23/05/2021
*ട്രാവൻകൂർ അക്വാറിസ്റ് ക്ലബ് (TAC) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരണീയനായ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ അവർകൾക്ക് പൊന്നാടയും മംഗളപത്രവും നൽകി ആദരിച്ചു.* അലങ്കാരമത്സ്യകൃഷിയുടെ സമകാലിക അവസ്ഥ, കർഷകരുടെ ബുദ്ധിമുട്ടുകൾ, അവർ അനുഭവിക്കുന്ന പ്രതിസന്ധികൾ എന്നിവ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ശ്രീ സെന്തിൽ മുത്തുസ്വാമി ബഹുമാനപ്പെട്ട മന്ത്രിയുമായി ചർച്ച ചെയ്തു , ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെയും, ഫിഷറീസ് വകുപ്പിന്റെയും എല്ലാവിധ പിന്തുണയും കർഷകർക്ക് ഉണ്ടാകുമെന്ന് ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി വാഗ്ദാനം ചെയ്തു.