Gymkhana Melparamb

Gymkhana Melparamb കാസറഗോഡ്, മേൽപ്പറമ്പ് പ്രദേശത്ത് 1987 മുതൽ പ്രവർത്തിച്ചു വരുന്ന കലാ കായിക സാംസ്‌കാരിക സംഘടന

കാസറഗോഡ് ജില്ലാ ആസ്ഥാനമായ കാസറഗോഡ് നഗരത്ത് നിന്ന് അല്പം തെക്കോട്ട് മാറി സ്ഥിതി ചെയുന്ന മേല്പറമ്പ് എന്ന മനോഹര ഗ്രാമം.അവിടെ ഇരുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌,വയലുകളിലും തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലും ഫുട്ബോള്‍ കളിച്ചിരുന്ന ഏതാനും കൗമാര പ്രായക്കാരുടെ സിരകളില്‍ ഫുട്‌ബോള്‍ ജ്വരം നുഴഞ്ഞു കയറിയപ്പോള്‍ ഇന്ന് നാം കാണുന്ന ജിംഖാന,അന്ന് ജന്മം കൊണ്ടു.അത് 1987 ഏപ്രില്‍ മാസത്തിലെ മനോഹരമായൊരു ദിവസമായിരുന്നു.

ചരിത്രമുറങ്ങുന്ന ചദ്രഗിരി കോട്ടയുടെ പ്രൌഡിയും,ചന്ദ്രഗിരി പുഴയുടെ പരിലാളനവുമേറ്റ് കഴിയുന്ന മേല്‍പ്പറമ്പ് എന്ന സുന്ദരമായ നാട്ടിന്‍ പുറത്തു ഏതാനും ചെറുപ്പക്കാരാല്‍ ജിംഖാന എന്ന സംഘടന പിറന്നു വീഴുമ്പോള്‍ അവരാരും കരുതി കാണില്ല,ഇത് തങ്ങളോടൊപ്പം വളര്‍ന്നു പന്തലിക്കുമെന്നു. മേല്‍പ്പറമ്പിനെ സംബന്ധിച്ചെടുത്തോളം അതൊരു നവയുഗത്തിന്‍റെ പിറവി കൂടിയായിരുന്നു.
അടുത്ത വര്‍ഷം ഇരുപ്പതിയഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ജിംഖാന മേല്‍പ്പറമ്പിന്‍റെ ഉയര്‍ച്ചയില്‍ ഓരോ മേല്‍പ്പറമ്പുക്കാരനും അഭിമാനിക്കാം.കാരണം,ചരിത്രമുറങ്ങുന്ന മേല്‍പ്പറമ്പിന്‍റെ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കൂ,ഇവിടത്തെ ഇടനാഴികളില്‍ കാലാകാലങ്ങളിലായി ജിംഖാന ചെയ്തു വന്ന നന്മയുടെയും വികസനത്തിന്‍റെയും മുദ്രകള്‍ നമ്മുക്കവിടെ ദര്‍ശിക്കാന്‍ കഴിയും.
1990 ലെ സംസ്ഥാന തല യുവജനോല്‍ത്സവത്തില്‍ മാപ്പിളപാട്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ചന്ദ്രഗിരി സ്കൂളിലെ വിദ്യാര്‍ഥിനി മൈമൂനയ്ക്ക്‌ നല്‍കിയ നൂറു രൂപ്പയായിരുന്നു,ജിംഖാന മേല്‍പ്പറമ്പ് പ്രഖ്യാപിച്ച ആദ്യ പാരിതോഷികം.അതിനു ശേഷം ചെറുതും വലുതുമായി ജിംഖാന കഴിവ് തെളിയിച്ചവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും സമ്മാനിക്കുകയും ഉണ്ടായി.രണ്ടായിരമാണ്ടിനു ശേഷം ചന്ദ്രഗിരി സ്കൂളില്‍ നിന്ന് എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടി വിജയിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കുകയും അതെ ചടങ്ങില്‍ വെച്ച് നാടിനു വേണ്ടി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച പ്രമുഖ വ്യക്തികളെ ആദരിച്ചു വരികയും ചെയ്യുന്നു.