Kalavedi Grandhasala Nanthiattukunnam

Kalavedi Grandhasala Nanthiattukunnam Reading room

KALAVEDI IS AN ORGANISATION STANDS FOR THE SOCIAL AND CULTURAL ENHANCEMENT OF THE SOCIETY.WE OPERATE A LIBRARY AND READING ROOM AND FUNCTION IN ACCORDANCE WITH THE BY-LAW OF THE KERALA STATE LIBRARY COUNCIL.

06/10/2024
22/08/2024
നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി . പതാക ഉയർത്തലിന് ശേഷം ധീര സ്വാതന്ത്ര...
16/08/2024

നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി . പതാക ഉയർത്തലിന് ശേഷം ധീര സ്വാതന്ത്ര്യ സമരസേനാനി *വജ്രക്കുറുപ്പിന്റെ* ജീവിതത്തെ ആധാരമാക്കി പ്രൊഫ. എൻ. ജി. ഉണ്ണികൃഷ്ണൻ രചിച്ച *ഏഴിക്കര കുറിപ്പുകൾ* എന്ന കൃതിയെ അവതരിപ്പിച്ചുകൊണ്ട് *ജയകുമാർ ഏഴിക്കര മുഖ്യപ്രഭാഷണം* നടത്തി . N. N. R. കുമാർ , V C സുരേഷ് , ശ്യാം ലെനിൻ എന്നിവർ സംസാരിച്ചു .

നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എൻ എൻ ആർ കുമാറിന്റെ മിഴിദീപം എന്ന കവിത സമാഹാരം സേവ്യയർ പുൽപ്പാട്ട്...
13/05/2023

നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എൻ എൻ ആർ കുമാറിന്റെ മിഴിദീപം എന്ന കവിത സമാഹാരം സേവ്യയർ പുൽപ്പാട്ട് പി കെ രമദേവിക്ക് നൽകി പ്രകാശനം ചെയ്തു. അജിത് കുമാർ ഗോതുരുത്ത് പുസ്തകപരിചയം നടത്തി രമാദേവിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ എസ് ദിലീഷ് സ്വാഗതവും എൻ എൻ ആർ കുമാർ നന്ദിയും പറഞ്ഞു. ഇടത്തുനിന്ന് രാജേഷ് എ കെ, മനോമോഹൻ, കെ എസ് ഷാജി ,പി കെ രമാദേവി, എൻ എൻ ആർ കുമാർ, സേവ്യയർ പുൽപ്പാട്ട്, അജിത് കുമാർ ഗോതുരുത്ത്, ഷെർലി മൈത്രി, പ്രമോദ് മാലിപ്പുറം, കെ ബാബു തുടങ്ങിയവർ

ആഗോളവല്‍ക്കരണ കാലത്തെ കൊടുക്കല്‍ വാങ്ങലുകളുടെ പരിഹാസ്യതയും ജനവിരുദ്ധമായ നയങ്ങൾ ഉപയോഗിച്ച് കർഷകരെ കബളിപ്പിക്കുന്നതും തുറന...
29/01/2023

ആഗോളവല്‍ക്കരണ കാലത്തെ കൊടുക്കല്‍ വാങ്ങലുകളുടെ പരിഹാസ്യതയും ജനവിരുദ്ധമായ നയങ്ങൾ ഉപയോഗിച്ച് കർഷകരെ കബളിപ്പിക്കുന്നതും തുറന്നു കാണിക്കുന്ന തുപ്പേട്ടന്റെ ‘ചക്ക’യെന്ന നാടകം ആലപ്പുഴ കലവൂർ തമ്പകചുവട് വീനസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ 50-ാം മത് വാർഷികത്തോടനുബന്ധിച്ച് നന്ത്യാട്ടുകുന്നം നാടക അരങ്ങ് അവതരിപ്പിച്ചു. പാഞ്ഞാള്‍ സ്വദേശിയായ പ്രശസ്ത നാടകകൃത്ത് തുപ്പേട്ടന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് രചിച്ച നാടകമാണ് ചക്ക. കച്ചവടത്തില്‍ നീതി പുലര്‍ത്തുന്ന ചെറുകിട കച്ചവടക്കാരില്‍ നിന്നും ചാനലുകളിലൂടെയും മറ്റും നല്‍കുന്ന പരസ്യങ്ങളിലൂടെ വന്‍കിട കച്ചവടക്കാര്‍ മാര്‍ക്കറ്റ് കൈയടുക്കുന്ന വിധം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച ചക്കയെന്ന നാടകം ആസ്വാദകരുടെ മനം കീഴടക്കി . നാടകോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മലയാള നാടകങ്ങളിലൊന്നായിട്ടാണ് ‘ചക്ക’ അവതരിപ്പിച്ചത്. പ്രസീനിയം സ്റ്റേജിലും അരീന തിയേറ്ററിലും അവതരിപ്പിക്കാൻ യോഗ്യമായ വിധത്തിലാണ് നാടകം ഒരുക്കിയിട്ടുള്ളത്. കാലടി സംസ്കൃത സർവ്വകലാശാലയിലെ തിയേറ്റർ പഠനം പൂർത്തീകരിച്ച ശ്രീരാഗ് സി രാജുവിന്റെ നേതൃത്വത്തിൽ പി വി രതീഷും സി എം അരുണും ചേർന്നാണ് നാടക സംവിധാനം നിർവഹിച്ചത്.

