SKSSF TK TEM

SKSSF TK TEM samastha

24/04/2015

വിജ്ഞാനമുത്തുകൾകായി
ഈ പേജ്
www.facebook.com/kmsmoulavi.tirur ലൈക്ക് ചെയ്യുക
●____________________________●

Kms Moulavi Tirur Paravanna

14/10/2014
23/06/2014

മദാന്‍ പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വസന്ത മാസം

ramadan-kareem-wallpapers-3അബൂ ഹുറൈറ (റ)വിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം. നബി (സ) അരുൾചെയ്തു. “റമദാനിൽ മറ്റു സമുദായങ്ങൾക്ക് ലഭിക്കാത്ത അഞ്ചുസവിശേഷതകൾ എന്റെ സമുദായത്തിന്നല്കപ്പെട്ടിരിക്കുന്നു. നോമ്പ്അനുഷ്ടിക്കുന്നവന്റെ വായിലെ ഗന്ധം അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾപരിമളപൂരിതമാണ്. നോമ്പ് മുറിക്കുന്നത് വരെ മാലാഖമാർ അവര്ക്ക് വേണ്ടി പാപമോചനത്തിനായി പ്രാർഥിച്ചു കൊണ്ടിരിക്കും. പിശാചുക്കൾ ചങ്ങലയിൽ ബന്ധിതരാകും; അവർ എത്തിപ്പെട്ടിരുന്ന മേഖലകളിലെക്കൊന്നും ഇപ്പോൾ അവർക്കെത്തിപ്പെടുകസാധ്യമല്ല. (റമദാനിലെ) ഓരോ ദിനവും അല്ലാഹു സ്വർഗം അലങ്കരിച്ചു വെക്കുന്നു; അവൻ പറയും: എന്റെ സദ്‌വൃത്തരായ അടിയാറുകൾ തങ്ങളുടെ ഭാണ്ഡങ്ങളിൽ നിന്ന്മുക്തരായി നിന്നെ പ്രാപിച്ചേക്കാം. അവസാന രാവിൽ അവർക്ക് മുഴുവൻ പൊറുത്തുകൊടുക്കുന്നതുമാണ്‌. സ്വഹാബികൾ ചോദിച്ചു: അത് ഖദ്റിന്റെ രാവാണോ, തിരുദൂതരെ? റസൂൽ (സ) പറഞ്ഞു: അല്ല, കർമങ്ങളിൽ വ്യാപൃതരായവർ അവരുടെ വേലഅവസാനിപ്പിക്കുമ്പോൾ ആണല്ലോ അവരുടെ വേതനം കൈപ്പറ്റുന്നത്.

അനുഗ്രഹങ്ങളുടെ ആയിരം വസന്തങ്ങളുമായിവിശുദ്ധിയുടെ റമദാൻ നമ്മുടെ പടിവാതിൽക്കൽ എത്തി നില്ക്കുന്നു. ആയുസിന്റെ ഏടുകളിൽ നിന്നടര്ന്നു പോയകരിപുരണ്ട ഇന്നലെകളെയോർത്ത്വ്യാഥി പൂണ്ട വിശ്വാസികൾക്ക്‌വീണ്ടെടുപ്പിന്റെയും വിളവെടുപ്പിന്റെയും സൌഭാഗ്യ സുവിശേഷങ്ങളുമായി വീണ്ടുംവ്രത കാലം വന്നണയുകയായി.ജീവിത യാത്രയുടെ വേഗ പ്രയാണത്തിനിടയിൽ മെയ്യും മനസ്സും അല്ലാഹുവിലേക്ക്തിരിച്ചു വെക്കാൻ പലപ്പോഴും സമയം ലഭിക്കാതെ പോകുന്ന, സമയം കണ്ടെത്താൻശ്രമിക്കാത്ത ഹതഭാഗ്യരാണ് നമ്മിൽ പലരും.

കാരുണ്യത്തിന്റെ സാഗരങ്ങൾ തന്നെയുംമനുഷ്യന് വേണ്ടി സംവിധാനിച്ച പടച്ച തമ്പുരാൻ തന്റെ ഇഷ്ട ദാസരെജീവിതത്തിന്റെ പൊരുളിലേക്ക് തിരികെ മാടി വിളിക്കുന്ന സുവർണ മുഹൂർത്തങ്ങളാണ്രാപ്പകലുകൾ.വിശ്വാസത്തിന്റെ തിരി നാളങ്ങളായി നില കൊള്ളുന്ന അനുഷ്ടാനങ്ങൾക്കിടയിൽമറകളേതുമില്ലാതെ അല്ലാഹുവിലേക്ക് നേരിട്ട് തുറന്നു വെച്ച സ്നേഹ കവാടമാണ്റമദാൻ. സ്വർഗ്ഗ വാതിലുകൾ സർവവും തുറന്നു വെക്കുകയും , നരക കവാടങ്ങൾ സർവവുംഅടച്ചിടുകയുംചെയ്യുന്ന സൗഭാഗ്യങ്ങളുടെ പുണ്യങ്ങൾ പെയ്തിറങ്ങുന്ന മഹത്തായമാസം.സർവ സുപരിചിതമായ ഒരു ഹദീസിൽ നബി(സ) ഇങ്ങനെ പറയുന്നു. “വിശ്വാസത്തോടെയുംപ്രതിഫല കാംക്ഷയോടെയും റമദാനിൽ നോമ്പ് അനുഷ്ടിക്കുന്നവരുടെ മുൻചൊന്നപാപങ്ങൾ മുഴുവനും പൊറുക്കപ്പെടുന്നതാണ്”. അല്ലാഹുവിലുള്ള വിശ്വാസവും നോമ്പ്നിർബന്ധിതാനുഷ്ടാനമാക്കിയത്തിൽ പൂര്ണ മനസ്സോടെയുള്ള തൃപ്തിയും പ്രതിഫലംസുനിശ്ചിതമാണെന്ന ദൃഡ വിശ്വാസവും ഒത്തു ചേർന്നാൽ പാപ മോചനത്തിനു ഇതുനിസ്സംശയം നിമിത്തമാവുന്നു.

