ല
എല്ലാം തികച്ചും സൗജന്യമാണ്

എന്നാൽ മുൻകൂട്ടി തന്നെ പാസ് എടുക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്ന് മാത്രം അഭ്യർത്ഥിക്കുന്നു
ശ്രീ മുരുക സേവയിൽ

ജയകൃഷ്ണൻ വൈശാഖ്
കോർ ഡിനേറ്റർ

വൈശാഖം ശ്രീമുരുക ഭക്ത ജനസംഘം
9447811618
8893132299

ആദിശങ്കര ജന്മ സ്ഥാനമായ കാലടിയിൽ ശങ്കര ജയന്തിയോടനുബന്ധിച്ച്  ഏപ്രിൽ 19 ഞായറാഴ്ച വൈശാഖം ശ്രീമുരുക ഭക്ത ജന സംഘത്തിൻറെ ആഭിമു...
05/04/2026

ആദിശങ്കര ജന്മ സ്ഥാനമായ കാലടിയിൽ
ശങ്കര ജയന്തിയോടനുബന്ധിച്ച് ഏപ്രിൽ 19 ഞായറാഴ്ച വൈശാഖം ശ്രീമുരുക ഭക്ത ജന സംഘത്തിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന വേൽ ഘോഷ യാത്രയും
മഹാ ശക്തിവേൽ പൂജയും

ഹര ഹരോ ഹര ഹര 🙏സ്വാമിയേ ഹര ഹര നമസ്തേ🙏🙏🙏 ആദിശങ്കരാചാര്യരുടെ ജന്മം കൊണ്ട് പവിത്രമായ പുണ്യ നഗരമാണ് കാലടി ഏപ്രിൽ ഇരുപത്തിയൊന്...
02/04/2026

ഹര ഹരോ ഹര ഹര 🙏
സ്വാമിയേ ഹര ഹര

നമസ്തേ🙏🙏🙏

ആദിശങ്കരാചാര്യരുടെ
ജന്മം കൊണ്ട് പവിത്രമായ പുണ്യ നഗരമാണ് കാലടി

ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി ചൊവ്വാഴ്ച ശ്രീ ശങ്കര ജയന്തിയാണ്

പൂർണ്ണ നദിക്കരയിൽ ഉള്ള കാലടിയിൽ വച്ച്
ശങ്കര ജയന്തി അതിവിപുലമായി ആഘോഷിക്കുകയാണ്

ശ്രീ ശങ്കരാചാര്യ സ്വാമിയും
അതി ശക്തനായ സുബ്രഹ്മണ്യ ഭക്തനായിരുന്നു. സുബ്രഹ്മണ്യസ്വാമിയുടെ ആറുപടൈ വീടുകളിൽ ഒന്നായ തിരിച്ചെന്തൂര് വെച്ച് മുരുകനെ പ്രാർത്ഥിച്ച് എഴുതിയ കീർത്തനമാണ്
ശ്രീ സുബ്രഹ്മണ്യ ഭുജംഗം

അന്ന് ഹിന്ദു സമൂഹത്തിൽ നിലനിന്നിരുന്ന വിവിധങ്ങളായിട്ടുള്ള ആചാര പദ്ധതികളെ
ക്രോഡീകരിച്ചു കൊണ്ട്
ശങ്കരാചാര്യസ്വാമികൾ
സ്ഥാപിച്ച ഷട് മതങ്ങളിലൊന്നാണ് കാലടിയിൽ
വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന
ശ്രീ ശങ്കര ജയന്തി
ആഘോഷത്തിന്റെ ഭാഗമായി

വൈശാഖം ശ്രീമുരുക ഭക്തജന സംഘത്തിൻറെ ആഭിമുഖ്യത്തിൽ
ഏപ്രിൽ മാസം 19 -)0 തീയതി ഞായറാഴ്ച കാർത്തിക പുണ്യദിനത്തിൽ
കാലടിയിൽ വച്ച്
മഹാവേൽ ഘോഷയാത്രയും ശക്തിവേൽ പൂജയും നടത്തുന്നു
ആഴ്ചകളിൽ ചൊവ്വാഴ്ച
തിഥികളിൽ ഷഷ്ഠി
നക്ഷത്രത്തിൽ കാർത്തിക
ഇവ മൂന്നും സുബ്രഹ്മണ്യസ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു

ആരാണൊ കാർത്തിക വൃതം അനുഷ്ഠിക്കുന്നത് അവൻറെ എല്ലാ ദുഃഖങ്ങളും മാറ്റി ഞാൻ അവർക്ക് സന്തോഷം പകർന്നു കൊടുക്കും എന്ന് മഹാദേവൻ അരുളി ചെയ്തിട്ടുണ്ട്

ആ കാർത്തിക ദിനത്തിലാണ്
ഈ മഹാ ശക്തിവേൽ പൂജ നടക്കുന്നത്
അന്നേദിവസം വൈകുന്നേരം 4 മണിക്ക്
കാഞ്ചി ശങ്കര സ്തൂപത്തിന് മുന്നിൽ നിന്നും ആരംഭിക്കുന്ന
വേൽ ഘോഷയാത്ര
ടൗൺ ചുറ്റി രാമകൃഷ്ണ ആശ്രമത്തിന് മുന്നിലൂടെ
സഞ്ചരിച്ച് ശൃംഗേരി
ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ
എത്തിച്ചേരുന്നു

ആദിശങ്കരന്റെ
ജീവിത കഥയുമായി ബന്ധപ്പെട്ട
പൂർണ്ണ നദിക്കരയിലുള്ള
പുണ്യ സങ്കേതമായ മുതലക്കടവ് പൂർണ്ണ നദി യുടെ തീരത്തുള്ള
മുതല കടവിലുള്ള
യജ്ഞശാലയിൽ വെച്ച്
മഹാ ശക്തിവേൽ പൂജ
നടത്തുന്നു

ശങ്കരാചാര്യ സ്വാമി സ്ഥാപിച്ച ചതുർ മഠങ്ങളിൽ ഒന്നായ ശൃംഗേരി മഠം,ആദിശങ്കര ജന്മഭൂമി ക്ഷേത്രം

കാഞ്ചി ശങ്കര മഠം സ്ഥാപിച്ച ശ്രീ ശങ്കര സ്തൂപം
ശങ്കരാചാര്യ സ്വാമിയുടെ കുലദേവത എന്ന് കരുതപ്പെടുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ശ്രീ രാമകൃഷ്ണ മഠം സ്ഥാപിച്ച അദ്വൈത ആശ്രമം

ഈ ആധ്യാത്മിക കേന്ദ്രങ്ങൾ ഒക്കെ
കാലടിയിൽ ഉണ്ട്
ഇവയെല്ലാം സന്ദർശിക്കാനും
ഈ പവിത്രമായി നടക്കുന്ന മഹാ ശക്തിവേൽ പുജ യിൽ പങ്കെടുക്കുന്നതിനും എല്ലാ ഭക്തരെയും
സ്വാഗതം ചെയ്യുന്നു

പ്രണാമങ്ങളോടെ

ജയകൃഷ്ണൻ വൈശാഖം

സംയോജകൻ വൈശാഖം ശ്രീമുരുക ഭക്തജന സംഘം
9447811618
8893132299

19/03/2026
വിശ്വ പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്
02/03/2026

വിശ്വ പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്

വാർത്തകൾ
02/02/2026

വാർത്തകൾ

ഹര ഹരോ ഹര ഹര🙏 സ്വാമിയേ ഹര ഹര 🙏🙏നമസ്തേ 🙏🙏🙏ഈ വരുന്ന ഫെബ്രുവരി മാസം ഒന്നാം തീയതി ഞായറാഴ്ച മന്നം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത...
28/01/2026

ഹര ഹരോ ഹര ഹര🙏 സ്വാമിയേ ഹര ഹര 🙏🙏
നമസ്തേ 🙏🙏🙏

ഈ വരുന്ന ഫെബ്രുവരി മാസം ഒന്നാം തീയതി ഞായറാഴ്ച മന്നം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പുയ ആഘോഷം നടക്കുകയാണ്

