Navayuga Kalasamithi ,nayathode

Navayuga Kalasamithi ,nayathode navayugakalasamithy is started in few years after our Republic time in nayathodu This is an long aged club in our locality.

പി ഐ ചെറിയാൻ കുഞ്ഞ്, എം വി സുരേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചുനായത്തോട് നവയുഗ കലാസമിതിയുടെ മുൻ ഭാരവാഹികളായിരുന്ന പി ഐ ചെറ...
20/05/2024

പി ഐ ചെറിയാൻ കുഞ്ഞ്, എം വി സുരേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

നായത്തോട് നവയുഗ കലാസമിതിയുടെ മുൻ ഭാരവാഹികളായിരുന്ന പി ഐ ചെറിയാൻ കുഞ്ഞ് , എം വി സുരേന്ദ്രൻ എന്നിവരെ അനുസ്മരിച്ചു. കലാസമിതി മന്ദിരത്തിൽ ചേർന്ന അനുസ്‌മരണ യോഗം കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ അങ്കമാലി ഏരിയാ സെക്രട്ടറി പി വി മോഹനൻ ഉദ്‌ഘാടനം ചെയ്തു. കേരള എൻ ജി ഒ യൂണിയൻ ആലുവ മുൻ ഏരിയ സെക്രട്ടറി ടി കെ പത്രോസ്, മുൻ നഗരസഭ ചെയർമാൻ കെ കുട്ടപ്പൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ല ജോയിന്റ് സെക്രട്ടറി ഷാജി യോഹന്നാൻ, കേരള എൻ ജി ഒ യൂണിയൻ മുൻ ജില്ല കമ്മിറ്റി അംഗം കെ ആർ ഷാജി, സി പി ഐ എം സ്‌കൂൾ ജംഗ്ഷൻ ബ്രാഞ്ച് സെക്രട്ടറി എം എൻ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. നവയുഗ കലാസമിതി പ്രസിഡന്റ് രഥീഷ്കുമാർ കെ മാണിക്യമംഗലം അധ്യക്ഷത വഹിച്ചു. കലാസമിതി സെക്രട്ടറി പി എൻ രാധാകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാഹുൽ രാമചന്ദ്രൻ നന്ദിയും ആശംസിച്ചു.

സുഹൃത്തുക്കളേ,നവയുഗ കലാസമിതിയുടെ ഭാരവാഹികളായിരുന്ന പി ഐ ചെറിയാൻ കുഞ്ഞ്, എം വി സുരേന്ദ്രൻ എന്നിവരുടെ അനുസ്മരണം നാളെ (2024...
18/05/2024

സുഹൃത്തുക്കളേ,

നവയുഗ കലാസമിതിയുടെ ഭാരവാഹികളായിരുന്ന പി ഐ ചെറിയാൻ കുഞ്ഞ്, എം വി സുരേന്ദ്രൻ എന്നിവരുടെ അനുസ്മരണം നാളെ (2024 മെയ് 19, ഞായർ) രാവിലെ 10 മണിക്ക് കലാസമിതി മന്ദിരത്തിൽ.
കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ അങ്കമാലി ഏരിയാ സെക്രട്ടറി സ. പി വി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു. ഏവരും പങ്കെടുക്കുമല്ലോ.

അഭിനന്ദനങ്ങൾ!
12/04/2024

അഭിനന്ദനങ്ങൾ!

സുഹൃത്തുക്കളെ,നമ്മുടെ യുവജന സംഗമത്തിലെ 'നാസിൽ പാടുന്നു' സംഗീത പരിപാടി ACV സംപ്രേഷണം ചെയ്യുന്നു. ഇന്ന് (ഏപ്രിൽ 3) ഉച്ചക്ക...
03/04/2024

സുഹൃത്തുക്കളെ,
നമ്മുടെ യുവജന സംഗമത്തിലെ 'നാസിൽ പാടുന്നു' സംഗീത പരിപാടി ACV സംപ്രേഷണം ചെയ്യുന്നു. ഇന്ന് (ഏപ്രിൽ 3) ഉച്ചക്ക് 1.00 മുതൽ 1.30 വരെ ACV ന്യൂസിൽ ആണ് സംപ്രേഷണം.
ഏവരും കാണാൻ ശ്രമിക്കുമല്ലോ.