കരുണാവാരിധിയായ അല്ലാഹുവിന്റെ അതിരുകളില്ലാത്ത കാരുണ്യത്തിന്റെ സാകല്യമാണുറമദാൻ. തിന്മകളോടുള്ള സഹവാസം മനുഷ്യ വർഗ്ഗത്തിന്റെ സഹച പ്രകൃതം തന്നെ. ദൈവചിന്തയിൽ നിന്നകറ്റി നിറുത്താൻ നൂറു കൂട്ടം വ്യാപാരങ്ങളുംവിനോദോപകരണങ്ങളും കൂടുകെട്ടുകളുമായി മനുഷ്യ സമൂഹം തിമർത്താടുകയാണ്.നോമ്പിന്റെ അർത്ഥവും യുക്തിയും അനുഗ്രഹവും ഉൾക്കൊണ്ട്‌ വ്രതമാചരിക്കാൻ സർവസജ്ജനാകുന്ന വിശ്വാസിയുടെ മനം കുളിർക്കുന്നത് പടച്ചവൻ വാഗ്ദാനം ചെയ്യുന്നപ്രതിഫലങ്ങളുടെ വ്യാപ്തി അറിയുമ്പോൾ ആണ്.പാപ മോചനവും കാരുണ്യ വർഷവും നരകമുക്തിയും റമദാനിന്റെ രാപ്പകലുകളെ ചൈതന്യ പൂർണമാക്കാൻ പോന്ന വിശുദ്ധവരദാനങ്ങളത്രേ.

ഭൗതികതയുടെ ബന്ധനങ്ങളിൽ നിന്ന് പരമാവധി മനസ്സുകളെ കടഞ്ഞെടുത്ത് , അന്നപാനീയങ്ങൾ വെടിഞ്ഞ് അല്ലാഹുവിലേക്ക് മുഖം തിരിച്ചുവെക്കാൻ പ്രതിജ്ഞപുതുക്കുന്ന നാം നമ്മുടെ കണ്ണുകളെയും കാതുകളെയും നാവിനെയും തുടങ്ങി നമ്മെസേവിക്കുന്ന മുഴുവൻ അവയവങ്ങളെയും വ്രതാചരണതിലേക്കു കൂടെ കൂട്ടുക. ശരീരംപട്ടിണിക്കിടുകയും അവയവങ്ങളെ പഴയ ദുശ്ശീലങ്ങൾക്ക് വിടുകയും ചെയ്യുന്നവന്റെനോമ്പ് അല്ലാഹുവിനു വേണ്ട തന്നെ. കറ പുരണ്ട മനസ്സുകളെ സ്ഫുടം ചെയ്തെടുക്കാൻറമദാനിന്റെ രാപകലുകളെ യഥാവിധം പ്രയോജനപ്പെടുത്താൻ അല്ലാഹുഅനുഗ്രഹിക്കട്ടെ.

23/06/2014

ലോക മുസ്ലിം ഉമ്മാതിന്‌ ഇനിയുള്ള 30 ദ്ദിന രത്രങ്ങള്‍ ക്ഷമയുടെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സമയമാണ്‌
ദാനദര്‍മങ്ങള്‍ വര്‍ധീപിച്ച് കൊണ്ട് അല്ലാഹുവിന്റെ പ്രീതീകംശീകുകയും നോമ്മ്പ എടുത്ത്‌കൊണ്ട് അവനെ അനുസരികൂകയും ദൌബ ചെയ്ത്‌കൊണ്ട് അവനോട് പൊറൂകലിനെ തേടുകയും ചെയ്യാന്‍ ഈ അവസരം മുതലാകണം എന്ന് അധിയം എന്റെ നഫ്‌സിനെയും പിന്നീട് നിങ്ങളുടെ നഫ്‌സിനെയും ഓര്‍മ്മിപ്പിക്കുന്നു

23/06/2014

നിസ്കാരം

അല്ലാഹു തന്റെ ഡസന്മാര്‍ക് വേണ്ടി കോദ്ത് സമ്മാനമാണ്‌ നമസ്കാരം

അത്‌ 5 നേരം കൃതീയമായി നിര്‍വഹികണം അത്‌ ഒരികള്‍ പോലും ബുദ്ധി മുട്ടായി തൊനരൂത്

Address

Kannur
670009

Telephone

8907081700

Website

Alerts

Be the first to know and let us send you an email when SKSSF TK TEM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share