04/09/2026
ഗാന ഗന്ധർവൻ ശ്രീ കെ ജെ യേശുദാസ് ആദ്യമായി ഒരു മലയാള ചിത്രത്തിൽ മുഖം കാണിച്ചത് 1965 ൽ പുറത്തിറങ്ങിയ കാവ്യമേള യിലാണ് . ഇതിൽ ഒരു കോളേജ് ആഘോഷ വേളയിൽ "സ്വപ്നങ്ങൾ സ്വപ്നങ്ങളെ "എന്ന ഗാനം വേദിയിൽ യേശുദാസായി തന്നെ പാടുന്നതായാണ് കാണിച്ചിരിക്കുന്നത്. ഈ രംഗത്തിൽ അദ്ദേഹത്തോടൊപ്പം ശ്രീ പി ബി ശ്രീനിവാസ് , ശ്രീമതി പി ലീല , ശ്രീ ദക്ഷിണാമൂർത്തി സ്വാമികൾ ശ്രീ എംബി ശ്രീനിവാസ് തുടങ്ങിയവരും പ്രതൃക്ഷപ്പെടുന്നുണ്ട്. എന്നാൽ ഒരു കഥാപാത്രമായി യേശുദാസ് അഭിനയിച്ച ആദ്യ ചിത്രം കായംകുളം കൊച്ചുണ്ണിയാണ് .ഇതിൽ സുറുമ വിൽപ്പനക്കാരനായി "സുറുമ നല്ല സുറുമ" എന്ന പാട്ട് പാടി തകർത്തഭിനയിച്ചു. എങ്കിലും അദ്ദേഹം ആദ്യം അഭിനയിച്ചത് ഒരു തമിഴ് ചിത്രത്തിലാണ് ചിത്രം ബൊമ്മൈ യേശുദാസ് പാടി അഭിനയിച്ചിട്ടുള്ള മറ്റ് ഏതെല്ലാമാണ് ? അറിയുന്നവർ കമൻ്റ് ചെയ്യൂ❤️