AYRA MEDIA

AYRA MEDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AYRA MEDIA, Arts and entertainment, Kayamkulam.

ഒരു പാവം പാലക്കാരി കൊച്ചാണെ 😍😃😁റിമി ടോലി 🤔🤔😄🤗 അല്ല റിമി ടോമികോട്ടയം ജില്ല സ്കൂൾ കലോത്സവംആദ്യത്തെ മ്യൂസിക് ടീച്ചേർസ്...
11/06/2025

ഒരു പാവം പാലക്കാരി കൊച്ചാണെ 😍😃😁
റിമി ടോലി 🤔🤔😄🤗 അല്ല റിമി ടോമി
കോട്ടയം ജില്ല സ്കൂൾ കലോത്സവം
ആദ്യത്തെ മ്യൂസിക് ടീച്ചേർസ് M N Salim sir n George sir❤️😍
അന്നൊക്കെ ഒരു pic പേപ്പർ il ഒക്കെ വരണത് എനിക്ക് ഒക്കെ ഒരു അവാർഡ് കിട്ടണ സന്തോഷം ആരുന്നു ,അത്കൊണ്ട് ഇ ചിത്രം എന്നും സ്പെഷ്യൽ 🙏🙏
അവിടം തൊട്ടു ഇന്ന് വരെ കൂടെ കട്ടക്ക് എന്റെ കൂടെ നിന്നു കരുത്തേകി എന്നെ സ്നേഹിക്കുന്ന എല്ലാർക്കും 🙏🙏🙏🙏🥰🥰🥰

*🎊📚 +2 കഴിഞ്ഞോ? ഒരു മികച്ച കരിയർ സ്വപ്നം കാണുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം! ✨*50% മുകളിൽ മാർക്ക് നേടിയ ...
11/06/2025

*🎊📚 +2 കഴിഞ്ഞോ? ഒരു മികച്ച കരിയർ സ്വപ്നം കാണുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം! ✨*

50% മുകളിൽ മാർക്ക് നേടിയ എല്ലാ മിടുക്കർക്കും, നിങ്ങളുടെ ഇഷ്ട കോഴ്സുകൾ കേരളത്തിനകത്തും പുറത്തും പഠിക്കാൻ ഞങ്ങൾ അവസരമൊരുക്കുന്നു! 🎓✈️

*സാമ്പത്തിക സഹായവും മികച്ച ഭാവിയും!*

* സ്കോളർഷിപ്പുകൾ: പഠനച്ചെലവ് ഇനി ഒരു തടസ്സമല്ല! 💰
* എഡ്യൂക്കേഷൻ ലോൺ: കുറഞ്ഞ പലിശയിൽ വിദ്യാഭ്യാസ ലോൺ സൗകര്യം. 🏦
* ഹോസ്റ്റൽ സൗകര്യം: സുരക്ഷിതവും മികച്ചതുമായ താമസസൗകര്യം. 🏡
* ജോലിയോടുകൂടിയ പഠനം: പഠനം പൂർത്തിയാക്കുമ്പോൾ തന്നെ മികച്ച ജോലി സ്വന്തമാക്കാം! 💼

*നിങ്ങളുടെ സ്വപ്ന കോഴ്സുകൾ ഇപ്പോൾ സ്വന്തമാക്കാം!*

*MBBS, NURSING, Aviation, Hotel Management, Artificial Intelligence, Cyber Security, Paramedical* കോഴ്സുകൾ - ഇവയെല്ലാം വളരെ ചുരുങ്ങിയ ചിലവിൽ പഠിക്കാൻ സുവർണ്ണാവസരം! 🚀

ഇനി ഒരു നിമിഷം പോലും വൈകിക്കേണ്ട! നിങ്ങളുടെ ഭാവിയുടെ വാതിൽ തുറക്കാൻ ഇപ്പോൾ തന്നെ വിളിക്കൂ! 📞 9562 521 540

അതിപ്പോ ഓരോ കീഴ് വഴക്കങ്ങൾ ആകുമ്പോൾ 😃😃
31/05/2025

അതിപ്പോ ഓരോ കീഴ് വഴക്കങ്ങൾ ആകുമ്പോൾ 😃😃

താൻ ഈണം നൽകിയ  പാട്ടുകൾ പാടിയ എം ജി ശ്രീകുമാറും ( ചാന്തു പൊട്ടും  ചങ്കേലസും) വിധു പ്രതാപും , ജ്യോത്സനയും ( സുഖമാണീ നിലാവ...
18/05/2025

