Asset Media

Asset Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Asset Media, Arts and entertainment, Kochi.

Arts & Entertainment, Arts & Entertainment
Online Promotions, Page Managing, Media event, Fashion Photography, advertising, casting call, ��90 72 90 72 13
�949 637 8907

Being superstar എന്നത് വെറും ഓൺ സ്ക്രീനിലെ Aura മാത്രമല്ല, അത് ഓഫ്സ്‌ക്രീനിലെ elegance കൂടെയാണ്. Toxic ന്റെ ഓഡിയോ launch...
12/08/2026

Being superstar എന്നത് വെറും ഓൺ സ്ക്രീനിലെ Aura മാത്രമല്ല, അത് ഓഫ്സ്‌ക്രീനിലെ elegance കൂടെയാണ്. Toxic ന്റെ ഓഡിയോ launch ൽ വന്ന നയൻതാരയെ ശ്രദ്ധിക്കുക, അനാവശ്യ ക്യാമറ ഗിമിക്സോ show off ഒന്നുമില്ല.. She has come like a queen and spoke with super Confidence!
Wherever she goes, she carries that dignity and maintains that standard. ഇവരെ പോലെ മറ്റൊരാളെ ഞാൻ കണ്ടത് Priyanka Chopra യെയാണ്.
Maybe that’s the real definition of a superstar — when you don’t have to demand attention, your presence itself commands it.

ഈ ഓണത്തിന് കൈരളി ടിവിയിൽ വല്ല്യെട്ടൻ ഉണ്ടാകില്ല...ചിത്രം റിലീസിന് ചെയ്യാനുള്ള കാലാവധി അവസാനിച്ചു...
10/08/2026

ഈ ഓണത്തിന് കൈരളി ടിവിയിൽ വല്ല്യെട്ടൻ ഉണ്ടാകില്ല...

ചിത്രം റിലീസിന് ചെയ്യാനുള്ള കാലാവധി അവസാനിച്ചു...

തുടക്കം എന്ന സിനിമയെ കുറിച്ച് പറയുന്നതിന് മുമ്പ് മോഹൻലാൽ എന്ന വ്യക്തിയെക്കുറിച്ച് പറയേണ്ടതുണ്ട്..സംഘ്പരിവാർ എത്രയോ കാലമാ...
09/08/2026

തുടക്കം എന്ന സിനിമയെ കുറിച്ച് പറയുന്നതിന് മുമ്പ് മോഹൻലാൽ എന്ന വ്യക്തിയെക്കുറിച്ച് പറയേണ്ടതുണ്ട്..

സംഘ്പരിവാർ എത്രയോ കാലമായി തങ്ങളുടെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മലയാളത്തിൻ്റെ പ്രിയ നടൻ..

സുഹൃത്തുക്കൾ അധികവും സംഘ്പരിവാർ നേതാക്കളോ , അവരുമായി ബന്ധപ്പെട്ട് ഉന്നത പദവി വഹിക്കുന്നവരോ ആണ്..

എന്നിട്ടും അയാളെ സ്വന്തമാക്കാൻ ഇത് വരെ സംഘ്പരിവാറിന് സാധിച്ചിട്ടില്ല..

മോഡി വ്യക്തിപരമായി താൽപ്പര്യത്തോടെ സൗഹൃദമുണ്ടാക്കാൻ ശ്രമിക്കുന്നയാളാണ് മോഹൻലാൽ..

എന്നിട്ടും അയാൾ അയോധ്യ പ്രാണപ്രതിഷ്ഠാ ക്ഷണം നിരസിച്ചിട്ടുണ്ട്..

ഗുജറാത്ത് കലാപത്തിലെ രണ്ട് കറുത്ത ശക്തികളെയാണ് എംപുരാൻ തുറന്ന് കാണിക്കുന്നതെന്ന് അറിയാമായിരുന്നിട്ടും..

സകല അധികാരങ്ങളും അവരുടെ കാൽച്ചുവട്ടിലാണെന്ന് അറിഞ്ഞിട്ടും..

എംപുരാൻ സിനിമ നിർമ്മിക്കാനും അഭിനയിക്കാനും അയാൾ കാണിച്ച ധൈര്യം സമാനതകളില്ലാത്തതാണ്..