2022 സെപ്റ്റംബർ 8 ഓണാഘോഷം
10/09/2022

2022 സെപ്റ്റംബർ 8 ഓണാഘോഷം

10/09/2022

ഓണാഘോഷം കലാവേദി ഗ്രന്ഥശാലയിൽ

കലാവേദിയുടെ ആദ്യ  short film.... എല്ലാവരോടും നന്ദി അറിയിക്കുന്നു https://youtu.be/NKmjCZ7VLiAകുട്ടികൾ ഉള്ള ഓരോ അച്ഛനും അ...
17/10/2021

കലാവേദിയുടെ ആദ്യ short film.... എല്ലാവരോടും നന്ദി അറിയിക്കുന്നു

https://youtu.be/NKmjCZ7VLiA

കുട്ടികൾ ഉള്ള ഓരോ അച്ഛനും അമ്മമാരും കണ്ടിരിക്കേണ്ട ചിത്രം

PRESENT MISS MALAYALAM SHORT FILM 2021Screenplay and Direction: Shinoj MadhavanStory : Sukhesh SurendranCinematography: Anil PadmanabhanEditing: Chandra Moha...

കലാവേദി ഗ്രന്ഥശാലയുടെ ആദ്യ  shortfilm വൈകുന്നേരം 6 മണിക്ക്  നമ്മുടെ പ്രിയപെട്ടവരിൽ കൂടി റിലീസ് ചെയുന്നു
17/10/2021

കലാവേദി ഗ്രന്ഥശാലയുടെ ആദ്യ shortfilm വൈകുന്നേരം 6 മണിക്ക് നമ്മുടെ പ്രിയപെട്ടവരിൽ കൂടി റിലീസ് ചെയുന്നു

❤❤❤PRESENT MISS❤❤❤  ഞങ്ങളുടെ പുതിയ ഒരു ചെറു ചിത്രത്തിന്റെ FIRST LOOK പോസ്റ്റർ ആണിത്...നിങ്ങൾ ഞങ്ങൾക്ക് തരുന്ന സ്നേഹം നിറ...
15/10/2021

❤❤❤PRESENT MISS❤❤❤

ഞങ്ങളുടെ പുതിയ ഒരു ചെറു ചിത്രത്തിന്റെ FIRST LOOK പോസ്റ്റർ ആണിത്...
നിങ്ങൾ ഞങ്ങൾക്ക് തരുന്ന സ്നേഹം നിറഞ്ഞ പിന്തുണ ഒന്ന് മാത്രമാണ് ഞങ്ങളുടെ ശക്തി...

എന്റെ നാടിന്റെ ജീവനും തുടിപ്പും എല്ലാവരില്ലും ഉണ്ടെങ്കിൽ അതിൽ എവിടെയൊക്കെയോ അക്ഷരങ്ങൾ ഉള്ളിപ്പിച്ചു വച്ച ഈ വായനശാല ഉണ്ട്....

കലാവേദിയുടെ യൂട്യൂബ് ചാനലിനു വേണ്ടി ആദ്യമായി നിർമ്മിച്ച ഈ ചിത്രം MOBILE MAX ചെറിയപ്പിള്ളിയും കലാവേദിയും ചേർന്നാണ് നിർമ്മിച്ചത്...

ഒരർത്ഥത്തിൽ ഇത് ഒരു ഭാഗ്യമാണ്.... കലാവേദിയുടെ ആദ്യ ചിത്രത്തിന് സംവിധാനം ചെയ്യാൻ കഴിഞ്ഞത്.

