Vox Dei Media

Vox Dei Media A page to promote posts of public interest,devotional songs and other media resources.

13/12/2025

Sooranad Edappally perunnal

ആർക്കാണ് ഇത്ര ധൃതി!എനിക്കിന്ന്  നല്ല ധൃതിയായിരുന്നു. ഒരുപക്ഷേ ഇന്ന് ഏറ്റവുമധികം വേഗത്തിൽ ഏറ്റവും അധികം ദൂരം യാത്ര ചെയ്തവ...
12/09/2025

ആർക്കാണ് ഇത്ര ധൃതി!

എനിക്കിന്ന് നല്ല ധൃതിയായിരുന്നു. ഒരുപക്ഷേ ഇന്ന് ഏറ്റവുമധികം വേഗത്തിൽ ഏറ്റവും അധികം ദൂരം യാത്ര ചെയ്തവരിൽ ഒരാളായിരിക്കും ഞാൻ. സമയവുമായുള്ള ഓട്ട മത്സരമായിരുന്നു എന്ന് തന്നെ പറയാം.രാത്രി രണ്ടുമണിക്ക് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാവിലെ ആറരക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തി. ഹൃദയവുമായി ഉച്ചയ്ക്ക് 12 മണിയോടുകൂടി പുറപ്പെട്ട് വെറും ഏഴ് മിനിറ്റിനുള്ളിൽ കിംസിൽ നിന്ന് വിമാനത്താവളത്തിൽ എത്തി. ഹെലികോപ്റ്റർ വഴി മുക്കാൽ മണിക്കൂറുകൊണ്ട് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തും ഹയാത് ഹോട്ടലിലെ ഹെലിപാടിൽ നിന്ന് വെറും 5 മിനിറ്റിൽ ലിസ്സി ആശുപത്രിയിൽ എത്തുകയും ചെയ്തു. കാരണം ഇന്നത്തെ ഓരോ മിനിട്ടിനും ഒരു ജീവൻ്റെ വില ഉണ്ടായിരുന്നു.

ഡോക്ടർ എന്നതിലുപരി മനുഷ്യൻ എന്ന നിലയിൽ ഏറ്റവുമധികം സന്തോഷം തോന്നുകയും,എന്റെ സർക്കാരിൽ അഭിമാനം തോന്നുകയും എന്റെ സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസം കൂടിയായിരുന്നു ഇന്ന്.
കിംസിലെ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് ഐസക് ജോർജിനെ കണ്ടപ്പോൾ മനസ്സൊന്നു വിറച്ചു. പുറമേ ദൃശ്യമാകുന്ന രീതിയിൽ കാര്യമായ പരുക്കൊന്നും ഇല്ലായിരുന്നു ഐസക്കിന്. എന്നാൽ അപകടത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നു. മനോഹര ജീവിത സ്വപ്നങ്ങൾ കണ്ടു നടക്കുന്ന പ്രായത്തിൽ ആ സ്വപ്നങ്ങൾക്ക് പുറകെ പായുമ്പോൾ ആകസ്മികമായി വന്നുചേർന്ന അപകടത്തിൽ പൂർണ്ണമായി തകർന്നു നിൽക്കുമ്പോഴും ഐസക്കിന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുക എന്ന മഹാദാനം ചെയ്യുവാൻ ഐസക്കിന്റെ കുടുംബം കാണിച്ച ആ വലിയ പുണ്യത്തിന് നന്ദി പറയാൻ വാക്കുകൾ മതിയാവില്ല.
ഹൃദയവും 2 വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നിൽക്കുമ്പോഴും സ്വന്തം മകൻ്റെ, സ്വന്തം സഹോദരൻറെ അവയവങ്ങൾ മറ്റുള്ളവർ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നൽ ആ കുടുംബത്തിന് ഉണ്ടായത് ഐസക്ക് ജോർജ് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ട് തന്നെയായിരിക്കണം
മനുഷ്യനെ നല്ല മനുഷ്യനാക്കുക എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഇതിലപ്പുറം നന്മത്തം ചെയ്യാൻ സാധിക്കുമോ ?ഇതിലപ്പുറം ഒരു നല്ല മനുഷ്യനാകാൻ സാധിക്കുമോ ?ഇതിനപ്പുറം മാനവികത ഉയർത്തിപ്പിടിക്കാൻ സാധിക്കുമോ?
അതുകൊണ്ടുതന്നെ യാത്രയിലൂടെ നീളം ആ.ഹൃദയം അടങ്ങിയ പെട്ടി ആദരവോടെ എൻ്റെ ശരീരത്തോട് ചേർത്തു തന്നെ പിടിച്ചു ഞാൻ.

