Malayalam Padam

Malayalam Padam A Facebook community of Malayalam movie lovers and short film makers to bring up good movies to reach the public !! Padam in malayalam refers to Cinema..
(571)

Malayalam Padam is a FB page created by a group of Malayalam Cinema lovers..Malayalam cinema is the Indian film industry based in Kochi, India, dedicated to the production of motion pictures in the Malayalam language. The first 3D film produced in India, My Dear Kuttichathan (1984), was made in Malayalam

We as a community rate movies in this scale
9/10 brilliant
8 very good
7 good
6 above average
5 average
4 below average
3 poor
2 pathetic
1 disaster

ഏലിയൻ കേരളത്തിൽ !!നീരജ് മാധവ്–അൽതാഫ് സലിം ചിത്രം "പ്ലൂട്ടോ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി!!നീരജ് മാധവും അൽതാഫ് സല...
01/01/2026

ഏലിയൻ കേരളത്തിൽ !!
നീരജ് മാധവ്–അൽതാഫ് സലിം ചിത്രം "പ്ലൂട്ടോ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി!!

നീരജ് മാധവും അൽതാഫ് സലിംമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം പ്ലൂട്ടോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു കമ്പ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നത്. എങ്കിലും ചന്ദ്രികക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പ്ലൂട്ടോ. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

അൽതാഫ് സലിം ഒരു ഏലിയൻ കഥാപാത്രമായി എത്തുന്നതാണ് പ്രധാന ആകർഷണം. അൽത്താഫ് സലീമിന്റെ വളരെ വ്യത്യസ്തമായ ലുക്ക് പോസ്റ്ററിൽ കാണാം.
മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന Alien Comedy Genre-ലേക്ക് പുതിയൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. നിവിൻ പോളിയെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം ‘മൾട്ടിവേഴ്സ് മന്മഥൻ’ സംവിധാനം ചെയ്യുന്നതും ആദിത്യൻ തന്നെയാണ്. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യൻ ചന്ദ്രശേഖന്റെ വ്യത്യസ്തമായ ആശയങ്ങളുടെയും ക്രിയേറ്റീവ് അവതരണവും ഈ ചിത്രത്തിനും വലിയ പ്രതീക്ഷ നൽകുന്നു.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ ആർ കെ . ഛായാഗ്രാഹണം -വിഷ്ണു ശർമ്മ. കഥ തിരക്കഥ - നിയാസ് മുഹമ്മദ്, സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അർജ്ജുനൻ, അസ്സോസിയേറ്റ് ഡയറക്ടർ - നൗഫൽ സലിം,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പ്രൊഡക്ഷൻ മാനേജർ - പക്കു കരിത്തറ, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എഎസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ് - ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് - എപിയൻസ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്, പി ആർ ഓ - എ സ് ദിനേശ്

മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ ശ്രീനിവാസൻ അന്തരിച്ചു
20/12/2025

മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ ശ്രീനിവാസൻ അന്തരിച്ചു

നജിം അർഷാദിന്റെയും വിനിതയുടെയും ശബ്ദത്തിൽ ആവണിയിലെ 'പുലരിമഞ്ഞിന്നുളി..' എന്ന തുടങ്ങുന്ന അതി മനോഹര ഗാനം പുറത്തിറങ്ങി!!!ht...
14/11/2025

നജിം അർഷാദിന്റെയും വിനിതയുടെയും ശബ്ദത്തിൽ ആവണിയിലെ 'പുലരിമഞ്ഞിന്നുളി..' എന്ന തുടങ്ങുന്ന അതി മനോഹര ഗാനം പുറത്തിറങ്ങി!!!
https://youtu.be/1Uu1o3cF-Nk?si=zHIbV7rlWuGjP0Dm

ഓടി വാ കണ്ണാ ചാടി വാ മൊണ്ണ 😂😂😂😂ഇതൊക്കെ ഒരു make belief അല്ലെ 💎ആദ്യ പടത്തിൽ വന്നു Top ആക്ടറിനെ challenge ചെയ്യാൻ കഴിയുമോ ...
04/05/2025

ഓടി വാ കണ്ണാ
ചാടി വാ മൊണ്ണ 😂😂😂😂
ഇതൊക്കെ ഒരു make belief അല്ലെ 💎
ആദ്യ പടത്തിൽ വന്നു Top ആക്ടറിനെ challenge ചെയ്യാൻ കഴിയുമോ