താൻ ഈണം നൽകിയ പാട്ടുകൾ പാടിയ എം ജി ശ്രീകുമാറും ( ചാന്തു പൊട്ടും ചങ്കേലസും) വിധു പ്രതാപും , ജ്യോത്സനയും ( സുഖമാണീ നിലാവ് ) പ്രശംസകളുടെയും പുരസ്കാരങ്ങളുടെയും കൈപിടിച്ച് പ്രശസ്തിയുടെ പടവുകളേറി പോയപ്പോൾ വിസ്‌മൃതിയുടെ ഇരുട്ട് വീണ നാട്ടു വഴികളിലേക്ക് ഈണങ്ങളേറെ വിരിഞ്ഞ തന്റെ ഹാര്മോണിയ പെട്ടിയും തൂക്കി പിന്തിരിഞ്ഞു നടന്നൊരു മനുഷ്യനുണ്ട് ഇന്നും ഓർമകളിൽ !
“രാരീ രാരീരം രാരോ എന്നൊരു മെഗാഹിറ്റ് പാട്ടോടെ അരങ്ങേറിയിട്ടു ഒട്ടേറെ ഹിറ്റുകളും , സൂപ്പർ ഹിറ്റുകളും നൽകിയിട്ടും ഒരു സംസ്ഥാന പുരസ്‌കാരം ലഭിക്കുവാനായി 25 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നതെന്താണ് ?
എന്നൊരു ചോദ്യത്തിന്
“ ഞാൻ ഇപ്പോഴായിരിക്കും ഒരു നല്ല പാട്ടു ചെയ്തത് എന്ന് അവർക്കു തോന്നിയത് “ എന്ന്
വിനയത്തോടെ മറുപടി പറഞ്ഞ ഒരു നാട്ടുമ്പുറത്തുകാരൻ !
നവോദയ ടീം നിർമിക്കുന്ന പുതു ചിത്രത്തിന് , പുതിയ സംഗീത സംവിധായകനെ തേടുന്ന സമയത്തു , സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ഒഡീഷന് എത്തിയപ്പോൾ നിർമാതാവ് ജിജോയുടെ “മ്യൂസിക് കംപോസ് ചെയ്യാൻ പറ്റുമോ ? എന്ന ചോദ്യത്തിന് “ എനിക്ക് അറിയില്ല സാർ , എനിക്ക് ഉറപ്പു പറയാൻ പറ്റുന്നില്ല സാർ ക്ഷമിക്കു “ എന്ന് പറഞ്ഞു മാറി നിന്ന !
സിനിമയുടെ റീ റെക്കോർഡിങ് ടൈമിൽ സ്റ്റുഡിയോയിൽ ഷോട്ടുകളിങ്ങനെ സ്‌ക്രീനിൽ ഓടിക്കൊണ്ടിരിക്കെ രാജീവ് കുമാറിനോട് “ഇത് ചെയ്യാൻ എനിക്ക് കഴിയില്ല ഇത് എനിക്ക് പറ്റിയ പണിയല്ല” എന്നും പറഞ്ഞു സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി പോന്ന !
സ്വന്തം കഴിവിലും പ്രതിഭയിലും വിശ്വാസക്കുറവുള്ള ചരിത്രമുള്ള ആ മനുഷ്യൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ മാത്രമേ അതിൽ അമ്പരപ്പുണ്ടാകുമായിരുന്നുള്ളു ...!! ...
അയാളുടെ ആ ഉത്തരത്തിൽ ആശങ്കപ്പെട്ട നിർമാതാവ് ജിജോയെ, അയാളുടെ പ്രതിഭയിലുള്ള വിശ്വാസം കൊണ്ട്, പറഞ്ഞു കണ്വിന്സ് ചെയ്തു സംവിധായകൻ രാജീവ്കുമാർ, അയാളോട് “ ഒരു താരാട്ട് ഈണം ഉണ്ടാക്കി കാണിക്കു” എന്ന് പറഞ്ഞു ഹാർമോണിയം കൊടുത്തു ഒരു റൂമിലേക്ക് പറഞ്ഞയക്കുക ആണ് ....
ആത്മവിശ്വാസം വീണ്ടെടുക്കാനായി ഒന്ന് ചാരി നിൽക്കാനൊരു ചുമര് തിരക്കിയിറങ്ങിയ അയാൾക്ക് മുന്നിൽ ഉരുക്കിന്റെ വന്മതിൽ കെട്ടി രാജീവ് കുമാർ കൂടെ നിന്നപ്പോൾ നവോദയ ടീമിന്റെ സങ്കല്പങ്ങൾക്കുമപ്പുറേയുള്ള ഈണങ്ങൾ അയാളുടെ ഹാര്മോണിയപെട്ടിയിൽ നിന്നും ഉതിർന്നു വീഴുകയാണ് ...രാരീ രാരീരം രാരിരോ .....❤❤
