സിനിമ ചരിതം

സിനിമ  ചരിതം സിനിമയുടെ സിരാകേന്ദ്രങ്ങളിലൂടെ ഒരു ?

*ബേബി ഗേൾ*  *ജനുവരി* *ഇരുപത്തിമൂന്നിന്*  *റിലീസ് ഡേറ്റ്* *ഔദ്യോഗികമായി*  *പ്രഖ്യാപിച്ചു* ..................................
14/01/2026

*ബേബി ഗേൾ*
*ജനുവരി* *ഇരുപത്തിമൂന്നിന്*

*റിലീസ് ഡേറ്റ്* *ഔദ്യോഗികമായി*
*പ്രഖ്യാപിച്ചു* ........................................
നിവിൻ പോളിയെ നായകനാക്കി
മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രം ജനുവരി ഇരുപത്തിമൂന്നിനു
റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു.
മാജിക്ക് ഫ്രെയിം നിർമ്മിക്കുന്ന നാൽപ്പതാമതു ചിത്രമാണ് ബേബിഗേൾ.
ഇമോഷണൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒരു മാസം പോലും തികയാത്ത ഒരു കുഞ്ഞാണ് ബേബി ഗേൾ എന്ന കേന്ദ്ര കഥാപാത്രം .
ഇന്ന് ആ കുഞ്ഞ് ഒമ്പതുമാസം പിന്നിട്ടു കഴിഞ്ഞു.
തികഞ്ഞ ഫാമിലി ഡ്രാമ കൂടിയാണ് ഈ ചിത്രം.

മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്
തിരക്കഥ രചിച്ചിരിക്കുന്നത് നവസിനിമകൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയരായ ബോബി സഞ്ജയ് ആണ്.

വൻ വിജയം നേടി പ്രദർശനം തുടരുന്ന സർവ്വം മായ എന്ന ചിത്രത്തിനു ശേഷം നിമിൻ പോളി നായകനായി എത്തുന്ന ചിത്രമെന്ന നിലയിലും ബേബി ഗേളിൻ്റെ പ്രസക്തി ഏറെ വലുതാണ്.
തനതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ വ്യക്തിമുദ്രപതിപ്പിച്ച
ലിജാമോൾ ആണ് ഈ ചിത്രത്തിലെ നായിക.
സംഗീത് പ്രതാപ്, അഭിമന്യു തിലകൻ അശ്വന്ത്ലാൽ, അസീസ് നെടുമങ്ങാട്, ഷാബു പ്രൗ ദീൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സംഗീതംj.- ജേക്സ് ബിജോയ് .
ഛായാഗ്രഹണം - ഫയസ് സിദ്ദിഖ്,
എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ'
കലാസംവിധാനം - അനിസ് നെടുമങ്ങാട്.
കോസ്റ്റ്യും ഡിസൈൻ - മെൽവിൻ ജെ.
മേക്കപ്പ് -റഷീദ് അഹമ്മദ് -
സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ'
അഡ്മിനിസ്റ്റേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ബബിൻ ബാബു
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- നവീൻ.പി.തോമസ്.
കോ - പ്രൊഡ്യൂസർ - ജിസ്റ്റിൻ സ്റ്റീഫൻ '
ലൈൻ പ്രൊഡ്യൂസർ - സന്തോഷ് പന്തളം
പ്രൊഡക്ഷൻ ഇൻചാർജ്. - അഖിൽ യശോധരൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ് . ജയശീലൻ സദാനന്ദൻ
പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ.
തിരുവനന്തപുരത്തും, കൊച്ചിയിലുമായിട്ടാണ്ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. '
വാഴൂർ ജോസ്.