മോഹൻലാൽ എന്ന നടൻ മലയാളത്തിൻ്റെ നിത്യ ജീവിതത്തിലെ സ്വാഭാവിക ശീലങ്ങളാണ്..

എന്നാൽ..

മോഹൻലാൽ എന്ന അഛനെ നോക്കൂ..

വൻ സമ്പത്തിന് നടുവിൽ പിറന്നു വീണിട്ടും മകൻ പ്രണവിൻ്റെ താൽപ്പര്യങ്ങൾ മല കയറാനും , ഒരുപാട് യാത്രകൾ ചെയ്യാനുമാണ്..

അയാൾക്ക് താൽപ്പര്യമുള്ള മേഖല തെരെഞ്ഞെടുക്കാൻ അവസരം നൽകുന്നു എന്ന് മാത്രമല്ല, അയാൾക്ക് സിനിമ മോഹം വന്നപ്പോൾ അതിനും കൃത്യമായ അവസരം സൃഷ്ടിച്ചു മോഹൻലാൽ എന്ന അച്ഛൻ..

ഒരിടത്തും അയാളുടെ പാഷന് തടസ്സം നിന്നില്ല എന്ന് മാത്രമല്ല, പ്രണവിന്റെ താല്പര്യങ്ങൾ എന്താണോ അതിനൊപ്പം നിന്നിട്ടുണ്ട്..

വിസ്മയയെ നോക്കൂ..

ജന്ദർ മന്തിരിലെ സമരങ്ങൾ കണ്ടില്ലെന്നു നടിക്കാൻ ആ പെൺകുട്ടിക്ക് കഴിഞ്ഞില്ല..

മോഹൻലാലിനെ കൂടെ കിട്ടാത്ത ദേഷ്യവും മകളുടെ സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളും സംഘികളെ ഭ്രാന്താക്കി..

അവർ വിസ്മയയെ രൂക്ഷമായി ആക്രമിച്ചു..

മേജർ രവിയെ പോലെയുള്ള കുറച്ചു കീടങ്ങൾ സംരക്ഷണ അമ്മാവൻ കളിച്ചു രംഗത്ത് വന്നു..

എല്ലാത്തിനും ഉത്തരം വിസ്മയയിൽ ഉണ്ടായിരുന്നു..

മോഹൻലാൽ എന്ന അച്ഛൻ തങ്ങളെ സ്വാതന്ത്രമായി വളർത്തിയതിനെ കുറിച്ച്..

അഭിപ്രായം പറയാൻ ഭയപ്പെടാത്ത സാഹചര്യങ്ങൾ വീട്ടിൽ നിന്നു തന്നെ പഠിപ്പിച്ചതിനെ കുറിച്ച്..

സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്നതിനെ കുറിച്ച് വിസ്മയ പറഞ്ഞപ്പോൾ ഉയർന്നത് മോഹൻലാൽ എന്ന അച്ഛൻ കൂടെയാണ്..

അയാളിലെ പിതാവിന് നൂറിൽ നൂറ് മാർക്ക് നൽകേണ്ടതുണ്ട്..

തുടക്കം..

അതൊരു വിസ്മയ - ആശിഷ് ഷോ തന്നെയാണ്..

കഥാപാത്രങ്ങൾ അവരുടെ കയ്യിൽ ഭദ്രമായിരുന്നു..

ഒരു തരം നിർവ്വികാര അഭിനയമല്ല വിസ്മയയുടേത്, കഥാപാത്രങ്ങളെ ഉൾക്കൊണ്ടാണ് അഭിനയിച്ചത്..

അത്രമേൽ പ്രാധാന്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നിട്ടും മോഹൻലാൽ വിസ്മയക്ക് വേണ്ടി അഭിനയിച്ചു..

തുടക്കം ഒരു സന്ദേശമാണ്..

പെൺകുട്ടികൾ കരുത്താർജ്ജിക്കേണ്ടതിനെക്കുറിച്ച്..

ഏത് സമയത്തും സാധ്യതയുള്ള ആക്രമണങ്ങളിൽ പ്രതിരോധം സൃഷ്ടിക്കാൻ മാർഷൽ ആർട്സ് പോലെയുള്ള അഭ്യാസങ്ങൾ പഠിക്കുന്നതിനെക്കുറിച്ച്..