സ്കൂള്‍ യൂണിഫോം തയ്യിപ്പിച്ചിടാന്‍ പോലും സാമ്പത്തിക ശേഷിയില്ലാതെ ഒരുപ്പാട് വിദ്യാര്‍ഥികള്‍ കഷ്ടപെടുന്നുണ്ട് എന്ന സ്കൂള്‍ അധികൃതരുടെ വെളിപെടുത്തലിനെ തുടര്‍ന്ന് 2006 മുതല്‍ നൂറില്‍ പരം വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ യൂണിഫോമും സ്കൂള്‍ ബാഗും ജിംഖാന മേല്‍പ്പറമ്പ്
സൗജന്യമായി നല്‍കി വരുന്നു.രാത്രിക്കാലങ്ങളില്‍ സ്കൂള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം അസഹനീയമായപ്പോള്‍ സ്കൂള്‍ അധികൃതരുടെ ആഗ്രഹ പ്രകാരം സ്കൂള്‍ കൊബോണ്ടിനു ഭദ്രമായൊരു പ്രവേശന കവാടവും നിര്‍മ്മിച്ച്‌ നല്‍ക്കുകയുണ്ടായി.ചന്ദ്രഗിരി സ്കൂളിന് പ്ലസ്‌ ടു അനുവദിച്ചു കിട്ടുന്നതിനു വേണ്ടി ജിംഖാന സജീവമായി തന്നെ ഇടപെടുകയുണ്ടായി.നൂറിലധികം വരുന്ന നിര്‍ധനരായ കുടുംബങ്ങള്‍ക്ക് എല്ലാ വര്‍ഷവും റംസാന്‍ കിറ്റ് വിതരണം ചെയ്യുന്നതിലൂടെ സമൂഹത്തിലെ പാവപ്പെട്ടവരുടെ നോവറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ജിംഖാനയ്ക്കാവുന്നു.കൂടാതെ നാട്ടിലെ പാവപ്പെട്ടവരുടെ കഷ്ടപാടുകള്‍ കണ്ടറിഞ്ഞു അവരെ സഹായിക്കാനായി ചാരിറ്റി ഫണ്ട് സ്വരൂപിച്ച് ഒരുപാട് നിര്‍ധനരായ കുടുംബങ്ങള്‍ക്ക്‌ ധനസഹായം നല്‍കിയതിലൂടെ നാട്ടിലെ സാമൂഹിക പ്രശ്നങ്ങളിലെക്കും ഇറങ്ങി ചെല്ലാന്‍ ജിംഖാനയ്ക്ക് കഴിഞ്ഞു.

ജോലിതേടി ഗള്‍ഫില്‍ എത്തിയ മേല്‍പ്പറമ്പിലെ ഒരുപ്പാട് ചെറുപ്പക്കാര്‍ക്ക് ജോലി കണ്ടെത്താനും,പ്രവാസ ലോകത്ത് മുപ്പതിലധികം വര്‍ഷം ജീവിച്ച്,താഴെത്തട്ടില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കുകയും ചെയ്ത മേല്‍പ്പറമ്പ് മുഹമ്മദു കുഞ്ഞി(എം ഐ എസ്സ്)ക്ക് ഈ വര്‍ഷത്തെ ജിംഖാന മേല്‍പ്പറമ്പ് പ്രവാസി അവാര്‍ഡ്‌ദാന ചടങ്ങും അതോടപ്പം മേല്‍പ്പറമ്പ് പ്രവാസി സംഗമവും ജിംഖാന ഈ വര്‍ഷം ദുബായില്‍ വെച്ച് നടത്തുകയുണ്ടായി.കൂടാതെ മുന്നൂറില്‍പ്പരം നിര്‍ധന കുടുംബങ്ങള്‍ക്ക്‌ റംസാന്‍ കിറ്റും ഓണക്കിറ്റും ജിംഖാന മേല്‍പ്പറമ്പ് ഈ വര്‍ഷം വിതരണം ചെയ്തു.
ജിംഖാന മേല്‍പ്പറമ്പ് ഏറ്റെടുത്തു നടത്തിയ സഹായ പദ്ധതികള്‍ക്ക്‌ വേണ്ടിയോ,മറ്റു പരിപാടികള്‍ക്ക്‌ വേണ്ടിയോ ജിംഖാന മേല്‍പ്പറമ്പ് പുറത്തു നിന്ന് ഇത് വരെ യാതൊരു സാമ്പത്തിക സഹായം സ്വീകരിക്കുകയുണ്ടായിട്ടില്ല.സാധാരണക്കാരും നമ നിറഞ്ഞവരുമായ ഒരുപറ്റം ജിംഖാന മെമ്പര്‍മാരുടെ നിസ്തൂലമായ സഹായ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് ജിംഖാനയ്ക്ക് ഇതിനൊക്കെ സാധിച്ചത്.

