Sree Guruvayur

Sree Guruvayur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Guruvayur, Arts and entertainment, Guruvayoor.

ഓം ശനീശ്വരായ നമഃ ഓം ഘനായ നമഃ ഓം ഘനരൂപായ നമഃ ഓം ഘനാഭരണ ധാരിണേ നമഃ ഓം ഘനസാരവിലേപായ നമഃ ഓം ഖദ്യോതായ നമഃ ഓം മന്ദായ നമഃ ഓം മന...
04/04/2026

ഓം ശനീശ്വരായ നമഃ
ഓം ഘനായ നമഃ
ഓം ഘനരൂപായ നമഃ
ഓം ഘനാഭരണ ധാരിണേ നമഃ
ഓം ഘനസാരവിലേപായ നമഃ
ഓം ഖദ്യോതായ നമഃ
ഓം മന്ദായ നമഃ
ഓം മന്ദചേഷ്ടായ നമഃ
ഓം മഹനീയ ഗുണാത്
മനേ നമഃ
ഓം മർത്യ പാവനപദായ നമഃ
ഓം സുന്ദരായ നമഃ
ഓം ഛ)യാ പുത്രായ നമഃ
ഓം ശനീശ്വരായ നമോ നമഃ 🙏🙏
ഓം ശ്രീ ധർമശാസ്താവേ നമഃ
ഓം മനവേ നമഃ
ഓം വേദനിധയേ നമഃ
ഓം ഹ്രീം മനസേ നമഃ
ഓം യോഗീശായ നമഃ
ഓം മഹാവക്ഷസേ നമഃ
ഓം ഈശാനായ നമഃ
ഓം ഹംസമന്ത്രായ നമഃ
ഓം അജരായ നമഃ
ഓം ഭാനുമതേ നമഃ
ഓം ഹരിഹര സുതായ നമോ നമഃ 🙏🙏
ഓം വജ്രദേഹായ വിദ്മഹേ
വായുപുത്രായ ധിമഹി
ന്
തന്നോ ആഞ്ജനേയ പ്രചോദയാത്

ഈ കീർത്തനംഎല്ലാവർക്കും അറിയുന്നതാണെന്നറിയാംഎങ്കിലും ഇതാ ....അത്ര മനോഹരമല്ലേ ഇത് ..." ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ച...
03/04/2026

ഈ കീർത്തനം
എല്ലാവർക്കും അറിയുന്നതാണെന്നറിയാം
എങ്കിലും ഇതാ ....
അത്ര മനോഹരമല്ലേ ഇത് ...

"
ചെത്തി മന്ദാരം തുളസി
പിച്ചക മാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണി കാണേണം ....

മയിൽപ്പീലി ചൂടിക്കൊണ്ടും
മഞ്ഞത്തുകിൽ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും
കണി കാണേണം

ചെത്തി മന്ദാരം തുളസി
പിച്ചക മാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണി കാണേണം ....

വാകച്ചാർത്ത് കഴിയുമ്പോൾ
വാസനപ്പൂവണിയുമ്പോൾ
ഗോപികമാർ കൊതിക്കുന്നോരുടൽ
കാണേണം

ചെത്തി മന്ദാരം തുളസി
പിച്ചക മാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണി കാണേണം ....

അഗതിയാമടിയന്റെ
അശ്രു വീണു കുതിർന്നോരീ
അവിൽപ്പൊതി കൈക്കൊള്ളുവാൻ
കണി കാണേണം ....

ചെത്തി മന്ദാരം തുളസി
പിച്ചക മാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണി കാണേണം ....
............ ഹരേ കൃഷ്ണാ ........