ആ അനശ്വരമായ പാട്ടിലൂടെ
മലയാളസിനിമാലോകത്തേക്കു പുതിയൊരു സംഗീത സംവിധായകൻ വലതുകാൽ വച്ച് കയറുകയാണ് ..
മോഹൻ സിതാര ....❤
ഒരു താരാട്ട് പാട്ടിന്റെ ഈണം ആവശ്യപ്പെട്ട ...
ടി കെ രാജീവ് കുമാറിനും , സിബി മലയിലിനും , സത്യൻ അന്തിക്കാടിനും , ബ്ലെസ്സിക്കും , അലി അക്ബറിനും, വയർ കത്തുന്ന വിശപ്പടക്കി പിടിച്ചു പച്ചവെള്ളം കുടിച്ചുകൊണ്ട് അമ്മയുടെ ഇരു കയ്യിലും തലവെച്ചു കിടന്നു കൊണ്ട് 'അമ്മ പാടുന്ന താരാട്ടു കേട്ട് കൊണ്ട് കിടന്നുറങ്ങിയിരുന്ന അയാളുടെയും ചേച്ചിയുടെയും കുട്ടികാലം ഓർത്തു കൊണ്ട് അയാളുടെ വിരലുകളിങ്ങനെ ഹാര്മോണിയത്തിൽ ഓടിത്തുടങ്ങവേ ഈണങ്ങളിങ്ങനെ പതിയെ അടർന്നു വീഴുകയായിരുന്നു
"രാരീ രാരീരം രാരോ .."
"ഉണ്ണി വാവാവോ പൊന്നുണ്ണി വാവവ്വോ ."
"താലോലം താനേ താരാട്ടും .."
"മിണ്ടാതെടി കുയിലേ കണ്ണനുണ്ണി ഉറങ്ങണ നേരത്തു .."
"കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ .."
എന്നിങ്ങനെ കണ്ണ് നീരിന്റെ നനവുള്ള താരാട്ടു ഈണങ്ങൾ ... !
ഒരു വിരഹഗാനം ആവശ്യപ്പെട്ട സംവിധായകൻ മോഹൻ രൂപിനു ഒരിക്കൽ തന്നെ തനിച്ചാക്കി , വിരഹത്തിന്റെ വേദനയും നൽകി അകന്നു പോയ പ്രാണനായി കരുതിയിരുന്നവളെ ഓർമിച്ചു കൊണ്ട് ചിട്ടപ്പെടുത്തിയ " ഇല കൊഴിയും ശിശിരത്തിൽ " എന്ന ഗാനം !
ആഹാരം കഴിക്കുന്നിടത്തു നിന്നും അപമാനിച്ചിറക്കി വിടുമ്പോൾ കരുമാടിക്കുട്ടൻ നെഞ്ചു പൊട്ടി പാടുന്നൊരു പാട്ടു വേണമെന്ന വിനയന്റെ ആവശ്യപ്രകാരം " നെഞ്ചുടുക്കിന്റെ തളതുടിപ്പിൽ നൊമ്പരങ്ങൾ പാടാം ഞാൻ " എന്ന ഗാനം സൃഷ്ടിക്കുമ്പോൾ അയാളുടെ ഉള്ളിൽ ഒരിക്കൽ ഒരു പ്രശസ്ത സംഗീതസംവിധായകന്റെ കൂടെ ഒരു കാസെറ്റിന് വേണ്ടി പാട്ടൊരുക്കുന്നതിനു ഭാഗമായി അസിസ്റ്റന്റ് ആയി നിന്നു വളരെ ആക്റ്റീവ് ആയി ആദ്യദിനം ജോലി ചെയ്തിട്ട് , രണ്ടാം ദിനം തന്നെ ഒരു കാരണവും പറയാതെ ആ പ്രൊജക്ടിൽ നിന്നും ഒഴിവാക്കിയ അനുഭവം ഓര്മ വന്നിരിക്കാം അത് കൊണ്ട് തന്നെ വിനയൻ പറഞ്ഞ രംഗത്തിനു അനുയോജ്യമായ ഈണവും അയാൾക്ക്‌ സുപരിചിതമായിരുന്നു .....!
പിന്നിട്ട കാലത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഓർക്കുന്ന ഗൃഹാതുരത്വമുണർത്തുന്ന ഒരു ഈണം വേണമെന്ന കമലിന്റെ നിർദ്ദേശപ്രകാരം പണ്ട് യേശുദാസ് സാറിന്റെ തരംഗിണി സ്‌കൂളിൽ ഫ്രീ ആയി വയലിൻ പഠിക്കുന്ന കാലത്തു , കൂടെയുള്ളവരെല്ലാം നന്നായി വയലിൻ വായിക്കുന്നത് കണ്ടിട്ട് തനിക്കും അവരെപ്പോലെ നന്നായി വായിക്കണം എന്ന വാശിയിൽ രാവ് വെളുക്കുവോളം പ്രാക്ടീസ് ചെയ്തു അവസാനം ക്ലാസിലെ ടോപ് വയലിനിസ്റ് ആകുകയും ആ സ്‌കൂളിൽ വയലിൻ അധ്യാപകൻ ആകുകയും ചെയ്ത ആ മധുര കാലം ഓർത്തെടുത്തു കൊണ്ട് “സുഖമാണീ നിലാവ് , എന്ത് രസമാണീ സന്ധ്യ” എന്ന ഗാനം സൃഷ്ടിക്കുന്ന അയാൾ !
