For us, art is a sanctum that constantly reminds us to break the shackles that weigh our wings down. The origin.
1947 media as an idea took shape during our last year in college. Yes, the cliché BTech life – where every 3rd person you met was into ‘short film making’. We wanted to create a platform where true talent and creativity can be expressed, to help others achieve what we were once too sca
red to go after and settled for lesser. The name 1947media is a true testament to what we believe in – to express any kind of art through creativity and freedom. Who are we?
1947 media is a fraternity of individuals who chose art as the path to quench our never-ending thirst to experience the unexplored realm. It is the semblance of our souls’ longing for freedom, a bulwark against stagnation! We will never criticize but appreciate and advocate the freedom of expression. We will only produce curated content and not congest your feed for the sake of reach. Just a group of people trying to speak their minds as truly as they can. There are 3 key principles in our doctrine at 1947 media – Art, Creativity & Freedom. Art. Our way of liberating from the shackles of work and materialistic life, for soul-searching, for hope and truth. We are but dreamers and creators leveraging art to liaise with the world. Creativity. The language of creators, creativity has been with us since the dawn of humanity. Evolution itself has been aided by creative minds. It is the fuel for free thoughts and imaginations. Ideas take shape and reach fruition here. Freedom. Being able to fly above the threshold of expectations and norms, a sky meant to be caressed at least once. The invisible energy that drives every one of us to the end and beyond. The ability to let imaginations run wild is freedom.
തുടക്കം
1947 media ഒരു ആശയം ആയി തുടങ്ങുന്നത് കോളേജിലെ അവസാന നാളുകളിലാണ്. എല്ലാ ബീ.ടെക്കുകരെയും പോലെ കാണുന്നവരെല്ലാം ഷോർട്ട് ഫിലിം എടുക്കാൻ നടക്കുന്നവർ, പത്മരാജന്റെയും, ദിലീഷ് പൊത്തന്റെയും, മാർട്ടിൻ സ്കോർസെസിയുടെയുമെല്ലാം സിനിമകൾ കണ്ട് ഭാവിയിൽ സംവിധായകർ ആവാൻ കൊതിച്ചിരുന്നവർ, എം.ടിയേയും, പോൾ ഷ്രേഡറേയും, ഇങ്ങ്മാർ ബെർഗമാനേയും ഒക്കെ വായിച്ച് തിരക്കഥാകൃത്താവാൻ തുനിഞ്ഞവർ, DSLR ക്യാമറ കൈയ്യിൽ കിട്ടിയതും സന്തോഷ് ശിവനേയും, റോജർ ഡീക്കിൻസിനെയും പയറ്റാൻ ശ്രമിച്ചവർ. പക്ഷേ ഏറ്റവും വലിയ സമ്പാദ്യം മുഖത്ത് നോക്കി വിമർശിക്കാൻ മടിയില്ലാത്ത എന്നാൽ ചങ്ക് പറിച്ച് സഹായിക്കാനും മടിയില്ലാത്ത സുഹൃത്തുക്കൾ തന്നെയാണ്.
സത്യസന്ധമായി കഴിവും ക്രിയാത്മകതയും പ്രകടിപ്പിക്കാനുള്ള ഒരു പ്ലാറ്റ്ഫോം നിർമിക്കാനുള്ള മോഹത്തിൽ നിന്ന് പിറന്നതാണ് 1947 മീഡിയ. ഞങ്ങൾ പിന്തുടരാൻ മടിച്ച പാത സ്വീകരിക്കാൻ മറ്റുള്ളവർക്ക് പ്രചോദനവും സഹായവും നൽകാൻ ഒരു വേദി. 1947 മീഡിയ എന്ന പേര് തന്നെ ഞങ്ങൾ വിശ്വസിക്കുന്ന മൂല്യങ്ങളുടെ ഒരു സാക്ഷിപത്രമാണ്- ഏത് കലയും സ്വതന്ത്രവും ക്രിയാത്മകവുമായി അവതരിപ്പിക്കാൻ.