കാസറഗോഡ് ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡിന് അര്‍ഹത നേടിയ ചെമനാട്‌ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പാദൂര്‍ കുഞ്ഞാമുവിനെയും,നാടിനു വേണ്ടിയുള്ള ആജീവനാന്ത സേവനത്തെ പരിഗണിച്ചു കല്ലട്ര അബ്ബാസ്‌ ഹാജിയെ ജിംഖാന ജന സേവന രത്നം അവാര്‍ഡ്‌ നല്‍കിയും,ഒരു തുണ്ട് ഭൂമി സ്വന്തമായി ഇല്ലാത്ത പാവങ്ങള്‍ക്ക്‌ വീട് വെക്കാന്‍ സ്ഥലം നല്‍കിയ സി ബി ബാവയ്ക്ക് ജിംഖാന പ്രവാസി അവാര്‍ഡ്‌ നല്‍കിയും ആദരിക്കുകയുണ്ടായി.കൂടാതെ സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ടീമിന് വേണ്ടി കളിച്ച ചെമനാട്‌ പഞ്ചായത്തിലെ രണ്ടു പ്രതിഭകളെയും ആദരിക്കുകയുണ്ടായി.''ക്ലീന്‍ മേല്‍പ്പറമ്പ'' എന്ന ബാനറിനു കീഴില്‍ മേല്‍പ്പറമ്പില്‍ ശുച്ചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ ജിംഖാനയ്ക്ക് നാടിനോടുള്ള പ്രതിബന്ധതയും വെളിവാകുകയുണ്ടായി.
ക്രിക്കറ്റ്,ഫുട്‌ബോള്‍,ഫെഡ്‌ലൈറ്റ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍.വിനോദ കായിക മേളകള്‍,കലാപരിപാടികള്‍,സെമിനാറുകള്‍,എയിഡ്സ് ബോധവല്‍ക്കരണ ക്ലാസ്സുകള്‍, വിദ്യഭ്യാസ സെമിനാറുകള്‍,ധന സഹായ വിതരണം അങ്ങനെ നാടിനെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്നങ്ങളുടെ എല്ലാ തുറകളിലും സജീവമായി ഇടപെട്ട എത്രയെത്ര ചരിത്ര മുഹ്ര്‍ത്തങ്ങള്‍. നാടിന്‍റെ നന്മയ്ക്ക് വേണ്ടി ഇടതടവില്ലാതെ ഇടപെട്ടു വരുന്ന ജിംഖാന മേല്‍പ്പറമ്പിന്‍റെ കഴിഞ്ഞു പോയ ഇരുപ്പത്തിനാല് വര്‍ഷങ്ങള്‍ അര്‍ഥവത്തും സംഭാവബഹുലവുമായിരുന്നു.
സാധാരണക്കാരാല്‍ ജന്മമെടുത്ത ജിംഖാനയ്ക്ക് എന്നും സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.തുടര്‍ന്നുള്ള കാലങ്ങളിലും ജിംഖാനയുടെ പ്രദമ പരിഗണ പാവപ്പെട്ടവരുടെ ഉന്നമനത്തിനു തന്നെയായിരിക്കും.കാരണം ജിംഖാന,മേല്‍പ്പറമ്പിനു ഒരു നിയോഗമായിരുന്നു.ആദ്യമത് കായിക രംഗത്ത് കൂടിയായിരുന്നു.പിന്നീട് കലാരംഗങ്ങളിലൂടെ സാംസ്കാരിക വിദ്യഭ്യാസ സാമൂഹിക രംഗത്ത്‌.ഇന്ന് ജിംഖാന മേല്‍പ്പറമ്പ്,നാടിനു ആവേശവും അഭിമാനവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഇരുപ്പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ കാലത്തിന്‍റെ ആവിശ്യമായി ജന്മമെടുത്ത ഒരു നവ യുഗത്തിന്‍റെ വിജയ ഗാഥകള്‍ ഇനിയും ഒരുപ്പാട് യുഗങ്ങള്‍ തുടരട്ടെ എന്ന് മാത്രം ആശിക്കാം,ആശംസിക്കാം

