08/07/2020
ഇൗ നാടൊരു സംഭവം തന്നെ ആണ്.!!
തെക്ക് - വടക്ക് അമേരിക്കൻ വൻകരയിൽ കാണപ്പെടുന്ന ഒരു ഇനം ദേശാടന പക്ഷി ആണ് Wilson's snipe, സാധാരണ ഇൗ ഇനത്തിൽ പെട്ടവ ഏഷ്യൻ വൻകരകളിൽ കാണപ്പെടുന്നവയല്ല, അമേരിക്കൻ വൻകരകളുടെ പസഫിക് തീരങ്ങൾ ആണ് ഇവയുടെ സാധാരണ ആവാസ പ്രദേശങ്ങൾ, സഞ്ചാരികളാണ് ഇവർ എന്നുകൊണ്ട് തന്നെ ഒരു നീണ്ട കാലയളവ് ഏഷ്യൻ രാജ്യങ്ങളിൽ തീരെയും തങ്ങാറില്ല, എന്നാൽ കഴിഞ്ഞ ചില മാസങ്ങളിൽ ഇവയുടെ ഒറ്റപ്പെട്ട എണ്ണങ്ങൾ നമ്മുടെ കഞ്ഞിപ്പാടത്ത് എത്തിയിരുന്നു, ഇവയ്ക്ക് ജീവിക്കാൻ അനുയോജ്യമായ കാലാവസ്ഥ ആയിരിക്കാം ഇവ നമ്മുടെ കഞ്ഞിപ്പടത്ത് നിലനിൽക്കാൻ കാരണം എന്ന് കരുതുന്നു.
ഏതായാലും കുറച്ച് നാൾ ഇവ ഇൗ നാട്ടിൽ ഉണ്ടായിരുന്നു എന്നുള്ളത് ഒരു കഞ്ഞിപ്പാടത്തുകാരൻ എന്ന നിലയിൽ സന്തോഷം തോന്നാൻ വകയുള്ള കാര്യമാണ്, ഇനിയുള്ള വർഷങ്ങളിലും കൂട്ടത്തോടെ ഇവയും ഇത്തരം വ്യത്യസ്തമായ ദേശാടന പക്ഷികളും ഇവിടം തേടി എത്തുമെന്നും അങ്ങനെ ലോകത്തിന്റെ ജൈവ-സഞ്ചാര ഭൂപടത്തിൽ ഇൗ നാടിനും ഒരു സ്ഥാനം ഉണ്ടാകുന്ന കാലം വിദൂരമല്ല എന്നും നമുക്ക് പ്രതീക്ഷിക്കാം.!
Kanjippadom. കഞ്ഞിപ്പാടം