20/09/2026
ദേവാസുരത്തിൽ ചിത്ര അവതരപ്പിക്കുന്ന കഥാപാത്രത്തിൻ്റെ വീട്ടിൽ ചെന്ന് തൻ്റെ ആവശ്യം പറയുന്ന ശേഖരനെ അവഹേളിക്കുന്ന
രംഗം 😬
ഒരു ആണിനെ മറ്റൊരു പുരുഷൻ്റെ അതും തൻ്റെ എതിരാളി ആയിട്ടുള്ള ആളെ പുകഴത്തി തന്നെ ഇൻസൾട്ട് ചെയ്താൽ,
ഇൻസൾട്ട് ചെയ്യപ്പെട്ടവനു പക ആ പെണ്ണിനോടാകില്ല
പകരം ആരുടെ പേര് പറഞ്ഞ് ഇൻസൾട്ട് ചെയ്തോ അവനോടു ആയിരിക്കും എന്ന് തോന്നിയിട്ടുണ്ട് 😌
നീലകണ്ഠന്റെയും നിന്റെയും പേര് കൂട്ടിപ്പറയാൻ നിനക്ക് എന്ത് യോഗ്യത ഉണ്ട്...???
ഇരുട്ടിൻ്റെ മറവിൽ പത്താളുടെ പിന്തുണയോടെയല്ലാതെ നേർക്കു നേരെ നിന്നാൽ നീലകണ്ഠനെ ഒരു ചുക്കും ചെയ്യാൻ നിനക്ക് കഴിയില്ല ചിത്രയുടെ ആ ഇകഴ്ത്തൽ ശേഖരനെ ഭ്രാന്തൻ ആക്കി....
ഇറങ്ങി പോകാൻ നേരം പുള്ളി പറയുന്നുണ്ട് ചത്താലും തീരില്ല അവന്റെ മഹത്വം.....
ഒരു പെണ്ണിന്റെ എരിതീയിൽ എണ്ണ ഒഴിക്കുന്ന സ്വഭാവും ആണിന്റെ ഈഗോയും എക്സ്ട്രീം ആയിട്ട് കാണിച്ചു തന്ന ഒരു സീൻ ഇതിന് മുകളിൽ ഇല്ല.....
ഒരു അടി ഒരാളുടെ കയ്യിൽ നിന്ന് കിട്ടിയാൽ അടി കിട്ടിയതിനേക്കാൾ വേദന, അത് നോക്കി നിന്ന് ചിരിച്ച പെണ്ണിന്റെ ചിരി ഉണ്ടാക്കും.....
അവിടെയാണ് പല യുദ്ധങ്ങളും ആരംഭിക്കുന്നത്...
മറ്റൊരു പുരുഷനെ തനിക്ക് താത്പര്യം ഉള്ള സ്ത്രീ പുകഴ്ത്തുന്നത് 99% പുരുഷന്മാർക്കും ഇഷ്ടമല്ല...
പ്രത്യേകിച്ച് ഈഗോ ഉള്ളവർക്ക്....
പുതിയമുഖം മൂവിയിൽ പൃഥ്വി മൃതംഗം വായിക്കുമ്പോൾ പ്രിയാമണി അറിയാതെ കയ്യടിച്ചുപോയി.... അവിടെയാണ് ബാലക്ക് പ്രിത്വിയോട് പക തുടങ്ങുന്നത്, കൂടെ പിരി കേ റ്റുന്ന കൂട്ടുകാരനും 😬
യോദ്ധ സിനിമയിൽ ഉർവശിയുടെ ചിരിയാണ് ജഗതിയെ മോഹൻലാലിൻറെ ശത്രു ആക്കി മാറ്റുന്നത്...
ശരിയല്ലെ 😉
©Basil Varghese