പരവനടുക്കം ഓൾഡ് ഏജ് ഹോമിൽ ജിംഖാന മേൽപ്പറമ്പ് സംഘിടിപ്പിച്ച “ജിംഖാന പൊന്നോണം 2026“ എന്ന പരിപാടിക്ക് വേണ്ടി പൂക്കളമിട്ട ജി...
26/08/2026

പരവനടുക്കം ഓൾഡ് ഏജ് ഹോമിൽ ജിംഖാന മേൽപ്പറമ്പ് സംഘിടിപ്പിച്ച “ജിംഖാന പൊന്നോണം 2026“ എന്ന പരിപാടിക്ക് വേണ്ടി പൂക്കളമിട്ട ജിംഖാന അംഗമായ പ്രഭയും കുടുംബവും .🙏

ചില ആഘോഷങ്ങൾ അവസാനിക്കുന്നത് പരിപാടി കഴിഞ്ഞതോടെയല്ല…അവ മനസ്സിൽ ഒരു ഓർമ്മയായി, ഒരു അനുഭവമായി അവശേഷിക്കും.ജിംഖാന മേൽപ്പറമ്...
25/08/2026

ചില ആഘോഷങ്ങൾ അവസാനിക്കുന്നത് പരിപാടി കഴിഞ്ഞതോടെയല്ല…
അവ മനസ്സിൽ ഒരു ഓർമ്മയായി, ഒരു അനുഭവമായി അവശേഷിക്കും.

ജിംഖാന മേൽപ്പറമ്പിന്റെ ഓണാഘോഷവും അത്തരത്തിലൊന്നാണ്.

തുടർച്ചയായി പതിനഞ്ചാം വർഷവും പരവനടുക്കം Old Age Home-ൽ ഓണാഘോഷം സംഘടിപ്പിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന അനുഭവമായി. ഓണത്തിന്റെ സന്തോഷം നമ്മളിൽ മാത്രം ഒതുക്കാതെ, ജീവിതത്തിന്റെ സായാഹ്നത്തിൽ കഴിയുന്ന പ്രിയപ്പെട്ടവരോടൊപ്പം പങ്കുവെക്കുമ്പോഴാണ് ആ ആഘോഷത്തിന് കൂടുതൽ അർത്ഥമുണ്ടാകുന്നത്.

അവിടെയെത്തിയപ്പോൾ കണ്ട ഓരോ മുഖവും, കേട്ട ഓരോ വാക്കും, പങ്കുവെച്ച ഓരോ പുഞ്ചിരിയും മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമ്മകളാണ്. ആഘോഷത്തിന്റെ ഭാഗമായി നമ്മൾ അവർക്കായി എന്തെങ്കിലും നൽകുന്നു എന്ന് തോന്നിയെങ്കിലും, സത്യത്തിൽ അവരിൽ നിന്ന് ലഭിച്ച സ്നേഹവും അനുഗ്രഹവും തന്നെയാണ് ഞങ്ങൾക്കുള്ള ഏറ്റവും വലിയ സമ്മാനം.