പെൺകുട്ടികൾക്ക് കീഴടക്കാൻ കഴിയാത്തതൊന്നുമല്ല ഒരു ആക്രമണകാരിയേയും എന്ന ബോധം സൃഷ്‌ടിക്കുന്നതിനെക്കുറിച്ച്..

തുടക്കം സിനിമ സന്ദേശം പകരുന്നുണ്ട്..

സംഘികളെ അതിജീവിച്ച്..

ഈ സിനിമ കേരളം ഏറ്റെടുക്കട്ടെ..

വിസ്മയ മലയാള സിനിമയിൽ മോഹൻലാലിൻ്റെ മകൾ എന്നതിനപ്പുറം അടയാളപ്പെടുത്തട്ടെ എന്നാശംസിക്കുന്നു..

ഇർഷാദ് ലാവണ്ടർ

കുട്ടികളെ നന്നാക്കാൻ നടക്കുന്ന അധ്യാപികമാർ തന്നെ ലഹരി കച്ചവടത്തിന് ഇറങ്ങിയാൽ എന്ത് ചെയ്യും? വടകരയിൽ രണ്ട് അധ്യാപികമാർ പി...
26/07/2026

കുട്ടികളെ നന്നാക്കാൻ നടക്കുന്ന അധ്യാപികമാർ തന്നെ ലഹരി കച്ചവടത്തിന് ഇറങ്ങിയാൽ എന്ത് ചെയ്യും? വടകരയിൽ രണ്ട് അധ്യാപികമാർ പിടിയിൽ!

പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) പരിശോധനയിൽ വടകരയിൽ വൻ ലഹരിമരുന്ന് സംഘമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഈ വാർത്തയിലെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം എന്താണെന്നാൽ, ഈ സംഘത്തിലെ പ്രധാന കണ്ണികൾ പേരാമ്പ്ര ബിആർസിയിലെ (BRC) രണ്ട് അധ്യാപികമാരാണ് എന്നതാണ്!

പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് സ്വദേശിയുമായ കാവ്യയെയാണ് ഇന്ന് പോലീസ് പിടികൂടിയത്.

ഇതേ ബിആർസിയിലെ കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കീർത്തനയെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മയക്കുമരുന്ന് (M**A) വാങ്ങുന്നവർ ഈ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നേരിട്ട് പണം അയച്ചുകൊടുത്തിരുന്നത് എന്നാണ് പോലീസ് കണ്ടെത്തൽ.

കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം മേഖലകളിലെ വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞ മാസം വടകര സ്വദേശിയായ സഫാൻ എന്നൊരാളെ എംഡിഎംഎയുമായി പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ഈ അധ്യാപികമാരിലേക്ക് എത്തിയത്. വിദ്യാഭ്യാസ വകുപ്പ് ഇവർക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്.

നമ്മുടെയൊക്കെ കുട്ടികളെ വിശ്വസിച്ച് ഏൽപ്പിക്കുന്നത് ഇത്തരം അധ്യാപകരുടെ കൈകളിലാണല്ലോ . സമൂഹത്തിന് മാതൃകയാകേണ്ട, വിദ്യാർത്ഥികൾക്ക് ശരിയും തെറ്റും പറഞ്ഞുകൊടുക്കേണ്ട അധ്യാപകർ തന്നെ കാശിന് വേണ്ടി കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ ഇറങ്ങിത്തിരിക്കുന്നു

കലി കാലം 😓

16കൊല്ലം വാടകവീട്ടില്‍, ഒടുവില്‍ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നഭവനം❤️👍താങ്ങായി നിന്ന് ദിലീപ്.❤️മലയാളികളുടെ പ്രിയനട...
26/07/2026

16കൊല്ലം വാടകവീട്ടില്‍, ഒടുവില്‍ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നഭവനം❤️👍താങ്ങായി നിന്ന് ദിലീപ്.❤️

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തമായി വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് നടന്റെ കുടുംബത്തിനായി മനോഹരമായ വീട് നിർമിച്ചിരിക്കുന്നത്.

കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കഴിഞ്ഞ പതിനാറ് വർഷമായി വാടകവീട്ടിലായിരുന്നു ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സഫയും മർവയും താമസിച്ച്‌ വന്നിരുന്നത്.

കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് 'കൊച്ചിൻ ഹനീഫാസ് എബി മൻസില്‍' എന്ന് പേരിട്ടിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. സ്വന്തം പിതാവായ എബി മുഹമ്മദിന്റെ പേരില്‍ ഒരു വീടു വേണമെന്നത് കൊച്ചിൻ ഹനീഫയുടെ വലിയൊരു ആഗ്രഹമായിരുന്നു. അഞ്ച് ബെഡ്‌റൂമുകളും മികച്ച ഇന്റീരിയർ വർക്കുകളുമുള്ള ഈ മൂന്നുനില വീട്ടില്‍ പ്രിയനടനെയോർമിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ നടൻ ദിലീപും പങ്കെടുത്തിരുന്നു.

നടന്റെ മക്കളായ സഫയും മർവയും ചേർന്നാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത്. കൊച്ചിൻ ഹനീഫ വിടപറയുമ്പോള്‍ നാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഈ ഇരട്ടക്കുട്ടികളെയും ചേർത്തുപിടിച്ച്‌, കഴിഞ്ഞ പതിനാറ് വർഷങ്ങളായി ഹനീഫ കണ്ട ഓരോ സ്വപ്നങ്ങളും പൂർത്തിയാക്കുകയായിരുന്നു ഭാര്യ ഫാസില.

തലശ്ശേരി സ്വദേശിയായ ഫാസില, ഹനീഫയുടെ മരണശേഷം ബന്ധുക്കള്‍ നിർബന്ധിച്ചിട്ടും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തയ്യാറായില്ല. തന്റെ പേരിനൊപ്പം നാടിന്റെ പേര് ചേർത്തുവെച്ച ആ വലിയ കലാകാരന്റെ ഓർമകള്‍ കൊച്ചിയില്‍ തന്നെ നിലനില്‍ക്കണമെന്നതായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ 16 കൊല്ലം കടവന്തറയിലെ വാടകവീട്ടില്‍ കഴിഞ്ഞ ശേഷമാണ് കുടുംബം ഒടുവില്‍ കൊച്ചിൻ ഹനീഫ ആഗ്രഹിച്ചതുപോലെ കൊച്ചിയില്‍ തന്നെ സ്വന്തമായി വീട് വെച്ചത്.

ഹനീഫയുടെ കുടുംബത്തിന് പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും വലിയ താങ്ങായി നിന്നത് നടൻ ദിലീപായിരുന്നു. സഹായത്തിനുവേണ്ടി ആരുടെയും മുന്നില്‍ കൈനീട്ടാത്ത ഹനീഫയുടെ സ്വഭാവം നന്നായി അറിയാമായിരുന്ന ദിലീപ്, ആ കുടുംബത്തിന് ഒരു സ്ഥിരവരുമാനം ഉറപ്പാക്കാൻ മുൻകൈ എടുത്തു. ഹനീഫയുടെ ഇന്നോവ കാർ തന്റെ സിനിമാ സെറ്റുകളില്‍ വാടകയ്‌ക്ക് ഉപയോഗിക്കാൻ നല്‍കണമെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നു. ഇതിലൂടെ കുടുംബത്തിന് ഒരു വരുമാനമാർഗം ഉണ്ടാക്കുന്നതോടൊപ്പം സിനിമാ സെറ്റുകളില്‍ ഹനീഫയുടെ ഓർമകള്‍ നിലനിർത്താനും ദിലീപ് ശ്രദ്ധിച്ചു. ഒന്നോ രണ്ടോ മാസമല്ല, നീണ്ട പതിനാറ് വർഷമാണ് ദിലീപ് ഈ പിന്തുണ തുടർന്നത്.

ആരുടെ മുന്നിലും ഒരു രൂപയ്ക്കുവേണ്ടി പോലും കൈനീട്ടാൻ ഹനീഫയുടെ കുടുംബം തയ്യാറായിരുന്നില്ല. ചില നിയമതടസ്സങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, അവസാനം ഹനീഫയുടെ സ്വന്തം സമ്പാദ്യം കൊണ്ടുതന്നെ അദ്ദേഹം ആഗ്രഹിച്ചതുപോലൊരു വീട് പണിയാൻ സാധിച്ചതായി കുടുംബം പറഞ്ഞു. "ഹനീഫ്ക്ക വലിയൊരു അഭിമാനിയായിരുന്നു, ആരുടെയും മുന്നില്‍ തലകുനിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു; അതുകൊണ്ടാണ് എല്ലാ നിയമപ്രശ്നങ്ങളും തീർന്ന് വീട് നിർമിക്കാൻ പതിനാറ് വർഷം കാത്തിരുന്നത്," എന്ന് ഭാര്യ ഫാസില മാധ്യമങ്ങളോട് വ്യക്തമാക്കി. നിയമക്കുരുക്കില്‍പ്പെട്ടിരുന്ന ഹനീഫയുടെ സ്വത്തുക്കള്‍ മക്കള്‍ക്ക് പതിനെട്ട് വയസ്സ് തികഞ്ഞതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് ആശ്വാസമായത്.