"വാഴ II-ബയോപിക്ഓഫ് ബില്യണ്‍ ബ്രോസ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ.""""""""""""""""""""""""""""""""സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾ...
04/01/2026

"വാഴ II-ബയോപിക്
ഓഫ് ബില്യണ്‍ ബ്രോസ് "
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
""""""""""""""""""""""""""""""""

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ "വാഴ" എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ "വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് "എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
നവാഗതനായ സവിന്‍ സ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിന്‍ ദാസ് എഴുതുന്നു.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി
ഹാഷിർ,അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ ലൈലാസുരൻ
ഛായാഗ്രഹണം
നിര്‍വ്വഹിക്കുന്നു. എഡിറ്റർ-കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കനിഷ്ക ഗോപി ഷെട്ടി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിന്നി ദിവാകര്‍, കല -ബാബു പിള്ള, മേക്കപ്പ് -സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍, സ്റ്റില്‍സ്-ബിജിത്ത് ധർമ്മടം, പരസ്യകല -യെല്ലോ ടൂത്ത്‌സ്,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രജിവൻ അബ്ദുൾ ബഷീർ,
സൗണ്ട് ഡിസൈനർ-അരുൺ എസ് മണി,
ആക്ഷൻ-കലൈ കിംഗ്സൺ,വിക്കി നന്ദഗോപാൽ,ഡിഐ-ജോയ്നർ തോമസ്,
ടൈറ്റില്‍ ഡിസൈന്‍ -സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ -വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ, ടെൻ ജി മീഡിയ.
വേനലവധിക്ക് ഐക്കൺ സിനിമാസ് ചിത്രം തിയ്യേറ്ററിലെത്തിക്കും.പി.ആര്‍.ഒ -എ എസ് ദിനേശ്.

"അരൂപി" ഫസ്റ്റ് ലുക്ക് പോസ്റ്റർ.""""""""''''''"''"""''''"പുണർതം പ്രൊഡക്ഷൻസിന്റെ  ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ചു ഒരുകൂട്ട...
28/12/2025

"അരൂപി"
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
""""""""''''''"''"""''''"

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ചു ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അരൂപി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ദേശീയ അവാർഡ് ജേതാവ് എം ആർ രാജാകൃഷ്ണൻ, ഗോപി സുന്ദർ,കിഷൻ മോഹൻ,എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സൗണ്ട് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ തന്നെ ഏറേ പ്രതീക്ഷകൾ ഉയർത്തുന്നു.
പുതുമുഖങ്ങളായ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല, ജോയ് മാത്യു,സിന്ധു വർമ്മ,അഭിലാഷ് വാര്യർ,കിരൺ രാജ്,ആദിത്യ രാജ്, മാത്യു രാജു,കണ്ണൻ സാഗർ,എ കെ വിജുബാൽ,നെബു എബ്രഹാം,
വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആൻറണി,സുജ റോസ്,ആൻ മരിയ,അഞ്ജന മോഹൻ,
രേഷ്മ,സംഗീത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു.
ബി. കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു.എഡിറ്റിങ്ങ്-വി. ടി. വിനീത്,ഓഡിയോഗ്രാഫി-എം ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ,കലാസംവിധാനം-മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം-ഷാജി കൂനൻ കൂനമാവ്, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി. മേനോൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ- അഭിഷേക്, നൃത്തസംവിധാനം- ടിബി ജോസഫ്, സ്റ്റിൽസ്- സതീഷ്,ഡിജിറ്റൽ മാർക്കറ്റിംഗ്-ജാങ്കോ സ്പേസ്, സ്റ്റുഡിയോ- സപ്ത റെക്കോർഡ്,
പോസ്റ്റർ-പാൻഡോട്ട്,
പി ആർ ഒ-വിവേക് വിനയരാജ്,എ എസ് ദിനേശ്.

11/03/2025

Prince And Family First Single Releasing Tomorrow, 12th March 2025 @ 5PM IST !!!

An Afsal Vocal 🎤🎶

പുതുവർഷത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ -കുഞ്ചാക്കോ ബോബൻ- ബോബി സഞ്ജയ് ടീം  ഒന്നിക്കുന്നു.ചിത്രം "ബേബി ഗേൾ " സംവിധാനം അരുൺ വർമ്മ....
05/01/2025

പുതുവർഷത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ -കുഞ്ചാക്കോ ബോബൻ- ബോബി സഞ്ജയ് ടീം ഒന്നിക്കുന്നു.ചിത്രം
"ബേബി ഗേൾ " സംവിധാനം അരുൺ വർമ്മ.