ജിംഖാന ഗൾഫ് ഘടകം പ്രസിഡന്റ് ഹനീഫ് മരബൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജിംഖാന പ്രസിഡന്റ് ഫസൽ റഹ്മാൻ FR അധ്യക്ഷത വഹിച്ചു. അസീസ് സിബി നന്ദി പറഞ്ഞു. പ്രോഗ്രാം ചെയർമാൻ ജാബിർ സുൽത്താൻ, നിയാസ് ചേടികമ്പനി, റഹ്മാൻ കൈനോത്ത്, പ്രോഗ്രാം ജനറൽ കൺവിണർ ബഷീർ മരവയൽ തുടങ്ങിയവർ സംസാരിച്ചു.

ഈ വർഷത്തെ ആഘോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ജിംഖാനയുടെ നാല്പതാം വാർഷികത്തിന്റെ നിറവിലാണ് നമ്മൾ.

നാല് പതിറ്റാണ്ടുകൾ…
കായികരംഗത്തെ പ്രവർത്തനങ്ങൾക്കും കൂട്ടായ്മകൾക്കും സൗഹൃദങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും സാക്ഷിയായ നാല് പതിറ്റാണ്ടുകൾ.

പക്ഷേ, ജിംഖാനയുടെ യാത്രയെ തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും സന്തോഷം നൽകുന്നത് നേടിയ നേട്ടങ്ങളുടെ എണ്ണത്തേക്കാൾ, നമ്മളിലൂടെ രൂപപ്പെട്ട മനുഷ്യബന്ധങ്ങളുടെയും സ്നേഹത്തിന്റെയും ഓർമ്മകളാണ്.

പതിനഞ്ച് വർഷമായി തുടർന്നുവരുന്ന ഈ ഓണാഘോഷവും അതിന്റെ മനോഹരമായൊരു ഭാഗമാണ്.

ഓണം നമ്മെ പഠിപ്പിക്കുന്നത് ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ്. ആ സന്ദേശം ജീവിതത്തിലേക്ക് പകർത്തുമ്പോഴാണ് ആഘോഷങ്ങൾ യഥാർത്ഥത്തിൽ അർത്ഥവത്താകുന്നത്.

ഒരു ദിവസം അവരോടൊപ്പം ചെലവഴിച്ചപ്പോൾ ലഭിച്ച സന്തോഷം, ഒരുപക്ഷേ നമ്മൾ വർഷങ്ങളോളം ആഘോഷിച്ചാലും ലഭിക്കാത്തത്ര വലുതായിരുന്നു.

ജിംഖാനയുടെ 40 വർഷത്തെ യാത്രയിൽ
ഇത്തരം ഒരുപാട് നല്ല ഓർമ്മകൾ ഇനിയും പിറക്കട്ടെ…
കൂടുതൽ മനുഷ്യരിലേക്ക് സ്നേഹം എത്തിക്കട്ടെ…
കൂടുതൽ മുഖങ്ങളിൽ പുഞ്ചിരി വിരിയിക്കട്ടെ…

നാല് പതിറ്റാണ്ടുകളുടെ അഭിമാനത്തോടെ,
സ്നേഹത്തിന്റെ പതിനഞ്ചാം ഓണത്തിന്റെ ഓർമ്മകളുമായി…
ജിംഖാന മുന്നോട്ട്. ❤️

ഷംസീർ,
ജനറൽ സെക്രട്ടറി,
ജിംഖാന മേല്പറമ്പ

പരവനടുക്കം ഓൾഡ് എയ്ജ് ഹോമിൽ ഒരു ഓണ സദ്യ. ജീവിത സായാഹ്നത്തിൽ മക്കളും, സ്വന്തക്കാരും കുടുംബത്തിൽ നിന്ന് അകറ്റിയ 46 വൃദ്ധ മ...
25/08/2026

പരവനടുക്കം ഓൾഡ് എയ്ജ് ഹോമിൽ ഒരു ഓണ സദ്യ.

