KVVES Maranchery

KVVES Maranchery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KVVES Maranchery, Art, Maranchery, Edappal.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ്  അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക...
14/06/2026

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് @ മാറഞ്ചേരി ട്രസ്റ്റ് ഹാൾ

12/06/2026
മാറഞ്ചേരിയിൽ ദീർഘകാലം വ്യാപാരി ആയിരുന്ന വട്ടപ്പറമ്പിൽ ഉമ്മർ (കടല ഉമ്മർക്ക) മരണപ്പെട്ടിരിക്കുന്നുപ്രാർത്ഥനകൾ...... സുബൈദ-...
21/05/2026

മാറഞ്ചേരിയിൽ ദീർഘകാലം വ്യാപാരി ആയിരുന്ന വട്ടപ്പറമ്പിൽ ഉമ്മർ (കടല ഉമ്മർക്ക) മരണപ്പെട്ടിരിക്കുന്നു
പ്രാർത്ഥനകൾ......
സുബൈദ-ഭാര്യ, മക്കൾ- റമീന, റഷീദ്, റഹ്മത്ത്. മരുമക്കൾ- ഷാജഹാൻ, ഫർസാന, മുനീർ. കബറടക്കം നാളെ (22/05/2026 വെള്ളി) കാലത്ത് 10 മണിക്ക് കോടഞ്ചേരി കബർസ്ഥാനിൽ നടത്തപ്പെടും.

ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിന് പ്രാദേശിക തലത്തിൽ അടിയന്തിര മാസ്റ്റർ പ്ലാൻ തയ്യാറാക്കണംമാറഞ്ചേരി : ചെറുകിട വ്യ...
15/05/2026

ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിന് പ്രാദേശിക തലത്തിൽ അടിയന്തിര മാസ്റ്റർ പ്ലാൻ തയ്യാറാക്കണം

മാറഞ്ചേരി : ചെറുകിട വ്യാപാര-വ്യവസായ മേഖലയെ ശാക്തീകരിക്കാൻ ആവശ്യമായ നടപടികൾ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ അജണ്ഡയാവണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മാറഞ്ചേരി യൂണിറ്റ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. വഴിയോര കച്ചവടങ്ങൾ അവസാനിപ്പിക്കുവാനും, ലൈസൻസ് - തൊഴിൽ നികുതി വർദ്ധനവ് പിൻവലിച്ചും, നിരോധിത പ്ലാസ്റ്റിക്കിൻ്റെ പേരിൽ കടകളിൽ കയറി ഭീമമായ ഫൈൻ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും, പാതയോരങ്ങളിലെ പാർക്കിംഗ് സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാനും വേണ്ട നടപടികൾ അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഈ പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് വി. കെ നജുമുദീൻ അധ്യക്ഷനായി. മലപ്പുറം ജില്ലയുടെ സ്വപ്ന പദ്ധതിയായ വ്യാപാരി ഇൻറസ്ട്രിയൽ ബിസ്നസ്സ് എകണോമിക് സൊലൂഷൻ LLP -VIBES നെ കുറിച്ച് ജില്ലാ ഉപാധ്യക്ഷൻ നിവിൽ ഇബ്രാഹീം വിശദീകരിച്ചു.യൂണിറ്റ് സെക്രട്ടറി സത്താർ അമ്പാരത്ത് റിപ്പോർട്ടും ട്രഷറർ നെൽജോ നീലങ്കാവിൽ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. പി ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ഫൈസൽ തവയിൽ,ആരിഫ കുഞ്ഞുമുഹമ്മദ്, ഉസ്മാൻ പന്താവൂർ,സലാഹുദീൻ,യൂണിറ്റ് ഭാരവാഹികളായ കെ. ടി ഉമ്മർ,വിജയൻ കണ്ണത്ത്, വി.ബാബു, ശരീഫ് സലാല എന്നിവർ സംസാരിച്ചു . പുതിയ ഭാരവാഹികളായി അഷ്റഫ് ലൈവ് (പ്രസിഡൻ്റ്) രമേഷ് അമ്പാരത്ത് (സെക്രട്ടറി) ഇസ്മായിൽ സിറ്റി ഫാർമ (ട്രഷറർ) എന്നിവരുടെ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

കേരളാവ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ  മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ  വച്ച് ...
22/04/2026

കേരളാവ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ വച്ച് വനിതാ സംരംഭകരുടെയും ജീവനക്കാരുടേയും ഒത്തുച്ചേരൽ " She Dreams " വനിതാ സംരംഭക സംഗമം സംഘടിപ്പിച്ചു.
ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയ്മ് അഞ്ജല നസ്റിൻ ഉദ്ഘാടനം നിർവഹിച്ചു.
വനിതാ വിംഗ് മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് ആരിഫ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖ റസാഖ്, മാറഞ്ചേരി യൂണിറ്റ് പ്രസിഡന്റ് വി.കെ നജ്മുദ്ധീൻ , ,സത്താർ അമ്പാരത്ത്, റജില നാസർ, നെൽജോ നീലങ്കാവിൽ , വിനിത , റീന ആന്റണി, ശരീഫ് സലാല, ബഷീർ സൺഡേ മീഡിയ, റസീന ഹബീബ്, , ബാബു.വി , സജ്നി, ഫൗസിയ ,സുശീല,എന്നിവർ പ്രസംഗിച്ചു.
തിരുവാതിര, വീര നാട്യം തുടങ്ങിയ വിവിധ കലാപരിപാടികളും പ്രോഗ്രാം കളറാക്കി.

🟣ടി. നസ്റുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചുമാറഞ്ചേരി: കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ അനിഷേധ്യ നേതാവും വ്യാപാരി വ്യവസായി ഏക...
10/02/2026

🟣ടി. നസ്റുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു

മാറഞ്ചേരി: കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ അനിഷേധ്യ നേതാവും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന ടി. നസ്റുദ്ദീന്റെ അനുസ്മരണ ചടങ്ങ് മാറഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ മാറഞ്ചേരി വ്യാപര ഭവനിൽ വെച്ച് നടന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം വനിതാ വിംഗ് ജില്ല വൈസ് പ്രസിഡന്റ് ആരിഫ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻറ് വി.കെ നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു
കേരളത്തിലെ വ്യാപാരികളെ ഒരു ചരടിൽ കോർത്ത മുത്തുപോലെ ഐക്യപ്പെടുത്തിയ ടി. നസ്റുദ്ദീന്റെ പോരാട്ടവീര്യം വരും തലമുറയ്ക്കും ആവേശം പകരുന്നതാണ്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം സംഘടനയെ നയിച്ച അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം വ്യാപാര മേഖലയ്ക്ക് നൽകിയ കരുത്തും ചടങ്ങിൽ അനുസ്മരിച്ചു.
യൂണിറ്റ് സെക്രട്ടറി സത്താർ അമ്പാരത്ത് ട്രഷറർ നെൽജോ നീലങ്കാവിൽ, രമേഷ് അമ്പാരത്ത്, ബാബു.വി, വിജയൻ കണ്ണത്ത്, ഉമ്മർ കെ.ടി, ശരീഫ് സലാല, ബാസിത്ത്, വിനിത, നിഷാദ് സിൻസിയർ, ഫൈസൽ വി.കെ എ, റീന ആൻ്റണി എന്നിവർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.

Address

Maranchery
Edappal
679581

Website

Alerts

Be the first to know and let us send you an email when KVVES Maranchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category