15/12/2017
ഓഖി വന്നു....
കുഞ്ഞാടുകളേയുമുപേക്ഷിച്ച് കർത്താവ് ഓടി ഒളിച്ചു.
സമാധാന മതക്കാരെയും ഉപേക്ഷിച്ച് അള്ളാ കണ്ടം വഴി ഓടി,
ഗുരുവായൂരപ്പന് ജലദോഷമായിരുന്നു,
ദുരന്തമുഖത്ത് ശാസ്ത്രവും മനുഷ്യനും തനിച്ചായി, മനുഷ്യൻ ബുദ്ധിയും ശാസ്ത്രത്തെയും ഉപയോഗിച്ച് ദുരിതാശ്വാസ പ്രവർത്തനം നടത്തി. വിശ്വാസികളെ രക്ഷിക്കാൻ അവർ വിശ്വസിച്ച ഒരു ദൈവവും വന്നില്ല. ദുരന്തമുഖത്ത് ഹിന്ദുവും, മുസ്ലിമും, കൃസ്ത്യാനിയും ഉണ്ടായിരുന്നില്ല. അവരെല്ലാം മനുഷ്യരായിരുന്നു.
ഒടുവിൽ കാറ്റും തിരയും ഒന്നടങ്ങിയപ്പോൾ ദുരന്തമുഖത്ത് നിന്നും ഓടിയൊളിച്ച കർത്താവിനെ കുഞ്ഞാടുകൾ തിരിച്ചു കൊണ്ടുവന്നു, കണ്ടം വഴി ഓടിയ അള്ളയെ സമാധാനമതക്കാർ കൂവി വിളിച്ചു കൊണ്ടുവന്നു, ഗുരുവായൂരപ്പനെ അമൃത മെഡിക്കൽ കോളേജിൽ കാണിച്ചു ജലദോഷം മാറ്റി.
ദുരന്തമുഖത്ത് സർക്കാറിനെയും മുഖ്യമന്ത്രിയെയും കുറ്റം പറഞ്ഞവർ ആ പൽസമയത്ത് തങ്ങളെ ഉപേക്ഷിച്ച് പോയ ദൈവവങ്ങൾക്ക് സ്തുതി പാടി.
വിശ്വാസികളേ നിങ്ങളുടെ ദൈവം സൃഷ്ടിച്ച ഭൂമിയിൽ പ്രകൃതി ദുരന്തങ്ങൾ നിങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടത് നിങ്ങളുടെ സർവ്വശക്തരായ ദൈവങ്ങളോ അതോ അവിശ്വാസികളുടെ ശാസ്ത്രമോ?