പാട്ടു പഠിക്കുവാനായി കുട്ടികൾ പോകുന്ന കുട്ടികാലം ചിത്രീകരിക്കുന്ന ഒരു പാട്ടു വേണമല്ലോ എന്ന ബ്ലെസ്സിയുടെ ആവശ്യത്തിന് സ്‌കൂൾ കാലത്തു ഉച്ചഭക്ഷണമില്ലാതെ ഡെസ്കിൽ മുഖം മറച്ചു കിടന്നിരുന്ന ആ കാലവും , ആറാം ക്ലാസിൽ സുനന്ദ ടീച്ചറുടെ ഉപദേശത്തിന് വഴങ്ങി ഒരു പാട്ടിനു ഈണം നൽകിയ ഓർമകളെ തഴുകികൊണ്ട് “അണ്ണാറക്കണ്ണ വാ പൂവാല ചങ്ങാത്തം കൂടാൻ വാ” എന്ന ഈണം ഒരുക്കുന്ന അയാൾ .. !
പാട്ടു കേൾക്കുന്നവരെല്ലാം താളം പിടിക്കുന്ന പാട്ടൊരെണ്ണം വേണമല്ലോ എന്ന് പറഞ്ഞ കെ ബി മധുവിന് വേണ്ടി പണ്ട് സിതാര മ്യൂസിക് ട്രൂപ്പിൽ പാട്ടു പാടിയും , വയലിൻ വായിച്ചും ആളുകളെ താളം പിടിപ്പിച്ചു തുള്ളിച്ച ആ പഴയ വയലിനിസ്റ്റിന്റെ ഓർമയിൽ “ പ്രണയകഥ പാടി വന്നു തെന്നൽ “ഒരുക്കുന്ന അയാൾ !
ഇനി കുറേകാലം ഡാൻസ് പ്രോഗ്രാമുകൾക്ക് സ്റ്റേജുകൾ ഭരിക്കുവാൻ പോകുന്ന പാട്ടാണ് നമുക്ക് വേണ്ടത് എന്ന സുന്ദര്ദാസിന്റെയും , സിബി മലയിലിന്റെയും നിർദ്ദേശങ്ങൾക്ക് വഴങ്ങി, വല്ലപ്പോഴുമൊരിക്കൽ മാത്രം ചിരി വിരിയുന്ന തന്റെ മാതാപിതാക്കളുടെ മുഖത്ത് , ചിരി വിരിയാൻ തന്റെ കയ്യിലെ സമ്മാനങ്ങൾക്കു കഴിയുമെന്ന് മനസിലാക്കി സ്‌കൂളിലെ, ഡാൻസും , നാടകവും , സ്കിറ്റും തുടങ്ങി എല്ലാ പരിപാടികൾക്കും കയറിയിരുന്ന ആ കാലം ഓർത്തെടുത്തു കൊണ്ട് “ചഞ്ചല ദ്രുത പത താളവും , ഇന്ദ്രനീലം ചൂടിയും അണിയിച്ചൊരുക്കുന്ന അയാൾ !
തുടങ്ങി അയാൾ ഈണമിട്ട ഗാനങ്ങളൊക്കെയും അയാളുടെ ജീവിതത്തിൽ നിന്നടർത്തിയെടുത്തതായതു കൊണ്ട് തന്നെ
ആ ഗാനങ്ങൾക്കെല്ലാം വല്ലാത്തൊരു ജീവനുണ്ടായിരുന്നു ....❤
150 ലേറെ ചിത്രങ്ങൾ ..
അവയിലായി 400 ലേറെ പാട്ടുകൾ ..
അവയിലേറിയ പങ്കും സൂപ്പര്ഹിറ്റുകളും ഹിറ്റുകളും ..
എന്നിട്ടും എങ്ങനെയാണ് മോഹനേട്ടാ നിങ്ങൾ മറവിയുടെ കാണാക്കയത്തിലേക്കു മുങ്ങി പോയത് ?😔
ഒരു മൂവി ഗ്രൂപ്പിൽ , ഒരു ആൽബത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ചാർട്ടിൽ കയറ്റിയ സംഗീത സംവിധായകരെ പരിചയപെടുത്തു എന്ന പേരിൽ വന്ന പോസ്റ്റിൽ അന്യഭാഷാ സംഗീത സംവിധായകരും , നമ്മുടെ സംഗീത സംവിധായകരും ആഘോഷിക്കപ്പെട്ടപ്പോൾ എണ്ണം കൊണ്ട് അവരെക്കാൾ കൂടുതലോ ഒപ്പത്തിനൊപ്പമോ നിന്നിട്ടും നിങ്ങൾ എന്ത് കൊണ്ടാണ് മോഹനേട്ടാ ആഘോഷിക്കപ്പെടാതെ പോയത് .. ( സാന്ത്വനം ,ദീപസ്തംഭം ,വാസന്തിയും ലക്ഷ്മിയും ,മഴവില്ലു ,ജോക്കർ ,ദാദാസാഹിബ് ,വര്ണക്കാഴ്ചകൾ ,വല്യേട്ടൻ ,ഇഷ്ടം , കരുമാടിക്കുട്ടൻ ,ഊമപ്പെണ്ണു , സ്നേഹിതൻ , സ്വപ്നകൂട് , കാഴ്ച , തന്മാത്ര )
