08/05/2026
നമസ്കാരം 🙏
വരുന്ന മെയ് 9-ാം തീയതി ശനിയാഴ്ച രാവിലെ 10.30ന് ഞങ്ങളുടെ പുതിയ നൃത്ത വിദ്യാലയമായ **“ലാസ്യ”**യുടെ ഉദ്ഘാടനം നടത്തുന്നതായി സസന്തോഷം അറിയിക്കുന്നു.
ഈ സുദിനത്തിൽ നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും സാദരം അഭ്യർഥിക്കുന്നു.
നൃത്തം അഭ്യസിക്കാൻ താൽപര്യമുള്ള കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ എല്ലാവരെയും ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നു.
എല്ലാവരും പങ്കുചേർന്ന് ഈ പുതിയ തുടക്കത്തെ അനുഗ്രഹിക്കണമെന്നു സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
എന്ന്,
കലാമണ്ഡലം ജൽസ ✨