VikzParu

VikzParu _vikzparu_

Promise Delivered ❤️ ഇന്നത്തെ ഒരു ചെറിയ അനുഭവം എന്റെ മനസിനെ ഏറെ സ്പർശിച്ചതിനാൽ അത് നിങ്ങളുമായി പങ്കുവെക്കണമെന്ന് തോന്നി....
20/05/2026

Promise Delivered ❤️

ഇന്നത്തെ ഒരു ചെറിയ അനുഭവം എന്റെ മനസിനെ ഏറെ സ്പർശിച്ചതിനാൽ അത് നിങ്ങളുമായി പങ്കുവെക്കണമെന്ന് തോന്നി.

ഞാൻ അരുണാചൽ പ്രദേശിൽ ജോലി ചെയ്യുകയാണ്. ഇന്ന് രാവിലെ ഏകദേശം 8:30ഓടെ, Shri Suresh Gopi Sir, Itanagar, Arunachal Pradeshil എത്തിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ചില പരിചയങ്ങളിലൂടെ, എന്റെ കുടുംബത്തോടൊപ്പം അദ്ദേഹത്തെ കാണാൻ ഒരു അവസരം ചോദിച്ചു — ഭാര്യ, മകൾ, സഹോദരനും കുടുംബവും, ചിറ്റമ്മ, കസിനും ഒപ്പമുണ്ടായിരുന്നു.

ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലാതെ, രാവിലെ 9:30ന് ഇതാനഗറിലെ ഒരു ബുദ്ധ temple വന്ന് കാണാമെന്ന് അദ്ദേഹം സ്നേഹത്തോടെ സമ്മതിച്ചു.

കണ്ടുമുട്ടിയപ്പോൾ, എന്റെ മകളും സഹോദരന്റെ മകളും ചേർന്ന് അദ്ദേഹത്തിന് ഒരു ചെറിയ സമ്മാനം നൽകി.

ആ സമ്മാനം അതിയായ സ്നേഹത്തോടെ സ്വീകരിച്ച ശേഷം അദ്ദേഹം പെട്ടെന്ന് പറഞ്ഞു:

“അച്ചോടാ… കുട്ടികൾക്കായി ഞാൻ ഒന്നും വാങ്ങിയില്ലല്ലോ…”

അതിനുശേഷം അദ്ദേഹം ഞങ്ങളോട് കുറച്ചു നേരം ബുദ്ധ templil തന്നെ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഞങ്ങൾ “അതെ സാർ” എന്ന് മറുപടി നൽകി.

ഒരു നിമിഷം പോലും ആലോചിക്കാതെ, തന്റെ ഹോട്ടലിലെ ബാഗിൽ ഉണ്ടായിരുന്ന ചോക്ലേറ്റുകൾ കൊണ്ടുവരാൻ സ്റ്റാഫിനോട് നിർദേശിച്ചു — യാത്രയ്ക്കിടെ Emirates വിമാനത്തിൽ നിന്ന് വാങ്ങിയ ചോക്ലേറ്റുകൾ.

സത്യം പറഞ്ഞാൽ, ഞങ്ങൾ പോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എനിക്ക് ഓഫീസിലും പോകേണ്ടതുണ്ടായിരുന്നു. കൂടാതെ, ആ ചോക്ലേറ്റുകൾ ശരിക്കും എത്തുമോ എന്നൊരു സംശയവും ഉണ്ടായിരുന്നു. എങ്കിലും, എന്തോ ഒരു കാരണത്താൽ കുറച്ച് നേരം കൂടി കാത്തിരിക്കാമെന്ന് തീരുമാനിച്ചു.

വിശ്വസിക്കുമോ ഇല്ലയോ, കൃത്യം അരമണിക്കൂറിനുശേഷം അദ്ദേഹത്തിന്റെ സ്റ്റാഫ് അവിടെ എത്തി കുട്ടികൾക്ക് ചോക്ലേറ്റുകൾ കൈമാറി.

അദ്ദേഹത്തിൻ്റെ സ്റ്റാഫ് പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസിൽ മുഴങ്ങുകയാണ്:

“സാർ പ്രത്യേകം പറഞ്ഞതാണ്… ഇത് കുട്ടികൾക്ക് കൊടുക്കണമെന്ന്.”

ആ നിമിഷം ഞങ്ങൾ അത്ഭുതപ്പെട്ടു… ചോക്ലേറ്റുകൾ കൊണ്ടല്ല, ആ ചെറിയ വാഗ്ദാനം പോലും മറക്കാതെ പാലിച്ച അദ്ദേഹത്തിന്റെ മനസ്സുകൊണ്ട്.

ഇന്ന് പലരും നിമിഷങ്ങൾക്കുള്ളിൽ വാഗ്ദാനങ്ങൾ മറക്കുന്ന കാലത്ത്, ഇത്രയും വലിയ സ്ഥാനത്തുള്ള ഒരാൾ കുട്ടികളോട് പറഞ്ഞ ചെറിയൊരു വാക്ക് പോലും ഓർത്തു പാലിക്കുന്നത് ഹൃദയത്തെ ഏറെ സ്പർശിച്ചു.

Thank you Sir.
You are truly a man of commitment, humility, and compassion.
A true leader in every sense.
ഈ മനോഹരമായ നിമിഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒപ്പമുണ്ട്




21/04/2026

Priceless Reaction 🥹

25/01/2026

Coz it's Trending

24/01/2026

ചന്ദ്രാ, നീ ആരാ???
..

07/11/2025

Blissful 🥰

06/11/2025

My little Assistant 😜

04/10/2025

676 Safari 🐘



16/03/2022

This Music ❤️😍 Trending






❤️

29/01/2022

Kootikondupokal Ceremony❤️


28/09/2021

Wait Chaidu🥰🥰🥰 Rest is History🥰😍🥰

Address

White House, Niti Vihar
Itanagar
791111

Website

Alerts

Be the first to know and let us send you an email when VikzParu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share