അറിയില്ല !!
മോഹനേട്ടാ പണ്ട്
“ എനിക്ക് മ്യൂസിക് ചെയ്യാനറിയില്ല” എന്ന് പറഞ്ഞു കൊണ്ട് നവോദയ ജിജോയോട് ബൈ പറഞ്ഞു ഇറങ്ങിയ നിങ്ങളെ, നിങ്ങളുടെ കഴിവ് അറിഞ്ഞു പിടിച്ചു നിർത്തി സംഗീത സംവിധായകന്റെ കുപ്പായം അണിയിച്ച രാജീവ് കുമാറിന് നിങ്ങൾ സംഗീത രൂപത്തിൽ തിരിച്ചു നൽകിയ ആ മറുപടിയെ സ്നേഹിക്കുന്ന ........
മഴവില്ലിന്റെ ഷൂട്ടിംഗ് സമയത്തു
“ ഇളയരാജയെ കൊണ്ട് മ്യൂസിക് ചെയ്യിക്കണമെന്നാണ് സിനിമയുടെ പിന്നണിയിലെ എല്ലാവര്ക്കും. എന്റെ നിര്ബന്ധമാണ് നിന്നെ കൊണ്ട് ചെയ്യിക്കണം എന്നത് കേട്ടോ”
എന്ന് പറഞ്ഞ നിർമാതാവ് സേവ്യർ നു ഒന്നിനൊന്നു മികച്ച അഞ്ചോളം പാട്ടുകൾ ഒരുക്കി നൽകിയ നിങ്ങളിലെ ആ വാശികാരനെ ..
ഇന്നും ഇഷ്ടപെടുന്ന ..
എല്ലാ പാട്ടിലും ഒരു നാടൻ പാട്ടിന്റെ താളം ആണല്ലോ എന്ന് പറഞ്ഞ നിരൂപകന്മാരുടെ മുന്നിലേക്ക് “കറുപ്പിനഴകും , രാക്ഷസിയും , പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോയും , പ്രണയകഥ പാടി വന്നു തെന്നലും ഇട്ടു കൊടുത്ത നിങ്ങളിലെ പ്രതിഭയെ ..
ആദരിക്കുന്ന ….
നിങ്ങളുടെ ഒരു ഗംഭീര തിരിച്ചു വരവ് ആഗ്രഹിക്കുന്ന എത്രയോ പേരുണ്ടെന്നോ ...❤❤❤❤❤
"നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും അന്യനെ പോല്‍.
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
നാമറിയാതെ നാം കൈമാറിയിലെത്ര മോഹങ്ങള്‍..നോമ്പരങ്ങള്‍.."
ഫോണിലിങ്ങനെ ഇഷ്ട്ടമുള്ളൊരു പാട്ട് ഓടിക്കൊണ്ടിരിക്കുകയാണ് .....
ഒരിക്കൽ വെറുതെ കേട്ട് ഇഷ്ടമായി പാടി നടന്ന ഈ വരികൾ ഇപ്പോൾ കേൾക്കുമ്പോൾ ഇടനെഞ്ചിലെവിടെയോ ഒരു വിങ്ങലാണ് ..
ആ വരികൾ മോഹൻ സിത്താരയെന്ന മഹാനായ സംഗീത സംവിധായകനെയും , സംഗീതപ്രേമികളെയും കുറിച്ചുള്ളതാണെന്നുള്ള ഒരു തോന്നൽ മനസിനെ അലട്ടുന്നു !
ഈണങ്ങൾ കൊണ്ട് ഒരായിരം മോഹങ്ങളും നൊമ്പരങ്ങളും കൈമാറി അയാൾ നമ്മളിലേക്ക് പകർന്നു തന്നെങ്കിലും .....
നിർമിഴി മീലിയിൽ നീര്മണി തുളുമ്പി അയാൾ ഒരിക്കൽ നമ്മുടെ അരികിൽ വന്നു നിന്നപ്പോൾ
കണ്ണ് നീര് തുടക്കാതെ ഒന്നും പറയാതെ വെറുമൊരു അന്യനായി നോക്കി നിന്ന പോലെ കുറ്റബോധം കലർന്നൊരു തോന്നൽ!
കടപ്പാട്
Sanal Kumar Padmanabhan