Yes I can 🔥💎

Vodafone Zoozo advertisemntiloode വിസ്മയിപ്പിച മനുഷ്യൻ സിനിമയിൽ കഥാപാത്രം ആയപ്പോൾ അതിൽ കൂടുതൽ വിസ്മയിപ്പിച്ചു 🔥

ഒരു പോലീസ്‌കാരന്റെ ആകാരവും attitudeum പരുക്കൻ എന്നാൽ വശ്യത ഉള്ള സംസാരം കൂടി ആയപ്പോൾ
He Nailed it the Screen 🔥💎

കാണുന്ന പ്രേക്ഷകന് പരിചിതമല്ലത മുഖം ആയത് കൊണ്ട് തന്നെ വില്ലൻ ആണോ നല്ലവൻ ആണോ എന്ന സംശയം ഇന്റർവെൽ വരെ നില നിർത്താൻ സാധിച്ചു
എന്നതും സിനിമയുടെ വലിയ പോസിറ്റീവ് ആണ്

പ്രകാശ് വര്മ ❤️💎
#തുടരും


മോഹൻലാലിന്റെ Athleticism പ്രായം കൂടി പരിഗണിക്കുമ്പോൾ എനിക്ക് വലിയ അത്ഭുതം ആയി തോന്നാറുണ്ട്.അതുപോലെ തോന്നുന്ന മറ്റൊരു ആർട...
04/05/2025

മോഹൻലാലിന്റെ Athleticism പ്രായം കൂടി പരിഗണിക്കുമ്പോൾ എനിക്ക് വലിയ അത്ഭുതം ആയി തോന്നാറുണ്ട്.അതുപോലെ തോന്നുന്ന മറ്റൊരു ആർട്ടിസ്റ് ആണ് ഷാരുഖ് ഖാൻ. ഇവർ രണ്ട് രീതിയിൽ ആണ് ആ സ്‌കിൽ പ്രകടിപ്പിക്കുന്നത്. ഷാരുഖിനു 59 വയസ് ഉണ്ട്. പക്ഷെ, അദ്ദേഹം ഡാൻസ് ചെയ്യുമ്പോൾ അങ്ങനെ ഒന്ന് തോന്നാറില്ല.അത്ര എനർജി ലൈവ് പെർഫോമൻസുകളിൽ ഉൾപ്പെടെ കാണാം.

എല്ലാവർക്കും ആ ചാടി വരുന്നത് ആണ് High കിട്ടിയത് എങ്കിൽ എനിക്ക് ആ സീനിനേക്കാൾ Peak High തന്ന ഐറ്റം സീൻ ഇതായിരുന്നു...!!🥵🥵...
04/05/2025

എല്ലാവർക്കും ആ ചാടി വരുന്നത് ആണ് High കിട്ടിയത് എങ്കിൽ എനിക്ക് ആ സീനിനേക്കാൾ Peak High തന്ന ഐറ്റം സീൻ ഇതായിരുന്നു...!!🥵🥵

മദം ഇളകിയ ആനയെ കൂട്ടം ചേർന്ന് പിടിച്ചു കെട്ടുന്ന പോലുള്ള പണ്ണൽ...!!!🥺🥶❤️‍🔥

തരുൺ എജ്ജാതി Peak Boy ആണ്...!!
ഈ സീൻ തന്നെ എടുത്തു വെച്ചേക്കുന്നത്...❤️‍🔥🥶

സിനിമാട്ടോഗ്രാഫർ വേണു മോഹൻലാലിൻ്റെ കാരക്ടർ consistency യെ കുറിച്ച് പറഞ്ഞ ഒരു നിരീക്ഷണം ഉണ്ട്: ലാലിന് ഒരു പടത്തിൽ ആദ്യം മ...
04/05/2025

