06/11/2024
ഇലക്‌ട്രോണിക് ഡാന്‍സ് മ്യൂസിക്കുമായി 'ഓപ്പണ്‍എയര്‍' മ്യൂസിക് ഫെസ്റ്റിവല്‍ കൊച്ചിയില്‍.
ജര്‍മനി, ബ്രസീല്‍, ഉെക്രയില്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഓലിവര്‍ ഹണ്ട്മാന്‍, മഗ്ദെലന, മാഷ വിന്‍സെന്റ്, ഒലി ക്ലാര്‍സ്, സില്‍വര്‍ഫോക്സ് തുടങ്ങിയവര്‍ക്കൊപ്പം ബുള്‍സ് ഐ, സീക്വല്‍, ഡിജെ ശേഖര്‍, അഖില്‍ ആന്റണി, പള്‍സ് മോഡുലേറ്റര്‍, ബീറ്റ് ഇന്‍സ്‌പെക്ടര്‍ തുടങ്ങി കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പത്തോളം ബീറ്റ് സംഗീതവിദഗ്ദര്‍ പരിപാടിയില്‍ മാറ്റുരയ്‌ക്കും.
കേരളത്തിനകത്തും പുറത്തു നിന്നുമായെത്തുന്ന 5000 ഓളം പേര്‍ക്ക് സംഗീതനിശയില്‍ പങ്കെടുക്കാം. പാക്സ് ഈവന്റ്സാണ് സംഘാടകര്‍. ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.