Cariastic Media

Cariastic Media News and Entertainment Platform. Branding, Celebrity Interviews, Promotional Activities It's All About Cinema..

Full Reports of Movies • Reviews • Movie Promotion • Page Promotion• Advertising• Designing

തിരുവനന്തപുരം: യുവാക്കളെ എച്ച്‌ഐവി ടെസ്റ്റ് നടത്തി മാത്രം വിവാഹം കഴിപ്പിക്കണം എന്ന വിവാദ പരാമര്‍ശവുമായി മാര്‍ത്തോമ സഭാ വ...
03/09/2026

തിരുവനന്തപുരം: യുവാക്കളെ എച്ച്‌ഐവി ടെസ്റ്റ് നടത്തി മാത്രം വിവാഹം കഴിപ്പിക്കണം എന്ന വിവാദ പരാമര്‍ശവുമായി മാര്‍ത്തോമ സഭാ വൈദിക ട്രസ്റ്റി റവ. ഡോ. കെ തോമസ്. മാര്‍ത്തോമസഭ കുടുംബസംഗമത്തിലാണ് ഡോ.കെ തോമസിന്റെ പരാമര്‍ശം ഉണ്ടായത്. ടെസ്റ്റുകള്‍ക്ക് വിധേയമായി മാത്രം മാര്‍ത്തോമ സഭയിലെ വിവാഹങ്ങള്‍ നടത്തണം എന്നും അദ്ദേഹം പ്രസംഗത്തിനിടെ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നുണ്ട്.

മക്കള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പുവരുത്താന്‍ കഴിയണമെന്നായിരുന്നു കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നടത്താനുളള തീരുമാനം പരാമര്‍ശിച്ചുള്ള വൈദികന്റെ പ്രസംഗം. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശം സഭയിലെ യുവാക്കളെ അപമാനിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടേഴ്സിന്റെ സ്വകാര്യ പ്രാക്ടീസില്‍ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യമന്ത്രി ...
03/09/2026

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടേഴ്സിന്റെ സ്വകാര്യ പ്രാക്ടീസില്‍ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിര്‍ദ്ദേശം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി വിളിച്ചുവരുത്തി മന്ത്രി ശാസിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഫയലിന്റെ തുടര്‍ച്ചയെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം.

ജനറല്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളജുകളിലിലെയും പ്രഗത്ഭഭരായ ഡോക്ടര്‍മാര്‍ക്ക് ഒഴിവ് സമയങ്ങളില്‍ ചെറിയ തുക വാങ്ങി രോഗികളെ പരിശോധിക്കുന്ന കാര്യം പരിഗണിക്കമെന്ന സര്‍വീസ് പെന്‍ഷനേഴ്സ് ലീഗിന്റെ നിവേദനത്തെ മറയാക്കിയുള്ള ആരോഗ്യവകുപ്പിന്റെ സ്വകാര്യ പ്രാക്ടീസ് നീക്കമാണ് ട്വന്റിഫോര്‍ വാര്‍ത്തയാക്കിയത്. ആരോഗ്യമന്ത്രി വാര്‍ത്ത നിഷേധിച്ചെങ്കിലും സര്‍ക്കാര്‍ ഫയല്‍ നീക്കത്തിന്റെ രേഖകള്‍ പുറത്തുവിട്ടതോടെ മന്ത്രി പ്രതിരോധത്തിലായി. ഫയല്‍ വിളിച്ചുവരുത്തിയ മന്ത്രി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.

നയപരമായ തീരുമാനങ്ങളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തുടര്‍ച്ചയുണ്ടെങ്കില്‍ പുതിയ സര്‍ക്കാരുമായി കൂടിയാലോചിക്കണമെന്നും സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യരുതെന്നും മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു. പുതിയ സര്‍ക്കാരിന് മുന്നില്‍ വരാത്ത ഫയല്‍ എന്ന് ആരോഗ്യമന്ത്രി കൈകഴുകുമ്പോഴും പ്രൈവറ്റ് പ്രാക്ടീസ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടത് കെ മുരളീധരന്‍ മന്ത്രി ആയതിനുശേഷം ഇക്കഴിഞ്ഞ ജൂലൈ 28നാണ്. മന്ത്രി അറിയാതെ നടക്കുന്ന വകുപ്പിലെ നീക്കങ്ങളില്‍ കടുത്ത അമര്‍ഷത്തിലാണ് ആരോഗ്യമന്ത്രി.

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി. അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ. സംഭവം കണ്ണൂർ പരിയാരത്ത്. പോലീസ് കേസെട...
03/09/2026

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി. അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ. സംഭവം കണ്ണൂർ പരിയാരത്ത്. പോലീസ് കേസെടുത്തു.