— feeling happy in Kochi.

റിയയുടെ ചിത്രത്തെ അനുസ്മരിപ്പിക്കും വിധം പൊലീസ് വാഹനത്തിന് മുന്നില്‍ കൈവെച്ച് നില്‍ക്കുന്ന ചിത്രമാണ് നവ്യ പങ്കുവെച്ചത് ...
25/07/2026

റിയയുടെ ചിത്രത്തെ അനുസ്മരിപ്പിക്കും വിധം പൊലീസ് വാഹനത്തിന് മുന്നില്‍ കൈവെച്ച് നില്‍ക്കുന്ന ചിത്രമാണ് നവ്യ പങ്കുവെച്ചത്

ഒരു തയ്യൽ മെഷീൻ വാങ്ങിക്കൊടുത്ത് ലക്ഷങ്ങളുടെ പബ്ലിസിറ്റി നേടുന്നവരുള്ള കാലത്ത്, ലക്ഷങ്ങളുടെ ചികിത്സാ സഹായം നിശബ്ദമായി ചെ...
21/07/2026

ഒരു തയ്യൽ മെഷീൻ വാങ്ങിക്കൊടുത്ത് ലക്ഷങ്ങളുടെ പബ്ലിസിറ്റി നേടുന്നവരുള്ള കാലത്ത്, ലക്ഷങ്ങളുടെ ചികിത്സാ സഹായം നിശബ്ദമായി ചെയ്തുനൽകിയ മോഹൻലാൽ!

സിനിമയിലെ പിന്നാമ്പുറ കഥകളിലൂടെയും തുറന്ന സമീപനങ്ങളിലൂടെയും ശ്രദ്ധേയനായ ശാന്തിവിള ദിനേശ് ഒരു അഭിമുഖത്തിൽ പങ്കുവെച്ച മോഹൻലാലിന്റെ അറിയപ്പെടാത്ത ഒരു കാരുണ്യപ്രവൃത്തിയാണിത്.

തിരുവനന്തപുരത്തെ പ്രമുഖമായ മെരിലാന്റ് സ്റ്റുഡിയോയുടെ മുൻ മാനേജറുടെ ഭാര്യക്ക് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ട അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ, സ്റ്റുഡിയോ ഉടമകളിൽ ഒരാളാണ് മോഹൻലാലിനെ വിളിച്ച് ഈ വിവരം പറയുന്നത്. വിവരം അറിഞ്ഞ ഉടൻ തന്നെ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ആ വലിയ ശസ്ത്രക്രിയയ്ക്കുള്ള എല്ലാ വഴികളും അദ്ദേഹം ഒരുക്കുകയായിരുന്നു.

എന്നാൽ ഈ സഹായം ചെയ്തുകൊടുത്ത ശേഷം മോഹൻലാൽ ആ കുടുംബത്തോട് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യമാണ്—"ഈ സഹായം ചെയ്തത് ഞാനാണെന്ന് ആരോടും പറയരുത്."

മോഹൻലാലോ മമ്മൂട്ടിയോ ഒക്കെ ഇത്തരം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നിശബ്ദമായി ചെയ്യാറുണ്ടെന്നും, എന്നാൽ അതൊന്നും പരസ്യപ്പെടുത്തി നടക്കാൻ അവർ തയ്യാറാകാറില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു. സ്വന്തം പ്രശസ്തിക്ക് വേണ്ടി മറ്റുള്ളവരുടെ ദുരിതങ്ങളെ ഉപയോഗപ്പെടുത്താത്ത ഇത്തരം യഥാർത്ഥ മാതൃകകൾ എന്നും പ്രശംസനീയമാണ്.

