Njavalkkadu Sree Rama Swamy Kshethram

Njavalkkadu Sree Rama Swamy Kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Njavalkkadu Sree Rama Swamy Kshethram, Gaming Video Creator, Maruthorvattom, Cherthala.

05/09/2021

വിനായക ചതുർഥി. സെപ്റ്റംബർ 10
****************************************

വിനായക ചതുർത്ഥി..ഗണേശപ്രീതിക്ക് അത്യുത്തമം, വ്രതം നോറ്റാൽ അനേകഫലം..

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ സെപ്റ്റംബർ 10 വിനായകചതുർഥി. അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഗണേശ്വരന്റെ പിറന്നാൾ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്. വിനായകചതുർഥിയിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം.

സർവ്വാഭീഷ്ടസിദ്ധിക്ക്...

ചതുർഥി ദിനത്തിൽ ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർദ്ധനവിന് ഉത്തമമാണ്.

ചതുർഥി വ്രതം എന്തിന്?

വിനായക ചതുർഥി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. ചതുർഥി വ്രതം എന്നറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുര്‍ഥി വരെയുള്ള ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ സർവ വിഘ്‌നങ്ങൾ നീങ്ങി ഉദ്ദിഷ്ട കാര്യലബ്‌ധിയുണ്ടാവുമെന്നാണ് വിശ്വാസം.

ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?

ചതുർഥിയുടെ തലേന്ന് മുതൽ വ്രതം ആരംഭിക്കണം. എല്ലാ വ്രതാനുഷ്ടാനം പോലെ തലേന്ന് മത്സ്യമാംസാദികൾ ഉപേക്ഷിക്കുക. ഒരിക്കലൂണ് ആവാം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ നിഷിദ്ധമാണ്.

ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം ജപം. 108 തവ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. തുടർന്ന് ഗണേശ ക്ഷേത്ര ദർശനം നടത്തി അവനവനാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളിൽ പാലും പഴവും മറ്റും കഴിക്കുക. ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ " ഓം ഗം ഗണപതയേ നമഃ" ജപിക്കുക. സാധ്യമെങ്കിൽ വൈകുന്നേരവും ക്ഷേത്രദർശനം നടത്തുക. പിറ്റേന്ന് തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം.

ഉദിഷ്ഠ കാര്യസിദ്ധിക്ക്

ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത്

വിഘ്‌നനിവാരണത്തിന്

ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത്

വിനായക ചതുർഥിയും ചന്ദ്രനും

വിനായക ചതുർഥി ദിനത്തിൽ ചന്ദ്രനെ ദർശിക്കാൻ പാടില്ല. അതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ പിറന്നാൾ സദ്യയുണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച ഗണപതിഭഗവാൻ അടിതെറ്റി വീണു. ഇതു കണ്ട് ചന്ദ്രൻ കളിയാക്കി ചിരിച്ചു. അതിൽ കൊപിഷ്ഠനായി ‘‘ഇന്നേ ദിവസം നിന്നെ ദർശിക്കുന്നവർക്കെല്ലാം ദുഷ്പേര് കേൾക്കാൻ ഇടയാവട്ടെ’’ എന്ന് ഗണപതി ശപിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. അതിനാൽ ഗണേശ ചതുർഥി ദിനത്തിൽ ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാവും എന്നൊരു വിശ്വാസം നിലനിൽക്കുന്നു.

കേതുദശാദോഷമനുഭവിക്കുന്നവർ ദോഷപരിഹാരമായി വിനായകചതുർഥി ദിനത്തിൽ ഗണേശ പൂജ, ഗണപതിഹോമം എന്നിവ നടത്തിയാൽ അതിവേഗ ഫലസിദ്ധി ലഭിക്കും...

കടപ്പാട്:

13/01/2021
01/11/2020

ഞാവൽക്കാട് ശ്രീരാമസ്വാമി ക്ഷേത്ര ട്രസ്റ്റ് മരുത്തോർവട്ടം. ചേർത്തല

സജ്ജനങ്ങളെ..
ഞാവൽക്കാട് ശ്രീരാമസ്വാമി- ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 2020 നവംബർ 16 മുതൽ ഡിസംബർ 26 വരെ (വൃശ്ചികം 1 മുതൽ ധനു 11 വരെ)
നടത്തപ്പെടുന്നു. പുണ്യമാസത്തിലെ വിശേഷാൽ പൂജകളിൽ ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഭഗവാൻ്റെയും ഭഗവതിയുടെയും നാമധേയത്തിൽ അഭ്യർത്ഥിക്കുന്നു.

ക്ഷേത്ര ട്രസ്റ്റിനു വേണ്ടി
പ്രസിഡൻ്റ് ഹരിഹരനുണ്ണി
Mob..9846774747

മണ്ഡലപൂജ ഒരു ദിവസം... 600 രൂപ.
ചന്ദനം ചാർത്ത് ഉൾപ്പെടെ.. 1000 രൂപ.

02/08/2020

ഭക്തജനങ്ങളെ/കുടുംബാംഗങ്ങളെ ,

കുറച്ചു മാസങ്ങളായി നമ്മുടെ ക്ഷേത്രത്തിൽ വഴിപാട് ഇനത്തിൽ വരവ് തീരെ കുറവും, ഇപ്പോഴത്തെ കോവിഡ് 19 സാഹചര്യത്തിൽ കാണിക്ക വരുമാനം കൂടെ തീരെ കുറവായതിനാൽ, നിത്യേനയുള്ള കാര്യങ്ങൾ നടത്തിപോകുവാൻ ഒരുപാടു ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ താങ്കളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. വഴിപാട്, സംഭാവന തുടങ്ങി എല്ലാ കാര്യങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിൽ പണം നിക്ഷേപിക്കുവുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു.

എന്ന്
പ്രസിഡന്റ്
എം. ഹരിഹരൻ ഉണ്ണി
9846774747

A/c. 1134101063245
Name: Njavalaakkadu Sree Ramaswamy Kshetra Trust

CANARA BANK
Mayithara
IFSC CODE: CNRB0001134

Address

Maruthorvattom
Cherthala
688539

Telephone

9846774747

Website

Alerts

Be the first to know and let us send you an email when Njavalkkadu Sree Rama Swamy Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Njavalkkadu Sree Rama Swamy Kshethram:

Share

ആറാമത് ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞം

2018 മെയ് 17 മുതൽ 23 വരെ ഞാവക്കാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ആറാമത് ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞം നടക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ. മുൻ വർഷങ്ങളിൽ നൽകിയ സഹായ സഹകരണങ്ങൾ കൃതജ്ഞതാപൂർവം സ്മരിച്ചുകൊണ്ട് ഈ വർഷവും താങ്കളുടെ സഹായങ്ങൾ ഉണ്ടാകുമെന്ന വിശ്വാസത്തോടെ,

ക്ഷേത്ര ഭരണ സമിതി