സിനിമാട്ടോഗ്രാഫർ വേണു മോഹൻലാലിൻ്റെ കാരക്ടർ consistency യെ കുറിച്ച് പറഞ്ഞ ഒരു നിരീക്ഷണം ഉണ്ട്: ലാലിന് ഒരു പടത്തിൽ
ആദ്യം മുതൽ അവസാനം വരെ ഒരു ക്യാരക്ടർ ആയിട്ട് ഒരേ പോലെ അഭിനയിക്കാൻ സാധിക്കും. അങ്ങോട്ടോ ഇങ്ങോട്ടോ അണുവിട മാറില്ല. ഇത് എല്ലാവർക്കും ഉള്ള സിദ്ധി അല്ല.
മോഹൻലാലിൻ്റെ ആക്ടിംഗ് പ്രോസസിനെ കുറിച്ച് എവിടെയോ വായിച്ചത് ഓർക്കുന്നു. മോഹൻലാൽ സ്ഥിരം പറയുന്നത് പ്ലീസ് ഹെൽപ്പ് മീ എന്നൊരു ശക്തിയോട് പറയുന്നു എന്നൊക്കെ ആണ്. പക്ഷേ practically ആലോചിച്ചാൽ അത് ഒരു പരിധി വരെയേ സാദ്ധ്യം ആകൂ. ഒരു കഥാപാത്രം കിട്ടി കഴിഞ്ഞാൽ അദ്ദേഹത്തിൻ്റെ ഉള്ളിൽ ആ മനുഷ്യൻ്റെ കൃത്യം രൂപരേഖ ഉണ്ടാകുന്നു. നിരീക്ഷണ ബുദ്ധി യും ഗ്രാഹ്യ ശക്തിയും മോഹൻലാലിന് ഉള്ളത് കൊണ്ട് അയാള് ഇങ്ങനെയേ പെരുമാറുള്ളൂ.. ആ ഗ്രാമർ വിട്ട് പുറത്ത് പോകാൻ അയാൾക്ക് സാധിക്കില്ല. ഈ പറഞ്ഞത് ആണ് എനിക്ക് വ്യക്തിപരമായി കുറച്ച് കൂടി convincing ആയിട്ടുള്ളത്. വേണു പറഞ്ഞതുമായി ചേർത്ത് വായിക്കുമ്പോൾ മോഹൻലാൽ അഭിനയിക്കുമ്പോൾ ആദ്യം മുതൽ അവസാനം വരെ ഈ കഥാപാത്രം ഉള്ളിൽ ഉള്ളതിനാൽ പുള്ളി അതിൻ്റെ ബൗണ്ടറി വിട്ട് പുറത്തേക്ക് പോകുന്നില്ല...

ഈ സിദ്ധി ഒരിക്കൽ കൂടി കാണാൻ സാധിച്ച ഒരു സിനിമയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും.
ഇതിലെ ബെൻസ് എന്ന ഷൺമുഖൻ ദൃശ്യത്തിലെ ജോർജ് കുട്ടിയെ പോലെയേ അല്ല. പഠിപ്പ ഇത്തിരി കുറവ് ആയിരുന്നു എന്നിടത്ത് അവരുടെ സാമ്യം തീർന്നു.
നേരത്തെ പറഞ്ഞ പോലെ ആദ്യം തൊട്ട് അവസാനം വരെ ബെൻസ് / ഷൺമുഖൻ ആയിരിക്കുക എന്നൊരു സംഭവത്തെ മോഹൻലാൽ എന്ന 65 കാരൻ നിത്യ തൊഴിൽ അഭ്യാസം എന്നൊരു സാധനയിലൂടെ തന്നെ ആണ് execute ചെയ്തിരിക്കുന്നത്. മറ്റൊരു ജോർജ് കുട്ടി ആവാതെ ബെൻസ് ആയി തന്നെ ആദ്യം മുതൽ അവസാനം വരെ നില കൊണ്ടു.

Spoilers ahead
മകൻ്റെ പേഴ്സ് കണ്ടെത്തി അത് തുറക്കുമ്പോൾ ഇനി ഈ നടൻ എന്തായിരിക്കും ചെയ്യുക എന്ന് തിയറ്ററിൽ ഇരിക്കുമ്പോൾ ഓർത്തു. അയാള് ഒരു നിമിഷം തൻ്റെ സ്വന്തം കഴുത്തിൽ പിടിക്കുക ആണ് ചെയ്യുന്നത്.ശബ്ദം പുറത്ത് വരാതിരിക്കാനോ കരച്ചിൽ അടക്കാൻ വയ്യാതായൊ അയാള് നിശ്ചലനാകുന്നു. പിന്നെ ഇരുന്ന് കരയുന്നു.