കാന്തപുരം എപി അബുബക്കർ മുസ്‌ലിയാരെ “താലിബാനി“ എന്ന് അധിക്ഷേപിച്ച് ബിഗ്‌ബോസ് തരാം സിജോ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ...
03/09/2026

കാന്തപുരം എപി അബുബക്കർ മുസ്‌ലിയാരെ “താലിബാനി“ എന്ന് അധിക്ഷേപിച്ച് ബിഗ്‌ബോസ് തരാം സിജോ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കാന്തപുരത്തെ ”താലിബാനി ഇക്ക” എന്നു അതിക്ഷേപിച്ചത്.

03/09/2026

വ്യാജരേഖയുണ്ടാക്കി തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ റാണിയേ കോന്നി സി.ഐയുടെ നേത്യത്വത്തിൽ കസ്റ്റഡിയിൽ എടുത്തു.

“മതനിരപേക്ഷതയുടെ തോലണിഞ്ഞ വർഗീയവാദിയാണ് സതീശൻ” - മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു DYFI സംസ്ഥാന പ്രസിഡന്റ്‌ ചിന്താ ജെറ...
02/09/2026

“മതനിരപേക്ഷതയുടെ തോലണിഞ്ഞ വർഗീയവാദിയാണ് സതീശൻ” - മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു DYFI സംസ്ഥാന പ്രസിഡന്റ്‌ ചിന്താ ജെറോം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചിന്താ ജെറോമിന്റെ വിമർശനം.

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരൻ. കേരളത്തിൻ്റെ സ്പന്ദനമാണ് സതീശനെന്നും അദ്ദേഹം ...
02/09/2026

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരൻ. കേരളത്തിൻ്റെ സ്പന്ദനമാണ് സതീശനെന്നും അദ്ദേഹം ആയതുകൊണ്ടാണ് രണ്ട് മണിക്കൂർ കാത്തിരുന്നതെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലാണ് പുകഴ്ത്തിയത്.

സാധാരണയായി ആർക്കും വേണ്ടിയും കാത്തിരിക്കുന്നതല്ലെന്നും സതീശൻ ആയതുകൊണ്ട് മാത്രമാണ് കാത്തിരിക്കുന്നതെന്നും ദിവാകരൻ വേദിയിൽ പറഞ്ഞു. 100 ദിവസം കൊണ്ട് കേരളത്തിന്റെ താല്പര്യം സതീശന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചു. പാവപ്പെട്ടവർക്ക് വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാൻ കഴിയുന്നതാണെന്നും പ്രസംഗത്തിനിടെ പറഞ്ഞു.

“10 വർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി“ തിരഞ്ഞെടുപ്പ് പരാജയത്തിലെ കാരണങ്ങൾ വിശദീകരിക്കുന്ന തോമസ് ഐസക്കിന്റെ...
02/09/2026

“10 വർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി“ തിരഞ്ഞെടുപ്പ് പരാജയത്തിലെ കാരണങ്ങൾ വിശദീകരിക്കുന്ന തോമസ് ഐസക്കിന്റെ ശബ്ദ സന്ദേശം പുറത്ത്.

02/09/2026

അടുപ്പക്കാർ പ്രതികളായപ്പോൾ എംഡിഎംഎ കേസ് ആവിയാകുന്നോ?

കാസർഗോഡ് എംഡിഎംഎ കേസ് അട്ടിമറിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാർച്ചിൽ നിന്നുള്ള ദൃശ്യങ്ങൾ

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം സ്വദേശിയും നിലവിൽ എറണാകുളത്ത് താമസക്കാരനുമായ കോംബാറ്റ് സ്പോർട്സ് താരം നീരജ് എം.പി. (27) അന...
02/09/2026

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം സ്വദേശിയും നിലവിൽ എറണാകുളത്ത് താമസക്കാരനുമായ കോംബാറ്റ് സ്പോർട്സ് താരം നീരജ് എം.പി. (27) അന്തരിച്ചു.

ഇന്ത്യൻ കോംബാറ്റ് സ്പോർട്സ് രംഗത്ത് സജീവ സാന്നിധ്യമായിരുന്ന നീരജ് Muay Thai താരമായിരുന്നു. കേരളത്തിലെ വിവിധ കോംബാറ്റ് സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത് ആഭ്യന്തര സർക്യൂട്ടിൽ ശ്രദ്ധ നേടിയ താരമാണ്.

2023-ൽ കോഴിക്കോട് നടന്ന Gym War by MMAAK Fight Series-ൽ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ പ്രവിഷൻ വാഗിനെതിരെ നീരജ് മത്സരിച്ചിരുന്നു. മത്സരം സ്പ്ലിറ്റ് ഡിസിഷനിലാണ് പരാജയപ്പെട്ടത്.

കൊയിലാണ്ടി കുറുവങ്ങാട് Tornado Fight Club-ലായിരുന്നു നീരജിന്റെ പരിശീലനം. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന നിരവധി മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

Address

Kochi

Website

Alerts

Be the first to know and let us send you an email when Cariastic Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share