ഡോണർ അലർട്ട് കിട്ടിയതു മുതൽ എന്റെ സർക്കാർ ഈ ഉദ്യമത്തിനൊപ്പം ഉണ്ടായിരുന്നു.ഇന്നലെ പാതിരാത്രി മുതൽ മുഖ്യമന്ത്രിയും അദ്ദേഹത്തിൻറെ ഓഫീസും മന്ത്രി പി രാജീവും അദ്ദേഹത്തിൻറെ ഓഫീസും
ആരോഗ്യ മന്ത്രിയും ഓഫീസും നിരന്തരം ഇടപെടുകയും സർക്കാരിന്റെ സഹായത്തോടുകൂടി ഹെലികോപ്റ്റർ സേവനം വിട്ടു നൽകുകയും ചെയ്തു. തിരുവനന്തപുരത്തും എറണാകുളത്തും സങ്കീർണമായ കാര്യങ്ങൾ എല്ലാം ഏകോപിപ്പിച്ചത് മുതിർന്ന ഐപിഎസ് - ഐഎഎസ് ഓഫീസർമാരായിരുന്നു.
കിംസ് ആശുപത്രിയിൽ നിന്ന് വിമാനത്താവളത്തിലേക്കും ഹായത് ഹെലിപാടിൽ നിന്നും ആശുപത്രിയിലേക്കും ഗ്രീൻ കോറിഡോർ ഒരുക്കിയത് ഈ രണ്ട് നഗരങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ ആയിരുന്നു. അണുവിട തെറ്റാത്ത ആസൂത്രണം,ഏകോപനം!
എൻറെ സർക്കാരിൽ എനിക്ക് അഭിമാനം തോന്നിയ ദിനം കൂടിയായിരുന്നു ഇന്ന്.
പല ആശുപത്രികൾ ,അനേകം ഡോക്ടർമാർ ,അത്യന്തം ഗൗരവമായ നിയമ നൂലാമാലകൾ ഇതെല്ലാം ഏകോപിപ്പിച്ചതും നടപ്പാക്കിയതും എന്റെ സിസ്റ്റത്തിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ ആയിരുന്നു.
ഒരോ നിമിഷവും സങ്കീർണമായ ഈ ദൗത്യത്തിന് നേതൃത്വം നൽകുകയും വേണ്ട നിർദ്ദേശങ്ങൾ ചെയ്തത് കെ സോട്ടോ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിൻ്റെ നേതൃത്വത്തിലുള്ള കെ സോട്ടോ ടീമായിരുന്നു.

അതെ - എന്റെ സംസ്ഥാനത്തിൻ്റെ ‘സിസ്റ്റ’ത്തിൽ ,എൻ്റെ സർക്കാരിൽ,എൻ്റെ പ്രത്യയ ശാസ്ത്രത്തിൽ ,ഞാൻ വിശ്വസിക്കുന്ന ആധുനിക വൈദ്യ ശാസ്ത്രത്തിൽ എനിക്ക് അഭിമാനം തോന്നിയ ദിവസമായിരുന്നു ഇന്ന്.

