03/12/2022
ഈ മനുഷ്യൻ തന്നെ രാജാവ്
അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ
ഓസ്ട്രേലിയക്കെതിരെ നേടിയ
ആ ഗോൾ നിങ്ങൾ ഒരിക്കൽ കുടി കാണുക.
എത്ര ദുഷ്ക്കരമായ സാഹചര്യം.
പന്ത് കൊടുത്ത്,അത് തിരികെ വാങ്ങി
വീണ്ടും കൊടുത്ത്
പെനാൽട്ടി ബോക്സിലേക്ക്
ഊളിയിട്ട് കയറി മുന്ന്
ഡിഫൻഡർമാരുടെ
ആറ് കാലുകൾക്കും
ഗോൾക്കിപ്പറുടെ രണ്ട് കരങ്ങൾകുമിടയിലുടെ
പായിച്ച ഗ്രൗണ്ടർ-അത്
മറ്റാർക്കും കഴിയില്ല, മെസ്സിക്കാലാതെ