theyyam_kasargod

theyyam_kasargod വടക്കന്റെ തമ്പാച്ചി

Permanently closed.
20/04/2026

പൊട്ടൻ തെയ്യം
മണ്ഡലം ശ്രീ പൊട്ടൻ ദൈവ ദേവസ്ഥാനം
പുതുക്കൈ

📷

വിഷു ആശംസകൾ 💛
15/04/2026

വിഷു ആശംസകൾ 💛



വടക്കൻ കേരളലെ പൂരക്കാലം;കാര്‍ത്തിക തൊട്ട് പൂരം നാള്‍ വരയുള്ള ഒമ്പത് നാളുകളിലായാണ് പൂരോത്സവം കൊണ്ടാടുന്നത്. മേളപ്പെരുക്കങ...
31/03/2026

വടക്കൻ കേരളലെ പൂരക്കാലം;

കാര്‍ത്തിക തൊട്ട് പൂരം നാള്‍ വരയുള്ള ഒമ്പത് നാളുകളിലായാണ് പൂരോത്സവം കൊണ്ടാടുന്നത്. മേളപ്പെരുക്കങ്ങളും, വീടുകളെയും, കാവുകളെയും, കഴകങ്ങളെയും, ക്ഷേത്രങ്ങളെയും ഒരു പോലെ ഉത്സവത്തിമിര്‍പ്പിലാഴ്ത്തുന്ന പൂരക്കാലം ഇന്നാട്ടിലെ ഊര്‍വ്വരതയുടെ കാലം കൂടിയാണ്. മീന മാസത്തിലെ പൂരം നാളില്‍ കൊടിയിറങ്ങും വിധം ഒന്‍പത് നാളുകളിലാണ് ഉത്തരകേരളത്തിലെ പൂരക്കാലം. ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളും വടക്കന്‍ കേരളത്തില്‍ കാണാം. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം, പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, എന്നിവ ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളാണ്. കന്യകമാര്‍ക്ക് പൂരക്കാലം വ്രതാനുഷ്ടാനത്തിന്റെ ദിനങ്ങളാണ്. കാമപൂജയാണ് പൂരത്തിന് മുഖ്യം. പെണ്‍കൊടിമാര്‍ ഈ ദിനങ്ങളില്‍ കാമദേവനെ പൂവിട്ടു പൂജിക്കും. കട്ടപ്പൂ, ചെമ്പകപ്പൂ, മുരിക്കിന്‍പൂ, ചുള്ളിപ്പൂ , എരിക്കിൻ പൂവ് തുടങ്ങിയവയാണ് പൂരപ്പൂക്കള്‍.. പൂക്കുര്യകളുമായി ഗ്രാമ കന്യകമാര്‍ പൂക്കള്‍ തേടിയിറങ്ങുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും പൂക്കള്‍ ശേഖരിക്കുന്നു. കാർത്തിക മുതൽ മകം നാൾ വരെ പൂജിച്ചിട്ട പൂക്കൾ കൊണ്ട് പൂരത്തലേന്ന് (മകം) ഉണ്ടാക്കി പൂജിക്കും. പൂര ദിനത്തിൽ സന്ധ്യാ സമയം കഴിഞ്ഞാണ് പൂവിട്ട പൂജിച്ച കാമനെ യാത്രയാക്കുക. പ്ലാവിന്റെ ചുവട്ടിൽ ഓല വിരിച്ച് തയ്യാറാക്കിയ സ്ഥലത്ത് ഓട്ടട (പൂരട) {അരിമാവുപയോഗിച്ച് മൺകലത്തിൽ ചുട്ടെടുക്കുന്ന അട} നിവേദിച്ച് നില വിളക്കും തളികയും കോടി വസ്ത്രവും വെള്ളം നിറച്ച ഓട്ടുകിണ്ടിയും സഹിതം കാമദേവരൂപം ചമച്ച പൂക്കൾ കുട്ടയിലാക്കി ആചാരപൂർവ്വം കാമദേവനെ യാത്രയാക്കുന്നു. പ്ലാവിന്റെ ചുവട്ടില്‍ കാമന് പൂരക്കഞ്ഞിയും, പൂരടയും നിവേദിക്കും... നേരത്തെ കാലത്തെ വരണെ കാമാ.... എന്ന് പറഞ്ഞാണ് കാമദേവനെ യാത്രയാക്കുക... പൂരക്കാലമായാല്‍ പതിനെട്ടുനിറങ്ങളില്‍ പൂരക്കളിയുടെ ചടുല ചലനങ്ങള്‍ നിറയും. കാമന്റെ തിരിച്ചു വരവിനായി പതിനെട്ടു കന്യകമാര്‍ പതിനെട്ടു നിറങ്ങളില്‍ പാടിക്കളിച്ചതാണ് പൂരക്കളി എന്നാണ് ഐതിഹ്യം. കായിക പ്രധാനമായ ഈ കളി പില്‍ക്കാലത്ത് പുരുഷന്മാര്‍ ഏറ്റെടുത്തതാണത്രേ. മറത്തുകളിയാണ് പൂരക്കളിയിലെ പാണ്ഡിത്യ പ്രധാനമായ ഇനം. രണ്ട് കാവുകളിലെ, അല്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പണിക്കന്മാര്‍ കളരിമുറയില്‍ കെട്ടിച്ചുറ്റി ശാസ്ത്രം, തര്‍ക്കം, ജ്യോതിഷം, നാട്യശാസ്ത്രം, രാഷ്ട്രമീമാംസ എന്നി വിഷയങ്ങളിലെല്ലാം വാദപ്രതിവാദം നടത്തുന്നു.
പണിക്കന്മാരുടെ വാക്ചാതുരിയും, പാണ്ഡിത്യവും മുനയുരക്കുന്ന വാക്യാര്‍ത്ഥ സദസ്സാണിത്. പൂരക്കളി കാണാന്‍ ഗ്രാമമൊന്നാകെ പൂരക്കളി പന്തലിലേക്ക് ഒഴുകിയെത്തും. പൂരംകുളിയാണ് പൂരോത്സവത്തിലെ മറ്റൊരു പ്രധാന ചടങ്ങ്. പൂരം കുളി ദിവസം വിഗ്രഹങ്ങളും, തിരുവായുധങ്ങളും കുളക്കടവിലേക്ക് എഴുന്നള്ളിച്ച് കുളിപ്പിച്ച് ശുദ്ധിവരുത്തുന്നതാണ് പൂരംകുളി. എല്ലാം കൊണ്ടും മനോഹരമായ കാഴ്ചകളാണ് ഓരോ പൂരക്കാലത്തും വടക്കന്‍ കേരളത്തില്‍ നിറയുന്നത്.