അഭിനയമികവിന്‍റെ നിറവില്‍ മമ്മൂട്ടി
18/07/2026

അഭിനയമികവിന്‍റെ നിറവില്‍ മമ്മൂട്ടി

ഇരവിപുരം: വിവാഹ സത്കാരത്തിനിടെ ഐസ്ക്രീം ലഭിച്ചില്ലെന്നാരോപിച്ച് തുടങ്ങിയ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിനിടെ ദേഹാ...
13/07/2026

ഇരവിപുരം: വിവാഹ സത്കാരത്തിനിടെ ഐസ്ക്രീം ലഭിച്ചില്ലെന്നാരോപിച്ച് തുടങ്ങിയ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ പള്ളിമുക്ക്-ഇരവിപുരം റോഡിലെ ഓഡിറ്റോറിയത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

വരന്റെ വീട്ടുകാർ ഒരുക്കിയ സത്കാര ചടങ്ങിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഒരു സംഘം ആളുകൾ ഐസ്ക്രീം ആവശ്യപ്പെടുകയും, ലഭ്യമല്ലെന്ന് അറിയിച്ചതിനെത്തുടർന്ന് അവരിലൊരാൾ ഐസ്ക്രീം കൂട്ടത്തോടെ എടുത്തു കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെ വധുവിന്റെയും വരന്റെയും വീട്ടുകാർ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ വഷളായത്. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

ഈ ബഹളത്തിനിടെയാണ് വധുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തത്. ഉടൻ തന്നെ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ ഏതാനും പേർക്ക് നിസാര പരിക്കേറ്റു.

വിവരമറിഞ്ഞ് ഇരവിപുരം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും അക്രമത്തിൽ ഉൾപ്പെട്ട ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പള്ളിമുക്ക്-ഇരവിപുരം റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു..

മമ്മൂക്കയുടെ പടം നടുക്ക് വച്ചു ഇറങ്ങിയ First look പോസ്റ്റർ അന്ന് കുറച്ചു എതിർപ്പുകൾ ഒക്കെ ഉണ്ടാക്കി.. ലാലേട്ടൻ ഫാൻസ്‌ ഈ ...
13/07/2026

മമ്മൂക്കയുടെ പടം നടുക്ക് വച്ചു ഇറങ്ങിയ First look പോസ്റ്റർ അന്ന് കുറച്ചു എതിർപ്പുകൾ ഒക്കെ ഉണ്ടാക്കി.. ലാലേട്ടൻ ഫാൻസ്‌ ഈ സിനിമ ബഹിഷ്കരിച്ചിരുന്നു.. അങ്ങനെ Wall പോസ്റ്റർ കൾ ലാലേട്ടനെ സെന്ററിൽ നിർത്തി വന്നു.. പിന്നെ രണ്ട് പേരെ മാത്രം വച്ചുള്ള Design ഉം വന്നു.

എന്നാൽ രണ്ട് പേരെ മാത്രം സെന്റർ ൽ പ്രാധാന്യം കൊടുത്ത് നിർത്താതെ റിലീസ്‌ ദിവസത്തെ പത്ര പരസ്യത്തിൽ സുരേഷ് ഗോപിയെ സെന്റർ ൽ നിർത്തി നിർമാതാവ് ആയ ദിലീപ് മൂന്ന് സൂപ്പർ സ്റ്റാറുകൾക്കും ഒരുപോലെ Tribute നൽകിയത് ഇപ്പോഴും പലരും ശ്രദ്ധിക്കാതെ പോയ കാര്യം ആണ് ❤️
സിനിമയിൽ SG അന്യായ പൊളി ആയിരുന്നു 👌

ട്വന്റി 20 🔥
പ്രൊഡ്യൂസർ ദിലീപ് ഒരു കാലത്ത് വൻ കിടിലൻ ആയിരുന്നു. CID മൂസ, പാണ്ടിപ്പട, ട്വന്റി 20,മലർവാടി വലുതും ചെറുതും ആയിട്ട് പേര് പോലെ തന്നെ Grand vibe item ആയിരുന്നു Grand Productions 👌


Address

Kochi
682005

Telephone

+919496378907

Website

Alerts

Be the first to know and let us send you an email when Asset Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Asset Media:

Shortcuts

Share