APJ ABDUL KALAM Readers Forum, Moonnunirath, Azhikode, Kannur.

  • Home
  • India
  • Kannur
  • APJ ABDUL KALAM Readers Forum, Moonnunirath, Azhikode, Kannur.

APJ ABDUL KALAM Readers Forum, Moonnunirath, Azhikode, Kannur. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from APJ ABDUL KALAM Readers Forum, Moonnunirath, Azhikode, Kannur., Cultural Center, Moonnunirath, Azhikode, Kannur.

26/01/2025

KSSP India Story Drama at Azhikode Part 4

26/01/2025

KSSP India Story Drama at Azhikode Part 3

26/01/2025

KSSP India Story Drama at Azhikode Part 2

15/10/2022
ഗൗണ്ടമണി സെന്തിലിനെ ചവിട്ടുന്നതും പരിഹസിച്ചവമാനിക്കുന്നതുമാണ് തമാശ എന്നു കരുതി തമിഴർ ആർത്തു ചിരിച്ചുകൊണ്ടിരുന്ന കാലത്താണ...
17/04/2021

ഗൗണ്ടമണി സെന്തിലിനെ ചവിട്ടുന്നതും പരിഹസിച്ചവമാനിക്കുന്നതുമാണ് തമാശ എന്നു കരുതി തമിഴർ ആർത്തു ചിരിച്ചുകൊണ്ടിരുന്ന കാലത്താണ് ബാലചന്ദർ എന്ന മഹാനായ സംവിധായകൻ്റെ കൈപിടിച്ച് സുന്ദരനായ ഒരു യുവാവ് തമിഴ് സിനിമയിലെത്തുന്നത്.

അത്, തമിഴ് സിനിമയിൽ തലമുറ മാറ്റത്തിൻ്റെ കാലമായിരുന്നു. ഭാരതിരാജയ്ക്കും ബാലചന്ദറിനുമൊക്കെ ശേഷം യുവാക്കൾ രംഗം കീഴടക്കി. ചിന്തകൾ മാറി. വീക്ഷണങ്ങൾ മാറി.വിക്രമും അജിത്തും വിജയ്‌യും സൂര്യയും താരങ്ങളായി. പഴയ ഹാസ്യ ശൈലിയുടെ വക്താക്കൾ അരങ്ങൊഴിഞ്ഞു.

അതോടെ ഹാസ്യം സമൂഹനന്മയ്ക്ക് എന്ന ചിന്താഗതിയോടെ ആ യുവാവ് തമിഴ് നർമ്മത്തിൻ്റെ ശിഖരങ്ങൾ കീഴടക്കിത്തുടങ്ങി.

വിവേക് ..

കാൽനൂറ്റാണ്ടിലേറെ തമിഴ് സിനിമയിൽ നിറഞ്ഞുനിന്ന താരം.നായകന്മാരേക്കാൾ സൗന്ദര്യമുള്ള കൊമേഡിയൻ.മിമിക്രി എന്ന കലാരൂപത്തെ തമിഴകത്ത് പ്രസിദ്ധമാക്കിയ പ്രതിഭ. അറുപതിനോടടുക്കുമ്പൊഴും ഒരു യുവാവിൻ്റെ രൂപഭംഗി കാത്തു സൂക്ഷിച്ച നടൻ.

കലൈവാനർ എൻ.എസ് കൃഷ്ണൻ എന്നൊരാൾ 1950കളിൽ തമിഴ് സിനിമയിലുണ്ടായിരുന്നു. കല സാമൂഹ്യ പരിഷ്കരണത്തിനു വേണ്ടിയുള്ളതാണെന്ന് ഉറച്ചു വിശ്വസിച്ച ഹാസ്യനടൻ. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം NSK യുടെ പാത പിന്തുടർന്ന വിവേക് തമിഴൻ്റെ ചിന്തയിലേക്ക് നർമ്മത്തിൽ പൊതിഞ്ഞ് വിവേകത്തിൻ്റെ വിത്തുകളെറിഞ്ഞു.

പെൺകുഞ്ഞുങ്ങളെ കൊല്ലുന്നതിനെതിരെ ..
ജനസംഖ്യാ വർദ്ധനവിനെതിരെ .. ജാതീയതയ്ക്കെതിരെ.. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ വിവേകിൻ്റെ സ്വനിർമ്മിത സ്കിറ്റുകൾ തമിഴ് സിനിമകളിൽ നിരന്തരം കടന്നുവന്നു.

തികഞ്ഞ പ്രകൃതിസ്നേഹിയായിരുന്നു വിവേക് .തമിഴകത്തിലെങ്ങും സഞ്ചരിച്ച് വനവൽക്കരണത്തിൻ്റെ ആവശ്യകത
വിദ്യാർത്ഥികൾക്കു പകർന്നുകൊടുത്തു. വിവേക് നട്ട മരങ്ങൾ, ആ സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളങ്ങളായി ഇന്നും തമിഴകത്തിൻ്റെ കറുത്ത മണ്ണിൽ വളർന്നു നില്ക്കുന്നു.

മുൻ രാഷ്ട്രപതി അബ്ദുൾ കലാമിൻ്റെ ആശയങ്ങൾ തൻ്റെ ജീവശ്വാസമായി കൊണ്ടു നടന്നയാളായിരുന്നു വിവേക് . വേദികളിലെല്ലാം. കലാമിൻ്റെ ചിന്തകൾ അദ്ദേഹം പങ്കുവച്ചിരുന്നു.

ഒരാൾ എത്ര കാലം ജീവിച്ചിരുന്നു എന്നതല്ല കാര്യം. ആ ജീവിതം അയാൾ എങ്ങനെ ഉപയോഗിച്ചു എന്നതാണ്. അങ്ങനെ നോക്കുമ്പോൾ ചിന്ന കലൈവാനർ എന്ന് തമിഴർ വിളിച്ചാദരിക്കുന്ന ഈ മനുഷ്യൻ കാലാതീതനാവുന്നു.. അഭ്രപാളികൾക്കപ്പുറത്തുള്ള അനന്തമായ ആകാശത്തേയ്ക്ക് അദ്ദേഹം ഉയർന്നുയർന്നു പോകുന്നു. ഓരോ പ്രേക്ഷകൻ്റെ മനസ്സിലും നർമ്മത്തിൽ പൊതിഞ്ഞ് താൻ മുളപ്പിച്ച തിരിച്ചറിവിൻ്റെ ദേവദാരുവൃക്ഷംപോലെ അദ്ദേഹം അമരത്വം നേടുന്നു.

Address

Moonnunirath, Azhikode
Kannur
670009

Website

Alerts

Be the first to know and let us send you an email when APJ ABDUL KALAM Readers Forum, Moonnunirath, Azhikode, Kannur. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share