ജീവിത സായാഹ്നത്തിൽ മക്കളും, സ്വന്തക്കാരും കുടുംബത്തിൽ നിന്ന് അകറ്റിയ 46 വൃദ്ധ മാതാപിതാക്കൾ. ആയുസ്സിന്റെ നല്ല കാലത്ത് മക്കൾക്ക് സ്നേഹവും, വാത്സല്യവും, സംരക്ഷണവും നൽകി പരിപാലിച്ചു. എന്നിട്ടും വാർദ്ധക്യ കാലത്ത് അവർ മാതാപിതാക്കളെ ഉപേക്ഷിച്ചു.

തങ്ങളുടെ വേദനകൾ ഉള്ളിൽ ഒതുക്കി പരവനടുക്കം പാറപ്പുറത്തുള്ള സർക്കാർ ഓൾഡ് എയ്ജ് ഹോമിൽ അതിഥികളായി അവരുടെ ദിനരാത്രങ്ങൾ തള്ളി നീക്കുന്നു എല്ലാവരും പരസ്പരം കൂടെ പിറപ്പുകൾ പോലെ. അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സേവന താൽപ്പരരായ അവിടത്തെ ഉദ്യോഗസ്ഥർ.

ജിംഖാന മേൽപറമ്പ് പതിവുപോലെ ഈ വർഷവും ഉത്രാട ദിനത്തിൽ പരവനടുക്കം ഓൾഡ് എയ്ജ് ഹോമിലെ അതിഥികൾക്ക് ഓണ സദ്യ ഒരുക്കി. കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി മുടങ്ങാതെ ചെയ്തു വരുന്ന പരിപാടി.

ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടു പോയ വൃദ്ധ മാതാപിതാക്കളുടെ കൂടെ ഇല വിരിച്ച് വിഭവ സമൃദ്ധമായ ഓണം ഉണ്ണുമ്പോൾ അവരുടെ നെഞ്ചിലെ നെരിപ്പോട് നമുക്ക് മനസ്സിലാക്കാം. എന്നിട്ടും സ്വന്തം മക്കളെ പോലെ നമ്മെ ചേർത്തിരുത്തി വിശേഷങ്ങൾ ആരായുമ്പോൾ അവർ പറയുകയാണ് സ്വന്തം മക്കളും, വേണ്ടപ്പെട്ടവരും ഉപേക്ഷിച്ചാലും ആരൊക്കെയോ ഞങ്ങൾക്ക് വേണ്ടി ഈ ലോകത്തുണ്ട്. നിങ്ങളുടെ എല്ലാ തിരക്കുകൾ മാറ്റി വെച്ച് ഉത്രാട ദിനത്തിൽ ഞങ്ങളെ തേടി വരുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഞങ്ങളുടെ വലിയ ഭാഗ്യം., നിങ്ങൾ എല്ലാം ഞങ്ങളുടെ മക്കളാണ്...‘ വിതുമ്പി വിതുമ്പി ഞങ്ങൾക്ക് അവരുടെ സ്നേഹം പകർന്നു.

ജിംഖാന സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണ പരിപാടിയിൽ
ജിംഖാന സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഫസൽ റഹ്മാൻ എഫ് ആർ അധ്യക്ഷതയിൽ ഗൾഫ് ചാപ്റ്റർ പ്രസിഡന്റ്‌ എന്ന നിലയിൽ ഈ വിനീതൻ ഉത്ഘാടനം ചെയ്തു.

ജീവിതത്തിൽ എന്നും ഓർമ്മിക്കാനുള്ള ഒരു ദിനം. ജിംഖാന മേൽപറമ്പിന്റെ എല്ലാ അംഗങ്ങൾക്കും ഒരായിരം നന്ദി.