07/05/2025

800 ടൺ ഭാരമുള്ള പാലം
ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും ഇത്രയും ഭാരമുള്ള (800 ടൺ ഭാരമുള്ള പാലം ) hydraulic jack ഉപയോഗിച്ച് റെയിൽവേ ട്രാക്കിന് മുകളിൽ റോഡ് നിർമാണത്തിന് വേണ്ടി എടുത്തുവെക്കാൻ പോകുന്നത്
കുറ്റിപ്പുറത്ത് നിന്നുള്ള കാഴ്ച

07/05/2025

ഭാര്യ മരിച്ചു...ഒരുപാട് ഉയരത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ച മകൾ ഇഷ്ടപ്പെട്ടയാളുടെ കൂടെ ഇറങ്ങിപ്പോയി...ആ പേരിൽ കൂട്ടുകാരനോട് പിരിയേണ്ടി വന്നു...തന്നോടും തനിക്കും പ്രണയം തോന്നിയവൾ കല്യാണം കഴിച്ചും പോയി....

ഒറ്റപ്പെടലിന്റെ മൂർധന്യാവസ്ഥ എത്രത്തോളമാണെന്ന് ഈ ഒറ്റ ഷോട്ടിൽ ഭരതൻ സാർ വരച്ചു കാണിച്ചിട്ടുണ്ട് !!

മകൾ പഠിച്ചു വല്ല്യ ആളായി കഴിഞ്ഞാൽ അച്ചൂട്ടിക്ക് ഇനി കടലിൽ പോയി കഷ്ടപ്പെടവണ്ടി വരില്ലല്ലോ എന്ന് മകളുടെ ടീച്ചേർസ് പറയുമ്പോ "അയ്യോ കടലീ പോണത് അച്ചുതൻകുട്ടിക്ക് കഷ്ടപ്പാടോന്നുവല്ല.. " എന്നാണ് അച്ചൂട്ടിയുടെ മറുപടി !!

കടൽ അയാൾക്ക് എന്താണെന്ന് ഈ ഒരൊറ്റ ഡയലോഗിൽ ലോഹിതദാസ് പറഞ്ഞു തരുന്നുണ്ട്...

ഇനി തനിക്ക് കൂട്ട് ആ കടൽ മാത്രം ആണെന്ന തിരിച്ചറിവായിരിക്കാം ആ മണൾ തരികളെ കൂട്ടിപിടിച്ചു കരയാൻ അയാളെ പ്രേരിപ്പിച്ചത്...

ആ സമയത്തെ അച്ചൂട്ടിയുടെ മാനസികാവസ്ഥ മമ്മൂട്ടി എന്ന നടൻ ജീവിച്ചു കാണിച്ചു എന്ന് തന്നെ പറയാം

"അച്ഛനെ ആരൊക്ക കൈവിട്ടാലും വിടാത്തൊരാളുണ്ട്..കരയണ കണ്ടാ സമാധാനിപ്പിക്കും ചിരിക്കണ കണ്ട കൂടെ ചിരിക്കും.. !!"

കടൽ പശ്ച്ചാത്തലം ആയി പല സിനിമകൾ വന്നിട്ടുണ്ടെങ്കിലും കടലിനെ ആഴമുള്ള ഒരു കഥാപാത്രം തന്നെ ആയി അവതരിപ്പിച്ചിട്ടുള്ളത് അമരത്തിൽ ആണെന്ന് തോന്നിയിട്ടുണ്ട് !!

