10/08/2026
സ്വരമുദ്ര കലാക്ഷേത്രയുടെ നേതൃത്വത്തിൽ ചിത്രരചനാ ക്ലാസിനും ‘കരോക്കെ 365’ എന്ന പേരിലുള്ള കരോക്കെ സിംഗിംഗ് ക്ലാസിനും തുടക്കമായി. 93.5 Red FM-ലെ പ്രശസ്ത ആർ.ജെ. സൂര്യ ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ നാല് വർഷമായി വിജയകരമായി പ്രവർത്തിച്ചുവരുന്ന നൃത്തകലാ വിദ്യാലയമാണ് സ്വരമുദ്ര കലാക്ഷേത്ര. ഇതിനോടകം കലാക്ഷേത്രയിലെ കുട്ടികളെ ഉൾപ്പെടുത്തി നിരവധി കലാ ആൽബങ്ങളും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
നൃത്തത്തോടൊപ്പം ചിത്രരചന, സംഗീതം തുടങ്ങിയ വിവിധ കലാമേഖലകളിൽ കൂടി കുട്ടികൾക്ക് പരിശീലനം നേടാനും തങ്ങളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും പുതിയ ക്ലാസുകളിലൂടെ അവസരം ലഭിക്കുമെന്ന് ആർ.ജെ. സൂര്യ പറഞ്ഞു.
“സ്വരമുദ്ര കലാക്ഷേത്രയിലെ കുട്ടികൾക്ക് പുതിയ കലാമേഖലകളിലേക്ക് കടന്നുചെല്ലാനും അവരുടെ കഴിവുകൾ കൂടുതൽ വികസിപ്പിക്കാനും ഈ സംരംഭങ്ങളിലൂടെ സാധിക്കട്ടെ.”
ചടങ്ങിൽ ബാലസംഘം തളിപ്പറമ്പ ഏരിയ കമ്മിറ്റി സെക്രട്ടറി അഭി