നവയുഗ കലാസമിതി നായത്തോട് ഭരണസമിതി 2024 - 25
23/03/2024

നവയുഗ കലാസമിതി നായത്തോട് ഭരണസമിതി 2024 - 25

20/03/2024
നായത്തോട് നവയുഗ കലാസമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. 2024 മാർച്ച് 18ന്  കലാസമിതി മന്ദിരത്തിലെ വി വി ദാമോദരൻ സ്മാരക...
19/03/2024

നായത്തോട് നവയുഗ കലാസമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. 2024 മാർച്ച് 18ന് കലാസമിതി മന്ദിരത്തിലെ വി വി ദാമോദരൻ സ്മാരക ഹാളിൽ നടന്ന ജനറൽ ബോഡിയിൽ കലാസമിതി പ്രസിഡന്റ് രഥീഷ്കുമാർ കെ മാണിക്യമംഗലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എൻ രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സന്തോഷ് കുമാർ വി എൻ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ജോ. സെക്രട്ടറി ജിഷ്ണു എൻ പി സ്വാഗതവും വൈസ് പ്രസിഡന്റ് രാഹുൽ രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
ജനറൽ ബോഡി യോഗം പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ:

1. സെക്രട്ടറി: പി എൻ രാധാകൃഷ്ണൻ
2. ജോ. സെക്രട്ടറി: ജിഷ്ണു എൻ പി
3. പ്രസിഡന്റ്: രഥീഷ്കുമാർ കെ മാണിക്യമംഗലം
4. വൈസ് പ്രസിഡന്റ്: രാഹുൽ രാമചന്ദ്രൻ
5. ട്രഷറർ: സന്തോഷ് കുമാർ വി എൻ
6. ജനറൽ ക്യാപ്റ്റൻ: അഭിജിത്ത് എൻ എ
7. ആർട്‌സ് കൺവീനർ: ശരത് പി വി

എക്സിക്യൂട്ടീവ്:

8. വി പി ചന്ദ്രശേഖരൻ
9. സിന്ധു രാമചന്ദ്രൻ
10. സിന്ധു ഷാജി
11. നിതിൻ ഉണ്ണി
12. അരുൺ എൻ എസ്
13. സാന്ദ്ര രാമചന്ദ്രൻ
14. നിതേഷ് എം എസ്
15. കൈലാസ് വിജയകുമാർ

കലാസമിതി വാർഷികവും വിഷു ആഘോഷവും 2024 ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് കലാസമിതി മന്ദിരത്തിന് സമീപം നടത്തും.

2023-ലെ മികച്ച നടിക്കുള്ള സംസ്‌ഥാന ടെലിവിഷൻ അവാർഡ് നേടിയ നായത്തോടിന്റെ പ്രിയ കലാകാരി കലാമണ്ഡലം ശിശിര ശിവപ്രസാദിന് അഭിനന്...
06/03/2024

2023-ലെ മികച്ച നടിക്കുള്ള സംസ്‌ഥാന ടെലിവിഷൻ അവാർഡ് നേടിയ നായത്തോടിന്റെ പ്രിയ കലാകാരി കലാമണ്ഡലം ശിശിര ശിവപ്രസാദിന് അഭിനന്ദനങ്ങൾ. ടെലിസീരിയൽ - ടെലിഫിലിം വിഭാഗത്തിലാണ് അവാർഡ്. 'സമരം' എന്ന ഹ്രസ്വചിത്രത്തിലെ മികച്ച അഭിനയമാണ് ശിശിരയെ അവാർഡിന് അർഹയാക്കിയത്.

നായത്തോട് വാഴേലിപ്പറമ്പിൽ പരേതനായ  വി വി നാരായണൻ ഭാര്യ കെ കെ വനജാക്ഷി (75) നിര്യാതയായി. സംസ്കാരം,ശനിയാഴ്ച (30/12 /2023) ...
29/12/2023

നായത്തോട് വാഴേലിപ്പറമ്പിൽ പരേതനായ വി വി നാരായണൻ ഭാര്യ കെ കെ വനജാക്ഷി (75) നിര്യാതയായി. സംസ്കാരം,
ശനിയാഴ്ച (30/12 /2023) പകൽ 2 മണിക്ക് കപ്രശ്ശേരി എസ് എൻ ഡി പി ശ്മശാനത്തിൽ.
നവയുഗ കലാസമിതി ട്രഷറർ വി എൻ സന്തോഷ് കുമാറിന്റെ (നേവൽ എയർക്രാഫ്റ്റ് യാർഡ്, കൊച്ചി) മാതാവാണ്.

ആദരാഞ്ജലികൾ.

30/08/2023

ഓണാഘോഷം - മത്സരങ്ങൾ

ഓണാഘോഷം - മത്സരങ്ങൾ
30/08/2023

ഓണാഘോഷം - മത്സരങ്ങൾ

Address

Nayathode
Angamaly
683572

Website

Alerts

Be the first to know and let us send you an email when Navayuga Kalasamithi ,nayathode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share