മോഹൻലാൽ എന്ന നടൻ കഥാപാത്രങ്ങളിൽ ഉന്മാദിയാകുമ്പോൾ അത് കാണാൻ വ്യക്തിപരമായി ഇഷ്ടമാണ്. സദയം എന്ന സിനിമയിൽ കുട്ടികളെ കൊല്ലുന്ന സിനിലെ ഉന്മാദത്തിൽ പശ്ചാത്താപം തീരെ ഇല്ല. സാഡിസം ഒട്ടുമേ ഇല്ല.
എന്നാല് ഫർഹാൻ ഫാസിലിൻ്റെ കഥാപാത്രത്തെ സ്ക്രൂ ഡ്രൈവർ കൊണ്ട് മുറിവേൽപ്പിക്കുമ്പോൾ ബെൻസിൽ ഉണ്ടാകുന്ന ഉന്മാദം ഒരു ഇൻ്റേണൽ ഹാപ്പിനസ് ആണ്. ഇവനിത് വേണം എന്നൊരു സംഭവം. സെക്കൻഡുകൾ മാത്രം ഉള്ള ആ സീൻ വ്യക്തിപരമായി ഹൈ തന്ന ഒരു ഭാഗം ആണ്. Seasoned നടന്മാർക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം.

കുളിമുറിയിലെ കരച്ചിൽ സീനിൽ നഷ്ടം, ഞാനിത് ചെയ്തല്ലോ എന്ന കുറ്റബോധം, സങ്കടം, വീട്ടുകാരെ എങ്ങിനെ അറിയിക്കും തുടങ്ങിയ എല്ലാം അടങ്ങിയിരിക്കുന്നു
അവസാനം അയാള് വെറും നിലത്ത് വീണ് കരയുന്നു. തന്മാത്ര പോലെ ഉള്ള സമാന സീനുകൾ സെൽഫ് റിപ്പീറ്റ് അടിക്കാതെ മോഹൻലാൽ ബെൻസ് ഷൺമുഖൻ ആയി തന്നെ അവിടെയും നമ്മൾ കാണുന്നു.

അനായാസത ആണല്ലോ മോഹൻലാൽ എന്ന നടൻ്റെ മുഖമുദ്ര. അത് വേണ്ടുവോളം ഉള്ളൊരു സിനിമ ആണ് തുടരും. ജയിലിൻ്റെ വാതിൽ ഇടിച്ച് പൊളിച്ച് straight ഫേസുമായി നിൽക്കുമ്പോഴും ഐ ആം സോറി പവി... നീ എവിടെയാ ടാ എന്നൊരു ഓമനത്തമുള്ള മോഡുലേഷനിൽ പറയുമ്പോഴും ഈ അനായസത അദ്ദേഹത്തിൻ്റെ ഉള്ളിലെ നടനെ മെച്ചപ്പെടുത്തുന്നു. തുളുമ്പി പരക്കാതെ കൃത്യം അളവിൽ കാണുന്നവർക്ക് കിട്ടുന്നു.

ഈ വ്യത്യാസം ഒന്ന് കൂടി മനസ്സിലാകുന്നത് കിരീടം ചെങ്കോൽ എന്നീ സിനിമകൾ ആയി താരതമ്യ പെടുത്തുമ്പോൾ ആണ്. കഥാപരമായി തുടർച്ച ഉണ്ടെങ്കിലും രണ്ടിലും രണ്ട് സേതുമാധവന്മാർ ആണ് ഉള്ളത്.
രണ്ട് വ്യത്യസ്ത സിനിമ ആകുന്നത് പോലെ രണ്ട് സേതുമാധവൻമാർ. അയാളിൽ വൈരുദ്ധ്യങ്ങൾ ഉള്ളത് പോലെ തന്നെ സമാനതകളും ഉണ്ട്. അത് മോഹൻലാൽ മുമ്പ് പറഞ്ഞ സിദ്ധിയിലൂടെ നിലനിർത്തുന്നു.

ആരോ എഴുതിയ പോലെ മോഹൻലാൽ കഥാപാത്രമായി മാറുമ്പോൾ കാഫ്കയുടെ metamorphosis ലെ പോലെ നമുക്ക് രൂപമാറ്റം സംഭവിക്കുകയാണ് ചെയ്യുന്നത്. ബെൻസിൻ്റെ കളി ചിരികളും സങ്കടപ്പെരുക്കങ്ങളും, ഉന്മാദവും നഷ്ടങ്ങളും നമ്മുടേതായി മാറുന്നു... അല്ല... അത്തരമൊരു രൂപമാറ്റം മോഹൻലാൽ സംഭവിപ്പിക്കുന്നു...
തുടർന്ന് കൊണ്ടേയിരിക്കുന്ന metamorphosis.

