10/09/2019
ഓണച്ചമയം - 2019....................
കൊറ്റനല്ലൂർ കലാലയ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ ഓണാഘോഷം ' ഓണച്ചമയം - 20l9' വൈവിധ്യം നിറഞ്ഞ പരിപാടികളോടെ ആഘോഷിച്ചു.
അന്യം നിന്നുപോയ നാടൻ കളികൾ പുതുതലമുറക്ക് പകർന്ന് മാതൃകയായി.
തെയ്യം ,മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളും ,പുലികളിയും കുമ്മാട്ടിക്കളിയും ചേർന്ന വർണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര ആഘോഷത്തിന് നിറപ്പകിട്ടേകി.
തുടർന്ന് നടത്തിയ സമാപന സമ്മേളനം നാടകകൃത്തും ചിത്രകാരനുമായ എം.എ. രാധാകൃഷ്ണൻ പൈങ്ങോട് ഉൽഘാടനം ചെയ്തു.
വേളൂക്കര ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി ശ്രീ.ഷാറ്റൊ കുര്യൻ അധ്യക്ഷത വഹിച്ച വേദിയിൽ , മുളവാദ്യ സംഗീതത്തിലൂടെ കൊറ്റനല്ലൂരിന്റെ യശസ്സ് വാനോളമുയർത്തിയ പരിസ്ഥിതി പ്രവർത്തകനും ടി.എൻ.നമ്പൂതിരി അവാർഡിനർഹനുമായ ശ്രീ.ഉണ്ണികൃഷ്ണ പാക്കനാർ
ഫോക് ലോറിസ്റ്റ് ശ്രീ.വി.കെ .ശ്രീധരൻ മാസ്റ്ററാൽ ആദരിക്കപ്പെട്ടു.
അഭിതുമ്പൂർ ,മിഥുൻ.പി.രവി, ആദർശ് അഗസ്റ്റിൻ, ഡെന്നി എന്നിവർ വേദി പങ്കിട്ടു.
ചടങ്ങിനിടയിൽ ക്ലബ്ബംഗങ്ങൾ ഒരുക്കിയ പായസവുമുണ്ടായിരുന്നു.
അവശത അനുഭവിക്കുന്ന തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക് ഓണക്കിറ്റ് വീടുകളിലേക്കെത്തിച്ച് ഓണച്ചമയം 2019 ന് തിരശ്ശീല വീണു.