Sumesh Bhasker

Call Directions Contact the establishment

Sumesh Bhasker നിങ്ങളെ ഒന്ന് ചിരിപ്പിക്കാൻ ഏത് അറ്റം വരെയും പോകും...
anchor, actor
https://www.youtube.com/channel/UCXRRi5MK6QOE99VG9jURq4A

എടാ.... സുമേഷേ....   എന്നായിരുന്നു മാമി എന്നെ ഫോണിലൂടെ വിളിച്ചത്.... എന്നിട്ടെന്നോട് പറഞ്ഞു... ഇന്ന് വൈകുന്നേരം വടകര കൃഷ...
23/09/2026

എടാ.... സുമേഷേ.... എന്നായിരുന്നു മാമി എന്നെ ഫോണിലൂടെ വിളിച്ചത്.... എന്നിട്ടെന്നോട് പറഞ്ഞു... ഇന്ന് വൈകുന്നേരം വടകര കൃഷ്ണ കൃപ ഓഡിറ്ററിയത്തിലുള്ള ഫങ്ക്ഷൻ നിനക്കുമുള്ളതല്ലേ.. പോകുമ്പോൾ എന്നെയും ഒന്ന് കൂട്ടുമോ...?

പിന്നെന്താ.. മാമി... കൂട്ടാം. ഞങ്ങളെല്ലാവരുകൂടിയാണ് പോകുന്നത് (ദിശയും, പിള്ളാരും, കമലമ്മയും..)

വെൽക്കം ഡ്രിങ്ക് കഴിച്ച് തുടങ്ങിയപ്പോൾ തന്നെ ഞങ്ങളുടെ വീഡിയോ കണ്ട് ഞങ്ങളെ പരിചയമുള്ളവരെല്ലാം ഞങ്ങളുടെ അടുത്ത് വന്ന് വിശേഷങ്ങൾ പങ്കു വെക്കുന്നുണ്ട്... അതുപോലെ തന്നെ ഞങ്ങൾക്കു പരിചയമുള്ളവരുടെ അടുത്തുപോയി ഞങ്ങളും വിശേഷങ്ങൾ പങ്കു വെച്ചു..

ഇതിനിടയിലെല്ലാം... ഒരു സ്ത്രീ നമ്മളുടെ കമലമ്മയുടെ അടുത്ത് വന്ന് വാ തോരാതെ സംസാരിക്കുന്നു... കെട്ടിപ്പിടിക്കുന്നു... സെൽഫി എടുക്കുന്നു... തേനും പാലും ഒഴുക്കി സംസാരിക്കുന്നു... തൊട്ടടുത്തു ഞാനും ദിശയും പിള്ളേരും നിൽക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ മുഖത്ത് പോലും നോക്കാൻ കൂട്ടാക്കുന്നില്ല..

ഞാനും ദിശയും അവരോട് ചിരിക്കാനും സംസാരിക്കാനും വേണ്ടി... അവരെ നോക്കി മുഖം ചെന്താമര വിടരും പോലെ ഇടയ്ക്കിടയ്ക്ക് വിടർത്തുന്നുണ്ടായിരുന്നു .... പക്ഷെ ആ സ്ത്രീ ഞങ്ങളുടെ മുഖത്ത് നോക്കുന്നേ ഇല്ലാ ... 😔

ഇതേപോലെ തന്നെ ഫുഡ്‌ കഴിക്കുമ്പോഴും... ഐസ് ക്രീം കഴിക്കുമ്പോഴും എല്ലാം ഈ സ്ത്രീ ഞങ്ങളുടെ മുന്നിൽ വന്ന് നിന്നു സംസാരം... പക്ഷേ...കമലമ്മയോടും മാമിയോടും മാത്രം... 😔 ശ്ശെടാ.... എന്ത് ചെയ്യും...