സിനിമാ നിർമ്മാണ-വിതരണ രംഗത്ത് പുതിയ അധ്യായങ്ങൾ കുറിക്കുകയും തന്റേതായ സാന്നിധ്യം മുന്നിട്ടു നിർത്തുകയും ചെയ്യുന്ന നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ 14 വർഷങ്ങൾക്ക് ശേഷം പുതുവർഷത്തിൽ (2025) തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പർ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി വീണ്ടും ഒത്തുചേരുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്ര ത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു.

"ബേബി ഗേൾ " എന്നു പേരിട്ടിരിക്കുന്ന ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ രചന ബോബി -സഞ്ജയ്. രാജേഷ് പിള്ള സംവിധാനം ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യമായി നിർമ്മിച്ച റോഡ് ത്രില്ലർ ചിത്രം ട്രാഫിക്കിന്റെ രചനയും ബോബി സഞ്ജയ് യുടെതായിരുന്നു. ഇക്കുറി ഈ ടീമിലേക്ക് ഒരു ഹിറ്റ് സംവിധായകൻ കൂടി ചേരുകയാണ്. ലിസ്റ്റിൻ സ്റ്റീഫൻ തന്നെ നിർമ്മിച്ച സുരേഷ് ഗോപി- ബിജു മേനോൻ കോമ്പോ ഒന്നിച്ച സൂപ്പർ ഡ്യൂപ്പർ ചിത്രം "ഗരുഡൻ" ന്റെ സംവിധായകൻ അരുൺ വർമ്മയാണ് "ബേബി ഗേൾ" സംവിധാനം ചെയ്യുന്നത്.

തന്റെ ആദ്യചിത്രം തന്നെ സൂപ്പർ ഹിറ്റ് നേടിയ സംവിധായകനാണ് അരുൺ വർമ്മ അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും ടൈറ്റിൽ പുറത്തിറങ്ങിയതിനൊപ്പം വർദ്ധിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ അടുത്ത അപ്ഡേറ്റ്സിലൂടെ അറിയിക്കും. കുഞ്ചാക്കോ ബോബനും ലിസ്റ്റിൻ സ്റ്റീഫനും ഒരുമിച്ച് നിർമ്മിച്ച് , കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന, രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന " ഒരു ദുരൂഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഒരേസമയം കുഞ്ചാക്കോ ബോബന്റെ രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായിരിക്കുകയാണ് ലിസ്റ്റിൻ. പുതുവർഷമായ 2025ൽ മാജിക് ഫ്രെയിം സി ന്റേതായി ഇനിയും ഒരുപിടി ചിത്രങ്ങളുടെ അനൗൺസ്മെന്റ്കൾ ഉണ്ടാകുമെന്നാണ് അറിവ്.
പി ആർ ഓ മഞ്ജു ഗോപിനാഥ്.

ജന്മദിനത്തിൽ "സന്തോഷ് ട്രോഫി"യുമായിപൃഥ്വിരാജ് സുകുമാരൻ"""""""""""""""""""""""""""""""""""ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത...
16/10/2024

ജന്മദിനത്തിൽ
"സന്തോഷ് ട്രോഫി"യുമായി
പൃഥ്വിരാജ് സുകുമാരൻ
"""""""""""""""""""""""""""""""""""

ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ വിപിൻ ദാസ് ,പൃഥ്വിരാജ് സുകുമാരൻ എന്നിവർ വീണ്ടും ഒന്നിക്കുന്നു .
"സന്തോഷ് ട്രോഫി" എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മാജിക് ഫ്രെയിംസിന്റ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്ന് നിർമാണം ചെയ്യുന്നു. ..


14/09/2024

🔥A🔥R🔥M🔥 അജയന്റെ രണ്ടാം മോഷണം🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

✨ Honored to have dearest  sir lend his iconic voice as the Cosmic Creator in  ! 🎬 Your legendary voice has brought a wh...
11/09/2024

✨ Honored to have dearest sir lend his iconic voice as the Cosmic Creator in ! 🎬 Your legendary voice has brought a whole new dimension to our film. Thank you for being part of this journey! 🙏

Stay tuned for the cosmic adventure ahead! 🌌





Address

Kochi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when സിനിമ ചരിതം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share