BEAME Ernakulam

Call Directions

BEAME Ernakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BEAME Ernakulam, Cultural Center, Kochi.

12/08/2026
29/07/2026

ഭരണകൂട, മുതലാളിത്ത ഭീകരതകൾക്കെതിരെ സമരം അല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യയിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായിരുന്നു ഇന്നലെ(28.07.2026) കനത്ത മഴയെ അവഗണിച്ച് ടി ഡി എം ഹാളിൽ തടിച്ചുകൂടിയ നാടകപ്രേമികൾക്കു മുന്നിൽ, പറവൂർ നന്ത്യാട്ടുകുന്നം നാടക അരങ്ങ് , ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അവതരിപ്പിച്ച ചാപ്പ എന്ന അസാധാരണമായ രാഷ്ട്രീയ നാടകം.

എട്ടു പതിററാണ്ടുകൾക്കു മുമ്പ് മട്ടാഞ്ചേരി തുറമുഖത്ത് നിലനിന്നിരുന്ന ഹീനമായ തൊഴി ൽ സമ്പദായ(ചാപ്പ)ത്തിനെതിരെ നടന്ന രക്ത പങ്കിലമായ സമരത്തെ , അഞ്ഞൂറോളം വർഷം പഴക്കമുള്ള ചവിട്ടു നാടക കലാരൂപവുമായി അതിമനോഹരമായി കണ്ണിചേർത്ത് അവതരിപ്പിച്ചതിൽ, എംഎസ് ശിവകുമാർ എന്ന യുവ സംവിധായകനെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല.
ശിവകുമാർ തന്നെയാണ് നാടകത്തിന്റെ രചനയും.
അതോടൊപ്പം ഇത് വേദിയിൽ എത്തിച്ച 25 ഓളം വരുന്ന ചെറുതും വലുതുമായ വേഷങ്ങളിലെത്തിയ എല്ലാ കലാകാരും അതി ഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചത് .

വിശപ്പ് ,പോരാട്ടം വെടിവെപ്പ് ഉയർത്തെഴുന്നേല്പ്... ഇതെല്ലാമാണ് ചാപ്പയെന്ന നാടകം .
ചവിട്ടു നാടകത്തിന്റെ താളത്മകമായ അമർത്തി ചവിട്ടലുകൾ, ചൂഷണത്തിനെതിരെയുള്ള തൊഴിലാളികളുടെ രൂക്ഷമായ പോരാട്ടത്തിന്റെ ചവിട്ടുകൾ തന്നെയാണ് .
ചവിട്ടുനാടകം വളരെ ഓർഗാനിക്കായി നാടകത്തിന്റെ ശരീര ഭാഗമായി മാറുന്ന ഉജ്ജ്വലമായ കാഴ്ചയായിരുന്നു അത് .
കലയും രാഷ്ട്രീയവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ മനോഹരമായ കാഴ്ച.

തുറമുഖ തൊഴിലാളികളുടെയും ചവിട്ടുനാടക കലാകാരന്മാരുടെയും പരമ ദരിദ്രമായ ജീവിത സാഹചര്യങ്ങളുടെ ഹൃദയസ്പർശിയായ ചിത്രീകരണം പലപ്പോഴും പ്രേക്ഷകരുടെ കണ്ണ് നനയിച്ചു ചരിത്രവും ചവിട്ടുനാടകവും ഇടകലർന്നൊഴുകിയ ചുവന്ന കാഴ്ചകളിലൂടെ മുന്നേറുന്ന നാടകത്തിന്റെ ഒടുവിൽ ഒരു കഥാപാത്രം ഇങ്ങനെ പറയുന്നു -
'ന്റപ്പനേ ചത്തിട്ടുള്ളൂ നാടകം ചത്തിട്ടില്ല' ശരിയാണ് നാടകം ചാകില്ല, കൊല്ലാനും ആകില്ല.
നാടകം മരിക്കുമ്പോഴാണ് നാട് മരിക്കുന്നത്.

തൊഴിലാളി വർഗ്ഗത്തിന്റെ പോരാട്ടങ്ങളെയും സാമൂഹിക അവബോധത്തെയും ഉണർത്തുന്ന ചാപ്പ പോലുള്ള നാടകങ്ങൾ കേരളം മുഴുവൻ ഏറ്റെടുക്കണം. വർത്തമാനകാല ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്താനും ഒപ്പം കലയെയും സംസ്കാരത്തെയും സജീവമായി നിലനിർത്താനും അത് പ്രചോദനമാകും.

ഈ നാടകത്തിന് ഒട്ടേറെ വേദികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

ടീം ബീം

Aloshi Adams BEAME ERNAKULAM JUNE 2026 MONTHLY PROGRAM
17/07/2026

Aloshi Adams BEAME ERNAKULAM JUNE 2026 MONTHLY PROGRAM

BEAME Program No.507 "ALOSHI PAADUNNU" 30th June 2026

10/07/2026
പ്രമുഖ ചരിത്രകാരനും സാംസ്ക്കാരിക വിമർശകനും ബുദ്ധിജീവിയുമായ ഡോക്ടർ കെ.എൻ പണിക്കർ അന്തരിച്ചു.മലബാർ കലാപത്തെക്കുറിച്ചുള്ള അ...
09/03/2026

പ്രമുഖ ചരിത്രകാരനും സാംസ്ക്കാരിക വിമർശകനും ബുദ്ധിജീവിയുമായ ഡോക്ടർ കെ.എൻ പണിക്കർ അന്തരിച്ചു.

മലബാർ കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം ചരിത്രപരവും ദിശാബോധപരവുമായ ഉൾക്കാഴ്ച കൊണ്ടും കൃത്യത കൊണ്ടും ഏറെ ശ്രദ്ധേയമാണ്. ഇന്ത്യൻ സംസ്ക്കാരത്തെ സംബന്ധിച്ച് പണിക്കർ സാർ നടത്തിയ ആഴത്തിലുള്ള നിരീക്ഷണങ്ങളും വിശകലനങ്ങളും വരും നൂറ്റാണ്ടുകളിലും നമ്മുടെ രാഷ്ട്രനിർമ്മാണത്തിന് അടിസ്ഥാന പരമായ പാഠപുസ്തകങ്ങളായി പ്രയോജനപ്പെടും.

BEAME ന്റെ ആദരാഞ്ജലികൾ.🌹

Address

Kochi
682018

Telephone

+918078007761

Website

Alerts

Be the first to know and let us send you an email when BEAME Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share