✍️ GokuLohithadas
Amaram | | | Lohithadas

07/05/2025

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ സൈനിക മേധാവികൾ സൈനിക നീക്കം വിശദീകരിക്കുന്നത്💪

സേനയുടെ ഭാഗത്ത് നിന്ന് ഓപ്പറേഷൻ സിന്ദൂർ ബ്രീഫിങ് ചെയ്യുന്നത് നാരി ശക്തി ❤️

കൂടെയുള്ള പുരുഷന്മാരെ വെടിവെച്ച് വീഴ്ത്തി ഭാരതത്തിലെ സ്ത്രീകളെ ഭയപ്പെടുത്താൻ ശ്രമിച്ച തീവ്രവാദികൾക്ക് ഇതിലും മികച്ച മറുപടി എങ്ങനെ കൊടുക്കാൻ സാധിക്കും ❤

ഓപ്പറേഷൻ സിന്ദൂർ 🔥

കേണൽ സോഫിയ ഖുറേഷി ❤
വിങ് കാമാൻഡർ വ്യോമിക സിങ് ❤

അതിർത്തി കടന്ന് നടത്തിയ ആക്രമണത്തെ കുറിച്ച് ഭയമൊട്ടുമില്ലാതെ ലോകത്തോട് ഭാരതം സംസാരിച്ചത് ഇവരിലൂടെ ❤

07/05/2025

തുടരും സിനിമയിൽ ലാലേട്ടന്റെ മകൾ ആയിട്ട് അഭിനയിച്ച ആളാണ് ഞാൻ. 🙋‍♀️

എന്റെ പേര് അമൃത വർഷിണി.
സിനിമ ഇഷ്ടം ആയവരും എന്റെ അഭിനയം ഇഷ്ടം ആയവരും സപ്പോർട്ട് തരണേ... ❤️😍🥰😍❤️

07/05/2025

😍😍😍😍

07/05/2025

ഫേസ്ബുകിൽ നിന്നും മാസം നല്ലൊരു വരുമാനം നേടാം. ...!!!
എന്ന് എത്ര പേർക്ക് അറിയാം?

“ഇതൊന്നും അറിയുന്ന ആരും
പറഞ്ഞു തരില്ലന്നെ. ..?☺️“

തുടക്കക്കാർക്ക് പോലും മാസം 25,000 മുതൽ 50,000 വരെ നേടാൻ സാധിക്കും...

അതിന് വേണ്ടി ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പ്രൊഫൈൽ പ്രൊഫഷണൽ മോഡിലേക്ക് മാറ്റുകയോ. ....!!

അല്ലെങ്കിൽ പുതുതായി ഒരു ഫേസ്ബുക് പേജ് തുടങ്ങുകയോ ചെയ്യണം....!!

അതിന് ശേഷം 👉7 രീതിയിൽ ഫേസ്ബുക് നിങ്ങൾക്കും മാസം വരുമാനം തരും......!!!

1) ഇൻസ്ട്രീം ആഡ്‌സ്....!!!!

നിങ്ങൾ ഇടുന്ന വീഡിയോകളുടെ ഇടയിൽ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും ,,,
അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും.

2) ആഡ്‌സ് ഓൺ റീൽസ്.....!!!

നിങ്ങൾ പോസ്റ്റ് ചെയ്യുന്ന റീലുകളുടെ ഇടയിൽ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും

അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും....!!!

3) ഇൻസ്ട്രീം ആഡ്‌സ് ഓൺ ലൈവ്.....!!!

നിങ്ങൾ ലൈവിൽ വന്ന്‌ വീഡിയോ ചെയ്യുമ്പോൾ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും ,,,,,

അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും....!!

4) സ്റ്റാർസ്.....!!!

മറ്റുള്ളവർ നമുക്ക് നൽകുന്ന സ്റ്റാർസ് വഴിയും ചെറിയ വരുമാനം ലഭിക്കും....!!!

5) ബോണസ് പ്രോഗ്രാം......!!!

നിങ്ങൾ കൂടുതൽ ആളുകൾ പ്രതികരിക്കുന്ന കണ്ടന്റുകൾ ചെയ്യുമ്പോൾ ഫേസ്ബുക് അതിന് ബോണസ് നൽകുകയും

Payout സമയത്ത് അത് ഡോളർ ആയി അക്കൗണ്ടിൽ ലഭിക്കുകയും ചെയ്യും....!!!

6) പെയ്‌ഡ് പ്രൊമോഷൻ....!!

നിങ്ങൾക്ക് അത്യാവശ്യം
ഫോളോവേഴ്സ് ഉണ്ടെങ്കിൽ
പല കമ്പനികളും അവരുടെ പരസ്യങ്ങൾ ചെയ്യാനായി സമീപിക്കും.....!!!!