വാൽ കഷ്ണം: മോഹൻലാൽ ശോഭന കെമിസ്ട്രി യെക്കുറിച്ച് കൂടി പറയട്ടെ. 45 50 വയസ്സുള്ള ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ ഉള്ള ഒരു തീവ്ര ബന്ധം ആണ് ഇവർ തമ്മിൽ. അതായത് ജീവിച്ച് ജീവിച്ച് പഴകി പഴകി അതൊരു സൗഹൃദം ആയി മാറി. ഒരു പക്ഷെ പ്രണയിച്ച് പ്രണയിച്ച് ബന്ധം ദൃഢമാകുന്ന പോലെ. 40ഇലധികം സിനിമകൾ ഒന്നിച്ച് അഭിനയിച്ച ഇവരുടെ സിനിമ യാത്ര പോലെ തന്നെ എന്ന് വേണമെങ്കിൽ ബെൻസ് ലളിത ബന്ധത്തെ ചുരുക്കി.പറയാം. മുമ്പ് മറ്റൊരാളുമായി ആദ്യ വിവാഹം കഴിഞ്ഞ നായികയെ ഭർത്താവിൻ്റെ മരണശേഷം വിവാഹം കഴിക്കുന്ന നായക കഥാപാത്രം. മുൻപും ഇത്തരം virginity പോലുള്ള സ്റ്റീരിയടൈപ്പുകൾ മോഹൻലാൽ break ചെയ്തിട്ടുണ്ട് എങ്കിലും വീണ്ടും അത് ചെയ്യുന്നു എന്നുള്ളതും കൗതുകകരമായ സംഗതി ആണ്.

©Yamani

#മോഹൻലാൽ #തുടരും

കിടിലൻ ഫൈറ്റിനുശേഷം ഷണ്മുഖനും ജോർജ് സാറും 🫵🤝
04/05/2025

കിടിലൻ ഫൈറ്റിനുശേഷം ഷണ്മുഖനും ജോർജ് സാറും 🫵🤝

Next time you watch Thudarum look out for the metaphorical references in the characters both in music and sound wise. Ko...
04/05/2025

Next time you watch Thudarum look out for the metaphorical references in the characters both in music and sound wise. Kombu/chenda for Lalettan, Nagapattu/Dissonant Violin motifs for George Sir and wolf howl for Benny aka Binu Pappu. A world setting!

Tourist Family – a heartwarming, feel good entertainer. it’s a charming testament to how love and empathy can triumph ov...
04/05/2025

Tourist Family – a heartwarming, feel good entertainer. it’s a charming testament to how love and empathy can triumph over adversity.

ഈ ലോകം കേശവ നഗർ കോളനി പോലെ ആയിരുന്നു എങ്കിൽ ❤️❤️❤️...What a movie,..whaaaat a movieee..... മനസ്സിൽ നിന്നും പോവുന്നില്ല.....
04/05/2025

ഈ ലോകം കേശവ നഗർ കോളനി പോലെ ആയിരുന്നു എങ്കിൽ ❤️❤️❤️...

What a movie,..whaaaat a movieee..... മനസ്സിൽ നിന്നും പോവുന്നില്ല.. ജാതിക്കും, മതത്തിനും, വർഗ്ഗത്തിനും, ഭാഷക്കും,ദേശത്തിനും ഒക്കെ അതീതമായ സ്നേഹത്തിന്റെ രാഷ്ട്രീയം.. loved each and every bit of this movie....

Tourist Family ❤️❤️❤️❤️❤️

തമ്പി ക്യൂട്ട് ആയിട്ടുണ്ടല്ലോ...എന്താ പേര് ?അയ്യോ സാറേ എണ്ടെ പേറ് ജോസഫ് കുറുവിള ...ഇതാണ് എൻ്റെ നാട്, ഞാൻ ഇവിടെ ചെറിയ ബേക...
04/05/2025

തമ്പി ക്യൂട്ട് ആയിട്ടുണ്ടല്ലോ...എന്താ പേര് ?

അയ്യോ സാറേ എണ്ടെ പേറ് ജോസഫ് കുറുവിള ...ഇതാണ് എൻ്റെ നാട്, ഞാൻ ഇവിടെ ചെറിയ ബേക്കറി...

Address

Kochi
683574

Alerts

Be the first to know and let us send you an email when Malayalam Padam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Malayalam Padam:

Share