20/05/2020
നാടൻ പാട്ടുകളെയും നാട്ടറിവുകളെയും ഏറെ സ്നേഹിക്കുന്ന അവയെ സംരക്ഷിക്കാനും നിലനിർത്താനുമായി ശ്രമിച്ചു കൊണ്ടിരുന്ന കണ്ണൂർ ജില്ലയിലെ കുറച്ച് നാട്ടു കലാകാരന്മാർ ചേർന്ന് കുറച്ച് വർഷങ്ങൾക്ക് മുൻപ് രൂപീകരിച്ച നാടൻ കലാസംഘം ആണ് ഗ്രാമിക കണ്ണൂർ.
നാടൻ കലകളെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകളെ കണ്ടെത്തുകയും അതിൽ നിന്നും ഒരുപാട് പ്രൊഫെഷണൽ കലാകാരന്മാരെ,കലാകാരികളെ സൃഷ്ടിക്കുകയും ചെയ്ത ഗ്രാമിക എന്ന കൂട്ടായ്മ നാട്ടുകേളി എന്ന നാടൻ കലാമേളയും ഒട്ടനവധി വേദികളിൽ അവതരിപ്പിച്ചു. നാടും നാട്ടുകലകളും സംരക്ഷിക്കുന്നതിനായുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ കണ്ണൂർ ജില്ലയ്ക്ക് അകത്തും പുറത്തുമായി സംഘടിപ്പിച്ചു വരുന്നു.
ഇന്ന് ഗ്രാമികയുടെ കൂടെ അമ്പതിലധികം ആർട്ടീസ്റ്റുകളും അഞ്ഞൂറിലധികം വിദ്യാർഥികളും ഉണ്ട്.
ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ പാട്ടുകളും കലാരൂപങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഗ്രാമിക നാടൻ കലാസംഘത്തിന്റെ കീഴിൽ
കനൽ ഫോക്ക് ക്രിയേഷൻസ് എന്ന പേരിൽ ഒരു പുതിയ കൂട്ടായ്മ ( നാടൻ പാട്ട് സംഘം ) രൂപീകരിച്ചു.
തുടർന്നുള്ള നാളുകളിൽ നിങ്ങൾ ക്ഷണിക്കുന്ന ആഘോഷ വേദികളിൽ ലൈവ് ഷോയുമായി ഞങ്ങൾ എത്തും , അതോടൊപ്പം ഞങ്ങൾ കണ്ടെത്തുന്ന അറിവുകളും നിർമിക്കുന്ന പാട്ടുകളുമായി
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയും യൂട്യൂബ് ചനലിലൂടെയും നിങ്ങൾക്ക് മുന്നിലേക്ക് വരുന്നതാണ്.
എല്ലാവരുടെയും സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.
KANAL FOLK CREATIONS