14/06/2024
രണ്ട് വർഷം മുമ്പാണ് ഇവൻ ആദ്യമായി കടൽ കടന്നത്. അതിന് ശേഷമുള്ള പല വീഡിയോ കോളുകളിലും ഉമ്മ അന്നാന്ന് യൂട്യൂബ് നോക്കി ഉണ്ടാക്കിയ വിഭവങ്ങളെ പരിചയപ്പെടുത്തും. എനിക്ക് കിട്ടിയില്ലല്ലോ എന്ന ആത്മഗതത്തിന് മറുപടിയായി "നീ വന്നിട്ട് ഇതെല്ലം ഉണ്ടാക്കിത്തരാം" എന്ന് സമാധാനപ്പെടുത്തും. ഈ ശഅബാനിൽ ഞാൻ വരുന്നുണ്ടെന്ന് അവൻ ആദ്യമേ വിളിച്ചു പറഞ്ഞതാണ്. എല്ലാവരും പ്രതീക്ഷിച്ചിരുന്ന താണ്. തനിക്കു മദനീയം കാണാൻ വേണ്ടി അവൻ കൊണ്ടു വരുന്ന ഫോണിനെ കുറിച്ച് ഉമ്മയും ആശിച്ചിരുന്നതാണ്. പക്ഷെ റബ്ബിന്റെ അലംഘനീയമായ വിധി മറ്റൊന്നായിരുന്നു. ടിക്കറ്റെടുത്ത ഡേറ്റിന് രണ്ട് ദിവസം മുന്നെ തന്നെ ഉമ്മ ഐസിയു വിലായി. മദനീയം കണ്ടു കൊണ്ടിരുന്ന ഉമ്മ പൊടുന്നനെ വീഴുന്നു. താലൂക്ക് ആശുപത്രിയിൽ നിന്ന് ജില്ലാ ഹോസ്പിറ്റലിലേക്ക് ട്രോമാ ഐസിയു വിലേക്ക് .
ഇതറിഞ്ഞപ്പോൾ ഇവൻ പറഞ്ഞത് ഞാൻ എത്തുമ്പോൾ ഹോസ്പിറ്റലിൽ ഉമ്മാൻ്റെ കൂടെ ഞാൻ നിന്നോളാം എന്ന്.
ഹായിലിൽ നിന്ന് വിമാനം കയറി റിയാദിലെത്തുമ്പോഴേക്കും ഉമ്മ ഞങ്ങളോടൊരു വാക്ക് പോലും പറയാതെ റബ്ബിലേക്ക് യാത്രയായിരുന്നു. രാത്രി ഇവൻ നാടണഞ്ഞ് ഉമ്മയെ കണ്ട ശേഷമാണ് ഉമ്മയെ മയ്യിത്ത് കട്ടിലിലേക്കെടുത്തത്.
ചെറുതുണ്ണീ ഉമ്മ നിനക്കായി കരുതിവെച്ചതും നീ ഉമ്മക്കായി കരുതിയതും പരസ്പരം കൈമാറാൻ പറ്റിയില്ലല്ലോ എന്നതാണൊരു വേദന
ഇന്ന് നീ തിരിച്ച് സൗദിയിലേക്ക് വിമാനം കയറുമ്പോൾ ഉമ്മയുടെ ബർസഖീ ജീവിതത്തിലും നിൻ്റെ പ്രവാസ ജീവിതത്തിലും റബ്ബ് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ആമീൻ... എന്ന പ്രാർത്ഥന മാത്രം കുറിക്കട്ടെ.