ഇല്ലായില്ല മരിക്കുന്നില്ല.
കടപ്പാട്

01/08/2025

https://www.facebook.com/share/v/1AFYBB2riy/

പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളുടെ പ്രകാശം എന്ന പേരിൽ അഗാധപണ്ഡിതനായ സഭാപിതാവാണ് മാർ ഗ്രിഗോറിയോസ് ബാർ എബ്രായ. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം
A D 1226- 1286 ആണ്. സുറിയാനി, ഗ്രീക്ക്, അറബി, ലത്തീൻ, എബ്രായ തുടങ്ങിയ അനേക ഭാഷകളിലും വിവിധ ശാസ്ത്ര ശാഖകളിലും അദ്ദേഹം നിപുണനായിരുന്നു. സുറിയാനി ഭാഷാ സാഹിത്യ ലോകത്ത് ജ്വലിച്ച് നിന്ന താരകമായിരുന്നു വിശുദ്ധനായ ബാർ എബ്രായ. ദൈവമുഖത്തെ ദർശിക്കുവാനുള്ള ഒരു ഭക്തന്റെ അടങ്ങാത്ത ആഗ്രഹമാണ് പാരമ്പര്യ ആരാധനഗാനരീതിയിൽ ആ പുണ്യപിതാവ് എഴുതിയ ‘ദൈവമുഖദർശന വാഞ്ഛ ‘ എന്ന പ്രാർത്ഥനഗീതത്തിൽ വർണിച്ചിരിക്കുന്നത്.പതിമൂന്നാം നൂറ്റാണ്ടിൽ സുറിയാനിയിൽ എഴുതപ്പെട്ട ഈ ഗീതം മലയാളവർഷം 1076 തുലാം ലക്കം ഇടവകപത്രികയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതും പിന്നീട് 1963 മെയ് മാസത്തെ മലങ്കരസഭ മാസികയിൽ പുനഃപ്രസിദ്ധീകരിച്ചതുമാണ്.

Click here to watch full
https://www.facebook.com/share/v/1AFYBB2riy/

01/08/2025

ദൈവമുഖദർശന വാഞ്ഛ |Longing to See God's Face|Mar Gregorios Bar Ebraya ||
Fr Bahanan ||Geobin G George||Vox Dei Media

മാർത്തോമ്മൻ സ്മൃതി മന്ദിര ശിലാസ്ഥാപനം
04/02/2025

മാർത്തോമ്മൻ സ്മൃതി മന്ദിര ശിലാസ്ഥാപനം

മലങ്കരയുടെ കാവൽപിതാവായ വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ പാദസ്പർശമേറ്റ കൊടുങ്ങല്ലൂരിൽ മലങ്കര ഓർത്തഡോക്സ് സഭ പണികഴിപ്പിക്കുന്...
03/02/2025

മലങ്കരയുടെ കാവൽപിതാവായ വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ പാദസ്പർശമേറ്റ കൊടുങ്ങല്ലൂരിൽ മലങ്കര ഓർത്തഡോക്സ് സഭ പണികഴിപ്പിക്കുന്ന മാർത്തോമ്മൻ സ്മൃതി മന്ദിരത്തിൻ്റെ നിർമ്മാണ ചുമതലയുള്ള കോർഡിനേറ്ററായി ഫാ.ബഞ്ചമിൻ ഒ.ഐ.സി.യെ പരിശുദ്ധ കാതോലിക്കാബാവാ നിയമിച്ചു.ബഥനി ആശ്രമാംഗമാണ് അച്ചൻ. മലങ്കര സഭയുടെ അഭിമാന പദ്ധതികളിലൊന്നായ മാർത്തോമ്മൻ സ്മൃതി മന്ദിരത്തിൻ്റെ കോർഡിനേറ്റർ ചുമതലയേറ്റെടുത്ത പ്രിയ അച്ചന് പ്രാർത്ഥനാശംസകൾ.

19/07/2024

"ഉയിരിൻ നാഥനേ" എന്ന മനോഹര ഗാനത്തിൻ്റെ അതിമനോഹരമായ ആലാപനം "ടീം സിംഫണി"
9539394334 , 9447123367
9497745590❣️💕🥰

09/07/2024

🙏🙏💕

27/03/2024

“The commemoration of the Last Supper of Jesus“

സംഘർഷഭരിതമായ ആ രാത്രിയിൽ അവൻ അപ്പം എടുത്തു സ്വർഗത്തിലേക്ക് നോക്കി വാഴ്ത്തി “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരവും ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമവും ആകുന്നുവെന്നു അരുൾ ചെയ്ത് അവർക്കായി നൽകി.

"സ്വർഗീയനായ മണവാള തേ
സ്തുതിയെന്നു ഞങ്ങൾ ഘോഷിക്കുന്നു"

Address

Chungam

Telephone

+919847817724

Website

Alerts

Be the first to know and let us send you an email when Vox Dei Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Vox Dei Media:

Share