ഞാൻ മാറി നിന്നു മെല്ലെ ദിശയോട് കാര്യം... പറഞ്ഞു... അപ്പോൾ ദിശ എന്നോടും പറഞ്ഞു ഞാനും കുറെ നേരമായി പറയണമെന്ന് വിചാരിക്കുന്നു... ഈ പെണ്ണുങ്ങൾക്ക്‌ എന്തോ പ്രശ്നമുണ്ടെന്നു.... 😂

കമലമ്മയെ ഈ സ്ത്രീ വിടുന്നുമില്ല... വിട്ടാൽ ഞങ്ങൾക്കു പോകാമായിരുന്നു... കമലമ്മ പൊതുവെ ആരെയെങ്കിലും കിട്ടിയാൽ ഒന്നും നോക്കില്ല അവരോടു കത്തിയടിക്കുന്ന പ്രകൃതവും.... പെട്ടല്ലോ നാഥാ..... 😂 ഒടുവിൽ എങ്ങനെയൊക്കെയോ അവിടെ നിന്നും തടി തപ്പി... 😂

വീട്ടിലെത്തി ഞാനും ദിശയും ഈ സ്ത്രീയെ കുറിച്ചും അവരുടെ ആറ്റിട്യൂഡിനെ കുറിച്ചും സംസാരിച്ചു... കമലമ്മയോടും മാമിയോടും അന്നും ഒന്നും പറഞ്ഞില്ല ഇന്നും ഒന്നും പറഞ്ഞില്ല...എന്തോ അവരോട് ഒന്നും പറയാൻ തോന്നിയില്ല...

ഇത്തരത്തിലുള്ള പലരും നമ്മുടെ ചുറ്റിലുമുണ്ടാകും.... അതിന് വ്യക്തമായ ഒരു ഉദ്ദേശവും കാണും ....കമലമ്മയെ പൊക്കി പറഞ്ഞുകൊണ്ട് നമ്മൾ ഒന്നുമല്ല എന്ന്‌ കാണിക്കാൻ വേണ്ടിയാണെന്ന് തോന്നി....😔അതുകൊണ്ട് തന്നെ അതിന് ഒരു ഇരയാകാൻ... നിന്നുകൊടുക്കാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും കമലമ്മയും മാമിയും കാരണം അത് നടന്നില്ല ..😔

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മൾ ചെയ്യേണ്ടുന്ന പ്രതിവിധിയെ കുറിച്ച് ഞാൻ ദിശയ്ക്ക് ക്ലാസ്സ്‌ എടുത്തുകൊടുത്തു....😂..

നിർഭാഗ്യവാശാൽ ഈ സ്ത്രീ എന്റെ മാമിയുടെ അടുത്ത ഒരു സുഹൃത്തായിരുന്നു..... 😜

ഇത് വായിച്ചാൽ മാമിയുടെ ഒരു ഫോൺ കാൾ എന്തായാലും പ്രതീക്ഷിക്കാം.... ആരായിരുന്നു.... ആ സ്ത്രീ....?

തുടരും.....

സുമേഷ് ഭാസ്‌ക്കർ 🌹

22/09/2026

വേഗം കല്യാണം കഴിക്കൂ... 😂

ഉമ്മാന്റെ കാലിനടിയിലാണ് സ്വർഗ്ഗം എന്ന്‌ പലരും പറയുന്നത് കേട്ടിട്ടുണ്ട്... അല്ലെങ്കിൽ പലയിടങ്ങളിലും വായിച്ചിട്ടുമുണ്ട്......
19/09/2026

ഉമ്മാന്റെ കാലിനടിയിലാണ് സ്വർഗ്ഗം എന്ന്‌ പലരും പറയുന്നത് കേട്ടിട്ടുണ്ട്... അല്ലെങ്കിൽ പലയിടങ്ങളിലും വായിച്ചിട്ടുമുണ്ട്......

.....എന്നാൽ പലയിടങ്ങളിലും സ്വന്തം ഭാര്യമാരെ മൂന്നാംകിടക്കാരിയാക്കിയും പരിഹസിച്ചും ട്രോൾ രൂപത്തിലും റീൽസ് രൂപത്തിലും മറ്റും ഈയിടെയായി ഞാനടക്കമുള്ളവർ തമാശയായി വീഡിയോ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും..... അല്ലെ..?