Photo & Caption Thanks to respective owners





വയനാട്ടുകുലവൻ ഓർക്കോൽ കോളിക്കുന്ന് ശ്രീ മീത്തലെപുര തറവാട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം മടിക്കൈ 📷
08/03/2026

വയനാട്ടുകുലവൻ
ഓർക്കോൽ കോളിക്കുന്ന് ശ്രീ മീത്തലെപുര തറവാട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം
മടിക്കൈ

📷





കണ്ടനാർ കേളൻ വെള്ളാട്ടം ഓർക്കോൽ ശ്രീ മീത്തലെപുര തറവാട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം മടിക്കൈ 📷
07/03/2026

കണ്ടനാർ കേളൻ വെള്ളാട്ടം
ഓർക്കോൽ ശ്രീ മീത്തലെപുര തറവാട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം
മടിക്കൈ

📷





5000 Hearts connected in one soul.Thank you all ❤️‍🩹
25/02/2026

5000 Hearts connected in one soul.
Thank you all ❤️‍🩹



Real Kerala Story ❤️
19/02/2026

Real Kerala Story ❤️

പുലിയൂർകണ്ണൻ വെള്ളാട്ടം നരിക്കാട്ടറ ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം 📷
08/02/2026

പുലിയൂർകണ്ണൻ വെള്ളാട്ടം
നരിക്കാട്ടറ ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം

📷





കൊടിയില തോറ്റംഎട്ടു കുളിച് തോറ്റങ്ങൾ ചൊല്ലി കഴിഞ്ഞു. ഇനി കൊട്ടി പാടി അമ്മയെ സ്തുതിച്ചു ആ പള്ളിയറയിലെ ദീപം നോക്കി പാഞ്ഞടു...
07/02/2026

കൊടിയില തോറ്റം

എട്ടു കുളിച് തോറ്റങ്ങൾ ചൊല്ലി കഴിഞ്ഞു. ഇനി കൊട്ടി പാടി അമ്മയെ സ്തുതിച്ചു ആ പള്ളിയറയിലെ ദീപം നോക്കി പാഞ്ഞടുക്കും. അന്തിത്തിരിയൻ അകത്തെ ചൈതന്യം ഒരു തിരി നാളമായി കുളിച്ചു തോറ്റത്തിൻ പ്രകാരം എണ്ണം അടുക്കി വച്ച കൊടിയിലയിൽ കൈമാറും. പാഞ്ഞടുത് അന്തിത്തിരിയനിൽ നിന്നും കൊടിയില പിടിച്ചു വാങ്ങി ക്ഷേത്രം മൂന്ന് തവണ പ്രദക്ഷിണം ചെയ്യും. അത് കാണാൻ തന്നെ ഒരഴക് ആണ്. ഓരോ പ്രദക്ഷിണത്തിലും വേഗത കൂടി കൂടി വരും. മൂന്നാം പ്രദക്ഷിണം തലപ്പാളി അഴിക്കാതെ ആ ദൈവ ചൈതന്യം ആവാഹിച്ച നേണിക്കം ഇനി തമ്പുരാട്ടിയാകാൻ വേണ്ടി കുച്ചിലിലേക്ക്. തമ്പുരാട്ടിയുടെ കോമരം അമ്പാട്ടിലെ പള്ളി വിരിപ്പിൽ ഇരിക്കും. മേലേരി കയ്യേൽക്കുന്നത് വരെ കോമരം ആ പള്ളി വിരിപ്പിൽ തന്നെ ആയിരിക്കും
അവസാന കാത്തിരിപ്പ്..

Media Team





Address

Ambalathukara
Kanhangad
671531

Alerts

Be the first to know and let us send you an email when theyyam_kasargod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to theyyam_kasargod:

Share

Category