16/03/2026
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ, ജിം സന്തോഷ് കൊലപാതക കേസിലെ പ്രതിയായ അതുൽ @ അലുവ എന്നയാൾ സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും സംഭവം അറിഞ്ഞ ഉടനെ തന്നെ തിരുവനന്തപുരം റെയിഞ്ച് ഡിഐജി ഹിമചന്ദ്രനാഥ് ഐപിഎസിന്റെയും, കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം ഹേമലത ഐപിഎസിന്റെയും മേൽനോട്ടത്തിൽ, തിരുവനന്തപുരം റൂറൽ എസ് പി ജുവനപ്പടി മഹേഷ് കരുനാഗപ്പള്ളി എ സി പി , സി ജോൺ , എ എസ് പി അമൃത ഐ പി എസ് , കൊല്ലം എ സി പി രാജേഷ് ടി ആർ , ചാത്തന്നൂർ എ സി പി അനുരൂപ് സ്പെഷ്യൽ സ്പെഷ്യൽ ബ്രാഞ്ച് എ സി പി ജോസ് ഫിലിപ്പ് , കൊല്ലം കൺട്രോൾ റൂം സി ഐ രതീഷ്, കിളികൊല്ലൂർ സി ഐ ജയപ്രകാശ്, ഓച്ചിറ സി ഐ പ്രസാദ്, തെക്കുംഭാഗം സി ഐ ബിനു എന്നിവരുടെ നേതൃത്വത്തിലും , കരുനാഗപ്പളളി പോലീസും ചേർന്ന് ഗ്രൂപ്പു കളായി തിരിഞ്ഞ് കൊല്ലം തിരുവനന്തപുരം പത്തനംതിട്ട ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുചേർന്ന നൗഫൽ , ഷംനാദ് @ ശങ്കരാടി, ഷിനു പീറ്റർ, മുഹമ്മദ് ഫൈസൽ @ കഷണ്ടി ഫൈസൽ എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയും, നൗഫലിനെ ചോദ്യം ചെയ്തതിൽ നിന്നും മറ്റു പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ഇന്നോവ വാഹനം ഉപേക്ഷിച്ച് മറ്റൊരു സ്വിഫ്റ്റ് വാഹനത്തിൽ രക്ഷപ്പെട്ടു പോയതായി വിവരം ലഭിക്കുകയും, തുടർന്ന് ഈ വാഹനത്തിന്റെ മൂവ്മെൻെറ് തുടർച്ചയായി നിരീക്ഷിക്കുകയും ഈ വാഹനം വർക്കല ഭാഗത്ത് കാണപ്പെടുകയും തുടർന്ന് ഈ വാഹനം കോട്ടയം ഭാഗത്തേക്ക് പോയതായി പോലീസിന് വിവരം ലഭിക്കുകയും പോലീസ് പാർട്ടി പിന്തുടരുകയും മുണ്ടക്കയത്ത് വച്ച് വാഹനം ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച വിഷ്ണു@ ബ്ലാക്ക് വിഷ്ണു , അനീർ, ഹുസൈൻ, ആഷിക്ക് @ തോമ എന്നീ നാല് പ്രതികളെ കോട്ടയം പോലീസിന്റെ സഹായത്താൽ കൊല്ലം പോലീസ് പിടികൂടിയിട്ടുള്ളതാണ്. തുടർന്ന് ആദിൽ, അലി ഉമ്മർ എന്നിവരെയും സംഭവം ഉണ്ടായി 12 മണിക്കൂറിനുള്ളിൽ മുഴുവൻ പ്രതികളെയും, പ്രതികൾ കൃത്യത്തിനും, സംഭവത്തിന് ശേഷം രക്ഷപെടാൻ ഉപയോഗിച്ച 2 വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുളളതാണ്.