24/09/2024
സിനിമ OTT vs തിയേറ്റർ അവലോകനം
സത്യത്തിൽ സിനിമയുടെ പോരായ്മയല്ലേ ഈ OTT വരുമ്പോ മോശം review വരുന്നതിനു കാരണം.
ഒരു നല്ല സിനിമ അത് എവിടെ വന്നാലും നല്ലതാകും. കാരണം ചാനലുകളിൽ പരസ്യങ്ങൾക്കിടയിലും നമ്മൾ സിനിമകൾ കണ്ട് ഇഷ്ടപെടാറുണ്ട്. (ഇപ്പോഴും ചാനൽ മാറ്റി പോകുമ്പോ stuck ആയി പല സിനിമകളും ഇരുന്ന് കണ്ടുപോകും) ഇതിപ്പോ OTT വരുമ്പോ ആ interruption പോലുമില്ല എന്നിട്ടും തിയേറ്ററിൽ മാത്രം enjoy ചെയ്യാൻ പറ്റുന്ന ഒന്നാണെൽ അത് സ്ക്രിപ്റ്റിന്റെ/സ്ക്രീൻപ്ലൈയുടെ പോരായ്മ തന്നെയാണ്.
ഞാൻ ആവേശം തിയേറ്ററിൽ കണ്ടില്ല പക്ഷെ OTT കണ്ടു ഒട്ടും connect ആയില്ല. തിയേറ്ററിൽ കണ്ട എന്റെ കസിൻസ് ഒത്തിരി നല്ല review പറഞ്ഞിട്ടാണ് OTT കണ്ടത്. അവർ തന്നെ OTT വീണ്ടും കാണാൻ വെച്ചിട്ടു കംപ്ലീറ്റ് ആക്കിയില്ല.
നേരെ മറിച്, Manjummel Boys ഞാൻ തീയേറ്ററിൽ കണ്ടു, ശേഷം OTT ഇറങ്ങിയപ്പോഴും കണ്ടു.
തിയേറ്ററിൽ ഉണ്ടായിരുന്ന സൗണ്ട് effect ഒഴിച്ച് ബാക്കി എല്ലാം അതെ വൈബ്ൽ കിട്ടി. കാരണം screenplay.
ഞാനീ പറയുന്നത് എത്രപേർക്ക് മനസിലാകും എന്നറിയില്ല.
കാരണം ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ facts പറയുമ്പോൾ #തന്തവൈബ് ആണെന്ന് പറയുന്ന ജനറേഷൻസ് ആണ്.
അവരോട് ഒരുലോഡ് സഹതാപം മാത്രം 🙏🏼