ഇനിയൊരു വൃദ്ധ മന്ദിരം ഉണ്ടാവാതിരിക്കട്ടെ. ഇനിയൊരു മാതാപിതാക്കൾക്കും ഇത്പോലെ ഒരു ദുരിതം വരാതിരിക്കട്ടെ. നമുക്ക് മനസ് കൊണ്ട് പ്രാർഥിക്കാം.

നന്മകൾ മനസ്സിൽ സൂക്ഷിക്കുന്ന ഓരോ മലയാളിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹

ഹനീഫ് മരവയൽ.

ഓണദിവസം
25/08/2026

ഓണ
ദിവസം

നാൽപതിന്റെ നിറവിൽ ജിംഖാന : പരവനടുക്കത്തെ ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം പതിനഞ്ചാം വർഷ ഓണാഘോഷവും സ്നേഹസംഗമവും.!പരവനട...
21/08/2026

നാൽപതിന്റെ നിറവിൽ ജിംഖാന : പരവനടുക്കത്തെ ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം പതിനഞ്ചാം വർഷ ഓണാഘോഷവും സ്നേഹസംഗമവും.!

പരവനടുക്കത്തെ ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും നിറവിൽ നാം ഒരുമിച്ച് ആഘോഷിച്ചുവരുന്ന ജിംഖാന മേല്പറമ്പിന്റെ ഓണാഘോഷം, ഇക്കുറി അഭിമാനകരമായ പതിനഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്.

ജിംഖാനയുടെ 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിന് കൂടുതൽ പ്രത്യേകതകളും പകിട്ടുമുണ്ട്. വർഷങ്ങളായി നാം കാത്തുസൂക്ഷിച്ചുവരുന്ന സൗഹൃദബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, സ്നേഹവും സഹാനുഭൂതിയും പങ്കുവെക്കുന്നതിനുള്ള മനോഹരമായൊരു അവസരമായാണ് ഈ സംഗമത്തെ നാം കാണുന്നത്.

ഓണത്തിന്റെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ഹൃദയത്തിൽ ഏറ്റുവാങ്ങി, അന്തേവാസികൾക്കൊപ്പമൊരു ഓണം എന്ന മനോഹരമായ ആശയത്തിലൂടെയാണ് ഇത്തവണത്തെയും സ്നേഹസംഗമം സംഘടിപ്പിക്കുന്നത്. അവരുടെ സന്തോഷങ്ങളിലും പുഞ്ചിരികളിലും പങ്കുചേരാനും, ഒരു കുടുംബം പോലെ ഒത്തുചേരാനും കഴിയുന്ന ഈ വേള നമ്മുടെ ഓർമ്മകളിൽ എന്നും മായാത്ത ഒരേടായി മാറട്ടെ.

കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ജിംഖാനയോടൊപ്പം ഈ ആഘോഷത്തിന്റെ ഭാഗമായ ഏവരുടെയും സ്നേഹവും സഹകരണവും തന്നെയാണ് ഈ യാത്രയുടെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടുതന്നെ, സ്നേഹവും സൗഹൃദവും ഒരുമയും പങ്കുവെച്ച്, ഓണത്തിന്റെ നന്മയും സന്തോഷവും എല്ലാവരിലേക്കും പകരുന്ന ഒരു ഹൃദയസ്പർശിയായ സംഗമമായി ഈ വർഷത്തെ ഓണാഘോഷത്തെ മാറ്റിയെടുക്കാം.

നമുക്ക് ഒരുമിക്കാം…
സ്നേഹം പങ്കിടാം…
ഓണം ആഘോഷിക്കാം…
ജിംഖാനയുടെ നാല് പതിറ്റാണ്ടുകളുടെ അഭിമാനത്തോടൊപ്പം!

Address

Kasaragod Fort

Alerts

Be the first to know and let us send you an email when Gymkhana Melparamb posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share