13/10/2021
കഴിഞ്ഞ 4 വർഷങ്ങളായി എറണാകുളം ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര ക്ഷേമ സമിതിയുടെയും, ഗൗരീശങ്കര വാദ്യകലാപീഠത്തിലെ വാദ്യകലാകാരന്മാരുടെയും ആഭിമുഖ്യത്തിൽ മേള ആസ്വാദകർക്കായി നടത്തി വന്നിരുന്ന മേള മഹോത്സവം ഈ വർഷം വിജയദശമി നാളിൽ (15-10-2021, വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് ക്ഷേത്ര നടപ്പുരയിൽ 45 ഓളം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളത്തോടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
കൊറോണയുടെ പശ്ചാത്തലത്തിൽ ഗൗരീശങ്കര ക്ഷേത്ര കലാലയം ഫേസ്ബുക്ക് പേജിൽ മേളം ലൈവ് ഉണ്ടായിരിക്കുന്നതാണ്.
എല്ലാ വാദ്യകലാ പ്രേമികളേയും ദേശനാഥന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.
Gowri Shankara Kshetra Kalalayam is a dedicated "Chenda Kalari" which is owned by the management of Ernakulam Shiva Temple.