നന്ദി എല്ലാവരോടും.

ക്യാമറയ്ക്കു മുൻപിലും പുറകിലും ഉള്ളവർ എല്ലാം ഈ വായനശാലയുമായി ബന്ധപ്പെട്ടവർ ആണ്...

DOP & POSTER DESIGN : ANIL PADMANABHAN.
EDITING & GRADING :CHANDRAMOHAN,
ART : ANUROOP MANALIL,
MAKE UP :NNR KUMAR,
STORY : SUKEASH SURENDRAN

ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ഈ POSTER ഷെയർ ചെയ്യണം... കൂടെ നിൽക്കണം...
എല്ലാവരോടും നന്ദി ❤❤❤

Present Miss...❤❤❤ഹാജരാണ് ടീച്ചർ ❤❤കലാവേദി ഗ്രന്ഥശാലക്ക് വേണ്ടി നിർമ്മിച്ച ഒരു ചെറുചിത്രം...ഈ കഥ സാങ്കല്പികമായ ഒന്നല്ല.....
27/09/2021

Present Miss...❤❤❤

ഹാജരാണ് ടീച്ചർ ❤❤

കലാവേദി ഗ്രന്ഥശാലക്ക് വേണ്ടി നിർമ്മിച്ച ഒരു ചെറുചിത്രം...

ഈ കഥ സാങ്കല്പികമായ ഒന്നല്ല..എവിടെയൊക്കെയോ ഞാനും ചിലപ്പോൾ നിങ്ങളും അനുഭവിച്ച കുറെ സന്തോഷങ്ങളും ചെറിയ നൊമ്പരങ്ങളും ഒക്കെ ഇതിൽ ഉണ്ടാകും

ചക്കി എന്ന കേന്ദ്രകഥാപാത്രം ആയി അഭിനയിച്ചത് സിബിയുടെ മകൾ അഞ്ചു വയസ്സുകാരിയായ AIMY നാരായൺ, കൂടെ മികച്ച അഭിനയമുഹൂർത്തങ്ങളുമായി സൂര്യ രാജു, ചന്ദ്രമോഹൻ..പിന്നെ ഒരുപാട് കഥാപാത്രങ്ങൾ കൊണ്ട് നിങ്ങളെ വിസ്മയിപ്പിച്ച സിബി നാരായണൻ.. കൂടെ ഞങ്ങളുടെ നാട്ടിലെ ഒരുപാട് കലാകാരന്മാരും

ഈ സിനിമ നിർമ്മിക്കുവാൻ ഞങ്ങളെ സഹായിച്ച പ്രിയ സുഹൃത്തായ ഷാനവാസിന്റെ MOBILE MAX CHERIYAPPILLY അതിനൊപ്പം തന്നെ കലാവേദിയുടെ സ്വപ്ന പ്രൊജക്റ്റ്‌ ആയ ഈ ചിത്രത്തിന് വേണ്ടി ഞങ്ങളുടെ മനസ്സറിഞ്ഞു കൂടെനിന്ന് ഒരുപാട് സഹായിച്ച ഞങ്ങളുടെ പ്രിയപെട്ടവരും... അവരാണ് ഞങ്ങളുടെ ശക്തി ❤

ഈ സിനിമയുടെ ചിത്രീകരണത്തിനായി കൂടെ നിന്ന സുജിത് സദൻ, ശ്യം ലെനിൻ എല്ലാവരോടും കലാവേദിയുടെ നന്ദി അറിയിക്കുന്നു

ചിത്രത്തിന്റെ കഥ സുകേഷ് സുരേന്ദ്രൻ,Art ഡയറക്ടർ അനുരൂപ്..മേക്കപ്പ് NNR കുമാർ,എഡിറ്റിംഗ് ചന്ദ്രമോഹൻ, DOP അനിൽ പദ്മനാഭൻ, Sound engineer Shebin Vincent, BGM HELWIN KS...

എവിടെയൊക്കെയോ ഈ ചിത്രം നിങ്ങളെ ചിന്തിപ്പിക്കുകയും..ചിലതൊക്കെ ഓർമ്മപ്പെടുത്തുകയും ചെയ്യും

ഹൃദ്യമായ്
ഷിനോജ് മാധവൻ

Address

Kochi
683513

Website

Alerts

Be the first to know and let us send you an email when Kalavedi Grandhasala Nanthiattukunnam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share