നല്ലൊരു തുക വാങ്ങി നിങ്ങൾക്ക് അവരുടെ പരസ്യങ്ങൾ ചെയ്യാവുന്നതാണ്.....!!!!

7) ആഡ്‌സെൻസ്......!!!!

നിങ്ങൾക്ക് സ്വന്തമായി ആഡ്‌സെൻസ് അക്കൗണ്ട് ഉള്ള ഒരു വെബ്സൈറ്റോ ,
ബ്ലോഗോ ,
ഉണ്ടെങ്കിൽ അതിന്റെ ലിങ്കുകൾ ഫേസ്ബുക്കിൽ ഇട്ട് വരുമാനം നേടാം.....

മലയാള മനോരമ,
മാതൃഭൂമി,
ഏഷ്യാനെറ്റ്

തുടങ്ങിയ എല്ലാ ന്യൂസ് ചാനലുകളും അതാണ് ചെയ്യുന്നത്.....

ഇതിനെകുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർ

ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്ത ശേഷം കമന്റ് ചെയ്യുക.....

പോസ്റ്റ് ഷെയർ ചെയ്താൽ മറ്റുള്ളവർക്കും ഉപകാരപ്പെടും.❤️❤️❤️

NB: ഞങ്ങൾ 2023 ൽ ആണ് ഫേസ്ബുക്കിന്റെ അനന്ത സാധ്യതകൾ മനസിലാക്കി തുടങ്ങിയത്.

വിദേശത്തുന്ന് ജോബും കളഞ്ഞു, പത്തിന്റെ പൈസ കൈയിൽ ഇല്ലാതെ വിട്ടിൽ കുത്തി ഇരിക്കുന്ന സമയത്താണ് 🥰

Time എന്നൊക്കെ അല്ലാണ്ട് എന്താ പറയുക 🥰🥰🥰🥰. ... 3 days കൊണ്ട് പേജ് സെറ്റ് ❤️🥰

ചില ദുരന്തങ്ങൾ ഭാഗ്യമായി മാറും❤️

ആ യാത്ര 2025 ൽ എത്തി നിൽക്കുമ്പോൾ ഫേസ്ബുക് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അവിശ്വസനീയം. ❤️❤️❤️

ഇതിനോടകം 250 ൽ അധികം പരസ്യങ്ങൾ ചെയ്തു 🥰collaboration വേറെയും ❤️

കൂടാതെ സോഷ്യൽ മീഡിയ സെലിബ്രിറ്റികളായ ഒരു കൂട്ടം വ്‌ളോഗേഴ്സിന്റെ

സൗഹൃദം നേടാനായതും

രാഷ്ട്രീയ സാമൂഹ്യ
ബിസിനസ് മേഖലയിലെ നിരവധി ആളുകളുമായി ഇടപഴകാൻ കഴിഞ്ഞതും

ഈ ഫേസ്ബുക് കാരണം മാത്രം.....!!!

ജീവിതത്തിൽ ഒരിക്കൽ പോലും തുറക്കാൻ സാധ്യത ഇല്ലാതിരുന്ന പല വാതിലുകളും
ഈ സോഷ്യൽ മീഡിയ കാരണം
എന്റെ മുന്നിൽ തുറക്കപ്പെട്ടിട്ടുണ്ട്....
ഇതിനൊക്കെ ആദ്യമായി നന്ദി പറയുന്നത് ...!!!

നിങ്ങൾ ഫോളോവേഴ്സിനോട് ആണ്....!!👏
NB:( നമ്മുടെ വളർച്ച സഹിക്കാൻ കഴിയാത്ത ചിലർ കുറ്റം പറയും, അത് അസൂയകൊണ്ടാണ്. ..അവർ അത് തുടർന്നുകൊണ്ടെയിരിക്കും

ഇതൊന്ന് ഷെയർ ചെയുക. ...!!
ഒരുപാട് ആളുകൾക്ക് അത്
ഒരു പ്രചോദനം ആകും, ജീവിതമാർഗവും. ..❤️

നിങ്ങൾക്ക് 3 ദിവസം കൊണ്ട് റെഡി ആയില്ലെങ്കിലും ശ്രമിച്ചാൽ ഉറപ്പായും സാധിക്കും ❤️..

കടപ്പാട്: ❤️

11/03/2025

പറ്റുന്നവർ ഹെല്പ് ചെയ്യുക.. പരമാവധി ഷെയർ ചെയ്യുക

Address

Kayamkulam
690527

Telephone

+917306034012

Website

Alerts

Be the first to know and let us send you an email when AYRA MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share