ഉമ്മാന്റെ കാലടിയിലാണ്... സ്വർഗ്ഗം എന്നു വിശ്വസിച്ചുകൊണ്ട് ഉമ്മാക്ക് അല്ലെങ്കിൽ അമ്മയ്ക്ക് മകനെ വലിയ താൽപ്പര്യമില്ലെങ്കിൽ കൂടിയും ഈ മകൻ അമ്മയ്ക്ക് വേണ്ടി പല ത്യാഗങ്ങളും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.. കാരണം സ്വർഗ്ഗത്തിൽ പോകണമല്ലോ...

....എന്നാൽ സ്വന്തം ഭാര്യ എത്രത്തോളം സ്നേഹത്തിനും കരുതലിനും അർഹയാണെങ്കിൽ കൂടിയും അത് കാണാതെ അന്ധനായി നടക്കുന്ന ഒരുപാട് മക്കളും അല്ലെങ്കിൽ ഭർത്താക്കന്മാരും എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.....

അമ്മയ്ക്ക് അല്ലെങ്കിൽ ഉമ്മയ്ക്ക് മക്കളായി ഒരുപക്ഷെ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകാറുണ്ട്.... നിങ്ങൾ എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും ചില ഇടങ്ങളിൽ ഉമ്മയ്ക്ക് മക്കളോടുള്ള സ്നേഹത്തിന്റെ അളവുകോലിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും കാണാറുണ്ട്....

എന്നാൽ ഒരു നല്ല ഭാര്യക്ക് തുണയായി അല്ലെങ്കിൽ സ്നേഹത്തിന്റെ കരുതലായി ഒരാൾ മാത്രമേ ഉണ്ടാകു... അത് അവളുടെ ഭർത്താവ് തന്നെയാകും..... ഇങ്ങനെയുള്ളവരെയാണ്.. ഉമ്മാന്റെ കാലിനടിയിലാണ് സ്വർഗ്ഗം എന്ന ഒരൊറ്റ കാരണത്താൽ പലരും പല രീതിയിൽ മാറ്റി നിർത്തുന്നതും ......പരിഹസിക്കുന്നതും...കണ്ടില്ല എന്ന്‌ നടിക്കുന്നതും.

പുസ്തക താളുകളിൽ ഉമ്മാന്റെ കാലടി പാടിലാണ് സ്വർഗ്ഗം.... എന്ന്‌ വായിച്ച നിങ്ങൾക്ക് ജീവിതത്താളുകളിൽ സൂക്ഷിച്ചു നോക്കിയാൽ ഒരുപക്ഷെ.... സ്വന്തം ഭാര്യയുടെ കാലിനടിയിലും സ്വർഗ്ഗം കാണാൻ കഴിയും..... ആ സ്വർഗ്ഗം ഒരുപക്ഷെ ഉമ്മാന്റെ കാലിനടി യിലുള്ളതിനേക്കാൾ ഒരുപിടി മുന്നിൽ നിൽക്കും......എന്ന്‌ നിങ്ങളിൽ പലരേയും ഓർമ്മിപ്പിക്കുന്നു ....

മറക്കണ്ട... ഈ അമ്മമാരെല്ലാം ഒരിക്കൽ ഒരു ഭാര്യയായിരുന്നു... അല്ലെങ്കിൽ ഇന്നും ആണ്...

ഈ സ്വർഗ്ഗങ്ങൾ ഒരുമിച്ചു സ്നേഹത്തോടെ സന്തോഷത്തോടെ ജീവിതത്തിൽ കൊണ്ടുനടക്കുന്നവനാണ് ശരിക്കും മിടുക്കൻ.....അല്ലേ....?

തുടരും....

സുമേഷ് ഭാസ്‌ക്കർ.... 🌹

13/09/2026

ബീമാനം.... 😂

13/09/2026

സിനിമയിലേക്കുള്ള വിളി.... 😂

Happy birthdayyyy.... 🥰
12/09/2026

Happy birthdayyyy.... 🥰

11/09/2026

മാന്യന്മാർ... 😂

10/09/2026

പൂന്തിങ്കൾ ആകുന്ന ഭാര്യ.. 😂

09/09/2026

അമ്പിളി മാമൻ... 😂

Address

Vatakara
Calicut
673104

Telephone

+919946853812

Website

Alerts

Be the first to know and let us send you an email when Sumesh Bhasker posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Sumesh Bhasker:

Shortcuts

Share

Category