WE Need AIIMS Haripad

WE Need AIIMS Haripad എയിംസ് ഹരിപ്പാട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്ന കൂട്ടായ്മ�

05/05/2026

ഹരിപ്പാട് മെഡിക്കൽ കോളജിന്റെ സ്ഥാനത്ത് ഹരിപ്പാട് എയിംസ് യാഥാർത്ഥ്യമാകണം ,

സുപ്രഭാതം ഹരിപ്പാട് ലേഖകൻ  ശ്രീ പത്മകുമാർ ഏട്ടന് അഭിനന്ദനങ്ങൾ, 🙏🙏
28/09/2025

സുപ്രഭാതം ഹരിപ്പാട് ലേഖകൻ ശ്രീ പത്മകുമാർ ഏട്ടന് അഭിനന്ദനങ്ങൾ, 🙏🙏

പലരും ചോദിക്കുന്നുണ്ട് എന്താണ് AIIMS കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയ...
23/09/2025

പലരും ചോദിക്കുന്നുണ്ട് എന്താണ് AIIMS
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നാണ് എയിംസിന്റെ പൂർണ്ണമായ പേര്, നിലവിൽ ഇന്ത്യ മഹാരാജ്യത്ത് 22 ഓളം സ്ഥലങ്ങളിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിച്ചിട്ടുണ്ട്, മെഡിക്കൽ രംഗത്തെ ഏറ്റവും നൂതനമായ ചികിത്സ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഇന്റർനാഷണൽ ലെവലിലുള്ള ഒരു പദ്ധതിയാണ്Aiims പ്രധാനം ചെയ്യുന്നത്,(1) അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കൽ കോളേജുകൾ,(2) അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകൾ,(2) റിസർച്ച് സെന്ററുകൾ,( അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കൽ പഠനത്തിനുള്ള,MBbs കോളേജുകൾ, നഴ്സിംഗ് കോളേജുകൾ, പാരാമെഡിക്കൽ കോളേജുകൾ, ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രി ഓപ്പറേഷൻ തിയേറ്ററുകൾ, തുടങ്ങി നിരവധി അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈദ്യ സംവിധാനങ്ങൾ എയിംസിന്റെ ഭാഗമാണ്, പലരും ചോദിക്കുന്നു എന്തുകൊണ്ട് ഹരിപ്പാട് AIIMS വരണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു എന്ന് അതിന് എന്ത് യോഗ്യതയാണ് ഹരിപ്പാടിന് ഉള്ളത് എന്ന്,( യോഗ്യത ഇതാണ്)( 1) കേന്ദ്രസർക്കാറിന്റെ പൂർണ നിയന്ത്രണത്തിലുള്ള എൻ ഡി പി സി യുടെ 250 ഓളം ഏക്കർ സ്ഥലം നാഷണൽ ഹൈവേ ചേർന്ന് യാതൊരു ഉപയോഗവും ഇല്ലാതെ കിടക്കുന്നുണ്ട്,(2)AIIMS പോലുള്ള വലിയൊരു പദ്ധതിക്ക് വളരെയധികം വൈദ്യുതി വേണ്ടിവരും അതിനായി പ്രത്യേകം പണ്ട് കണ്ടെത്തേണ്ടിവരും എന്നാൽ ഈ പദ്ധതി എൻഡിപിസിയുടെ സ്ഥലത്ത് ആയാൽ, നിലവിൽ എൻഡിപിസിയിൽ ഉത്പാദിപ്പിക്കുന്ന കരണ്ട് കേന്ദ്രസർക്കാരിന് നേരിട്ട് വളരെ കുറഞ്ഞ തിരക്കിൽ ഇവിടേക്ക് വാങ്ങാം=, (3) രണ്ട് ഇന്റർനാഷണൽ എയർപോർട്ടുകൾ ഏറ്റവും കുറഞ്ഞ ദൂരത്തിൽ തിരുവനന്തപുരം (110 കിലോമീറ്റർ ) നെടുമ്പാശ്ശേരി ഏറ്റവും കുറഞ്ഞ സമയത്തിൽ ഇവിടെയെത്താം (4) കേരളത്തിന്റെ ഏത് ഭാഗത്തുനിന്നുള്ള ആളുകൾക്കും കര വ്യോമയാന, റെയിൽവേ മാർഗ്ഗത്തിലൂടെ ഏറ്റവും എളുപ്പം എത്താവുന്ന സ്ഥലം എന്ന പ്രത്യേകതയും ഹരിപ്പാടിൽ ഉണ്ട്, (5) എയർ ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള വിശാലമായ ഹെലിപാടും എൻഡിപിസിയുടെ ഈ സ്ഥലത്തിനൊപ്പം ഉണ്ട്, അതിൽ എല്ലാം ഉപരി കേരളത്തിൽ ഏറ്റവും കൂടുതൽ വികസന മുരടിപ്പ് ഉള്ള ജില്ല എന്ന നിലയിൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് Aiims നമുക്ക്നമുക്ക് അർഹതപ്പെട്ടതാണ്, ഇനി എയിംസ് ഹരിപ്പാട് വന്നാലുണ്ടാകുന്ന ഗുണങ്ങൾ ഇതൊക്കെയാണ് ( # കുറഞ്ഞത് 50,000ത്തിന് അടുത്ത് തൊഴിൽ അവസരങ്ങൾ , പതിനായിരത്തിന് മുകളിൽ നഴ്സുമാർക്ക് ജോലി, അതിന്റെ ഇരട്ടിയിലധികം ഡോക്ടർമാർ, അനുബന്ധ ജോലിക്കാർ, നൂറുകണക്കിന് ആംബുലൻസ് ഡ്രൈവർമാർക്ക് ജോലി, ആയിരക്കണക്കിന് ക്ലീനിങ് തൊഴിലാളികൾക്ക് ജോലി, ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്സി, തൊഴിലാളികൾക്ക് വരുമാന മാർഗ്ഗം, ഇതിനോടനുബന്ധിച്ച് ഉണ്ടാകുന്ന നൂറുകണക്കിന് ഹോസ്റ്റലുകൾ, ഹോംസ്റ്റേകൾ, മറ്റു അനുബന്ധ സ്ഥാപനങ്ങൾ അങ്ങനെ ഒരു നാടിന്റെ തലവര മാറ്റാൻ കഴിയുന്ന വലിയ പദ്ധതിയാണ് Aiims ഇവിടുത്തെ ആയിരക്കണക്കിന് ആളുകളുടെ തലപരമാക്കാൻ കഴിയുന്ന പദ്ധതി ഹരിപ്പാട് തന്നെ വരേണ്ടത് നമ്മൾ ഓരോ ഹരിപ്പാടുകാരുടെയും ആലപ്പുഴ ജില്ലക്കാരുടെയും, എല്ലാത്തിലും ഉപരി ഓരോ മലയാളിയുടെയും ആവശ്യമാണ്, നമ്മൾക്ക് ഒരുമിച്ച് ശ്രമിക്കാം കേരളത്തിലെ ആദ്യത്തെ എയിംസ് ഹരിപ്പാട് സ്ഥാപിക്കുന്നു എന്ന പ്രഖ്യാപനത്തിനായി ഇത് നമുക്കുവേണ്ടി മാത്രമല്ല നമ്മെ പിന്തുടർന്ന് വരുന്ന നമ്മുടെ പുതുതലമുറയ്ക്ക് നമ്മൾക്ക് നൽകാൻ കഴിയുന്ന ഒരു സന്ദേശം കൂടിയായിരിക്കും അത്, കക്ഷിരാഷ്ട്രീയ ജാതി മതഭേദമന്യേ എല്ലാവരുടെയും പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു WE Need AIIMS Haripad നമ്മുടെ സ്വപ്നം ചിറകൾ വിടർത്തി പറക്കട്ടെ 🙏

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹരിപ്പാട് ❤️❤️👍          #ഹരിപ്പാട്ന്യൂസ്
23/09/2025

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹരിപ്പാട് ❤️❤️👍 #ഹരിപ്പാട്ന്യൂസ്

Address

Haripad
690513

Website

Alerts

Be the first to know and let us send you an email when WE Need AIIMS Haripad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category