പുരോഗമന കലാസാഹിത്യ സംഘം ആലുവ

  • Home
  • India
  • Alwaye
  • പുരോഗമന കലാസാഹിത്യ സംഘം ആലുവ

പുരോഗമന കലാസാഹിത്യ സംഘം ആലുവ പുകസ ആലുവ

05/08/2026
*പു.ക.സ ആലുവ മേഖലാ കൺവെൻഷൻ*  പുരോഗമന കലാ സാഹിത്യ സംഘം ആലുവ മേഖലാ കൺവെൻഷൻ അശോകപുരം വിദ്യാ വിനോദിനി ലൈബ്രറി ഹാളിൽ വച്ച് നട...
05/08/2026

*പു.ക.സ ആലുവ മേഖലാ കൺവെൻഷൻ*

പുരോഗമന കലാ സാഹിത്യ സംഘം ആലുവ മേഖലാ കൺവെൻഷൻ അശോകപുരം വിദ്യാ വിനോദിനി ലൈബ്രറി ഹാളിൽ വച്ച് നടന്നു. സംസ്ഥാന കൗൺസിൽ അംഗം അപർണ്ണ ആരുഷി കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഡോ. വി. പി. മാർക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് എം. കെ. സാനു മാസ്റ്റർ അനുസ്മരണം നടത്തി. വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ് സംഘടനാ റിപ്പോർട്ടും, സെക്രട്ടറി എം. ആർ. സുരേന്ദ്രൻ മേഖലാ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ അഡ്വ. ഷബീർ അലി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ജോ. സെക്രട്ടറി എസ്. എ. എം. കമാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായകെ.എ. രാജേഷ് , എം.വി. വിജയകുമാരി, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ടി. എ. ഇബ്രാഹിംകുട്ടി, മേഖല ഭാരവാഹികളായ കെ .എ . ഷാജിമോൻ, കെ.ജെ. ഐസക്ക് . എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ഡോ. വി. പി. മാർക്കോസ്, സെക്രട്ടറി എം. ആർ. സുരേന്ദ്രൻ ,. ട്രഷറർ അഡ്വ. ഷബീർ അലി . വൈസ് പ്രസിഡന്റ്മാർ : അഡ്വ ടി.എ. ഇബ്രാഹിംകുട്ടി, ഡോ. രമാകുമാരി,പി.ടി. അനിത, ജോ. സെക്രട്ടറിമാർ എസ്.എ.എം.കമാൽ, കെ.ജെ.ഐസക്ക്, കെ.എൻ.പ്രഭാകരൻ
എക്‌സി . കമ്മിറ്റി അംഗങ്ങൾ
കെ. എ. ഷാജിമോൻ , വി.കെ. രമേശൻ , അഡ്വ. ജമാലുദ്ദീൻ
ടി.കെ. സജീവൻ

മെയ് 16-ന്ഏവർക്കും സ്വാഗതം.
07/05/2026

മെയ് 16-ന്
ഏവർക്കും സ്വാഗതം.

ഇന്ന് വൈകീട്ട് 4 മണിക്ക്ഡോ.കെ.കെ. സുലേഖ ടീച്ചർ അനുസ്മരണം എറണാകുളം ബോട്ട് ജെട്ടിയിലെ ടി കെ കച്ചറൽ സെൻ്ററിൽ നടക്കുന്നു.ഏവര...
28/02/2026

ഇന്ന്
വൈകീട്ട് 4 മണിക്ക്
ഡോ.കെ.കെ. സുലേഖ ടീച്ചർ അനുസ്മരണം എറണാകുളം ബോട്ട് ജെട്ടിയിലെ
ടി കെ കച്ചറൽ സെൻ്ററിൽ
നടക്കുന്നു.
ഏവരേയും സ്വാഗതം ചെയ്യുന്നു.

പുരോഗമന കലാസാഹിത്യസംഘം എറണാകുളം ജില്ല

പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ പൂർവരൂപമായ ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നജേക്കബ് നായ...
27/02/2026

പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ പൂർവരൂപമായ ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന
ജേക്കബ് നായത്തോടിനെ പുകാസ ജില്ലാകമ്മറ്റി അങ്കമാലി മേഖലയുടെ സഹകരണത്തോടെ സ്മരിക്കുകയാണ്.

ഇന്ന് വൈകിട്ട് 5 മണിക്ക് അങ്കമാലി എ.പി.കുര്യൻ മെമ്മോറിയൽ സി.എസ്.എ. ഓഡിറ്റോറിയത്തിൽ
സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.കെ പി മോഹനൻ ഉദ്ഘാടനം ചെയ്യും.
തദവസരത്തിൽ ജേക്കബ് നായത്തോട് എഴുതിയ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന 'അടിമക്കാശ് ' എന്ന നോവൽ മരണാനന്തര ആദരവായി പ്രകാശനം ചെയ്യപ്പെടുന്നു.
ഏവർക്കും സ്വാഗതം
പുരോഗമന കലാസാഹിത്യസംഘം എറണാകുളം ജില്ല

ആദരാഞ്ജലി.എഴുത്തുകാരിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും,വനിതാസാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ഡ...
20/02/2026

ആദരാഞ്ജലി.
എഴുത്തുകാരിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും,വനിതാസാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ
ഡോ കെ കെ സുലേഖ നിര്യാതയായി (66) . മുൻ ജില്ലാ ജഡ്ജും ,ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന ചെങ്ങമനാട് പി .കെ ഹനീഫയാണ് ഭർത്താവ്. നിലവിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആലുവ സി സി എം വൈ പ്രിൻസിപ്പാളാണ്
ഡോ സുലേഖ.തൃപ്പൂണിത്തുറ ഗവൺമെൻറ് കോളേജ് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത സുലേഖ മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പൽ ആയും വിവിധ കോളേജുകളിൽ മലയാളം പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാദഭരിതമായ ചിദംബരങ്ങൾ,കേരള മുസ്ലിം നവോത്ഥാനത്തിൽ കൊടുങ്ങല്ലൂരിന്റെ പങ്ക്,
സാമൂഹികതയുടെ വ്യതിരിക്തത -ബഷീർ കൃതികളിൽ എന്നിവയാണ് രചനകൾ.
കൊടുങ്ങല്ലൂരിലെ കൊമ്പനേഴത്ത്കുഞ്ഞുമരക്കാർ കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ :മുഹമ്മദ്,അബ്ദുല്ല, ബക്കർ മേത്തല , അലി എന്നിവരാണ്.കബറടക്കം ഫെബ്രുവരി 21 ശനി രാവിലെ 10 മണിക്ക് ആലുവ ചെങ്ങമനാട് പാലപ്രശേരി ജുമാമസ്ജിദിൽ.

Address

Alwaye
683101

Website

Alerts

Be the first to know and let us send you an email when പുരോഗമന കലാസാഹിത്യ സംഘം ആലുവ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share