#ഹരേകൃഷ്ണാ

ഗുരുവായൂരപ്പന്റെസ്വർണ്ണക്കൊടിമരത്തിൽ സപ്തവർണ്ണക്കൊടി ഉയർന്നു. ഇനി പത്തു ദിവസം ഉത്സവത്തിന്റെ നാളുകൾ.🙏🙏🙏
28/02/2026

ഗുരുവായൂരപ്പന്റെസ്വർണ്ണക്കൊടിമരത്തിൽ സപ്തവർണ്ണക്കൊടി ഉയർന്നു.
ഇനി പത്തു ദിവസം ഉത്സവത്തിന്റെ നാളുകൾ.🙏🙏🙏

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; എങ്ങനെ വ്രതം എടുക്കാം?സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്ര...
28/02/2026

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; എങ്ങനെ വ്രതം എടുക്കാം?
സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇത്തവണ മാര്‍ച്ച് മൂന്നിനാണ്
സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇത്തവണ മാര്‍ച്ച് മൂന്നിനാണ്. ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറി കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ മഹോത്സവമായ ആറ്റുകാല്‍ പൊങ്കാല പ്രസിദ്ധമാണ്. കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിന് തുടക്കമാവുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ. കണ്ണകി, അന്നപൂര്‍ണേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആദിപരാശക്തിയെ സങ്കല്‍പ്പിക്കുന്നു. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് വരെ നിരവധി സ്ത്രീകള്‍ എത്തും. ഈ ദിവസം തിരുവനന്തപുരം നഗരം പൊങ്കാല അര്‍പ്പിക്കാനും ഭഗവതിയെ തൊഴാനും എത്തുന്ന ഭക്തരാല്‍ നിറയും
വ്രതം
കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അര്‍പ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങള്

കലശച്ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്:നാളെ തത്ത്വ കലശം.......ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകൾ അന്തിമ...
25/02/2026

കലശച്ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്:
നാളെ തത്ത്വ കലശം.......
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. നാളെ (ഫെബ്രുവരി 26 വ്യാഴാഴ്ച) കലശം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. വിശിഷ്ടമായ തത്ത്വ കലശം നാളെയാണ്. കൂത്തമ്പലത്തിൽ കലശത്തിനുള്ള സ്വർണ്ണ, വെള്ളിക്കുടങ്ങൾ സജ്ജമാക്കി. കലശം എട്ടാം ദിവസമായ ഫെബ്രുവരി 27 വെള്ളിയാഴ്ചയാണ് ശ്രീഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകം .

നാളെയും മറ്റന്നാളും പുലർച്ചെ മുതൽ നാലമ്പലത്തിൽ ദർശന നിയന്ത്രണമാണ്.

കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!

ഗുരുവായൂർ ഉത്സവം:സഹസ്ര കലശ ചടങ്ങുകൾക്ക് തുടക്കംഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിനോടനുബന്ധിച്ചുള്ള എട്ടു ദിവസത്തെ സഹസ്രകലശ...
21/02/2026

ഗുരുവായൂർ ഉത്സവം:

സഹസ്ര കലശ ചടങ്ങുകൾക്ക് തുടക്കം

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിനോടനുബന്ധിച്ചുള്ള എട്ടു ദിവസത്തെ സഹസ്രകലശച്ചടങ്ങുകൾ ക്ക് തുടക്കമായി.വെളളിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യവരണമായിരുന്നു. ദേവസ്വം ഭരണസമിതി അംഗവും ക്ഷേ ത്രം ഊരാളനുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിന് വസ്ത്രവും പവിത്രവും നൽകി. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടും പങ്കെടുത്തു.

തുടർന്ന് മുളയറയിൽ വെള്ള പ്പാലികയിൽ നവധാന്യങ്ങൾ വിതച്ച് മുളയിടൽച്ചടങ്ങ് നടത്തി. ഇന്ന് രാവിലെ മുതൽ ശുദ്ധികർമങ്ങളും ഹോമങ്ങളും നടക്കും. 26-ന് തത്ത്വകലശാഭിഷേകവും 27-ന് വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവുമാണ്. 28-ന് രാത്രിയാണ് ഉത്സവം കൊടിയേറുക.

അന്നു രാവിലെ ആനയില്ലാശീവേലിയും ഉച്ചതിരിഞ്ഞ് ആനയോട്ടവും നടക്കും. മാർച്ച് ഒൻപതിന് രാത്രി ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.

*ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്; മോഹൻലാൽ മുഖ്യാതിഥി, ആഘോഷങ്ങൾ 23 മുതൽ*ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്...
17/02/2026

*ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്; മോഹൻലാൽ മുഖ്യാതിഥി, ആഘോഷങ്ങൾ 23 മുതൽ*

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം 25ന് രാവിലെ 8.45ന് ആരംഭിക്കും. ഉത്സവം ആരംഭിക്കുന്ന 23ന് രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കും. തുടർന്ന് 10ന് നന്ദഗോവിന്ദം ഭജൻസ് നടക്കും. ഉത്സവത്തിന് തുടക്കം കുറിച്ച് 23ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. മാർച്ച് 3ന് ആണ് പൊങ്കാല. രാവിലെ 9.45ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.15ന് ഉള്ള ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യം.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 23-ന് വൈകിട്ട് 5.30-ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും. 🙏

*💫ഗണേശാഷ്ടകം*ഏകദന്തം മഹാകായംതപ്തകാഞ്ചനസന്നിഭംലംബോദരം വിശാലാക്ഷംവന്ദേഹം ഗണനായകംമൌഞ്ജീകൃഷ്ണാജിനധരംനാഗയജ്ഞോപവീതിനംബാലേന്ദു ...
16/02/2026

*💫ഗണേശാഷ്ടകം*

ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

മൌഞ്ജീകൃഷ്ണാജിനധരം
നാഗയജ്ഞോപവീതിനം
ബാലേന്ദു വിലസന്‍ മൌലീം
വന്ദേഹം ഗണനായകം

ചിത്രരത്നവിചിത്രാംഗം
ചിത്രമാലാവിഭുഷിതം
കാമരൂപധരം ദേവം
വന്ദേഹം ഗണനായകം

അംബികാഹൃദയാനന്ദം
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം

ഗജവക്ത്രം സുരശ്രേഷ്ഠം
കര്‍ണ്ണചാമരഭൂഷിതം
പാശാങ്കുശധരം ദേവം
വന്ദേഹം ഗണനായകം

മൂഷികോത്തമമാരൂഹ്യ
ദേവാസുര മഹാഹവേ
യോദ്ധു കാമം മഹാവീര്യം
വന്ദേഹം ഗണനായകം

യക്ഷ കിന്നര ഗന്ധര്‍വ
സിദ്ധ്യ വിഭ്യാ ധരൈസദാ
സ്ഥൂയമാനം മഹാത്മാനം
വന്ദേഹം ഗണനായകം

സർവ്വവിഘ്നഹരം ദേവം
സർവവിഘ്നവിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം

യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി
യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ശനിദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്ന ശനിപ്രദോഷം ഇത്തവണ മഹാശിവരാത്രിയുടെ തൊട്ടു തലേന്ന് വരുന്നത് ശ്രേഷ്ഠവു...
14/02/2026

ശനിദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്ന ശനിപ്രദോഷം ഇത്തവണ
മഹാശിവരാത്രിയുടെ തൊട്ടു തലേന്ന് വരുന്നത് ശ്രേഷ്ഠവും അത്ഭുത ഫലസിദ്ധികരവുമായി പറയുന്നു. ഈ പ്രദോഷത്തിൻ്റെ മറ്റൊരു പ്രത്യേകത ഇത് കൃഷ്ണപക്ഷത്തിൻ വരുന്നതാണ്. കൃഷ്ണപക്ഷ പ്രദോഷത്തിന് സ്വതേ കൂടുതൽ പ്രാധാന്യമുണ്ട്. അതിൽ തന്നെ കൃഷ്ണപക്ഷത്തിൽ ശനിയാഴ്ച വരുന്ന പ്രദോഷത്തിലെ വ്രതാനുഷ്ഠാനം ശിവപ്രീതിയാൽ എല്ലാ ദുരിതങ്ങളും അലച്ചിലുകളും അവസാനിപ്പിക്കും എന്നാണ് വിശ്വാസം. ശനിയാഴ്ചയും പ്രദോഷവും ചേർന്നു വരുന്ന ശനിപ്രദോഷ അനുഷ്ഠാന മാഹാത്മ്യം ആചാര്യന്മാർ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ ശിവാരാധനയിലെ ഏറ്റവും മഹത്തായ ദിവസമായ മഹാശിവരാത്രിയോട് ചേർന്ന് വരുന്ന ശനിപ്രദോഷ മാഹാത്മ്യം പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ. 1201 കുംഭം 2, 2026 ഫെബ്രുവരി 14 ശനിയാഴ്ചയാണ് കുംഭമാസത്തിലെ പ്രദോഷം. പ്രദോഷ വ്രതമെടുക്കുന്നവർ രാവിലെ കുളിച്ച് ഭസ്മം തൊട്ട് വൃത്തിയും ശുദ്ധിയുമുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തണം. സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തണം. അന്ന് ഓം നമഃ ശിവായ, ശിവ അഷ്ടോത്തര ശതനാമാവലി തുടങ്ങി ശിവപ്രീതികരമായ മന്ത്രങ്ങളും ശങ്കരധ്യാന പ്രകാരം, ലിംഗാഷ്ടകം, ശിവപഞ്ചാക്ഷര സ്തോത്രം, ബില്വാഷ്ടകം, ദാരിദ്ര്യ ദഹന ശിവ സ്തോത്രം, പ്രദോഷ സ്തോത്രം, വിശ്വനാഥാഷ്ടകം, പാർവ്വതി വല്ലഭാഷ്ടകം,.ഉമാ മഹേശ്വര സ്തോത്രം തുടങ്ങിയ കീർത്തനങ്ങളും പരമാവധി ചൊല്ലണം. ക്ഷേത്രത്തിൽ പോകാൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാലും മതി. എന്തായാലും ഓം നമഃ ശിവായ പഞ്ചാക്ഷരി മന്ത്രം പരമാവധി പ്രാവശ്യം ജപിക്കുക. കൂടാതെ പാർവതീ സമേതനായ ശിവനെ സങ്കല്പിച്ചു കൊണ്ട് ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രം കഴിയുന്നത്ര ജപിക്കുന്നതും ഉത്തമമാണ്. ശിവ സഹസ്രനാമം ജപിക്കുന്നത് ഏറ്റവും നല്ലതാണ്.ശിവരാത്രി വ്രതം കൂടി അനുഷ്ഠിക്കുന്ന ഈ പുണ്യ ദിവസം ശിവ ലീലകൾ അടങ്ങുന്ന ശിവപുരാണം പാരായണം ചെയ്യാൻ ഏറ്റവും നല്ല ദിവസവുമാണ്. ഈ പുണ്യദിനത്തിൽ യാതൊരു അധാർമ്മിക പ്രവൃത്തികളും ചെയ്യരുത്. മോശം കാര്യങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും പാടില്ല. അസ്തമയസന്ധ്യാ സമയത്ത് നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യണം. പ്രദോഷ ദിവസം ഉപവസിക്കാൻ കഴിയുന്നില്ലെങ്കിൽ മിതമായി മാത്രം ഭക്ഷണം കഴിക്കുക. പ്രാർത്ഥനയ്ക്കുള്ള സന്ധ്യാസമയമാണ് പ്രദോഷസമയമായി കണക്കാകുന്നത്. ഈ സമയത്ത് ക്ഷേത്രത്തിൽ പോയി ഫലമൂലാദികൾ സമർപ്പിച്ച് ധാര നടത്തി പൂജ കണ്ട് തൊഴണം. പ്രദോഷപൂജയുടെ
തീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ഗുരുവായൂരിൽ ജനുവരി 25 ന്  245ലേറെ  വിവാഹങ്ങൾ:  പ്രത്യേക ക്രമീകരണം ഒരുക്കും........ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 25 ഞായറാ...
22/01/2026

ഗുരുവായൂരിൽ ജനുവരി 25 ന് 245ലേറെ വിവാഹങ്ങൾ: പ്രത്യേക ക്രമീകരണം ഒരുക്കും........
ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 25 ഞായറാഴ്ച 245 വിവാഹങ്ങൾ ഇതിനകം ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും.

വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ; കൂടുതൽ മണ്ഡപങ്ങൾ.....
സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും.വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂർണമായും വൺ വേ അക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.

വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ആഡിറ്റോറിയത്തിന് ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം.. താലികെട്ട് ചടങ്ങിൻ്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല.വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

ദർശന ക്രമീകരണം......
ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കാൻ
ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.ക്ഷേത്ര, ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും ' കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരുംസെക്യൂരിറ്റി വിഭാഗവും പോലീസും ഉണ്ടാകും
ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം അഭ്യർത്ഥിച്ചു.

Address

Guruvayoor

Telephone

+918075722259

Website

Alerts

Be the first to know and let us send you an email when Sree Guruvayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share