പതിവുപോലെ
തൈപ്പൂയ മഹോത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിച്ചേർന്നിരിക്കുന്ന ഭക്തജനങ്ങൾക്ക്
വൈശാഖം ശ്രീ മുരുക ഭക്ത ജന സംഘം പരമാവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്

ലഘുഭക്ഷണം,ദാഹജലം തുടങ്ങി എല്ലാ സൗകര്യങ്ങളും രാവിലെ 5മണി മുതൽ രാത്രി 11 മണി വരെ ഉണ്ടായിരിക്കും മന്നം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ പ്രവർത്തിക്കുന്ന വൈശാഖ് യജ്നശാലയിൽ ആണ് സൗകര്യങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത് അന്നേദിവസം രാവിലെ ആറുമണി മുതൽ അഭിഷേകത്തിനുള്ള മുദ്രകൾ നിറക്കുന്നതാണ്

നിറച്ച മുദ്രകളും ആയി രാവിലെ എട്ടുമണിക്ക് മന്നം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് വേൽ ഘോഷ യാത്ര നടക്കും

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
രാവിലെ 6 മണിക്ക് മുമ്പ് തന്നെ എത്തിച്ചേരണം മുദ്രകൾ നിറക്കാൻ ആഗ്രഹിക്കുന്നവർ
ചുരുങ്ങിയത് ഒരു മൂന്നു ദിവസത്തെ വ്രതം എടുക്കണം സസ്യാഹാരം മാത്രമേ ആ സമയത്ത് കഴിക്കാൻ പാടുള്ളൂ ഇങ്ങനെ വൃതത്തോടുകൂടി പങ്കെടുക്കുന്നവർക്ക് കാവടി മുദ്ര കൾ നടക്കാൻ സൗകര്യമുണ്ടായിരിക്കും

വാദ്യമേളങ്ങളും വേൽ കുത്ത് തുടങ്ങിയ ആചാരങ്ങളോടും കൂടി
രാവിലെ എട്ടുമണിക്ക് തന്നെ വേൽ ഘോഷ യാത്ര മന്നം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടും.മന്നം ജംഗ്ഷൻ ചുറ്റി കിഴക്കേ നടയിലൂടെ ഘോഷയാത്ര അകത്ത് പ്രവേശിക്കും

എല്ലാ മുരുക ഭക്തരും
വേൽ ഘോഷ യിലും തുടർന്ന് നടക്കുന്ന

ഭക്തജനങ്ങൾക്കായിട്ടുള്ള സേവന പ്രവർത്തനങ്ങളിലും പങ്കെടുക്കണമെന്ന്
മുരുക നാമത്തിൽ
അഭ്യർത്ഥിക്കുന്നു

പ്രണാമങ്ങളോടെ ജയകൃഷ്ണൻ വൈശാഖ്
സംയോജകൻ

വൈശാഖം ശ്രീമുരുക ഭക്തജന സംഘം
9447811618
8893132299

നൂറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ഭാരതപ്പുഴയുടെ തീരത്ത് സംഘടിപ്പിച്ചിരിക്കുന്ന മഹാ മാഘ മഹോത്സവം എന്ന കേരള കുംഭമേളയിൽ അഖില...
28/01/2026

നൂറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം
ഭാരതപ്പുഴയുടെ തീരത്ത് സംഘടിപ്പിച്ചിരിക്കുന്ന
മഹാ മാഘ മഹോത്സവം എന്ന കേരള കുംഭമേളയിൽ അഖില കേരള ജോതിശാസ്ത്ര മണ്ഡലം സംഘടിപ്പിച്ച
നിള ജ്യോതിഷ് സംഗമം എന്ന
വിദ്വൽ സദസ്സ് നെക്കുറിച്ചുള്ള വാർത്ത

നിള ജ്യോതിഷ സംഗമം പ്രൗഢഗംഭീരമായ സദസ്സ്
26/01/2026

നിള ജ്യോതിഷ സംഗമം
പ്രൗഢഗംഭീരമായ സദസ്സ്

Address

MANNAM SUBRAMANIA SWAMY TEMPLE WEST NADA
Kochi
683520

Alerts

Be the first to know and let us send you an email when Vaisakh Vaastu Astro Mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Vaisakh Vaastu Astro Mission:

Share