ആരാണ് ഞങ്ങൾ?
1947 മീഡിയ എന്നത് അനന്തവും അജ്ഞാതവുമായി കിടക്കുന്ന ലോകത്തെ അനുഭവിക്കാനുള്ള തീവ്രമായ ദാഹത്തിന്റെ ശമനത്തിനായി കലയെ ദാഹജലം ആയി തിരഞ്ഞെടുത്ത യുവാക്കളുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, നിരന്തരം താഴേക്ക് വലിക്കുന്ന ഗുരുത്വാകർഷണത്തെ ഭേദിച്ച് ഇടക്കൊക്കെ പറക്കാൻ ചിറകുകൾ നൽകുന്ന ശക്തി കല മാത്രമാണ്, ആത്മാവിന്റെ സ്വാതന്ത്രത്തോടുള്ള അഭിവാഞ്ഛയുടെ ഉത്തരമാണ്, തളം കെട്ടി നിൽക്കുന്ന ചിന്തകളെ കുത്തിതുറക്കുന്ന കോലാണ്. ഞങ്ങൾ എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ ആയിരിക്കും. മികച്ച വർക്കുകൾ മാത്രമേ ഞങ്ങൾ കണ്ടന്റായി തിരഞ്ഞെടുക്കുള്ളൂ, റീച്ചിന് വേണ്ടി നിങ്ങളുടെ ഫീഡ് അനാവശ്യമായ വിഷയങ്ങൾ കൊണ്ട് കുത്തിനിറക്കില്ലെന്ന് ഉറപ്പ്. സത്യസന്ധമായി കലയിലൂടെ മനസ്സ് തുറക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടായ്മ മാത്രം.
ഞങ്ങൾ എന്തിന് വേണ്ടി നില കൊള്ളുന്നു?
1947 മീഡിയയുടെ നിയമാവലിയിൽ മൂന്ന് തത്വങ്ങൾ മാത്രമാണുള്ളത് - കല, ക്രിയാത്മകത, സ്വാതന്ത്ര്യം.
കല
ജോലിയും പ്രാരാബ്ധങ്ങളുമായി സ്ഥായിയായി മാറിയ ദിനചര്യയിൽ നിന്നുള്ള മോചനം. പ്രപഞ്ചവും ആയി താദാത്മ്യം പ്രാപിക്കാൻ കല ഉപാധിയാക്കിയ ഒരു കൂട്ടം സ്വപ്ന സഞ്ചാരികൾ, നിശാശലഭങ്ങൾ.
ക്രിയാത്മകത
മനുഷ്യൻ എന്ന ജീവിക്ക് മാത്രം സഹജമായിട്ടുള്ള വാസന. പരിണാമ ദിശയിൽ പോലും മനുഷ്യനെ വളരാൻ സഹായിച്ചത് ഒരുപക്ഷേ ക്രിയാത്മകത മാത്രം ആയിരിക്കും. ചിന്തകൾക്കും സ്വപ്നങ്ങൾക്കും എറിയാൻ എണ്ണയാവുന്നത് ക്രിയാത്മകതയാണ്. സ്വപനങ്ങൾക്ക് നിറവും, രൂപവും മണവും ലഭിക്കുന്നത് ഇതിലാണ്.
സ്വാതന്ത്രം
സമൂഹത്തിന്റെ പ്രതീക്ഷകൾക്കും നിയമങ്ങൾക്കും മുകളിലേക്ക് പറക്കാൻ പ്രേരിപ്പിക്കുന്ന ഒരിക്കൽ എങ്കിലും എത്തിപിടിക്കേണ്ട ആകാശമാണ് സ്വാതന്ത്രം. ലോകത്തിന്റെ ഏതറ്റത്തേക്കും ചെന്നെത്തുവാൻ പ്രേരിപ്പിക്കുന്ന ഊർജ്ജം. ചിന്തകളെ കാട് കയറാൻ അനുവദിക്കുന്ന പ്രേരക ശക്തിയാണ് സ്വാതന്ത്രം.